വിദ്യാഭ്യാസ വായ്പ വിദ്യാർത്ഥിക്കളും രക്ഷിതാക്കളും അറിഞ്ഞരിക്കേണ്ട കാര്യങ്ങൾ.

രാജ്യത്തിന് അകത്തും പുറത്തും ഉന്നത വിദ്യാഭ്യാസം നേടാനുള്ള അവസരം ഒരുക്കലാണ് വിദ്യാഭ്യാസ വായ്പാ പദ്ധതിയുടെ ലക്ഷ്യം.
ഒരു രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം  വൈദഗ്ധ്യം നേടിയ പ്രൊഫഷണലുകളുടെ ലഭ്യത എല്ലാ മേഖലകളിലും ഉറപ്പുവരുത്തേണ്ടതുണ്ട്.
.പണമില്ലെന്ന ഒറ്റക്കാരണത്താ ൽ മിടുക്കരായ വിദ്യാർത്ഥിക ൾക്ക് ഉന്നതപഠനം വഴിമുട്ടി പോകുന്ന സാഹചര്യം ഒഴിവാക്കണം.
 ഇതിന് ബാങ്ക് പോലെയുള്ള ധനകാര്യസ്ഥാപനങ്ങളുടെ ഇടപെട ൽ അനിവാര്യമാണ്.
ഈ സാഹചര്യത്തിലാണ് ഇന്ത്യൻ ബാങ്ക് അസോസിയേഷന് വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്ന  പദ്ധതിയുമായി മുന്നോട്ടു വരുന്നത്..
വിദ്യാഭ്യാസ വായ്പയെടുക്കുന്നതിനെക്കുറിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും കടുത്ത ആശയകുഴപ്പത്തിലായിരിക്കും.
 വായ്പയ്ക്ക് എവിടെ,
 എങ്ങനെ അപേക്ഷിക്കണം?
എത്ര തുക വരെ ലഭിക്കും?
 എന്തെല്ലാം കോഴ്സിന് കിട്ടും?
പലിശനിരക്ക് എത്ര?
സബ്സിഡിക്ക് അർഹതയുണ്ടോ?
തിരിച്ചടവ് കാലാവധിയെത്ര?
യഥാസമയത്ത് അടച്ച് തീർക്കാൻ കഴിഞ്ഞില്ലെങ്കിൽ എന്ത് ചെയ്യും?
 അപേക്ഷ ബാങ്ക് നിരസിച്ചാൽ എന്ത് ചെയ്യണം?
 തുടങ്ങി നൂറായിരം സംശയങ്ങൾ.
ബാങ്ക് വായ്പാ രീതികളെക്കുറിച്ച് ചില കാര്യങ്ങൾ മനസ്സിൽ വെച്ചാൽ കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമാവും.
എല്ലാ ബാങ്കുകളും സബ്സിഡിയോടു കൂടിയ വിദ്യാഭ്യാസവായ്പ ലഭ്യമാക്കുന്നുണ്ട്.
 പലിശനിരക്കിലും വായ്പാ നിബന്ധനകളിലും ചില ചെറിയ വ്യത്യാസങ്ങൾ ബാങ്കുകൾ തമ്മിൽ കണ്ടേക്കാം.
സർക്കാർ അംഗീകാരമുള്ള ഏത് കോഴ്സിനും  അഡ്മിഷൻ നേടിയ വിദ്യാർത്ഥിക്ക് വിദ്യാഭ്യാസ വായ്പ ലഭിക്കും.
ടുഷൻ ഫീ ഹോസ്റ്റൽ ഫീസ് തുടങ്ങി പഠനവുമായി ബന്ധപ്പെട്ട എല്ലാത്തരം ചെലവുകൾക്കുള്ള തുക വായിപ്പയായി കിട്ടും.
10 ലക്ഷം വരെയുള്ള വായ്പ മുൻഗണനാ വിഭാഗത്തിൽ പെടുന്നതാണ്.
പാസായ പരീക്ഷയുടെ മാര്‍ക്ക്‌ലിസ്റ്റ്,
പുതിയ കോഴ്‌സിന് അഡ്മിഷന്‍ ലഭിച്ചതിനുള്ള തെളിവ്, പേര്,
വയസ്സ്,
മേല്‍വിലാസം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകള്‍,
ഫോട്ടോ എന്നിവ അത്യാവശ്യമാണ്.
ഈട് ആവശ്യമെങ്കില്‍ അതിനുള്ള രേഖകളും നല്കണം.
 അപേക്ഷ മാതാപിതാക്കളുടെ സ്ഥിരമായ താമസസ്ഥലത്തിനോ, പഠനം നടത്തുന്ന സ്ഥാപനത്തിന്റെയോ ഏറ്റവും അടുത്ത ബാങ്ക് ശാഖയില്‍ വേണം സമര്‍പ്പിക്കാന്‍.
രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ ഒരു സ്ഥലത്താണ് താമസമെങ്കില്‍ സ്ഥിരതാമസമായി കണക്കാക്കും.
പഠനസ്ഥലത്തിനടുത്താണ് വായ്പ ലഭിക്കുന്നതെങ്കില്‍ പഠനം പൂര്‍ത്തിയായി കഴിഞ്ഞാല്‍ താമസസ്ഥലത്തിനടുത്തുള്ള ശാഖയിലേക്ക് വായ്പ മാറ്റണം.
ഓണ്‍ലൈനായും അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കും. ഒരേ കുടുംബത്തിലുള്ള രണ്ട് ആള്‍ക്കുവരെ (ഇരട്ടക്കുട്ടികളാണെങ്കില്‍ 3 ആള്‍ വരെ) അപേക്ഷ സമര്‍പ്പിക്കാം.
സര്‍ക്കാര്‍ അംഗീകാരമുള്ള ഏതു കോഴ്സിലും  പ്രവേശനം നേടിയ ഇന്ത്യന്‍ പൗരത്വമുള്ള ഏതു വിദ്യാര്‍ഥിക്കും ഇന്ത്യയിലോ വിദേശത്തോ ഉള്ള പഠനത്തിന് വായ്പയ്ക്ക് അര്‍ഹതയുണ്ട്.
പ്രായം സംബന്ധിച്ച നിബന്ധനകളില്ല. 18 വയസ്സിന് താഴെയാണെങ്കില്‍ രക്ഷിതാവ് മൈനര്‍ക്കുവേണ്ടി രേഖകൾ ഒപ്പിടുകയും പ്രായപൂര്‍ത്തിയാകുമ്പോൾ ഇതുസംബന്ധിച്ച് അംഗീകാരം നേടുകയും വേണം.
ഡൊണേഷന്‍, ക്യാപിറ്റേഷന്‍ ഫീസ് എന്നിവയ്ക്ക് ബാങ്ക് വായ്പ ലഭ്യമല്ല. ചില ബാങ്കുകള്‍,
സ്വാശ്രയ കോളേജുകള്‍ ആവശ്യപ്പെടുന്ന ഡെപ്പോസിറ്റ് വായ്പ നല്കുന്നുണ്ട്. കോഴ്സ് പൂര്‍ത്തിയാകുമ്പോള്‍ തുക ബാങ്കിന് തിരിച്ചുനല്‍കാമെന്ന് മാനേജ്മെന്റുമായി ഉണ്ടാക്കുന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് ഇത്.
ഇതിന്റെ പലിശ പഠനകാലയളവില്‍ തിരിച്ചടയ്ക്കണം. അംഗീകൃത ചെലവുകള്‍ മെറിറ്റ് അടിസ്ഥാനത്തില്‍ ഗവ./സെല്‍ഫ് ഫൈനാന്‍സിങ് കോളേജുകളില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന ചെലവുകളുടെ അടിസ്ഥാനത്തിലായിരിക്കും.
വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്ഥാപനത്തിലേക്കു നേരിട്ട് അതത് സമയത്താണ് തുക അയച്ചുകൊടുക്കുക.
ഓരോ വർഷവും വിജയകരമായി കോഴ്സ് പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റ് യഥാസമയത്ത് വിദ്യാര്‍ഥികൾ ബാങ്കില്‍ ഹാജരാക്കണം. അങ്ങനെ ചെയ്തില്ലെങ്കില്‍ അടുത്ത വര്‍ഷത്തെ ചെലവുകള്‍ അനുവദിക്കില്ല.
വിദ്യാര്‍ഥികള്‍ക്ക് അനുവദിക്കുന്ന വായ്പയ്ക്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്. അതനുസരിച്ച് ഇന്ത്യയില്‍ പഠനത്തിന് 10 ലക്ഷം രൂപവരെയും വിദേശപഠനത്തിന് 20 ലക്ഷം രൂപവരെയും ലഭിക്കും.
ഇന്ത്യയില്‍ പഠനത്തിന് 7.5 ലക്ഷംവരെ ഈട് ആവശ്യമില്ല. 7.5
ഇന്ത്യയില്‍ പഠനത്തിന് 7.5 ലക്ഷംവരെ ഈട് ആവശ്യമില്ല. 7.5 ലക്ഷത്തിന് മുകളി
.വായ്പ തുകയുടെ അത്രയും വരുന്ന ഈട്
 വിദേശപഠനത്തിന് വായ്പ തുകയുടെ അത്രയും വരുന്ന ഈട് നിര്‍ബന്ധം
.
ഭൂമിയുടെ ആധാരം,
പോസ്റ്റ് ഓഫീസ് സര്‍ട്ടിഫിക്കറ്റുകള്‍,
 ഇന്‍ഷൂറന്‍സ് പോളിസികള്‍, ബാങ്ക് നിക്ഷേപ പദ്ധതികളുടെ സര്‍ട്ടിഫിക്കറ്റ്,
 സ്വര്‍ണം എന്നിവയും തേര്‍ഡ് പാര്‍ട്ട് ഗ്യാരന്റിയും ഈടായി സ്വീകരിക്കാറുണ്ട്.
 വായ്പയ്ക്ക് വിദ്യാര്‍ഥിയുടെ ഭാവി വരുമാനത്തിന്മേല്‍ അവകാശം ഉണ്ടായിരിക്കുന്നതാണ്.
(അതായത് വായ്പയെടുത്ത് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനു ശേഷവും കാലാവധിക്കുള്ളില്‍ വായ്പ തിരിച്ചടയ്ക്കുന്ന കാലത്തോളം അവന്‍/അവള്‍ സ്വന്തമാക്കുന്ന സ്വത്ത് വകകളില്‍/വരുമാനത്തില്‍ പ്രസ്തുത ബാങ്കിന് അവകാശമുണ്ടായിരിക്കും).
കോഴ്‌സിന്റെ കാലാവധി കഴിഞ്ഞ് ഒരു വര്‍ഷത്തിനകം തിരിച്ചടവ് ആരംഭിക്കും.
 15 വര്‍ഷംവരെ തിരിച്ചടവ് കാലാവധിയുണ്ട്.
 അപേക്ഷകന്റെ കാരണംകൊണ്ടല്ലാതെ കോഴ്‌സ് പൂര്‍ത്തിയാക്കാൻ കഴിയാതെ വന്നാൽ 2 വര്‍ഷംവരെ ഇളവ് അനുവദിക്കാവുന്നതാണ്.
സാധാരണഗതിയില്‍ അപേക്ഷയിന്മേല്‍ 15 ദിവസത്തിനകം ബാങ്കുകള്‍ തീരുമാനം അറിയിക്കും.
മതിയായ രേഖകള്‍ ഹാജരാക്കിയിട്ടും ബാങ്ക് വായ്പ അനുവദിക്കാതിരിക്കുകയോ അനാവശ്യമായ കാലതാമസം വരുത്തുകയോ ചെയ്താല്‍ നിയമം നിങ്ങള്‍ക്കൊപ്പമുണ്ടാകും. അങ്ങനെവന്നാല്‍ അതേ ബാങ്കിന്റെ മേലധികാരികളെ സമീപിക്കുക.
കൃത്യമായ കാരണങ്ങളില്ലാതെ ഒരു വിദ്യാഭ്യാസ വായ്പയും നിരസിക്കരുതെന്നാണ് ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്റെയും റിസര്‍വ് ബാങ്കിന്റെയും നിര്‍ദേശം.
******ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കുക. വിദ്യാഭ്യാസ വായ്പ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും കേന്ദ്ര ഗവണ്‍മെന്റിന്റെയും ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്റെയും കാലാകാലങ്ങളില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്ക് വിധേയമായിരിക്കും.
വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് വ്യവസ്ഥകളെന്തെല്ലാമാണെന്ന് അതത് ബാങ്കില്‍ നിന്നും ചോദിച്ച് ഉറപ്പുവരുത്തുക

Leave a Reply