എങ്ങനെ ഒരു ബിസിനസ് സംരംഭത്തിന് രൂപം നല്‍കാം ?


ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ തുടങ്ങുമ്പോള്‍ അതിന്റെ ഉടമസ്ഥാവകാശം പലതരത്തിലാകാം. പ്രൊപ്രൈറ്റര്‍ഷിപ്പ്, പാര്‍ട്ണര്‍ ഷിപ്പ്, പ്രൈവറ്റ് ലിമിറ്റഡ് കമ്പനി, പബ്ലിക് ലിമിറ്റഡ് കമ്പനി, ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പ്, സഹകരണ സംഘങ്ങള്‍ എന്നീ മാര്‍ഗങ്ങളില്‍ സംരംഭം തുടങ്ങാം.

ഒരു സംരംഭം ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പില്‍ തന്നെ അതിന്റെ ഘടനയെപ്പറ്റി വ്യക്തമായ ധാരണ സംരംഭകന് ഉണ്ടാകണം. മിക്കപ്പോഴും ചെറു സംരംഭങ്ങള്‍ പ്രൊപ്രൈറ്റര്‍ഷിപ്പിലാണ് ആരംഭിക്കുന്നത്. എന്നാല്‍, ധനകാര്യ സ്ഥാപനങ്ങള്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളോടാണ് കൂടുതല്‍ താത്പര്യം കാണിക്കുന്നത്.

പ്രൊപ്രൈറ്റര്‍ഷിപ്പ് ആകുമ്പോള്‍ തീരുമാനങ്ങള്‍ സ്വന്തമായി എടുക്കാം. മറ്റാരോടും ബാദ്ധ്യതയില്ല. ഉടമസ്ഥന്‍ തന്നെയാണ് മുതലാളി. ലാഭനഷ്ടങ്ങള്‍ സ്വന്തമായി വഹിക്കണം. ചട്ടപ്രകാരമുള്ള കണക്കുകളും രേഖകളും മാത്രം ബോദ്ധ്യപ്പെടുത്തിയാല്‍ മതിയാക  ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ തുടങ്ങുമ്പോള്‍ അതിന്റെ ഉടമസ്ഥാവകാശം പലതരത്തിലാകാം.

പ്രൊപ്രൈറ്റര്‍ഷിപ്പ്, പാര്‍ട്ണര്‍ ഷിപ്പ്, പ്രൈവറ്റ് ലിമിറ്റഡ് കമ്പനി, പബ്ലിക് ലിമിറ്റഡ് കമ്പനി, ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പ്, സഹകരണ സംഘങ്ങള്‍ എന്നീ മാര്‍ഗങ്ങളില്‍ സംരംഭം തുടങ്ങാം. ഒരു സംരംഭം ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പില്‍ തന്നെ അതിന്റെ ഘടനയെപ്പറ്റി വ്യക്തമായ ധാരണ സംരംഭകന് ഉണ്ടാകണം. മിക്കപ്പോഴും സൂക്ഷ്മ, ചെറു സംരംഭങ്ങള്‍ പ്രൊപ്രൈറ്റര്‍ഷിപ്പിലാണ് ആരംഭിക്കുന്നത്. എന്നാല്‍, ധനകാര്യ സ്ഥാപനങ്ങള്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളോടാണ് കൂടുതല്‍ താത്പര്യം കാണിക്കുന്നത്.


പ്രൊപ്രൈറ്റര്‍ഷിപ്പ്

പ്രൊപ്രൈറ്റര്‍ഷിപ്പ് ആകുമ്പോള്‍ തീരുമാനങ്ങള്‍ സ്വന്തമായി എടുക്കാം. മറ്റാരോടും ബാദ്ധ്യതയില്ല. ഉടമസ്ഥന്‍ തന്നെയാണ് മുതലാളി. ലാഭനഷ്ടങ്ങള്‍ സ്വന്തമായി വഹിക്കണം. ചട്ടപ്രകാരമുള്ള കണക്കുകളും രേഖകളും മാത്രം ബോദ്ധ്യപ്പെടുത്തിയാല്‍ മതിയാകും. ഔപചാരികത്വം വളരെ കുറവും.


പാര്‍ട്ണര്‍ഷിപ്പ്

പങ്കാളിത്ത ബിസിനസ്സാണെങ്കില്‍ കുറഞ്ഞത് രണ്ട് അംഗങ്ങളും കൂടിയത് 20 അംഗങ്ങളും വേണം. പങ്കാളികള്‍ തമ്മിലുള്ളത് ഒരു പരസ്പര ഉടമ്പടിയാണ്. രജിസ്‌ട്രേഷന്‍ നിര്‍ബന്ധമില്ല.

ഓഹരി കൈമാറ്റം ചെയ്യാന്‍ പാടില്ല. ബാദ്ധ്യത പരിധിയില്ലാത്തതാണ്. കേരള ധനകാര്യ ബില്‍ 2013 പ്രകാരം പാര്‍ട്ണര്‍ഷിപ്പ് ഡീഡ്, റീ കോണ്‍സ്റ്റിറ്റിയൂഷന്‍ ഡീഡ്, റിട്ടയര്‍മെന്റ് ഡീഡ് എന്നിവ തയ്യാറാക്കേണ്ടത് 5,000 രൂപയുടെ മുദ്രപ്പത്രത്തിലാണ്. ഇത് 2013 ഏപ്രില്‍ ഒന്നിന് മുമ്പ് 1,000 രൂപയുടേതായിരുന്നു.

കൂട്ടുവ്യാപാരത്തിലെ പങ്കുപിരിയല്‍ (ഉശീൈഹൗശേീി ീള ജമൃിേലൃവെശു) തയ്യാറാക്കുന്നത് 1,000 രൂപയുടെ മുദ്രപ്പത്രത്തിലാണ്. സ്ഥാപനം രജിസ്റ്റര്‍ ചെയ്യുന്നത് (Form No. I) ഓണ്‍ലൈന്‍ ആയിട്ടാണ്.
െസക്ഷന്‍ 58 പ്രകാരം രജിസ്റ്റര്‍ ചെയ്യുന്നതിന് പരമാവധി ഫീസ് 500 രൂപയാണ്. സ്ഥാപനത്തിന്റെ പേര്, ആസ്ഥാനം എന്നിവയില്‍ മാറ്റം വരുത്തുന്നതിന് 200 രൂപയാണ് ഫീസ്. തിരുവനന്തപുരത്തുള്ള രജിസ്ട്രാര്‍ ഓഫ് ഫേംസിനാണ് (ഞലഴശെേൃമൃ ീള എശൃാ)െ അപേക്ഷ നല്‍കേണ്ടത്.


കമ്പനികള്‍ രണ്ടുതരം

കമ്പനികള്‍ പ്രധാനമായും രണ്ടുതരമുണ്ട്. പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളും പബ്ലിക് കമ്പനികളും. കമ്പനി രജിസ്റ്റര്‍ ചെയ്യുന്നത് കേരളത്തില്‍ കൊച്ചി (കാക്കനാട്) യിലുള്ള രജിസ്ട്രാര്‍ ഓഫ് കമ്പനീസിലാണ്. പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയില്‍ കുറഞ്ഞത് രണ്ട് അംഗങ്ങളും പരമാവധി 200 അംഗങ്ങളുമാണ് വേണ്ടത്. രണ്ട് ഡയറക്ടര്‍മാര്‍ ഉണ്ടാകണം. ഓഹരികള്‍ കൈമാറ്റം ചെയ്യാം. ഇത് വേണമെങ്കില്‍ ആര്‍ട്ടിക്കിള്‍സ് ഓഫ് അസോസിയേഷന്‍ വഴി നിയന്ത്രിക്കാവുന്നതുമാണ്. പബ്ലിക് ലിമിറ്റഡ് കമ്പനിയില്‍ ഈ നിയന്ത്രണമില്ല.

പബ്ലിക് കമ്പനിയില്‍ കുറഞ്ഞത് ഏഴ് അംഗങ്ങള്‍ വേണം. ഉയര്‍ന്ന പരിധിയില്ല. മൂന്ന് ഡയറക്ടര്‍മാര്‍ നിര്‍ബന്ധം. കുറഞ്ഞ മൂലധനം അഞ്ച് ലക്ഷം രൂപയാണ്. പ്രൈവറ്റ് കമ്പനിയിലാകട്ടെ കുറഞ്ഞ മൂലധനം ഒരു ലക്ഷം രൂപയാണ്. പ്രൈവറ്റ്, പബ്ലിക് കമ്പനികള്‍ക്ക് ഓഡിറ്റ് നിര്‍ബന്ധമാണ്. കമ്പനി നിയമസാധുതയുള്ള ഒരു സ്ഥാപനമാണ്. ബാദ്ധ്യത പരിമിതമാണ്. കമ്പനിയുടെ പേരില്‍ വസ്തുക്കള്‍ വാങ്ങാം. കമ്പനിക്ക് കേസ് ഫയല്‍ ചെയ്യാം. കമ്പനിക്ക് എതിരായും കേസ് ഫയല്‍ ചെയ്യാം. കമ്പനിക്ക്, ഒരിക്കലും അവസാനിക്കാത്ത പിന്തുടര്‍ച്ചയുണ്ട്. അംഗങ്ങള്‍ വരും, പോകും. പക്ഷേ കമ്പനി ഒരിക്കലും മാറുന്നില്ല.


ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പ്

ഒരു സംരംഭം രജിസ്റ്റര്‍ ചെയ്യാനുള്ള മറ്റൊരു മാര്‍ഗമാണ് എല്‍.എല്‍.പി. ഇതിനുള്ള അപേക്ഷയും രജിസ്ട്രാര്‍ ഓഫ് കമ്പനീസിനാണ് സമര്‍പ്പിക്കേണ്ടത്. എല്‍.എല്‍.പി. യില്‍ ബാധ്യതയ്ക്ക് പരിധിയുണ്ടെന്നതാണ് ഗുണം.

എല്‍.എല്‍.പി. യായി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നമ്മള്‍, നമ്മുടെ ബാദ്ധ്യത 10 ലക്ഷമെന്ന് കാണിച്ചിട്ടുണ്ടെങ്കില്‍ അതില്‍ കൂടുതല്‍ എത്ര തുക ബാദ്ധ്യത വന്നാലും അത് കൊടുക്കാന്‍ ബാദ്ധ്യസ്ഥരല്ല. നിയമസാധുതയുമുണ്ട്.


സഹകരണ സംഘം

ഒരു സംരംഭം വ്യവസായ സഹകരണ സംഘമായി രജിസ്റ്റര്‍ ചെയ്യാം. ബന്ധപ്പെട്ട ജില്ലയിലെ വ്യവസായ കേന്ദ്രം ജനറല്‍ മാനേജരെയാണ് സമീപിക്കേണ്ടത്. വ്യവസായത്തില്‍ പ്രവൃത്തിപരിചയമുള്ള പത്തോ അതിലധികമോ, വ്യത്യസ്ത കുടുംബങ്ങളിലെ അംഗങ്ങളാണ് വ്യവസായ സഹകരണ സംഘങ്ങളില്‍ അംഗങ്ങളാവുക. സഹകരണ സംഘങ്ങളായി കേരളത്തില്‍ ഒട്ടേറെ സംരംഭങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Source : Mathrubhumi