ഉരുളക്കിഴങ്ങ്‌ ഹലുവ

അധികം ചേരുവകൾ ഒന്നും ഇല്ലാതെ ഉരുളക്കിഴങ്ങ്‌ ഉപയോഗിച്ച്‌ നല്ല ടേസ്റ്റി ആയ ഹലുവ തയ്യാറാക്കുന്നത്‌ എങ്ങനെy ആണെന്ന് നോക്കാം..

ചേരുവകൾ

ഉരുളക്കിഴങ്ങ് – 8 എണ്ണം

പഞ്ചസാര – കാല്‍ കപ്പ്

ബദാം – ഒരു കൈപ്പിടി

പിസ്ത – 3 എണ്ണം

നെയ്യ് – 3 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

▪️ ഉരുളക്കിഴങ്ങ് വേവിച്ച് തൊലി കളഞ്ഞ് നല്ലപോലെ ഉടയ്ക്കുക.

▪️ ഒരു പാനില്‍ നെയ്യു ചൂടാക്കുക. ഇതിലേക്ക് വേവിച്ചുടച്ച ഉരുളക്കിഴങ്ങു ചേര്‍ത്ത് നല്ലപോലെ ഇളക്കുക. ഇത് ഇളം ബ്രൗണ്‍ നിറമാകണം. അടിയില്‍ പിടിയ്ക്കാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക.

▪️ ഇതിലേക്ക് പഞ്ചസാര ചേര്‍ത്തിളക്കണം. നെയ്യും ഉരുളക്കിഴങ്ങും പഞ്ചസാരയും നല്ലപോലെ ചേര്‍ന്ന് വെള്ളം വറ്റിക്കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം

▪️ ശേഷം ബദാം, പിസ്ത എന്നിവ അരിഞ്ഞത് ഇതില്‍ ചേര്‍ത്ത് ഇളക്കുക. ഉരുളക്കിഴങ്ങ് ഹല്‍വ തയ്യാര്‍.

( തണുപ്പിച്ചോ ചൂടോടെയോ ഉപയോഗിയ്ക്കാം. )

Leave a Reply