മക്കളുടെ ഫോണുകള്‍ ഇനി മാതാപിതാക്കള്‍ക്ക് നിയന്ത്രിക്കാം


മക്കളുടെ ഫോണുകള്‍ ഇനി മാതാപിതാക്കള്‍ക്ക് നിയന്ത്രിക്കാം;പുതിയ ആപ്ലിക്കേഷനുമായി ഗൂഗിള്‍ …

കുട്ടികള്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിയന്ത്രിക്കാന്‍ കഴിയാത്തത് മാതാപിതാക്കളെ പലപ്പോഴുംബുദ്ധിമുട്ടിലാക്കാറുണ്ട്. ഫോണില്‍ എന്തൊക്കെയാണ് ചെയ്യുന്നതെന്നും ഏതൊക്കെ ആപ്ലിക്കേഷന്‍സ് ഉപയോഗിക്കുന്നു എന്നുമൊക്കെ അറിയുന്നതിനു വേണ്ടി മക്കളുടെഫോണ്‍ രഹസ്യമായി പരിശ…പരിശോധിച്ചാലും ഗുണമുണ്ടാകാറില്ല. കാരണം മാതാപിതാക്കള്‍ പരിശോധിച്ചേക്കുംഎന്നറിയാവുന്നതുകൊണ്ട് അതിനുള്ള സുരക്ഷാ നടപടികള്‍ കുട്ടികള്‍ മുന്‍കൂട്ടിസ്വീകരിച്ചേക്കും….

ഈ പ്രശ്‌നത്തിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് ഗൂഗിള്‍. മക്കളുടെ ഫോണ്‍എവിടെയിരുന്നുകൊണ്ടും നിയന്ത്രിക്കാവുന്ന പുതിയ ആപ്ലിക്കേഷനാണ്മാതാപിതാക്കള്‍ക്കായി ഗൂഗിള്‍ ഒരുക്കിയിരിക്കുന്നത്. ഫാമിലി ലിങ്ക് എന്നപേരില്‍ അമേരിക്കയിലാണ് ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുന്നത്.ആന്‍ഡ്രോയിഡ് കിറ്റ്കാറ്റ് 4.4ന് മുകളിലുള്ള എല്ലാ പതിപ്പുകളിലും ഐഫോണ്‍ ഐഒഎസ്9 ന് ശേഷമുള്ള പതിപ്പുകളിലും ഫാമിലി ലിങ്ക് ലഭ്യമാകും….

ഫാമിലി ലിങ്ക് ആപ്ലിക്കേഷനിലൂടെ ഗൂഗിള്‍ അക്കൗണ്ട് ഉപയോഗിച്ച് മാതാപിതാക്കള്‍ക്ക് മക്കളുടെ ഫോണുകള്‍ നിയന്ത്രിക്കാന്‍ കഴിയും. ഫോണില്‍ ഏതൊക്കെ ആപ്പുകള്‍ഉപയോഗിക്കുന്നുവെന്നും മറ്റെന്തൊക്കെ മാറ്റങ്ങള്‍ വരുത്തുന്നുവെന്നുംമനസ്സിലാക്കാന്‍ കഴിയും. കുട്ടികള്‍ പ്ലെസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്പുകള്‍ സ്റ്റോപ്പ് ചെയ്യാനുംദൂരെയിരുന്നു കൊണ്ടു തന്നെ ഫോണ്‍ ലോക്ക് ചെയ്യാനുമെല്ലാം ഫാമിലി ലിങ്ക്ആപ്ലിക്കേഷനിലൂടെ സാധിക്കും….

കുട്ടികള്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ ഉപയോഗിക്കുന്നത് കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ തടയാന്‍ ഫാമിലി ലിങ്ക് ആപ് സഹായിക്കുമെന്ന് ഗൂഗിള്‍ അധികൃതര്‍വ്യക്തമാക്കി. ബ്ലോഗിലൂടെയാണ് ഗൂഗിള്‍ ഫാമിലി ലിങ്ക് ആപ്പിനെക്കുറിച്ച്വ്യക്തമാക്കിയത്….