തൈര് സാദം
തെക്കേ ഇന്ത്യയിലെ ഒരു ഭക്ഷണവിഭവമാണ് തൈര് സാദം(Curd rice) ( തെക്കെ ഇന്ത്യൻ സംസ്ഥാനങ്ങളായ കർണ്ണാടക, ആന്ധ്രപ്രദേശ്, തമിഴ് നാട് എന്നിവടങ്ങളിൽ ഇത് വളരെ വ്യാപകമായി ലഭിക്കുന്ന ഒരു ഭക്ഷണവിഭവമാണ്.
തയ്യാറാക്കുന്ന വിധം
ഇത് സാധാരണരീതിയിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു വിഭവമാണ്. വേവിച്ച അരിയിൽ തൈര് ചേർത്താണ് ഇത് എളുപ്പത്തിൽ തയ്യാറാക്കുന്നത്.
മറ്റൊരു വിധം
അരി ഉടയുന്ന രീതിയിൽ വരെ വേവിക്കുക. എന്നിട്ട് ഒരു കുഴമ്പ് രൂപത്തിലാകുമ്പോൾ അതിനെ ആറാൻ അനുവദിക്കുക. പിന്നീട് ചെറുതായി അരിഞ്ഞ പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ ചേർക്കുക. ചില സ്ഥലങ്ങളിൽ ഇത് കൂടാതെ ഉഴുന്ന്, കടുക്, ജീരകം എന്നിവയും ചേർക്കുന്ന പതിവുണ്ട്. ഇതിനു ശേഷം ഇതിൽ തൈര് ചേർത്ത് നന്നായി ഇളക്കുന്നു. ആവശ്യത്തിന് ഉപ്പ് ചേർത്താണ് ഇളക്കുക.
വിളമ്പുന്ന വിധം
തൈര് സാദം പൊതുവേ ഉച്ചഭക്ഷണമായാണ് വിളമ്പുന്നത്. മാങ്ങ അച്ചാർ, നാരങ്ങ അച്ചാർ എന്നിങ്ങനെയുള്ള അച്ചാറുകളാണ് ഇതിന്റെ കൂടെ കഴിക്കുന്നത്.
തൈര് സാദം ഉണ്ടാക്കുന്ന ഒരു വിധം ഇങ്ങനെ
തൈര് സാദം / Curd rice
ബസുമതി റൈസ് – 1 കപ്പ്
തൈര് – 3 കപ്പ്
ഉപ്പ് – ആവശ്യത്തിന്
വെള്ളം – 3 കപ്പ്
എണ്ണ – 3 tbsp
കടുക് – 1 tsp
ഇഞ്ചി അരിഞ്ഞത് – 2 tsp
ഉഴുന്ന് പരിപ്പ് – 1 tsp
ഉണക്കമുളക് – 2
കായപ്പൊടി – 1/4 tsp
കറിവേപ്പില – 2 – 3 തണ്ട്
കശുവണ്ടി – 15 (optional)
മാതളനാരങ്ങ – 1/2 കപ്പ് (optional)
ബസുമതി റൈസ് ഉപ്പും വെള്ളവും ചേർത്ത് വേവിച്ചെടുക്കുക. ചോറ് നന്നായി തണുത്തതിനു ശേഷം അതിലേക്കു തൈരും ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സ് ചെയ്തു വെക്കുക. പാനിൽ എണ്ണ ചൂടാക്കി കടുക് , ഉഴുന്നു പരിപ്പ്, കറിവേപ്പില, ഉണക്ക മുളക് , കായപ്പൊടി, ഇഞ്ചി, കഴുവേണ്ടി എന്നിവ ചേർത്ത് വറുത്തെടുക്കുക. ഇത് മിക്സ് ചെയ്തു വെച്ച റൈസിലേക്കു ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക. മാതളനാരങ്ങായും കൂടി ചേർത്ത് ഇളക്കി കൊടുക്കുക. തൈര് സാദം റെഡി.
Related Posts