ബില്യയനെയർ മൈൻഡ്സെറ്റ്


കോടീശ്വരനാകുന്നതിനു ആദ്യം വേണ്ടത് അതിനനുകൂലമായ ഒരു മൈൻഡ് സെറ്റ് ഉണ്ടാക്കുകയാണ്. നിങ്ങൾ ആഗ്രഹിക്കും വിധം നിങ്ങളുടെ ബിസിനസ് വളരാൻ സ്വയം വളരണം . സ്വയം വളരണമെങ്കിൽ മനഃശക്തി വർദ്ധിക്കണം . നിർഭാഗ്യവശാൽ ജീവിതത്തിൽ ഏറ്റവും അത്യാവശ്യമായ കാര്യങ്ങൾ പഠിക്കാൻ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ പദ്ധതികൾ ഇല്ല. സ്കൂളുകളിലും കോളേജുകളിലും പഠിച്ചു ബിരുദം നേടുന്നവർക്ക് പോലും സമ്പത്തു സൃഷ്ടിക്കുന്നതിന്റെ ധാർമിക തത്വങ്ങളെ കുറിച്ചോ പണം സമ്പാദിക്കാൻ അവലംബിക്കേണ്ട രീതികളെ കുറിച്ചോ വേണ്ടത്ര പരിജ്ഞാനം ഇല്ല.

ധനത്തെ കുറിച്ചും ധനസമ്പാദനത്തെക്കുറിച്ചും ധാർമിക ചിന്തകളിലൂന്നിയ നവീനമായ ചില കാഴ്ചപ്പാടുകളാണ് ബില്യയനെയർ മൈൻഡ്സെറ്റ് എന്ന പ്രോഗ്രാമിലൂടെ നമുക്ക് ലഭ്യമാകുന്നത്. സമ്പത്തു സൃഷ്ടിക്കുന്നതിനു നിങ്ങളുടെ മനസിനെ എങ്ങനെയെല്ലാം രൂപപെടുത്തണമെന്നു മനസിലാക്കാൻ ബില്യയനെയർ മൈൻഡ്സെറ്റ് നിങ്ങളെ സഹായിക്കും.

പ്രാദേശികവും രാജ്യാന്തരവുമായ ബിസിനസ് അവസരങ്ങളും ആശയങ്ങളും നിങ്ങൾക്കു എങ്ങനെ സ്വായത്തമാകും എന്ന് ബില്യയനെയർ മൈൻഡ്സെറ്റ് നിങ്ങൾക്ക് മനസിലാക്കിത്തരുന്നു. നിങ്ങളുടെ വ്യക്തിത്വം ,കഴിവുകൾ ,അഭിരുചികൾ ,അഭിനിവേശങ്ങൾ എന്നിവ സമ്പത്തു സൃഷ്ടിക്കുന്നതിന് അനുയോജ്യമാണോ എന്ന് കണ്ടെത്തി പ്രതികൂലങ്ങളായ ഭാഗങ്ങൾ ഉപബോധമനസിൽ നിന്ന് നീക്കം ചെയുന്നതിന് ബില്യയനെയർ മൈൻഡ്സെറ്റ് സഹായിക്കുന്നു.

ജീവിതത്തിൽ വിജയിച്ച ഒരാളെ കണ്ടുപഠിച്ചാൽ അയാളുടെ ജീവിതം നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കിയെടുക്കുവാൻ എളുപ്പമാണ്. സമ്പത്തു ഉണ്ടാകുന്നതിൽ ഒരു ആത്മീയത ഉണ്ട് .നല്ല രീതിയിൽ നല്ല നേട്ടങ്ങൾക്കുവേണ്ടി സമ്പത്തു വിനിയോഗിച്ചാൽ അത് വലിയ ഒരു നന്മയാണ്.നമ്മൾ ജീവിച്ചിരുന്നതായ ഈ ലോകത്തിൽ നമ്മുടെ കയ്യൊപ്പ് ഒരു നൂറു വർഷമെങ്കിലും ഉണ്ടായിരിക്കുന്നതിനു നമ്മുടേതായ ഒരു പൈതൃകം നാം സൃഷ്ടിക്കേണ്ടതുണ്ട്.
“ദരിദ്രനായി ജനിക്കുന്നത് മഹാ പുണ്യമാണ്.
എന്നാൽ ദരിദ്രനായി മരിക്കുന്നത് മഹാ പാപവും”.


ചുരുക്കത്തിൽ ഒരു ബില്യയനെയർ ആകുന്നതിനു വേണ്ടി നിങ്ങളുടെ മനോഘടന മാറ്റുകയാണ് ആദ്യം ചെയേണ്ടത്.അതിനു ബില്യയനെയർ മൈൻഡ്സെറ്റ് പൂർണമായും നിങ്ങളെ സഹായിക്കുന്നു.