ഫ്രീ ആയിട്ട് എന്തെങ്കിലും കിട്ടാൻ വേണ്ടി വാട്ട്സ്ആപ്പ് മെസേജ് അയക്കുന്നവരോട്


ഫ്രീ ആയിട്ട് എന്തെങ്കിലും കിട്ടാൻ വേണ്ടി മെസേജ് മറ്റ് ഗ്രൂപ്പിലേക്ക് ഫോർവാർഡ് ചെയ്ത് സ്വന്തം നാണവും മാനവും കളയാതിരിക്കാനും, അതെ സമയം നമ്മുടെ ജിജ്ഞാസ സ്വയം ടെസ്റ്റ് ചെയ്യാനുമുള്ള എളുപ്പമാർഗം പറയാം.

1. വാട്സപ്പിലെ മേലെ ഭാഗത്തുള്ള “New group” എന്ന ഒപ്ഷൻ എടുക്കുക.
2. ഗ്രൂപ്പിന് ഒരു പേര് കൊടുത്ത് Next അടിക്കുക.
3. നമ്മുടെ സ്വന്തത്തിലുള്ള മറ്റൊരു വാട്സപ്പ് നമ്പറൊ, വീട്ടിലെ ആരുടെയെങ്കിലും നമ്പറൊ add ചെയ്യുക.
4. ശേഷം Create എന്നടിക്കുക. ഇപ്പോൾ 2 നമ്പറുള്ള ഒരു ഗ്രൂപ്പായി.
5. ഈ ഒറ്റ നമ്പർ മാത്രം ഉപയോഗിച്ച് എത്ര ഗ്രൂപ്പും ഉണ്ടാക്കാം.
6. ഇനി നമ്മൾ add ചെയ്ത നമ്മുടെ വീട്ടിലെ ആളുടെ നമ്പർ നമുക്ക് Remove ചെയ്യാം. അപ്പോൾ താങ്കൾ മാത്രമുള്ള ഗ്രൂപ്പായി.
7. ശേഷം ഇത്തരം _ അലവലാതി മെസേജുകൾ_ അത്തരം ഗ്രൂപ്പുകളിലേക്ക് എത്ര വേണമെങ്കിലും forward ചെയ്യാം.

എന്നിട്ട് ബാലൻസോ മറ്റൊ പരിശോധിക്കാം. കിട്ടിയാൽ കിട്ടി.! കിട്ടിയില്ലെങ്കിലും സ്വന്തം മാനം കാക്കാം. ശ്രമിച്ചു നോക്കൂ…