പൊട്ടറ്റോ ചിക്കൻ ചീസ് ബോൾ

നാം ഇന്ന് ഇവിടെ തയ്യാറാക്കുന്നത്‌ ഉരുളക്കിഴങ്ങും ചിക്കനും ഉപയോഗിച്ചുള്ള പൊട്ടറ്റൊ ചിക്കൻ ചീസ്‌ ബോൾ ആണ്‌.

 

ചേരുവകൾ

1. ഉരുളക്കിഴങ്ങ് – അര കിലോ പുഴുങ്ങി പൊടിച്ചത്.

ഉപ്പ് – ആവശ്യത്തിന്‌

ബ്രഡ് പൊടി – 4 സ്പൂൺ

2. ചിക്കൻ പീസ് – 8 പീസ്

ഉപ്പ് , മഞ്ഞൾപ്പൊടി – ആവശ്യത്തിന്‌

3. സവാള – 2 എണ്ണം ചെറുതായി അരിഞ്ഞത്.

കാപ്സിക്കം പകുതി അരിഞ്ഞത്

ഇഞ്ചി – അര സ്പൂൺ

പച്ചമുളക് – 1 എണ്ണം

മല്ലിയില , വേപ്പില , ഉപ്പ് – ആവശ്യത്തിന്‌

4. ഗരം മസാല – അര സ്പൂൺ
കുരുമുളക് പൊടി – അര സ്പൂൺ
മഞ്ഞൾ പൊടി – കാൽ സ്പൂൺ

5 ബ്രഡ് പൊടി – ആവശ്യത്തിന്‌

6. ചീസ് – ആവശ്യത്തിന്‌

7 . എണ്ണ – വറുക്കാൻ ആവശ്യത്തിന്‌

തയ്യാറാക്കുന്ന വിധം

▪️ ഒന്നാമത്തെ ചേരുവ നന്നായി കുഴച്ചെടുക്കുക.

▪️ രണ്ടാമത്തെ ചേരുവ വേവിച്ച് മിക്സിയിൽ ഒന്ന് പൊടിച്ചെടുക്കുക.

▪️ മൂന്നാമത്തെ ചേരുവകൾ വഴറ്റുക അതിലേക്ക് നാലാമത്തെ ചേരുവയും ചിക്കനും ചേർത്ത് മിക്സ്‌ ചെയ്ത്‌ വെയ്ക്കുക.

▪️ കുഴച്ചു വെച്ച ഉരുളക്കിഴങ്ങ് ഓരോ ഉരുളകളായി എടുത്ത് കൈയിൽ വെച്ച് പരത്തി അതിലേക്ക്‌ ചിക്കൻ മിക്സും ചീസും വെച്ച് ഉരുട്ടി എടുക്കുക.

▪️ ഈ ഉരുട്ടി എടുത്തത്‌ ബ്രഡ് പൊടിയിൽ ഉരുട്ടി എടുത്ത് ചൂടായ എണ്ണയിൽ പൊരിച്ചെടുക്കുക.

▪️ പൊട്ടറ്റോ ചിക്കൻ ചീസ് ബോൾ റെഡി ഇനി സോസും കൂട്ടി സെർവ് ചെയ്യാം

Leave a Reply