എങ്ങനെ ഒരു സ്റ്റാര്‍ട്ട് അപ്പ് തുടങ്ങാം


നിങ്ങള്‍ക്ക് ഒരു ബിസിനസ് തുടങ്ങാന്‍ എത്ര രൂപയുടെ നിക്ഷേപം വേണ്ടിവരും? ഞന്‍ അമ്പാനിയുടേയോ ബിര്‍ലയുടോയോ കാലഘട്ടത്തിലല്ല ഈ ചോദ്യം ചോദിക്കുന്നത്. ഓണ്‍ലൈന്‍ ബിസിനസ്സുകളുടെ ലോകത്താണ് ഞങ്ങള്‍ ജീവിക്കുന്നത്. ഇത് പരമ്പരാഗതമായ ബിസിനസുകളില്‍ നിന്ന് വ്യത്യസ്തമാണ്.

ഫ്‌ളിപ്പ്കാര്‍ട്ട് വെറും അഞ്ച് ലക്ഷം രൂപയുടെ നിക്ഷേപത്തിലാണ് തുടങ്ങിയതെന്ന് നിങ്ങള്‍ക്കറിയാമോ?

ജീവിതശൈലിയുമായി ബന്ധപ്പെട്ട വ്യവസായങ്ങല്‍ക്ക് ഒരുപാട് പണം ആവശ്യമാണ്. അവര്‍ക്ക് വാടക കൊടുക്കണം, സ്റ്റോക്ക് സൂക്ഷിക്കാന്‍ സ്ഥലം വേണം, ആദ്യത്തെ ദിവസം മുതല്‍ തന്നെ തൊഴിലാളികളെ നിയമിക്കണം. എന്നാല്‍ ഇന്റര്‍നെറ്റ് ബിസിനസുകള്‍ക്ക് ആദ്യത്തെ ദിവസം മുതല്‍ തന്നെ വലിയ ചിലവ് വരില്ല. നിങ്ങല്‍ ഒരു ഇന്റര്‍നെറ്റ് കണക്ഷനുള്ള ലാപ്‌ടോപ്പ് ഉണ്ടെങ്കില്‍ നിങ്ങളുടെ വ്യവസായം തുടങ്ങാം. നിങ്ങള്‍ക്ക് യാത്ര ചെയ്യാനും മറ്റ് സംവിധാനങ്ങല്‍ക്കും വേണ്ടി പണം ചിലവാകും എന്ന് ഞാന്‍ സമ്മതിക്കുന്നു. എന്നാല്‍ ഇതൊന്നും വലിയ ചിലവുകളല്ല. നിങ്ങളുടെ ദിവസേനയുള്ള ചിലവുകള്‍ നടത്താന്‍ നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ ബാക്കിയൊക്കെ നിങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കും.

ഞാന്‍ ഒരു കഥ പറയാം

ഒരു 16 വയസ്സുകാരന്‍ പഠിത്തത്തില്‍ വളരെ പിന്നോട്ടായിരുന്നു. അവന് ഡിസ്ലെക്‌സിയയുടെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ഇതൊരു പഠന വൈകല്യമാണ്. ഇത് വായനയെ ബാധിക്കും. അവന് ഇഷ്ടമുള്ള കാര്യങ്ങല്‍ ചെയ്യാന്‍ അവര്‍ ആഗ്രഹിച്ചു. അവന്‍ സ്‌കൂള്‍ മാഗസിനില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. അവന്‍ പിന്നീട് നിരവധി മീഡിയ കമ്പനികളുമായി ബന്ധം സ്ഥാപിച്ചു. അവന്റെ കൂട്ടൂകാരെ കൂടെ കൂട്ടി. ഈ കുട്ടി മറ്റാരുമല്ല വിര്‍ജിന്‍ ഗ്രൂപ്പിന്റെ സര്‍ റിച്ചാര്‍ഡ് ബ്രാന്‍സണ്‍ ആണ്. ഇദ്ദേഹം പൂജ്യത്തില്‍ നിന്ന് ഒരു സാമ്രാജ്യം കെട്ടിയുയര്‍ത്തിയ വ്യക്തിയാണ്. അദ്ദേഹം തന്റെ മനസ്സ് പറയുന്നത് കേട്ടു. പുറത്ത് നിന്ന് യാതൊരു സഹായവും ഇല്ലാതെ എല്ലാ വെല്ലുവിളികളേയും തരണം ചെയ്തു.

നിങ്ങള്‍ ഇന്നും ഫണ്ടിങ്ങിനായി കാത്തിരിക്കുകയാണോ? ഫണ്ടിങ്ങ് ഇല്ലാതെ സ്റ്റാര്‍ട്ട് അപ്പ് തുടങ്ങുന്നതിനുള്ള എളുപ്പവഴികള്‍ ഇതാ:

തുടക്കത്തിലെ നിക്ഷേപത്തിനായി സ്വന്തം സമ്പാദ്യം അല്ലെങ്കില്‍ ബന്ധുക്കള്‍, കൂട്ടുകാര്‍ എന്നിവരെ ആശ്രയിക്കുക

നിങ്ങളുടെ സമ്പാദ്യം എല്ലാം എടുക്കുക. ഉപയോഗിക്കാത്ത സാധനങ്ങള്‍ വില്‍ക്കുക. എല്ലാം കൂടി എത്ര രൂപ വരുമെന്ന് കണക്കാക്കുക. പിന്നീട് രക്ഷിതാക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പണം വാങ്ങുക. കടം വാങ്ങിയ പണം കൊണ്ട് ബിസിനസ് ചെയ്യുമ്പോള്‍ നിങ്ങളുടെ ഉത്തരവാദിത്തം കൂടും. കാരണം പലിശ സഹിതം ഇത് മടക്കി നല്‍കേണ്ടി വരും.

• നിങ്ങള്‍ക്ക് നന്നായി അരിയാവുന്ന കാര്യങ്ങള്‍ ചെയ്യുക

കടം വാങ്ങിയ പണം കൊണ്ട് ഉപയോഗമില്ലാത്ത കാര്യങ്ങല്‍ ചെയ്യരുത്. നിങ്ങള്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുക. നല്ല ഡിസൈനുകല്‍ ഉണ്ടാക്കുക, സാമൂഹിക പ്രശ്‌നങ്ങല്‍ ഉയര്‍ത്തിക്കാട്ടുക, നിങ്ങളുടെ അടുത്തുള്ള പ്രാദേശിക പ്രശ്‌നങ്ങല്‍ ഉയര്‍ത്തുക, വിദ്യാഭ്യാസം വ്യാപിപ്പിക്കുക.

ഒന്നുകില്‍ വീട്ടില്‍ ഇരുന്ന് ജോലി ചെയ്യുക. അല്ലെങ്കില്‍ ഒരു ഒറ്റ മുറി എടുത്ത് ജോലി ചെയ്യുക.

വാടകയുടെ പേരില്‍ ഒരുരൂപ പോലും ചിലവഴിക്കരുത്. ഉള്ള സ്ഥലത്ത് തന്നെ നിങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയണം. വീട്ടില്‍ അതിന് ബുദ്ധിമുട്ടാണെങ്കില്‍ മാത്രം വേറെ ഒരു ഒറ്റ മുറി എടുക്കുക. ഇതിനായി സുഹൃത്തുക്കളുടെ സഹായം തേടുക.

• ഇന്റര്‍നെറ്റ് ബില്‍ ആയിരിക്കണം ഏറ്റവും വലിയ ചിലവ്

നിങ്ങള്‍ ഇന്റര്‍നെറ്റ് ബില്ലിന് അല്ലാതെ എന്തെങ്കിലും കൂടുതല്‍ പണം ചിലവഴിക്കുകയാണെങ്കില്‍ അത് ശ്രദ്ധിക്കേണ്ട കാര്യമാണ്. എന്തിനാണ് ആ ചിലവ്? അതില്ലെങ്കില്‍ നിങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ലേ? കഴിയും എന്നാണ് മറുപടി എങ്കില്‍ ആ ചിലവ് ഉപേക്ഷിക്കണം. നിങ്ങള്‍ക്ക് അതില്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയില്ല എന്ന അവസ്ഥ വരുന്നത് വരെ ഇത് തുടരുക.

ഉദാഹരണത്തിന്: പ്രിന്റര്‍, ഫാക്‌സ്, പുതിയ ലാപ്‌ടോപ്പ് അത്‌ലലങ്കില്‍ പുതിയ എല്‍ സി ഡി മോണിറ്റര്‍.

നിങ്ങളുടെ ആദ്യത്തെ റവന്യൂ ചെക്ക് കാണുന്നതിന് മുമ്പ് ഒരു കമ്പനി ഉണ്ടാക്കരുത്.

ഇതാണ് ആദ്യമായി വ്യവസായ രംഗത്ത് വരുന്ന എല്ലാവരും ചെയ്യുന്ന തെറ്റ്. ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഇല്ലാതെ ബിസിനസ് ചെയ്യാന്‍ പറ്റുമോ? അതെ, തീര്‍ച്ചയായും കഴിയും.

നിങ്ങല്‍ പണമുണ്ടാക്കാന്‍ തുടങ്ങിയാല്‍ മാത്രം ഒരു കമ്പനി തുടങ്ങുക. ചില ക്ലയിന്റുകള്‍ക്ക് നിങ്ങല്‍ ബിസിനസ് ചെയ്യുന്ന കമ്പനി കാണിക്കേണ്ടി വരും. എന്നാല്‍ കമ്പനി ബിസിനസിന്റെ അവസാന ഘട്ടമാണെന്ന് അവര്‍ക്ക് മനസ്സിലാക്കി കൊടുക്കണം. നിങ്ങളുടെ മനസ്സിലുള്ള കമ്പനിയുടെ പേരില്‍ ആദ്യം ചെക്ക് വാങ്ങുക. എന്റെ അനുഭവത്തില്‍ ചില ഉപഭോക്താക്കള്‍ ബിസിനസ് നല്‍കാമെന്ന് ഉറപ്പിച്ചിട്ട് പോകും. എന്നാല്‍ അവസാന നിമിഷം അവരെക്കുറിച്ച് ഒരു അറിവും കാണില്ല. ഒരു കമ്പനി ചേര്‍ക്കുക എന്നത് വളരെ ചിലവേറിയതാണ്. എല്ലാ വര്‍ഷവും നിങ്ങല്‍ക്ക് സി എ അടയ്‌ക്കേണ്ടി വരും.

• സമാനചിന്താഗതി ഉള്ളവരെ തിരഞ്ഞെടുക്കുക

ഒരുപോലെ ചിന്തിക്കുന്നവരെ മാത്രം കൂടെ നിര്‍ത്തുക. ജോബ് പോര്‍ട്ടലുകളില്‍ നിന്ന് തിരഞ്ഞെടുക്കരുത്. അത് സ്റ്റാര്‍ട്ട് അപ്പിന് നല്ലതല്ല. വലിയ കമ്പനികളെപ്പോലെ പെട്ടെന്ന് നിങ്ങള്‍ക്ക് ആള്‍ക്കാരെ കിട്ടില്ല. നിങ്ങല്‍ അവരുടെ പിന്നാലെ കൂടുക. നിങ്ങളുടെ ലക്ഷ്യം അവരെ അറിയിക്കുക. ഒരു കാന്തത്തെപ്പോലെ അവരുടെ കഴിവിനെ ആകര്‍ഷിക്കുക. അവര്‍ നിങ്ങളുടെ കൂടെച്ചേരും.

ആത്മാര്‍ഥതയോടെ പ്രവര്‍ത്തിക്കുക. നിങ്ങളുടെ കയ്യില്‍ പണം ഇല്ലെങ്കില്‍ അത് അവരോട് പറയുക.

• വിപണിയില്‍ പണം ചിലവഴിക്കുന്നതിന് മുമ്പേ വളര്‍ച്ച നേടുക

ഫേസ്ബുക്കിലും ഗൂഗിള്‍ ആഡിലും നിങ്ങള്‍ക്ക് പരസ്യം നല്‍കാന്‍ ഒരു പണവും നല്‍കേണ്ടി വരില്ല. ഗുണമേന്മയുള്ള ഉത്പ്പന്നങ്ങല്‍ ഉണ്ടാക്കി വളര്‍ച്ച കൈവരിക്കുക. ഗ്രോത്ത് ഹാക്കേഴ്‌സ്, ഹാക്കര്‍ ന്യൂസ് എന്നിവ പതിവായി വായിച്ചാല്‍ സ്റ്റാര്‍ട്ട് അപ്പ് വിപണിയെക്കുറിച്ച് നിങ്ങള്‍ക്ക് പഠിക്കാന്‍ സാധിക്കും.