ഒരു മാസം ഒരു മനുഷ്യൻ ഉറങ്ങാതിരുന്നാൽ എന്ത് സംഭവിക്കും


1940 ൽ സോവ്യറ്റ് റഷ്യയിൽ അതിക്രൂരമായ ഒരു പരീക്ഷണം നടന്നു. ഒരു മാസം ഒരു മനുഷ്യൻ ഉറങ്ങാതിരുന്നാൽ എന്ത് സംഭവിക്കും എന്നറിയാൻ ഒരു പരീക്ഷണം. ഇതിനായി 5 ജയിൽ പുള്ളികളെ തിരഞ്ഞെടുക്കാൻ തീരുമാനിച്ചു ഈ പരീക്ഷണത്തിന് സമ്മതിച്ചാൽ പരീക്ഷണ കാലാവധിയായ ഒരു മാസം കഴിയുമ്പോൾ 5 തടവുകാരെയും വെറുതെ വിടും. അതിൽ ഹാപ്പിയായ അഞ്ച് പേർ ഇതിന് സമ്മതിച്ചു. ഇതിന് വേണ്ടി സർക്കാരിൽ നിന്ന് ഒരു മാസത്തേക്ക് അവർക്ക് വേണ്ട ആഹാരം, വെള്ളം, പുസ്തകങ്ങൾ, മൊത്തയില്ലാത്ത കട്ടിലുകളും മറ്റും അവരുടെ പരീക്ഷണ മുറിയിൽ എത്തിച്ചു.

മനുഷ്യനെ ഉറക്കത്തിലേക്ക് നയിക്കുന്ന സെല്ലുകളുടെ പ്രവർത്തനത്തെ നിർത്താൻ കഴിയുന്ന ഒരു വാതകം കുറേശ്ശേ കുറേശ്ശേയായി ആ മുറിയിലേക്ക് കടത്തി വിട്ട് കൊണ്ടിരുന്നു. അവരുമായി ആശയ വിനിമയം നടത്താൻ microphone, Intercam സ്ഥാപിച്ചു. എന്നിട്ട് ജയിൽ പുള്ളികളായ ആ അഞ്ച് പേരേയും ആ മുറിക്കുള്ളിലാക്കി അഞ്ച് പേര് ഒന്നിച്ച് ശ്രമിച്ചാലും പുറത്ത് കടക്കാൻ പറ്റാത്ത രീതിയിൽ ഷീൾഡ് ലോക്ക് കൊണ്ട് ആ അറ ലോക്ക് ചെയ്തു . നാല് ദിവസം പ്രശ്‌നമൊന്നുമില്ലാതെ കടന്ന് പോയതായി Intercam വഴി അവർ അറിയിച്ചു.

അഞ്ചാമത്തെ ദിവസം അവരിൽ ഒരാൾ അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില കാര്യങ്ങൾ സ്വബോധമില്ലാതെ തുടരെ തുടരെ പറഞ്ഞ് കൊണ്ടിരിക്കാൻ തുടങ്ങി ആറാമത്തെ ദിവസം ചിത്തഭ്രമം പിടിച്ചത് പോലെ മറ്റുള്ളവരും പുലമ്പാൻ തുടങ്ങി ഏഴാമത്തെ ദിവസം അവരുടെ ശബ്ദം വ്യത്യസ്തമായ രീതിയിൽ കേൾക്കാൻ തുടങ്ങി 10 മത്തെ ദിവസം ഉച്ചത്തിൽ ആർപ്പ് വിളിക്കാൻ തുടങ്ങി തുടർന്ന് കത്തി കൊണ്ടുള്ളതും അടിയും ഇടിയും എന്തെക്കെയോ അടിച്ച് തകർക്കുന്നതുമായ ഭയങ്കര ശബ്ദം അതിനടുത്തടുത്ത ദിവസങ്ങളിൽ സീക്ക് സീക്ക് എന്ന ഒരു ശബ്ദം മാത്രം. ഇത് വിശകലനം ചെയ്ത് കൊണ്ടിരുന്ന ചിലർക്ക് ഇത് കണ്ട് ഭയം തോന്നി. അവർ അറ തുറന്ന് നോക്കാം ഈ ശബ്ദം എന്താണെന്ന് എന്ന അഭിപ്രായം മുന്നോട്ട് വച്ചു .

എന്നാൽ മറ്റു ചിലർ നേരത്തേ അവർ ഉച്ചത്തിൽ അട്ടഹസിച്ചത് പോലെ ശബ്ദത്തിന്റെ ശക്തി കുറഞ്ഞതാകാം ഈ ശബ്ദത്തിന് കാരണം അത് കൊണ്ട് അറ തുറക്കണ്ട എന്ന് നിർബന്ധം പിടിച്ചു. അതിന് ശേഷം 14 ദിവസം വരെ അറയിൽ നിന്ന്ഒരു ശബ്ദവും വന്നില്ല. പന്തികേട് തോന്നിയ ശസ്ത്രജ്ഞൻമ്മാർ അറയിലേക്കുള്ള വാതകത്തെ നിർത്തി ലോക്ക് തുറന്ന് അകത്തേക്ക് നോക്കിയ ശസ്ത്രജ്ഞർ െഞട്ടി തരിച്ച് നിന്നു. അവിടെ അഞ്ച് പേരിൽ ഒരാൾ മരണപ്പെട്ടു കിടക്കുന്നു. മറ്റു നാല് പേർ കഴിഞ്ഞ ദിവസങ്ങളിലായി ആ മരിച്ച് കിടക്കുന്ന ആളിന്റെ തുടയിലെയും നെഞ്ചിലേയും മാസം മാന്തി പൊളിച്ച് തിന്നതായി മനസ്സിലായി.

അവരകട്ടേ ശരീരത്തിൽ മാംസങ്ങൾ ഇല്ലാതെ തോളുകൾ ഊർന്ന് പരിക്കുകൾ പറ്റി കണ്ടാൽ കൊഠൂരമായി തോന്നുന്ന രീതിയിൽ . കതക് തുറന്ന് ചിലർ വരുന്നത് കണ്ട അവർ അക്രമാസക്തരായി. വല്ലാത്ത ഒരു ശബ്ദത്തോടെ അവരെ ഉപദ്രവിക്കാനായി ശ്രമിച്ചു. അത് കണ്ട് ഭയന്ന ശാസ്ത്രജ്ഞർ അവരുടെ അടുത്തേക്ക് പോകാതെ നിന്നു. അപ്പോൾ അവർ നാല് പേരും ഒരു അട്ടഹാത്തോടെ പരസ്പരം അക്രമിക്കാൻ തുടങ്ങി. ഇവരെ പുറത്ത് കൊണ്ടു വന്നാൽ പഴയ രീതിയിലേക്ക് മടക്കി കൊണ്ടുവരാൻ കഴിയില്ല എന്ന് മനസ്സിലായ അധികാരികൾ അവരെ വെടിവെച്ചു കൊന്നു.