വിർച്വൽ ബോക്സ് എന്നാൽ എന്ത്

വിർച്വൽ ബോക്സ് എന്നത് കമ്പ്യൂട്ടെറിൽ അത്യാവ്ശ്യം സാഹസം കാണിക്കുന്ന ഏതൊരു വ്യക്തിക്കും അനുഗ്രഹം ആയ ഒരു പ്രോഗ്രാം തന്നെ ആണ്. നമ്മുടെ ഇടയിൽ തന്നെ ഉള്ള 95% പേരും പുതിയ ഒരു ഒപറേറ്റിംഗ് സിസ്റ്റം ഏതെങ്കിലും ഒരു അത്യാവശ്യത്തിനു ടെസ്റ്റ് ചെയ്യേണ്ടി വന്നാൽ ഹാർഡ് ഡിസ്ക് ഫോർമാറ്റ് ചെയ്യുക ആണു പതിവ്. പുതിയ ഒ.എസ് ഇഷ്ടപ്പെടാതെ പഴയ ഒപറേറ്റിംഗ് സിസ്റ്റത്തിലേക്ക് തിരിച്ച് പോവണമെങ്കിൽ പഴയ ഒ.എസ് റീ-ഇൻസ്റ്റാൾ ചെയ്യണം.

എന്നാൽ VirtualBox ഉപയോഗിക്കുക വഴി ഈ തലവേദന പൂർണമായും ഒഴിവാക്കാം. എന്തെന്നാൽ VirtualBox നിങ്ങളുടെ കമ്പ്യൂട്ടെറിന്റെ ഉള്ളിൽ മറ്റൊരു സ്വതന്ത്രമായ കമ്പ്യൂട്ടെർ പോലെ പ്രവർത്തിക്കും, ആവശ്യം ഉള്ള ഏതൊരു ഒ.എസും ( വിൻഡോസിന്റെ തന്നെ മറ്റു വെർഷനുകൾ, ആപ്പിൾ ഒ.എസ്, ലിനുക്സ്, ഉബുണ്ടു തുടങ്ങിയവ ) ഇൻസ്റ്റാൾ ചെയ്യാം, സാധാരണ പോലെ ഉപയോഗിക്കാം.

ഇതെല്ലാം നിങ്ങൾക്ക് നിങ്ങളുടെ നിലവിൽ ഉള്ള ഒ.എസിനു യാതൊരു മാറ്റവും വരുത്താതെ തന്നെ ചെയ്യാവുന്നതാണ്. ടെസ്റ്റിംഗ് കഴിഞ്ഞ് ഇഷ്ടപ്പെട്ടൽ അത് നിങ്ങൾക്ക് നിങ്ങളുടെ പ്രൈമറി ഒ.എസ് ആക്കാം, അല്ലെങ്കിൽ അത് പൂർണമായും നീക്കം ചെയ്യാം, അനായാസമായി. കമ്പ്യൂട്ടെർ ഒ.എസ് കൂടാതെ അൻഡ്രോയിഡ് മൊബൈൽ ഒ.എസ് ഉം നമുക്ക് ഇതുപോലെ കമ്പ്യൂട്ടെറിൽ ഉപയോഗിക്കാം.

VirtualBox പോലെ തന്നെയുള്ള, പെയ്ഡ് വിർച്വലൈസേഷൻ പ്രോഗ്രാം ആണ് VMWare
VirtualBox ഡൌൻലോഡ് ലിങ്ക് :https://www.virtualbox.org/wiki/Downloads

Leave a Reply