Soman P, Author at Mallutech

ഫ്രീ ആയിട്ട് എന്തെങ്കിലും കിട്ടാൻ വേണ്ടി വാട്ട്സ്ആപ്പ് മെസേജ് അയക്കുന്നവരോട്
ഫ്രീ ആയിട്ട് എന്തെങ്കിലും കിട്ടാൻ വേണ്ടി മെസേജ് മറ്റ് ഗ്രൂപ്പിലേക്ക് ഫോർവാർഡ് ചെയ്ത് സ്വന്തം നാണവും മാനവും കളയാതിരിക്കാനും, അതെ സമയം നമ്മുടെ ജിജ്ഞാസ സ്വയം ടെസ്റ്റ് ചെയ്യാനുമുള്ള എളുപ്പമാർഗം പറയാം.

1. വാട്സപ്പിലെ മേലെ ഭാഗത്തുള്ള “New group” എന്ന ഒപ്ഷൻ എടുക്കുക.

2. ഗ്രൂപ്പിന് ഒരു പേര് കൊടുത്ത് Next അടിക്കുക.

3. നമ്മുടെ സ്വന്തത്തിലുള്ള മറ്റൊരു വാട്സപ്പ് നമ്പറൊ, വീട്ടിലെ ആരുടെയെങ്കിലും നമ്പറൊ add ചെയ്യുക.

4. ശേഷം Create എന്നടിക്കുക. ഇപ്പോൾ 2 നമ്പറുള്ള ഒരു ഗ്രൂപ്പായി.

5. ഈ ഒറ്റ നമ്പർ മാത്രം ഉപയോഗിച്ച് എത്ര ഗ്രൂപ്പും ഉണ്ടാക്കാം.

6. ഇനി നമ്മൾ add ചെയ്ത നമ്മുടെ വീട്ടിലെ ആളുടെ നമ്പർ നമുക്ക് Remove ചെയ്യാം. അപ്പോൾ താങ്കൾ മാത്രമുള്ള ഗ്രൂപ്പായി.

7. ശേഷം ഇത്തരം _ അലവലാതി മെസേജുകൾ_ അത്തരം ഗ്രൂപ്പുകളിലേക്ക് എത്ര വേണമെങ്കിലും forward ചെയ്യാം.

എന്നിട്ട് ബാലൻസോ മറ്റൊ പരിശോധിക്കാം. കിട്ടിയാൽ കിട്ടി.! കിട്ടിയില്ലെങ്കിലും സ്വന്തം മാനം കാക്കാം. ശ്രമിച്ചു നോക്കൂ…

The post ഫ്രീ ആയിട്ട് എന്തെങ്കിലും കിട്ടാൻ വേണ്ടി വാട്ട്സ്ആപ്പ് മെസേജ് അയക്കുന്നവരോട് appeared first on Mallutech .

ബില്യയനെയർ മൈൻഡ്സെറ്റ്
കോടീശ്വരനാകുന്നതിനു ആദ്യം വേണ്ടത് അതിനനുകൂലമായ ഒരു മൈൻഡ് സെറ്റ് ഉണ്ടാക്കുകയാണ്. നിങ്ങൾ ആഗ്രഹിക്കും വിധം നിങ്ങളുടെ ബിസിനസ് വളരാൻ സ്വയം വളരണം . സ്വയം വളരണമെങ്കിൽ മനഃശക്തി വർദ്ധിക്കണം . നിർഭാഗ്യവശാൽ ജീവിതത്തിൽ ഏറ്റവും അത്യാവശ്യമായ കാര്യങ്ങൾ പഠിക്കാൻ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ പദ്ധതികൾ ഇല്ല. സ്കൂളുകളിലും കോളേജുകളിലും പഠിച്ചു ബിരുദം നേടുന്നവർക്ക് പോലും സമ്പത്തു സൃഷ്ടിക്കുന്നതിന്റെ ധാർമിക തത്വങ്ങളെ കുറിച്ചോ പണം സമ്പാദിക്കാൻ അവലംബിക്കേണ്ട രീതികളെ കുറിച്ചോ വേണ്ടത്ര പരിജ്ഞാനം ഇല്ല.

ധനത്തെ കുറിച്ചും ധനസമ്പാദനത്തെക്കുറിച്ചും ധാർമിക ചിന്തകളിലൂന്നിയ നവീനമായ ചില കാഴ്ചപ്പാടുകളാണ് ബില്യയനെയർ മൈൻഡ്സെറ്റ് എന്ന പ്രോഗ്രാമിലൂടെ നമുക്ക് ലഭ്യമാകുന്നത്. സമ്പത്തു സൃഷ്ടിക്കുന്നതിനു നിങ്ങളുടെ മനസിനെ എങ്ങനെയെല്ലാം രൂപപെടുത്തണമെന്നു മനസിലാക്കാൻ ബില്യയനെയർ മൈൻഡ്സെറ്റ് നിങ്ങളെ സഹായിക്കും.

പ്രാദേശികവും രാജ്യാന്തരവുമായ ബിസിനസ് അവസരങ്ങളും ആശയങ്ങളും നിങ്ങൾക്കു എങ്ങനെ സ്വായത്തമാകും എന്ന് ബില്യയനെയർ മൈൻഡ്സെറ്റ് നിങ്ങൾക്ക് മനസിലാക്കിത്തരുന്നു. നിങ്ങളുടെ വ്യക്തിത്വം ,കഴിവുകൾ ,അഭിരുചികൾ ,അഭിനിവേശങ്ങൾ എന്നിവ സമ്പത്തു സൃഷ്ടിക്കുന്നതിന് അനുയോജ്യമാണോ എന്ന് കണ്ടെത്തി പ്രതികൂലങ്ങളായ ഭാഗങ്ങൾ ഉപബോധമനസിൽ നിന്ന് നീക്കം ചെയുന്നതിന് ബില്യയനെയർ മൈൻഡ്സെറ്റ് സഹായിക്കുന്നു.

ജീവിതത്തിൽ വിജയിച്ച ഒരാളെ കണ്ടുപഠിച്ചാൽ അയാളുടെ ജീവിതം നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കിയെടുക്കുവാൻ എളുപ്പമാണ്. സമ്പത്തു ഉണ്ടാകുന്നതിൽ ഒരു ആത്മീയത ഉണ്ട് .നല്ല രീതിയിൽ നല്ല നേട്ടങ്ങൾക്കുവേണ്ടി സമ്പത്തു വിനിയോഗിച്ചാൽ അത് വലിയ ഒരു നന്മയാണ്.നമ്മൾ ജീവിച്ചിരുന്നതായ ഈ ലോകത്തിൽ നമ്മുടെ കയ്യൊപ്പ് ഒരു നൂറു വർഷമെങ്കിലും ഉണ്ടായിരിക്കുന്നതിനു നമ്മുടേതായ ഒരു പൈതൃകം നാം സൃഷ്ടിക്കേണ്ടതുണ്ട്.

“ദരിദ്രനായി ജനിക്കുന്നത് മഹാ പുണ്യമാണ്.എന്നാൽ ദരിദ്രനായി മരിക്കുന്നത് മഹാ പാപവും”.

ചുരുക്കത്തിൽ ഒരു ബില്യയനെയർ ആകുന്നതിനു വേണ്ടി നിങ്ങളുടെ മനോഘടന മാറ്റുകയാണ് ആദ്യം ചെയേണ്ടത്.അതിനു ബില്യയനെയർ മൈൻഡ്സെറ്റ് പൂർണമായും നിങ്ങളെ സഹായിക്കുന്നു.

The post ബില്യയനെയർ മൈൻഡ്സെറ്റ് appeared first on Mallutech .

ജീവിതത്തിൽ പുരോഗതി ഉണ്ടാവാൻ
തീരെ കഴിവു കുറഞ്ഞ ഒരാളായിട്ടണോ നിങ്ങൾ സ്വയം കരുതുന്നത്? നിങ്ങളെക്കുറിച്ച് സ്വയം പുലർത്തുന്ന ഈ ചിന്തയാണ് നിങ്ങളുടെ പുരോഗതിക്ക് തടസ്സമായി നില്ക്കുന്നത്.

സ്വന്തം ശരീരഭാരത്തെക്കാൾ പതിന്മടങ്ങ് ഭാരമുള്ള ഒരു വസ്തു – ഇലയോ കമ്പോ മറ്റോ – ഉറുമ്പ് പൊക്കിക്കൊണ്ടു പോകുന്നത് കണ്ടിട്ടില്ലേ?എങ്ങനെയാണ് ഉറുമ്പ് ഇത് സാധിക്കുന്നത്? കമ്പോ ഇലയോ പൊക്കിക്കൊണ്ടു പോകേണ്ടത് ഉറുമ്പിനെ സംബന്ധിച്ചിടത്തോളം അതിജീവനത്തിനു അത്യന്താപേക്ഷിതമാണ്. അതിനാൽ എത്ര സാഹസപ്പെട്ടും ഉറുമ്പ് അത് ചെയ്യുന്നു. അതുപോലെ ജീവിതവിജയത്തിനു സഹായിക്കുന്ന ലക്ഷ്യം നേടണമെന്ന് നിങ്ങൾ തീരുമാനിച്ചുറപ്പിച്ചു കഴിഞ്ഞാൽ മനസ് അതിനുള്ള മാർഗ്ഗങ്ങൾ സ്വയം കണ്ടുപിടിച്ചുകൊള്ളും. താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.

1. നിങ്ങളുടെ ഉപബോധമനസിനുള്ളിൽ അറിവുകളുടെ ഒരു അമൂല്യ നിധി ശേഖരം സ്ഥിതി ചെയ്യുന്നു. എല്ലാ പ്രശ്നങ്ങൾക്കും ഉത്തരം കാണാൻ ആ നിധിശേഖരത്തിലേക്ക് നോക്കിയാൽ മതി. പക്ഷേ എത്ര പേർ അങ്ങനെ ചെയ്യുന്നു?

2. എല്ലാക്കാലത്തും മഹാന്മാരായിട്ടുള്ളവർ തങ്ങളുടെ ഉപബോധമനസ്സിനുള്ള കഴിവുകൾ തൊട്ടുണർത്തുവാനും തുറന്നു വിടാനും കഴിഞ്ഞവരാണ്.

3. പ്രശ്നപരിഹാരത്തിന് ഉപബോധ മനസ്സിന് നിങ്ങളെ സഹായിക്കുവാൻ കഴിയും. ഉദാഹരണത്തിന് ‘എനിക്ക് നാളെ രാവിലെ 6 മണിക്ക് എഴുന്നേൽക്കണം’ എന്ന് ഉപബോധമനസ്സിനെ ധരിപ്പിച്ചു കിടന്നുറങ്ങി നോക്കൂ. കൃത്യസമയത്ത് ഉപബോധ മനസ് നിങ്ങളെ ഉണർത്തിയിരിക്കും.

4. ഉപബോധമനസ് നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുകയും രോഗാവസ്ഥയിൽ നിങ്ങളെ സുഖപ്പെടുത്തുകയും ചെയ്യും. എന്നും ഉറങ്ങാൻ പോകുമ്പോൾ പൂർണ ആരോഗ്യവാനാകുന്നത് സങ്കല്പിക്കു. ഒരു വിശ്വസ്തദാസനെപ്പോലെ ഉപബോധമനസ് അത് യാഥാർത്ഥ്യമാക്കിത്തരും.

5. ഓരോ ചിന്തയും നിങ്ങളുടെ ജീവിതത്തിന്റെ ഓരോ നിമിഷത്തെയും ക്രമപ്പെടുത്തുന്ന ശക്തി സ്രോതസ്സാണ്. അത് പരമാവധി പ്രയോജനപ്പെടുത്തുക.

Source : Dr. PP Vijayan

The post ജീവിതത്തിൽ പുരോഗതി ഉണ്ടാവാൻ appeared first on Mallutech .

എങ്ങനെ ഒരു സ്റ്റാര്‍ട്ട് അപ്പ് തുടങ്ങാം
നിങ്ങള്‍ക്ക് ഒരു ബിസിനസ് തുടങ്ങാന്‍ എത്ര രൂപയുടെ നിക്ഷേപം വേണ്ടിവരും? ഞന്‍ അമ്പാനിയുടേയോ ബിര്‍ലയുടോയോ കാലഘട്ടത്തിലല്ല ഈ ചോദ്യം ചോദിക്കുന്നത്. ഓണ്‍ലൈന്‍ ബിസിനസ്സുകളുടെ ലോകത്താണ് ഞങ്ങള്‍ ജീവിക്കുന്നത്. ഇത് പരമ്പരാഗതമായ ബിസിനസുകളില്‍ നിന്ന് വ്യത്യസ്തമാണ്.

ഫ്‌ളിപ്പ്കാര്‍ട്ട് വെറും അഞ്ച് ലക്ഷം രൂപയുടെ നിക്ഷേപത്തിലാണ് തുടങ്ങിയതെന്ന് നിങ്ങള്‍ക്കറിയാമോ?

ജീവിതശൈലിയുമായി ബന്ധപ്പെട്ട വ്യവസായങ്ങല്‍ക്ക് ഒരുപാട് പണം ആവശ്യമാണ്. അവര്‍ക്ക് വാടക കൊടുക്കണം, സ്റ്റോക്ക് സൂക്ഷിക്കാന്‍ സ്ഥലം വേണം, ആദ്യത്തെ ദിവസം മുതല്‍ തന്നെ തൊഴിലാളികളെ നിയമിക്കണം. എന്നാല്‍ ഇന്റര്‍നെറ്റ് ബിസിനസുകള്‍ക്ക് ആദ്യത്തെ ദിവസം മുതല്‍ തന്നെ വലിയ ചിലവ് വരില്ല. നിങ്ങല്‍ ഒരു ഇന്റര്‍നെറ്റ് കണക്ഷനുള്ള ലാപ്‌ടോപ്പ് ഉണ്ടെങ്കില്‍ നിങ്ങളുടെ വ്യവസായം തുടങ്ങാം. നിങ്ങള്‍ക്ക് യാത്ര ചെയ്യാനും മറ്റ് സംവിധാനങ്ങല്‍ക്കും വേണ്ടി പണം ചിലവാകും എന്ന് ഞാന്‍ സമ്മതിക്കുന്നു. എന്നാല്‍ ഇതൊന്നും വലിയ ചിലവുകളല്ല. നിങ്ങളുടെ ദിവസേനയുള്ള ചിലവുകള്‍ നടത്താന്‍ നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ ബാക്കിയൊക്കെ നിങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കും.

ഞാന്‍ ഒരു കഥ പറയാം

ഒരു 16 വയസ്സുകാരന്‍ പഠിത്തത്തില്‍ വളരെ പിന്നോട്ടായിരുന്നു. അവന് ഡിസ്ലെക്‌സിയയുടെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ഇതൊരു പഠന വൈകല്യമാണ്. ഇത് വായനയെ ബാധിക്കും. അവന് ഇഷ്ടമുള്ള കാര്യങ്ങല്‍ ചെയ്യാന്‍ അവര്‍ ആഗ്രഹിച്ചു. അവന്‍ സ്‌കൂള്‍ മാഗസിനില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. അവന്‍ പിന്നീട് നിരവധി മീഡിയ കമ്പനികളുമായി ബന്ധം സ്ഥാപിച്ചു. അവന്റെ കൂട്ടൂകാരെ കൂടെ കൂട്ടി. ഈ കുട്ടി മറ്റാരുമല്ല വിര്‍ജിന്‍ ഗ്രൂപ്പിന്റെ സര്‍ റിച്ചാര്‍ഡ് ബ്രാന്‍സണ്‍ ആണ്. ഇദ്ദേഹം പൂജ്യത്തില്‍ നിന്ന് ഒരു സാമ്രാജ്യം കെട്ടിയുയര്‍ത്തിയ വ്യക്തിയാണ്. അദ്ദേഹം തന്റെ മനസ്സ് പറയുന്നത് കേട്ടു. പുറത്ത് നിന്ന് യാതൊരു സഹായവും ഇല്ലാതെ എല്ലാ വെല്ലുവിളികളേയും തരണം ചെയ്തു.

നിങ്ങള്‍ ഇന്നും ഫണ്ടിങ്ങിനായി കാത്തിരിക്കുകയാണോ? ഫണ്ടിങ്ങ് ഇല്ലാതെ സ്റ്റാര്‍ട്ട് അപ്പ് തുടങ്ങുന്നതിനുള്ള എളുപ്പവഴികള്‍ ഇതാ:

• തുടക്കത്തിലെ നിക്ഷേപത്തിനായി സ്വന്തം സമ്പാദ്യം അല്ലെങ്കില്‍ ബന്ധുക്കള്‍, കൂട്ടുകാര്‍ എന്നിവരെ ആശ്രയിക്കുക

നിങ്ങളുടെ സമ്പാദ്യം എല്ലാം എടുക്കുക. ഉപയോഗിക്കാത്ത സാധനങ്ങള്‍ വില്‍ക്കുക. എല്ലാം കൂടി എത്ര രൂപ വരുമെന്ന് കണക്കാക്കുക. പിന്നീട് രക്ഷിതാക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പണം വാങ്ങുക. കടം വാങ്ങിയ പണം കൊണ്ട് ബിസിനസ് ചെയ്യുമ്പോള്‍ നിങ്ങളുടെ ഉത്തരവാദിത്തം കൂടും. കാരണം പലിശ സഹിതം ഇത് മടക്കി നല്‍കേണ്ടി വരും.

• നിങ്ങള്‍ക്ക് നന്നായി അരിയാവുന്ന കാര്യങ്ങള്‍ ചെയ്യുക

കടം വാങ്ങിയ പണം കൊണ്ട് ഉപയോഗമില്ലാത്ത കാര്യങ്ങല്‍ ചെയ്യരുത്. നിങ്ങള്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുക. നല്ല ഡിസൈനുകല്‍ ഉണ്ടാക്കുക, സാമൂഹിക പ്രശ്‌നങ്ങല്‍ ഉയര്‍ത്തിക്കാട്ടുക, നിങ്ങളുടെ അടുത്തുള്ള പ്രാദേശിക പ്രശ്‌നങ്ങല്‍ ഉയര്‍ത്തുക, വിദ്യാഭ്യാസം വ്യാപിപ്പിക്കുക.

• ഒന്നുകില്‍ വീട്ടില്‍ ഇരുന്ന് ജോലി ചെയ്യുക. അല്ലെങ്കില്‍ ഒരു ഒറ്റ മുറി എടുത്ത് ജോലി ചെയ്യുക.

വാടകയുടെ പേരില്‍ ഒരുരൂപ പോലും ചിലവഴിക്കരുത്. ഉള്ള സ്ഥലത്ത് തന്നെ നിങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയണം. വീട്ടില്‍ അതിന് ബുദ്ധിമുട്ടാണെങ്കില്‍ മാത്രം വേറെ ഒരു ഒറ്റ മുറി എടുക്കുക. ഇതിനായി സുഹൃത്തുക്കളുടെ സഹായം തേടുക.

• ഇന്റര്‍നെറ്റ് ബില്‍ ആയിരിക്കണം ഏറ്റവും വലിയ ചിലവ്

നിങ്ങള്‍ ഇന്റര്‍നെറ്റ് ബില്ലിന് അല്ലാതെ എന്തെങ്കിലും കൂടുതല്‍ പണം ചിലവഴിക്കുകയാണെങ്കില്‍ അത് ശ്രദ്ധിക്കേണ്ട കാര്യമാണ്. എന്തിനാണ് ആ ചിലവ്? അതില്ലെങ്കില്‍ നിങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ലേ? കഴിയും എന്നാണ് മറുപടി എങ്കില്‍ ആ ചിലവ് ഉപേക്ഷിക്കണം. നിങ്ങള്‍ക്ക് അതില്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയില്ല എന്ന അവസ്ഥ വരുന്നത് വരെ ഇത് തുടരുക.

ഉദാഹരണത്തിന്: പ്രിന്റര്‍, ഫാക്‌സ്, പുതിയ ലാപ്‌ടോപ്പ് അത്‌ലലങ്കില്‍ പുതിയ എല്‍ സി ഡി മോണിറ്റര്‍.

• നിങ്ങളുടെ ആദ്യത്തെ റവന്യൂ ചെക്ക് കാണുന്നതിന് മുമ്പ് ഒരു കമ്പനി ഉണ്ടാക്കരുത്.

ഇതാണ് ആദ്യമായി വ്യവസായ രംഗത്ത് വരുന്ന എല്ലാവരും ചെയ്യുന്ന തെറ്റ്. ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഇല്ലാതെ ബിസിനസ് ചെയ്യാന്‍ പറ്റുമോ? അതെ, തീര്‍ച്ചയായും കഴിയും.

നിങ്ങല്‍ പണമുണ്ടാക്കാന്‍ തുടങ്ങിയാല്‍ മാത്രം ഒരു കമ്പനി തുടങ്ങുക. ചില ക്ലയിന്റുകള്‍ക്ക് നിങ്ങല്‍ ബിസിനസ് ചെയ്യുന്ന കമ്പനി കാണിക്കേണ്ടി വരും. എന്നാല്‍ കമ്പനി ബിസിനസിന്റെ അവസാന ഘട്ടമാണെന്ന് അവര്‍ക്ക് മനസ്സിലാക്കി കൊടുക്കണം. നിങ്ങളുടെ മനസ്സിലുള്ള കമ്പനിയുടെ പേരില്‍ ആദ്യം ചെക്ക് വാങ്ങുക. എന്റെ അനുഭവത്തില്‍ ചില ഉപഭോക്താക്കള്‍ ബിസിനസ് നല്‍കാമെന്ന് ഉറപ്പിച്ചിട്ട് പോകും. എന്നാല്‍ അവസാന നിമിഷം അവരെക്കുറിച്ച് ഒരു അറിവും കാണില്ല. ഒരു കമ്പനി ചേര്‍ക്കുക എന്നത് വളരെ ചിലവേറിയതാണ്. എല്ലാ വര്‍ഷവും നിങ്ങല്‍ക്ക് സി എ അടയ്‌ക്കേണ്ടി വരും.

• സമാനചിന്താഗതി ഉള്ളവരെ തിരഞ്ഞെടുക്കുക

ഒരുപോലെ ചിന്തിക്കുന്നവരെ മാത്രം കൂടെ നിര്‍ത്തുക. ജോബ് പോര്‍ട്ടലുകളില്‍ നിന്ന് തിരഞ്ഞെടുക്കരുത്. അത് സ്റ്റാര്‍ട്ട് അപ്പിന് നല്ലതല്ല. വലിയ കമ്പനികളെപ്പോലെ പെട്ടെന്ന് നിങ്ങള്‍ക്ക് ആള്‍ക്കാരെ കിട്ടില്ല. നിങ്ങല്‍ അവരുടെ പിന്നാലെ കൂടുക. നിങ്ങളുടെ ലക്ഷ്യം അവരെ അറിയിക്കുക. ഒരു കാന്തത്തെപ്പോലെ അവരുടെ കഴിവിനെ ആകര്‍ഷിക്കുക. അവര്‍ നിങ്ങളുടെ കൂടെച്ചേരും.

ആത്മാര്‍ഥതയോടെ പ്രവര്‍ത്തിക്കുക. നിങ്ങളുടെ കയ്യില്‍ പണം ഇല്ലെങ്കില്‍ അത് അവരോട് പറയുക.

• വിപണിയില്‍ പണം ചിലവഴിക്കുന്നതിന് മുമ്പേ വളര്‍ച്ച നേടുക

ഫേസ്ബുക്കിലും ഗൂഗിള്‍ ആഡിലും നിങ്ങള്‍ക്ക് പരസ്യം നല്‍കാന്‍ ഒരു പണവും നല്‍കേണ്ടി വരില്ല. ഗുണമേന്മയുള്ള ഉത്പ്പന്നങ്ങല്‍ ഉണ്ടാക്കി വളര്‍ച്ച കൈവരിക്കുക. ഗ്രോത്ത് ഹാക്കേഴ്‌സ്, ഹാക്കര്‍ ന്യൂസ് എന്നിവ പതിവായി വായിച്ചാല്‍ സ്റ്റാര്‍ട്ട് അപ്പ് വിപണിയെക്കുറിച്ച് നിങ്ങള്‍ക്ക് പഠിക്കാന്‍ സാധിക്കും.

The post എങ്ങനെ ഒരു സ്റ്റാര്‍ട്ട് അപ്പ് തുടങ്ങാം appeared first on Mallutech .

സംരംഭകര്‍ക്കിതാ ഒരു വിജയമന്ത്രം
മികച്ച സംരംഭകനേ ഒരു സംരംഭത്തെ വിജയത്തിലെത്തിക്കാനാകൂ. നല്ല സംരംഭകനാകാന്‍ ആദ്യം വേണ്ടത്‌ ചില കഴിവുകള്‍ നേടിയെടുക്കുകയാണ്‌. ഇവയേതൊക്കെയെന്നറിയാന്‍ ഏറ്റവും എളുപ്പം സംരംഭകത്വത്തില്‍ വിസ്‌മയ വിജയങ്ങള്‍ തീര്‍ത്തവരെ മാതൃകയാക്കുകയാവും.

ജയത്തിനും പരാജയത്തിനും സാധ്യതയുള്ള മേഖലയാണു സംരംഭകത്വം. പുതിയ സംരംഭങ്ങള്‍ നിരവധി ഉയര്‍ന്നുവന്നുകൊണ്ടേയിരിക്കും. അവയില്‍ ചിലതൊക്കെ പെട്ടെന്നുതന്നെ അപ്രത്യക്ഷമാകാറുണ്ട്‌. വിജയം കണ്ടെത്തുന്ന സംരംഭകര്‍ സാധാരണക്കാരില്‍ നിന്നും ഉയര്‍ന്നുനില്‍ക്കുന്ന ഒരു വിഭാഗം തന്നെയാണ്‌. സംരംഭങ്ങളെ വളര്‍ച്ചയിലേക്കു നയിക്കുന്നത്‌ ഊര്‍ജസ്വലമായ നേതൃത്വമാണ്‌. വിജയത്തിലേക്കു കുതിക്കുന്ന ഏതു പദ്ധതിയുടെയും തലപ്പത്തു കഴിവുറ്റ സംരംഭകനുണ്ടെന്നു കാണാന്‍ കഴിയും. വളര്‍ച്ചയിലേക്കുയര്‍ന്ന ഏതാനും സംരംഭകരെ നിരീക്ഷണ വിധേയമാക്കിയപ്പോള്‍ അവരില്‍ പൊതുവായി കണ്ടെത്തിയ സവിശേഷതകള്‍ ഇവയൊക്കെയാണ്‌:

ആത്മവിശ്വാസം

അവര്‍ എപ്പോഴും ശുഭപ്രതീക്ഷ വെച്ചുപുലര്‍ത്തുന്നു. സ്വന്തം കഴിവുകളെക്കുറിച്ചു ബോധവാന്‍മാരാണ്‌. വിജയം നേടിയെടുക്കാന്‍ സാധിക്കുമെന്ന്‌ ഉറച്ച വിശ്വാസമുള്ളവരാണ്‌. അത്‌ അവര്‍ക്ക്‌ സാധിക്കുന്നുണ്ടു താനും.

വലിയ സ്വപ്‌നങ്ങള്‍ കാണുന്നു, വലുതായി ചിന്തിക്കുന്നു

പുതിയ ചക്രവാളങ്ങള്‍ തേടിപ്പിടിക്കാനായിരിക്കും അവര്‍ ശ്രമിക്കുന്നത്‌. പുതിയ ബിസിനസ്‌ സാധ്യതകളും പുതിയ ആശയങ്ങളും ധനസമ്പാദനത്തിനുള്ള മാര്‍ഗങ്ങളും അവരുടെ ശ്രദ്ധ പിടിച്ചുപറ്റും.

റിസ്‌ക്‌ എടുക്കാനുള്ള തന്റേടം

മുന്നിട്ടിറങ്ങിയാല്‍ മാത്രമേ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കൂ എന്നവര്‍ തിരിച്ചറിയും. എന്നാല്‍ വ്യക്തമായ കണക്കൂകൂട്ടലുകളോടെയാവും അവര്‍ റിസ്‌ക്‌ എടുക്കുന്നത്‌.

ആസൂത്രണം

വ്യക്തമായ ആസൂത്രണത്തോടെയായിരിക്കും അവര്‍ ഓരോ ചുവടും വെക്കുന്നത്‌. അവര്‍ക്കു ഹ്രസ്വകാല പ്‌ളാനും ദീര്‍ഘകാല പ്‌ളാനും ഉണ്ടായിരിക്കും. വളരെ കൃത്യമായി ലക്ഷ്യവും അവര്‍ തീരുമാനിച്ചിരിക്കും.

ഊര്‍ജസ്വലത

പ്രസന്നതയോടെയും സമര്‍പ്പണ മനോഭാവത്തോടെയും താല്‍പ്പര്യത്തോടെയുമായിരിക്കും അവര്‍ പ്രവര്‍ത്തിക്കുന്നത്‌.

സ്വന്തം ബിസിനസിനെക്കുറിച്ചുള്ള അറിവ്‌ബിസിനസ്‌ നടത്തുന്ന മേഖലയെക്കുറിച്ച്‌ വ്യക്തമായി മനസ്സിലാക്കും. ആ രംഗത്തുണ്ടാകുന്ന പുതിയ മാറ്റങ്ങള്‍ യഥാസമയം അറിയാന്‍ ശ്രമിക്കും.

മികച്ച പ്രതിച്ഛായ നേടിയെടുക്കാന്‍ ശ്രമിക്കും

നല്ല വ്യക്തിയാണെന്നു തെളിയിക്കാന്‍ ശ്രമിക്കുന്നതിനൊപ്പം തങ്ങളുടെ ബിസിനസിനും നല്ല പേരു നേടിയെടുക്കാന്‍ ശ്രമിക്കും. മത്സരം നേരിടുന്നതില്‍ ഇത്‌ നിര്‍ണായമാണെന്ന്‌ അവര്‍ കരുതുന്നു.ഉദാരമനസ്‌കതമറ്റുള്ളവരില്‍ മതിപ്പുളവാക്കുംവിധം ഉദാരമതികളായിരിക്കും. സാധുസഹായത്തിനും പൊതുകാര്യങ്ങള്‍ക്കുമൊക്കെ കയ്യയച്ചു സംഭാവന നല്‍കും. ഇത്‌ ഉപഭോക്താക്കളുടെയും പൊതുജനങ്ങളുടെയും ഇടയിലുണ്ടാക്കുന്ന മതിപ്പ്‌ ബിസിനസിന്‌ ഗുണം ചെയ്യും.

മാറ്റത്തിനു തയാര്‍ ബിസിനസില്‍ അടിക്കടിയുണ്ടാകുന്ന മാറ്റങ്ങളോടു തുറന്ന മനസ്സായിരിക്കും അവര്‍ക്ക്‌. വിപണിയിലെ മാറ്റങ്ങള്‍ക്കു വഴങ്ങാന്‍ അവര്‍ മടികാണിക്കുന്നില്ല.എപ്പോഴും ഉപഭോക്താവ്‌ കേന്ദ്രബിന്ദുഉപഭോക്താവാണു തങ്ങളെ നയിക്കേണ്ടതെന്നു വിശ്വസിക്കുന്നു. ഈ മനോഭാവം ഉപഭോക്താക്കളുമായി നല്ല ബന്ധം സ്ഥാപിക്കുക വഴി ബിസിനസിലെ മല്‍സരത്തി ല്‍ ജയിക്കാന്‍ സഹായിക്കുന്നു.

ടൈം മാനേജ്‌മെന്റ്‌സമയം ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ അവര്‍ ശ്രദ്ധിക്കും. ചെയ്യാനുള്ള കാര്യങ്ങളൊന്നും അകാരണമായി അവര്‍ നീട്ടിവെക്കുന്നില്ല. വേഗത്തില്‍ ചിന്തിക്കുകയും തീരുമാനമെടുക്കുകയും ചെയ്യുക വഴി വേഗത്തില്‍ നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നു.

സ്വയം പ്രചോദിതര്‍

എപ്പോഴും പ്രചോദനം ഉള്‍ക്കൊള്ളുന്ന ഇക്കൂട്ടര്‍ പരാജയം എന്ന വാക്കിനെക്കുറിച്ച്‌ ചിന്തിക്കുന്നതേയില്ല. സംരംഭകത്വത്തില്‍ ജയമുറപ്പാക്കുക മാത്രമായിത്തീരും അവരുടെ ലക്ഷ്യം.

സ്വന്തം വളര്‍ച്ചയ്‌ക്കായി പണവും സമയവും ചെലവിടും

സെല്‍ഫ്‌ ഡെവലപ്‌മെന്റ്‌ പ്രോഗ്രാമുകളില്‍ പങ്കെടുക്കാനും പ്രചോദനം പകരുന്ന പുസ്‌തകങ്ങള്‍ വായിക്കാനും അവര്‍ തയാറാകുന്നു.മറ്റുള്ളവരെ അഭിനന്ദിക്കല്‍  നല്ല കാര്യങ്ങള്‍ ചെയ്‌തവരെ അഭിനന്ദിക്കുന്നതില്‍ യാതൊരു പിശുക്കും കാണിക്കില്ല. ചുരുക്കത്തില്‍ എല്ലാവരുമായി നല്ല ബന്ധം പുലര്‍ത്താന്‍ സമര്‍ത്ഥരാണവര്‍.

മനുഷ്യവിഭവശേഷിക്കു പ്രാധാന്യം നല്‍കുന്നു

വരുംകാലങ്ങളില്‍ ഏറ്റവും വിലയേറിയ സ്വത്ത്‌ മനുഷ്യശക്തിയാണെന്ന തിരിച്ചറിവില്‍ ഇതിനായി പണം ചെലവിടും. ജീവനക്കാര്‍ക്കു തുടര്‍ച്ചയായി പരിശീലനങ്ങള്‍ നല്‍കാന്‍ തയാറാകുന്നു.

സിസ്റ്റത്തെക്കുറിച്ച്‌ ചിന്തിക്കുന്നു

തങ്ങളുടെ അസാന്നിധ്യത്തിലും ബിസിനസ്‌ ഭംഗിയായി നടക്കണമെന്നു കാംക്ഷിക്കുന്നു. വ്യക്തമായ രീതികളും വ്യവസ്ഥിതികളും നടപ്പാക്കാന്‍ ശ്രമിക്കുന്നു. ഈ സുപ്രധാന സവിശേഷതകളെല്ലാം ഒരു സംരംഭകനെന്ന നിലയില്‍ വിജയം വരിക്കാന്‍ ആവശ്യമാണ്‌. വിജയികളായ സംരംഭകരില്‍ ഇവയെല്ലാം തന്നെ നമുക്ക്‌ കാണാന്‍ കഴിയും.

The post സംരംഭകര്‍ക്കിതാ ഒരു വിജയമന്ത്രം  appeared first on Mallutech .

മനശക്തി എന്താണ് ?
ലോകത്തിലെ ഏറ്റവും അത്ഭുതകരമായ പ്രതിഭാസം മനുഷ്യൻറെ മനസാണ്! ശാസ്ത്രലോകത്ത് നടന്നിട്ടുള്ള പഠനങ്ങളൊക്കെ അത്യന്തം സങ്കീർണമായ ഘടനയുള്ള മനുഷ്യമനസിന്റ്റെ മുക്കും മൂലയിലും മാത്രമേ സ്പർശിച്ചിട്ടുള്ളൂ. വ്യക്തിയുടെ സർഗാത്മകമായ കഴിവുകൾ മാത്രമല്ല , ശാരീരികമായ മികവുകൾ പോലും അയാളുടെ മനോനിലയെ ആശ്രയിച്ചാണിരിക്കുന്നത്. മനസുണ്ടെങ്കിൽ എല്ലാം നേടാം , മനസു വച്ചാൽ നടക്കും , മനസുണ്ടെങ്കിൽ മാർഗവുമുണ്ട് എന്നിങ്ങനെ നാം പറയുന്നതെല്ലാം മനസിന്റ്റെ അപാരമായ ശക്തിയാണ് വെളിവാക്കുന്നത്. മനസിന്റ്റെ ശക്തിയെ ആശ്രയിച്ച് വ്യക്തിയുടെ പരിമിതികളെ മറികടക്കാനാവുമെന്ന് ഇന്ന് ശാസ്ത്രലോകം അംഗീകരിച്ചു തുടങ്ങിയിട്ടുണ്ട്.

മനശക്തി എന്താണ് ?

അപാരമായ ശക്തി മനസിനുണ്ടെന്നു പറഞ്ഞല്ലോ. എന്താണ് മനസിന്റ്റെ ശക്തി ? സാധാരണയായി ബോധമനസ്സിനെക്കുറിച്ചു മാത്രമേ നാം സംസാരിക്കാറുള്ളൂ. നാം അറിയുന്നത് ബോധമനസ്സിനെക്കുറിച്ചാണ്. ഉണർന്നിരിക്കുമ്പോൾ പ്രവർത്തനനിരതമാകുന്നതും ഉറക്കത്തിലാകുമ്പോൾ വിശ്രമാവസ്ഥയിലാകുന്നതുമായ ഒന്നായാണ് ബോധമനസ്സ് നമുക്ക് അനുഭവപ്പെടുന്നത്. എന്നാൽ ഉറക്കത്തിൽ നാം സ്വപ്നം കാണുന്നുണ്ട്. നമ്മുടെ ശാരീരിക പ്രവർത്തനങ്ങളിൽ മിക്കതും കൃത്യമായി നടക്കുന്നുമുണ്ട്. ഇത് ആരാണ് ചെയ്യുന്നത് ?

ശാസ്ത്രം ഇതിനെ ഉപബോധമനസ്സ് എന്ന് വിളിക്കുന്നു.അനന്തമായ ഊർജത്തിന്റ്റെ ഉറവിടമായിട്ടാണ് ശാസ്ത്രലോകം ഉപബോധമനസ്സിനെ കാണുന്നത്. എല്ലായ്പ്പോഴും പ്രവർത്തനനിരതമാണ് ഉപബോധമനസ്സ്. ഉപബോധമനസിൽ കുടികൊള്ളുന്ന ഊർജം ഉപയോഗിച്ചാണ് ലോകത്തിലെ പ്രതിഭാശാലികളൊക്കെ വിജയം നേടിയിട്ടുള്ളത്. നമ്മുടെ ഭൗതിക ലോകത്തു കാണുന്ന കണ്ടുപിടിത്തങ്ങൾ ഒക്കെയും പ്രതിഭാശാലികളുടെ ഉപബോധമനസ്സിന്റ്റെ സൃഷ്ടികളാണ്. എന്നാൽ ഈ പ്രതിഭാശാലികൾ പോലും തങ്ങളുടെ ഉപബോധമനസ്സിന്റ്റെ പത്തുശതമാനം പോലും ഉപയോഗപ്പെടുത്തിയിട്ടില്ലെന്നതാണ് വാസ്തവം.

മനശക്തി തിരിച്ചറിയണം

ഓരോ വ്യക്തിയും പ്രതിഭാശാലിയായിത്തന്നെയാണ്ജനിക്കുന്നത്. പ്രതിഭയുടെ അളവിൽ ഏറ്റക്കുറച്ചിലുണ്ടായേക്കാമെന്നു മാത്രം. തെറ്റായ മുൻവിധികളും അനുവർത്തിച്ചു വന്ന ശീലങ്ങളും സമൂഹമേർപ്പെടുത്തിയിട്ടുള്ള വിലക്കുകളും ഒക്കെച്ചേർന്ന് പലരുടെയും പ്രതിഭയെ ഇരുട്ടിൽത്തന്നെ നിർത്തിയിരിക്കുകയാണ്. തങ്ങളുടെ മനസിന്റ്റെ അനന്തമായ ശക്തിയെക്കുറിച്ച് മിക്കവരും അജ്ഞരാണ്. ഈ അജ്ഞത മാറ്റിയെടുക്കുകയെന്നതാണ് മനശക്തി പരിശീലനത്തിന്റ്റെ ലക്ഷ്യം. അവനവന്റെ മനശക്തി തിരിച്ചറിഞ്ഞു കഴിഞ്ഞാൽ അതുപയോഗിച്ച് ഇന്നു സ്വപ്നം കാണുന്നതൊക്കെയും നിങ്ങൾക്ക് നേടാനാകും. നിങ്ങളുടെ സ്വപ്നം എന്തുമായിക്കൊള്ളട്ടെ, മനശക്തിയിലൂടെ അത് നേടിയെടുക്കാൻ ചിട്ടയായ പരിശീലനം കൊണ്ട് സാധ്യമാകും. നാം ആഗ്രഹിക്കുന്നതെന്തും ആഗ്രഹിക്കുന്ന സമയത്ത് നേടാനാകും എന്നതാണ് മനസിൻറെ മഹാശക്തി നമുക്കു നല്കുന്ന വാഗ്ദാനം . അതിനായി സ്വന്തം മനശക്തി തിരിച്ചറിയുക.

The post മനശക്തി എന്താണ് ? appeared first on Mallutech .

എങ്ങനെ ഒരു ബിസിനസ് സംരംഭത്തിന് രൂപം നല്‍കാം ?
ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ തുടങ്ങുമ്പോള്‍ അതിന്റെ ഉടമസ്ഥാവകാശം പലതരത്തിലാകാം. പ്രൊപ്രൈറ്റര്‍ഷിപ്പ്, പാര്‍ട്ണര്‍ ഷിപ്പ്, പ്രൈവറ്റ് ലിമിറ്റഡ് കമ്പനി, പബ്ലിക് ലിമിറ്റഡ് കമ്പനി, ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പ്, സഹകരണ സംഘങ്ങള്‍ എന്നീ മാര്‍ഗങ്ങളില്‍ സംരംഭം തുടങ്ങാം.

ഒരു സംരംഭം ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പില്‍ തന്നെ അതിന്റെ ഘടനയെപ്പറ്റി വ്യക്തമായ ധാരണ സംരംഭകന് ഉണ്ടാകണം. മിക്കപ്പോഴും ചെറു സംരംഭങ്ങള്‍ പ്രൊപ്രൈറ്റര്‍ഷിപ്പിലാണ് ആരംഭിക്കുന്നത്. എന്നാല്‍, ധനകാര്യ സ്ഥാപനങ്ങള്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളോടാണ് കൂടുതല്‍ താത്പര്യം കാണിക്കുന്നത്.

പ്രൊപ്രൈറ്റര്‍ഷിപ്പ് ആകുമ്പോള്‍ തീരുമാനങ്ങള്‍ സ്വന്തമായി എടുക്കാം. മറ്റാരോടും ബാദ്ധ്യതയില്ല. ഉടമസ്ഥന്‍ തന്നെയാണ് മുതലാളി. ലാഭനഷ്ടങ്ങള്‍ സ്വന്തമായി വഹിക്കണം. ചട്ടപ്രകാരമുള്ള കണക്കുകളും രേഖകളും മാത്രം ബോദ്ധ്യപ്പെടുത്തിയാല്‍ മതിയാക  ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ തുടങ്ങുമ്പോള്‍ അതിന്റെ ഉടമസ്ഥാവകാശം പലതരത്തിലാകാം.

പ്രൊപ്രൈറ്റര്‍ഷിപ്പ്, പാര്‍ട്ണര്‍ ഷിപ്പ്, പ്രൈവറ്റ് ലിമിറ്റഡ് കമ്പനി, പബ്ലിക് ലിമിറ്റഡ് കമ്പനി, ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പ്, സഹകരണ സംഘങ്ങള്‍ എന്നീ മാര്‍ഗങ്ങളില്‍ സംരംഭം തുടങ്ങാം. ഒരു സംരംഭം ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പില്‍ തന്നെ അതിന്റെ ഘടനയെപ്പറ്റി വ്യക്തമായ ധാരണ സംരംഭകന് ഉണ്ടാകണം. മിക്കപ്പോഴും സൂക്ഷ്മ, ചെറു സംരംഭങ്ങള്‍ പ്രൊപ്രൈറ്റര്‍ഷിപ്പിലാണ് ആരംഭിക്കുന്നത്. എന്നാല്‍, ധനകാര്യ സ്ഥാപനങ്ങള്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളോടാണ് കൂടുതല്‍ താത്പര്യം കാണിക്കുന്നത്.

പ്രൊപ്രൈറ്റര്‍ഷിപ്പ്

പ്രൊപ്രൈറ്റര്‍ഷിപ്പ് ആകുമ്പോള്‍ തീരുമാനങ്ങള്‍ സ്വന്തമായി എടുക്കാം. മറ്റാരോടും ബാദ്ധ്യതയില്ല. ഉടമസ്ഥന്‍ തന്നെയാണ് മുതലാളി. ലാഭനഷ്ടങ്ങള്‍ സ്വന്തമായി വഹിക്കണം. ചട്ടപ്രകാരമുള്ള കണക്കുകളും രേഖകളും മാത്രം ബോദ്ധ്യപ്പെടുത്തിയാല്‍ മതിയാകും. ഔപചാരികത്വം വളരെ കുറവും.

പാര്‍ട്ണര്‍ഷിപ്പ്

പങ്കാളിത്ത ബിസിനസ്സാണെങ്കില്‍ കുറഞ്ഞത് രണ്ട് അംഗങ്ങളും കൂടിയത് 20 അംഗങ്ങളും വേണം. പങ്കാളികള്‍ തമ്മിലുള്ളത് ഒരു പരസ്പര ഉടമ്പടിയാണ്. രജിസ്‌ട്രേഷന്‍ നിര്‍ബന്ധമില്ല.

ഓഹരി കൈമാറ്റം ചെയ്യാന്‍ പാടില്ല. ബാദ്ധ്യത പരിധിയില്ലാത്തതാണ്. കേരള ധനകാര്യ ബില്‍ 2013 പ്രകാരം പാര്‍ട്ണര്‍ഷിപ്പ് ഡീഡ്, റീ കോണ്‍സ്റ്റിറ്റിയൂഷന്‍ ഡീഡ്, റിട്ടയര്‍മെന്റ് ഡീഡ് എന്നിവ തയ്യാറാക്കേണ്ടത് 5,000 രൂപയുടെ മുദ്രപ്പത്രത്തിലാണ്. ഇത് 2013 ഏപ്രില്‍ ഒന്നിന് മുമ്പ് 1,000 രൂപയുടേതായിരുന്നു.

കൂട്ടുവ്യാപാരത്തിലെ പങ്കുപിരിയല്‍ (ഉശീൈഹൗശേീി ീള ജമൃിേലൃവെശു) തയ്യാറാക്കുന്നത് 1,000 രൂപയുടെ മുദ്രപ്പത്രത്തിലാണ്. സ്ഥാപനം രജിസ്റ്റര്‍ ചെയ്യുന്നത് (Form No. I) ഓണ്‍ലൈന്‍ ആയിട്ടാണ്.

െസക്ഷന്‍ 58 പ്രകാരം രജിസ്റ്റര്‍ ചെയ്യുന്നതിന് പരമാവധി ഫീസ് 500 രൂപയാണ്. സ്ഥാപനത്തിന്റെ പേര്, ആസ്ഥാനം എന്നിവയില്‍ മാറ്റം വരുത്തുന്നതിന് 200 രൂപയാണ് ഫീസ്. തിരുവനന്തപുരത്തുള്ള രജിസ്ട്രാര്‍ ഓഫ് ഫേംസിനാണ് (ഞലഴശെേൃമൃ ീള എശൃാ)െ അപേക്ഷ നല്‍കേണ്ടത്.

കമ്പനികള്‍ രണ്ടുതരം

കമ്പനികള്‍ പ്രധാനമായും രണ്ടുതരമുണ്ട്. പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളും പബ്ലിക് കമ്പനികളും. കമ്പനി രജിസ്റ്റര്‍ ചെയ്യുന്നത് കേരളത്തില്‍ കൊച്ചി (കാക്കനാട്) യിലുള്ള രജിസ്ട്രാര്‍ ഓഫ് കമ്പനീസിലാണ്. പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയില്‍ കുറഞ്ഞത് രണ്ട് അംഗങ്ങളും പരമാവധി 200 അംഗങ്ങളുമാണ് വേണ്ടത്. രണ്ട് ഡയറക്ടര്‍മാര്‍ ഉണ്ടാകണം. ഓഹരികള്‍ കൈമാറ്റം ചെയ്യാം. ഇത് വേണമെങ്കില്‍ ആര്‍ട്ടിക്കിള്‍സ് ഓഫ് അസോസിയേഷന്‍ വഴി നിയന്ത്രിക്കാവുന്നതുമാണ്. പബ്ലിക് ലിമിറ്റഡ് കമ്പനിയില്‍ ഈ നിയന്ത്രണമില്ല.

പബ്ലിക് കമ്പനിയില്‍ കുറഞ്ഞത് ഏഴ് അംഗങ്ങള്‍ വേണം. ഉയര്‍ന്ന പരിധിയില്ല. മൂന്ന് ഡയറക്ടര്‍മാര്‍ നിര്‍ബന്ധം. കുറഞ്ഞ മൂലധനം അഞ്ച് ലക്ഷം രൂപയാണ്. പ്രൈവറ്റ് കമ്പനിയിലാകട്ടെ കുറഞ്ഞ മൂലധനം ഒരു ലക്ഷം രൂപയാണ്. പ്രൈവറ്റ്, പബ്ലിക് കമ്പനികള്‍ക്ക് ഓഡിറ്റ് നിര്‍ബന്ധമാണ്. കമ്പനി നിയമസാധുതയുള്ള ഒരു സ്ഥാപനമാണ്. ബാദ്ധ്യത പരിമിതമാണ്. കമ്പനിയുടെ പേരില്‍ വസ്തുക്കള്‍ വാങ്ങാം. കമ്പനിക്ക് കേസ് ഫയല്‍ ചെയ്യാം. കമ്പനിക്ക് എതിരായും കേസ് ഫയല്‍ ചെയ്യാം. കമ്പനിക്ക്, ഒരിക്കലും അവസാനിക്കാത്ത പിന്തുടര്‍ച്ചയുണ്ട്. അംഗങ്ങള്‍ വരും, പോകും. പക്ഷേ കമ്പനി ഒരിക്കലും മാറുന്നില്ല.

ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പ്

ഒരു സംരംഭം രജിസ്റ്റര്‍ ചെയ്യാനുള്ള മറ്റൊരു മാര്‍ഗമാണ് എല്‍.എല്‍.പി. ഇതിനുള്ള അപേക്ഷയും രജിസ്ട്രാര്‍ ഓഫ് കമ്പനീസിനാണ് സമര്‍പ്പിക്കേണ്ടത്. എല്‍.എല്‍.പി. യില്‍ ബാധ്യതയ്ക്ക് പരിധിയുണ്ടെന്നതാണ് ഗുണം.

എല്‍.എല്‍.പി. യായി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നമ്മള്‍, നമ്മുടെ ബാദ്ധ്യത 10 ലക്ഷമെന്ന് കാണിച്ചിട്ടുണ്ടെങ്കില്‍ അതില്‍ കൂടുതല്‍ എത്ര തുക ബാദ്ധ്യത വന്നാലും അത് കൊടുക്കാന്‍ ബാദ്ധ്യസ്ഥരല്ല. നിയമസാധുതയുമുണ്ട്.

സഹകരണ സംഘം

ഒരു സംരംഭം വ്യവസായ സഹകരണ സംഘമായി രജിസ്റ്റര്‍ ചെയ്യാം. ബന്ധപ്പെട്ട ജില്ലയിലെ വ്യവസായ കേന്ദ്രം ജനറല്‍ മാനേജരെയാണ് സമീപിക്കേണ്ടത്. വ്യവസായത്തില്‍ പ്രവൃത്തിപരിചയമുള്ള പത്തോ അതിലധികമോ, വ്യത്യസ്ത കുടുംബങ്ങളിലെ അംഗങ്ങളാണ് വ്യവസായ സഹകരണ സംഘങ്ങളില്‍ അംഗങ്ങളാവുക. സഹകരണ സംഘങ്ങളായി കേരളത്തില്‍ ഒട്ടേറെ സംരംഭങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Source : Mathrubhumi

The post എങ്ങനെ ഒരു ബിസിനസ് സംരംഭത്തിന് രൂപം നല്‍കാം ? appeared first on Mallutech .