Business

വാടക കരാർ എഴുതുമ്പോൾ ഒരു സംരഭകൻ ശ്രദ്ധിച്ചിരിക്കേണ്ട കാര്യങ്ങൾ
വാടക കരാർ ഇന്ത്യൻ കോൺട്രാക്ട് നിയമത്തിന്റെ മുഴുവൻ നിബന്ധനകൾക്കും വിധേയമായിട്ടായിരിക്കണം. കരാർ വസ്തു അഥവാ വാടകക്ക് എടുക്കുന്ന സ്ഥലം, വാടക, കരാറിൽ ഏർപ്പെടുന്നവ്യക്തികൾ, കരാറിൽ ഏർപ്പെടുന്ന തിയ്യതി, കരാർ നിലവിൽ വരുന്ന തിയ്യതി, കരാറിന്റെ കാലാവധി എന്നിവയെ കുറിച്ച് കരാറിൽ കൃത്യമായി പ്രതിപാദിച്ചിരിക്കണം. കരാറിൽ ഏർപ്പെടുന്ന വ്യക്തികൾ 18 വയസ്സ് പൂർത്തിയായവരായിരിക്കുകയും മാനസിക സ്ഥിരതയുള്ളവരായിരിക്കുകയും വേണം.

വാടക കരാറിന്റെ കാലാവധി 11 മാസത്തിൽ കൂടുതൽ ആണെങ്കിൽ നിർബന്ധമായും കരാർ രെജിസ്ട്രേഷൻ നിയമപ്രകാരം സബ്‌രജിസ്റ്ററാർ ഓഫീസിൽ രജിസ്റ്റർ ചെയ്യണം, അല്ലാത്ത പക്ഷം കരാർ നിലനിൽക്കില്ല.

വാടകക്ക് കൊടുക്കുന്ന വ്യക്തിക്ക് വസ്തുവില്ലുള്ള അവകാശത്തിന്റ സ്വഭാവം മനസിലാക്കിയിരിക്കണം. ആദ്യം വാടകക്ക് എടുത്ത വ്യക്തി വാടകക്ക് എടുത്ത സ്ഥലം വീണ്ടും മറ്റൊരു വ്യക്തിക്ക് വാടകക്ക് കൊടുക്കുന്നതാണെങ്കിൽ അതിനെ Sublease എന്നാണ് വിളിക്കുന്നത്‌. അങ്ങിനെ sublease ചെയ്യാനുള്ള അവകാശം ആദ്യത്തെ വാടക കരാർ പ്രകാരം വിലക്കപ്പെട്ടിട്ടില്ലെങ്കിൽ മാത്രമാണ് വാടകക്ക് എടുത്ത സ്ഥലം വീണ്ടും മറ്റൊരു വ്യക്തിക്ക് വാടകക്ക് കൊടുക്കുവാൻ നിയമപരമായി അവകാശമൊള്ളു അല്ലാത്ത പക്ഷം കരാറിന് നിയമസാധുതയില്ലാത്തതാകുന്നു.

Company, Partnership, LLP എന്നിവയാണെങ്കിൽ കരാറിൽ ഒപ്പിടുന്നത് authorized signatory ആയിരിക്കും.

മാസവാടക 50000/- രൂപയോ അതിൽ അധികമോ നല്കുന്ന വ്യക്തികളും, വാർഷിക വാടക 240000/- രൂപയോ അതിൽ അധികമോ നല്കുന്ന Company, LLP, tax audit നിർബന്ധമാക്കപ്പെട്ടിട്ടുള്ള വ്യക്തികളും മാസവാടകയുടെ 10 % Tax deducted at Source (TDS) എന്ന നിലയിൽ മാസവാടകയിൽ നിന്നും കിഴിക്കേണ്ടത് നിയമപരമായിട്ടുള്ള ബാദ്ധ്യതയാണ്. അങ്ങിനെ കിഴിച്ച് ലഭിക്കുന്ന മാസ വാടകയുടെ 10%, വാടക ഡ്യൂ ആയതിനുശേഷം വരുന്ന മാസം 7 തിയ്യതിയോ അതിന്മുൻപോ TAN ഉപയോഗിച്ച് ഗവണ്മെന്റ്ലേക്ക് നിക്ഷേപിക്കണം.

പതിനായിരം രൂപയിൽ മുകളിലുള്ള എല്ലാ പേയ്‌മെന്റുകളും നിലവിലുള്ള income tax നിയമം അനുസരിച്ച് ബാങ്കിലൂടെ നടത്തിയിരിക്കണമെന്നതിനാൽ മാസ വാടക പതിനായിരം രൂപയിൽ അധികമാണെങ്കിൽ ബാങ്കിലൂടെ പേയ്‌മെന്റ് നടത്തിയിരിക്കണം. മേൽ പറഞ്ഞ രീതിയിൽ TdS cut ചെയ്തില്ലെങ്കിലും പതിനായിരം രൂപയിൽ കൂടുതൽ ഉള്ള മാസ വാടക ബാങ്ക് പേയ്‌മെന്റ് നടത്തിയില്ലെങ്കിലും Income Tax Return ൽ വാടകയുടെ 30% ചിലവായി കാണിക്കാൻ അനുവദിക്കില്ല, ഇത്‌ tax ബാധ്യത വർധിപ്പിക്കും, ആയതിനാൽ കരാറിൽ പേയ്‌മെന്റ് ബാങ്കിലൂടെ ആയിരിക്കും എന്നും, TdS cut ചെയ്യുമെന്നും വ്യവസ്‌ഥ ചെയ്യുന്നത് നന്നായിരിക്കും.

കരാർ അവസാനിപ്പിക്കുമ്പോൾ കരാറിൽ ഏർപ്പെടുന്ന വ്യക്തികളുടെ ബാധ്യത കരാറിൽ വ്യവസ്ഥ ചെയ്യുന്നതും വളെരെ നല്ലതാണ്.

The post വാടക കരാർ എഴുതുമ്പോൾ ഒരു സംരഭകൻ ശ്രദ്ധിച്ചിരിക്കേണ്ട കാര്യങ്ങൾ appeared first on Mallutech .

ആദായ നികുതിദായകർ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യം..
കഴിഞ്ഞ മൂന്നുവർഷങ്ങളായി ആദായനികുതി അടച്ചുകൊണ്ടിരിക്കുന്നവർക്ക് അപകടമരണം സംഭവിച്ചാൽ അവസാനത്തെ മൂന്നു വർഷത്തെ ശരാശരി വരുമാനത്തിന്റെ പത്തിരട്ടി തുക അനന്തരാവകാശികൾക്ക് നഷ്ടപരിഹാരമായി നൽകാൻ കേന്ദ്ര ഗവണ്മെന്റിനു ബാധ്യതയുണ്ട്.

താങ്കൾ ഇതിൽ ആശ്ചര്യപ്പെടേണ്ട ഇതു സത്യവും സർക്കാർ അംഗീകരിച്ചതുമാണ്. ഉദാഹരണത്തിന് ആദായനികുതി ദായകനായ A എന്നയാളുടെ കഴിഞ്ഞ മൂന്നു വർഷങ്ങളിലെ നികുതിവിധേയ വരുമാനം 4 ലക്ഷം, 5 ലക്ഷം, 6 ലക്ഷം പ്രകാരമാണെന്നു വിചാരിക്കുക. അപ്പോൾ ശരാശരി വാർഷിക വരുമാനം 5 ലക്ഷമെന്നു കാണാം. A അപകട മരണത്തിനിരയായാൽ സർക്കാരിൽ നിന്നു ടിയാന്റെ അനന്തിരാവകാശികൾക്കു ലഭിക്കേണ്ട നഷ്ടപരിഹാരത്തുക 5X 10 = 50 ലക്ഷം രൂപയാണ്.

ഇതേപ്പറ്റി അറിവില്ലാത്തതിനാൽ ആളുകൾ ഈ വൻ സാമ്പത്തികാനുകൂല്യത്തിനായി അപേക്ഷ നൽകാത്തതുമൂലം സർക്കാരിന് വളരെ അപൂർവ്വമായി മാത്രമേ ഇത്തരം കോമ്പൻസേഷൻ നൽകേണ്ടി വരുന്നുള്ളു. അറിവുള്ളവരും, ഈ ആനുകൂല്യം ലഭിച്ചവരും ഇക്കാര്യം പരമരഹസ്യമായി സൂക്ഷിയ്ക്കുന്നതുമൂലം ആദായ നികുതിദായകരുടെ കുടുംബാംഗങ്ങൾക്ക് അർഹമായ വൻതുക അവരറിയാതെ നഷ്ടപ്പെടുകയാണ്.

ബഹു .സുപ്രീം കോടതിയുടെ Civil Appeal No: 9858 of 2013 ലെ വിധി പ്രകാരമാണ് സർക്കാരിന് ഈ ബാധ്യതയുണ്ടായിരിക്കുന്നത്.

നാലു വർഷം കഴിഞ്ഞിട്ടും

ആദായനികുതിവകുപ്പും, പത്ര-ദൃശ്യ മാധ്യമങ്ങളും സുപ്രധാനമായ ഈ വിവരം പൊതുജനങ്ങളിൽ നിന്നൊളിച്ചു വച്ചിരിക്കുകയാണ്.

വിവരങ്ങൾക്കു കടപ്പാട്

Mr: Roy P Kuriakose (Deputy Director of Prosecutions – Retd). (Forwarded as received)

The post ആദായ നികുതിദായകർ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യം.. appeared first on Mallutech .

ജാക്ക് മാ, പരാജയങ്ങളെ പടവുകലാക്കിയ വിജയി ഒന്നുമില്ലായ്മയിൽ നിന്ന് 37,000 കോടി ആസ്തി
ജാക്ക് മാ, പരാജയങ്ങളെ പടവുകലാക്കിയ വിജയി കേവലം പതിനെട്ടു വർഷം കൊണ്ട് ഒന്നുമില്ലായ്മയിൽ നിന്ന് 37,000 കോടി അമേരിക്കൻ ഡോളർ ആസ്തിയുമായി ലോകത്തിലെ എണ്ണം പറഞ്ഞ കോടീശ്വരന്മാരിൽ ഒരുവനായി മാറിയ ജാക്ക് മായെക്കുറിച്ചു കേട്ടിട്ടുണ്ടോ…? സ്വന്തമായി ഒരു ഇ-മെയിൽ പോലും ഇല്ലാതിരുന്നിടത്തുനിന്ന്, വളരെ കുറച്ചു നാളുകൾകൊണ്ട് ദിനംതോറും പത്തു കോടിയോളം ആളുകൾ വ്യാപാരത്തിനായി ആശ്രയിക്കുന്ന ലോകത്തിലെ മുൻനിര ഇന്റർനെറ്റ് അധിഷ്ഠിത കമ്പനികളിൽ ഒന്നായി മാറിയ ആലിബാബ എന്ന ഇ-കൊമേഴ്‌സ് കമ്പനിയുടെ ഉടമയാണ് ജാക്ക് മാ. സമ്പത്തിൽ ഇന്ത്യയിലെ ഒന്നാം സ്ഥാനക്കാരൻ മുകേഷ് അംബാനിയെക്കാളും മുകളിലാണ് കേവലം ഒരു വെബ് പ്ലാറ്റഫോം വഴി വെറും പതിനെട്ടു വർഷം കൊണ്ട് കോടീശ്വരനായ ജാക്ക് മായുടെ സ്ഥാനം…ആലിബാബയെക്കുറിച്ചും, താൻ കടന്നുവന്ന വഴികളെക്കുറിച്ചും ജാക്ക് മാ പറയുന്നത് കേൾക്കൂ… ” എന്റെ ജന്മദേശമായ ഹാങ്ങ് ഷുവിലെ ഷാങ്-റില ഹോട്ടലിൽ അമേരിക്കയിൽനിന്നും മറ്റും വരുന്ന വിദേശികളെ സ്ഥലങ്ങൾ ചുറ്റിനടന്നു കാണിക്കാൻ ഒൻപതു വർഷക്കാലം ഞാൻ ഒരു ഗൈഡ് ആയി ജോലിനോക്കിയിരുന്നു. അവരാണ് എന്നെ ഇംഗ്ലീഷ് പഠിപ്പിച്ചത്. എന്നെ രൂപപ്പെടുത്തുന്നതിൽ അത് വളരെ വലിയ പങ്കു വഹിച്ചിട്ടുണ്ട്.ഒരിക്കൽപ്പോലും ചൈനയ്ക്കു പുറത്തുപോയിട്ടില്ലാത്ത ഞാൻ ഇംഗ്ലീഷ് സംസാരിക്കാൻ തുടങ്ങി. “ജാക്ക് നീയെങ്ങനെ ഇംഗ്ലീഷ് പഠിച്ചു. നീയെങ്ങനെ വിദേശികളെപ്പോലെ സംസാരിക്കുന്നു…?” കൂട്ടുകാർക്കെല്ലാം അത് വലിയ അത്ഭുതമായിരുന്നു. ആ ഒൻപതു വർഷക്കാലം വിദേശ വിനോദസഞ്ചാരികളാണ് എന്റെ മനസ്സ് തുറന്നത് .ഞാൻ എന്റെ നാട്ടിലെ സ്‌കൂളിനിന്നു പഠിച്ചതിൽ നിന്ന്, ഞാൻ അതുവരെ അറിഞ്ഞതിൽനിന്ന് വളരെ വ്യത്യസ്തമായ അറിവുകളാണ് അവരിൽനിന്നു എനിക്ക് ലഭിച്ചത്… എന്റെ ശരിക്കുള്ള പേര് മാ യുൻ എന്നാണ്. ഷാങ്-റില ഹോട്ടലിൽ വച്ചു പരിചയപ്പെട്ട ടെന്നസിയിൽ നിന്നുള്ള എന്റെ ഒരു കൂട്ടുകാരിയാണ് മാ യുൻ എന്ന എന്റെ പേര് ജാക്ക് മാ എന്നാക്കിയത്. അവർ ഹാങ്ങ് ഷുവിൽ വന്നതുമുതൽ ഞങ്ങൾ സുഹൃത്തുക്കളായി. പിന്നെ തൂലികാ സുഹൃത്തുക്കളായി. അവൾക്കു എന്റെ പേര് എഴുതാനും പറയാനും ബുദ്ധിമുട്ടു വന്നപ്പോൾ അവളാണ് ഒരു എളുപ്പത്തിനുവേണ്ടി എന്നെ ജാക്ക് എന്ന് വിളിച്ചുതുടങ്ങിയത്. അങ്ങനെയിരിക്കെ, ഒരു ഹൈവേ പണിക്കായാണ് 1995-ൽ ഞാൻ അമേരിക്കയിൽ എത്തുന്നത്.അന്ന് സിയാറ്റിലിൽ എന്റെ ഒരു കൂട്ടുകാരന് ഒരു ഓഫീസുണ്ട്. അവിടെ കുറെ കംപ്യൂട്ടറുകളുണ്ടായിരുന്നു. എന്നെ ഇന്റർനെറ്റ് കാണിച്ചിട്ടു അവൻ പറഞ്ഞു ജാക്ക്, ഇതാണ് ഇന്റർനെറ്റ്. നിനക്കു ഇഷ്ടമുള്ളത് സേർച്ച് ചെയ്യൂ. അത് കാണിച്ചുതരും. ഞാൻ ബിയറിനെക്കുറിച്ചു സേർച്ച് ചെയ്തു. ദാ വരുന്നു ഉത്തരം. അമേരിക്കൻ ബിയർ; ജർമൻ ബിയർ; ജപ്പാൻ ബിയർ; പക്ഷെ, ചൈനയിൽ നിന്നുമാത്രം ഒന്നുമില്ല. ചൈനയെക്കുറിച്ചു ഉത്തരം തരാൻ സൈറ്റുകൾ ഒന്നുമില്ല. അന്നുതന്നെ, ഞങ്ങൾ ചൈനയെക്കുറിച്ചു ഒരു വെബ് പേജുണ്ടാക്കി രജിസ്റ്റർ ചെയ്തു. രാവിലെ 9:40-നാണ് ആ സൈറ്റ് പ്രസിദ്ധപ്പെടുത്തുന്നത് . ഉച്ചയ്ക്ക് 12:30-ആയപ്പോൾ എനിക്ക് കൂട്ടുകാരന്റെ ഫോൺ വന്നു. ജാക്ക് നിനക്ക് 5 ഇ-മെയിലുകൾ വന്നിരിക്കുന്നു. എന്താണ് ഇ-മെയിൽ..? അന്ന് ഇതൊന്നും എനിക്കറിയില്ല . ഇന്റർനെറ്റിന്റെ വലിയ സാദ്ധ്യതകളെക്കുറിച്ചു ഞാൻ അറിയുന്നത് അങ്ങനെയാണ്… അമേരിക്കയിൽനിന്നും ഇന്റർനെറ്റിൽ എന്തെങ്കിലും ചെയ്യുക എന്ന വലിയ സ്വപ്നവുമായാണ് ഞാൻ ചൈനയിൽ തിരികെ എത്തുന്നത്. ലോകത്തെ മാറ്റാൻ തക്ക ശേഷി ഇന്റർനെറ്റിനുണ്ടെന്ന് എനിക്കറിയാമായിരുന്നു . പക്ഷെ, 1996-1997 ഞങ്ങൾക്ക് വലിയൊരു പ്രതിസന്ധിയുടെ സമയമായിരുന്നു. ബന്ധുക്കളിൽ നിന്നും, കൂട്ടുകാരിൽ നിന്നും രണ്ടായിരം ഡോളർ കടം വാങ്ങി. തുടക്കത്തിൽ ചൈന ടെലികോമിനോട് ചേർന്ന് ഞങ്ങൾ പ്രവർത്തിക്കാൻ തീരുമാനിച്ചു. പക്ഷെ, അത് അധികകാലം നീണ്ടില്ല. ഇന്റർനെറ്റ് രാജ്യത്ത് കൂടുതൽ വ്യാപിപ്പിക്കാൻ ഗവൺമെന്റിൽ സ്വാധീനം ചെലുത്താൻ വേണ്ടി ബീജിങ്ങിൽ പോയി . പക്ഷെ, രണ്ടു കൂട്ടരുടെയും ആശയങ്ങൾ ഒത്തുപോവില്ലെന്ന് അറിഞ്ഞതോടെ ഞാൻ ബീജിംഗ് വിട്ടു. എങ്ങും ആശ്രയമില്ല. .മൊത്തം നിരാശ. എല്ലാം വിട്ടെറിഞ്ഞു പോയാലോ എന്ന് ചിന്തിച്ച കാലം . തിരിച്ചു നാട്ടിലേക്ക്, ഹാങ്ങ് ഷുവിലേക്ക്. അങ്ങനെ 1999 ഫെബ്രുവരി 21-നു എന്റെ വീട്ടിലേക്കു എന്റെ പതിനെട്ടു സുഹൃത്തുക്കളെ ഞാൻ വിളിച്ചു. ആ മീറ്റിങ്ങിന്റെ വീഡിയോ ഇന്നും ഞങ്ങളുടെ കയ്യിലുണ്ട്. അന്നുതൊട്ടിന്നോളം കമ്പനി സംബന്ധമായ എല്ലാ മീറ്റിങ്ങുകളുടെയും വിഡിയോ ഞങ്ങൾ സൂക്ഷിക്കുന്നുണ്ട്. ഞങ്ങൾ എടുത്ത തീരുമാനങ്ങളിൽ എവിടെയാണ് തെറ്റുകൾ വന്നതെന്ന് അടുത്ത തലമുറയ്ക്ക് അറിയാൻ അത് വളരെ സഹായിക്കും. ഹാങ്ങ് ഷുവിൽ 1999-ലാണ് ആലിബാബ ആരംഭിക്കുന്നത്. ചിലർ ചോദിച്ചു എന്താണ് നിങ്ങൾക്ക് ബീജിങ്ങിൽ അല്ലെങ്കിൽ ഷാങ് ഹായിൽ തുടങ്ങാമായിരുന്നില്ലേ…? അന്ന് ഹാങ്ങ് ഷു ഒന്നുമല്ല. അവരോടു ഞാൻ പറഞ്ഞ ഒരു കാര്യമുണ്ട്. അന്ന് നോക്കിയ വലിയൊരു കമ്പനിയാണ്. .അതിന്റെ ആസ്ഥാനം എവിടെയാണ്. .ഫിൻലണ്ടിലെ ഒരു കുഞ്ഞു ദ്വീപിലാണ്. നിങ്ങൾ എവിടെയാണ് എന്നതല്ല പ്രധാനം. നിങ്ങളുടെ ഉൾക്കാഴ്ച എത്രമാത്രം ശക്തമാണ് എന്നതാണ്. ബീജിങ്ങിൽ പ്രധാനമായും ഗവൺമെന്റിന്റെ വ്യവസായങ്ങളാണ്. ഷാങ് ഹായിൽ ആണെങ്കിൽ ഐ. ബി. എം., മൈക്രോസോഫ്റ്റ് പോലുള്ള ബഹുരാഷ്ട്ര കമ്പനികളാണ്. ഈ കുഞ്ഞൻ സ്റ്റാർട്ട് അപ്പ് പ്രസ്ഥാനത്തിന് അവിടെ വലിയ പ്രസക്തിയില്ല …ബീജിങ്ങിലോ ഷാങ്ഹായിലോ നമ്മൾ ഒന്നുമല്ല. എന്നാൽ, സ്വന്തം നാടായ ഹാങ്ങ് ഷുവിൽ നമ്മൾ എന്തോ ആണ്… 1999-2000 കാലത്ത് ആലിബാബ തുടങ്ങിയ സമയത്ത്, ഞങ്ങളുടെ ബിസിനസ് രീതികൾ അന്ന് അധികമാർക്കും അറിയില്ല. അന്ന് ആകെ അറിയപ്പെട്ടിരുന്നത് യാഹൂ, അതുപോലുള്ള കുറച്ചു കമ്പനികൾ മാത്രം. ഒരു കിറുക്കൻ തങ്ങൾക്കു മനസ്സിലാകാത്ത എന്തോ വികൃതികൾ ചെയ്യുന്നതായിട്ടാണ് ആളുകൾക്ക് തോന്നിയിരുന്നത്. ടൈം മാഗസിൻ പോലും ആദ്യം എന്നെ വിശേഷിപ്പിച്ചത് ക്രേസി ജാക്ക് എന്നാണ്. എല്ലാവർക്കും തുടക്കത്തിൽ മനസ്സിലാകുന്ന ഒരു കാര്യം ചെയ്യുന്നതിൽ എന്താണ് നമുക്കുള്ള മേന്മ…? ആളുകൾ കിറുക്കൻ എന്ന് വിളിച്ചാലും ഞാൻ ചെയ്യുന്നതെന്താണെന്നു എനിക്ക് വ്യക്തമായി അറിയാമായിരുന്നു… ലോകം മുഴുവൻ പരക്കുന്ന ഇന്റർനെറ്റിൽ ലോകം മുഴുവൻ അറിയുന്ന ഒരു പേര് വേണം എന്ന് കരുതിയിട്ടാണ് ആലിബാബ എന്ന പേര് നൽകിയത്. അക്കാലത്തെ അറിയപ്പെടുന്ന ഒരു പേര് യാഹൂ ആണ്. അന്ന് ഞാൻ സാൻഫ്രാൻസിസ്കോയിലാണ്മു. റിയിലേക്ക് വന്ന വേലക്കാരിയോട് ഞാൻ ചോദിച്ചു. “അലിബാബയെക്കുറിച്ചു കേട്ടിട്ടുണ്ടോ..?” “ആലിബാബയെക്കുറിച്ചും നാൽപതു കള്ളന്മാരെക്കുറിച്ചും കേൾക്കാത്തവർ ആരുണ്ട്..!!! “.അതായിരുന്നു അവളുടെ മറുപടി… ഇന്റർനെറ്റ് പ്രതീക്ഷിച്ചപോലെ വ്യാപിക്കാതിരുന്ന തുടക്കകാലത്തു കാര്യങ്ങൾ എങ്ങനെ മുന്നോട്ടുപോകുമെന്നോർത്തു വളരെ സമ്മർദ്ദം അനുഭവിച്ചിട്ടുണ്ട്. ആ സമയത്താണ് ഫോറസ്ററ് ഗമ്പ് എന്ന സിനിമ ഞാൻ കാണുന്നത്. നമുക്ക് വളരെക്കാര്യങ്ങൾ ആ സിനിമയിൽ നിന്ന് പഠിക്കാനുണ്ട്. അതിലെ കഥാപാത്രവുമായി വളരെ സാമ്യം തോന്നിയ നാളുകൾ. വളരെ സാധാരണമെന്നു നമുക്ക് തോന്നിയാലും ഒരിക്കലും വിട്ടുകൊടുക്കാത്ത മനസ്സ്. ആലിബാബ തുടങ്ങി കുറച്ചുകാലം കഴിഞ്ഞപ്പോൾ ഞാൻ വളരെ മാനസിക സമ്മർദ്ദത്തിലായിരുന്നു. ഫോറസ്ററ് ഗമ്പ് എന്ന സിനിമയാണ് ആ സമയത്തു എന്നെ മുന്നോട്ട് നയിച്ചത്. ചെയ്യുന്നതെന്തോ അതിൽ വിശ്വസിക്കുക. മറ്റുള്ളവർ എന്തു കരുതിയാലും കുഴപ്പമില്ല. അതിലെ ഒരു ഡയലോഗുണ്ട് “ജീവിതം ഒരു ചോക്ലേറ്റ് പെട്ടിപോലെയാണെന്ന് …എന്താണ് അതിൽ നിന്ന് കിട്ടുകയെന്നു നിങ്ങൾക്ക് ഒരു ഉറപ്പുമില്ല.” ഞാൻ ഇന്ന് ഇങ്ങനെയെല്ലാം ആയിത്തീരുമെന്നു ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. അന്ന്, 18 വർഷം മുൻപ്, ആദ്യത്തെ മീറ്റിങ്ങിനായി കൂടിയവരോട് ഞാൻ പറഞ്ഞ കാര്യമുണ്ട്. നമുക്ക് വിജയിക്കാനായാൽ ചൈനയിലെ എൺപതു ശതമാനം യുവജനങ്ങൾക്കും വിജയിക്കാനാകും. കാരണം, ഞങ്ങൾക്ക് ധനാഢ്യനായ പിതാവില്ല, ശക്തരായ അമ്മാവന്മാരില്ല, ബാങ്കിൽ നിന്നോ, ഗവൺമെന്റിൽ നിന്നോ ഒരു നയാപൈസ പോലും കടം കിട്ടുകയുമില്ല. ഒരു ടീമായി ജോലിചെയ്യുക. പതിനെട്ടു വർഷങ്ങൾ പിന്നിടുമ്പോൾ, ദിനംതോറും പത്തു കോടി ആളുകളാണ് ആലിബാബ വെബ്സൈറ്റ് സന്ദർശിക്കുകയും സാധനങ്ങൾ വാങ്ങുകയും ചെയ്യുന്നത്. ചൈനയിൽ മാത്രം ഏതാണ്ട് പതിനാലു ദശലക്ഷം ആളുകൾക്കാണ് പ്രത്യക്ഷമായും, പരോക്ഷമായും ഞങ്ങൾ ജോലി നൽകിയിട്ടുള്ളത്. വെറും പതിനെട്ടു പേരിൽനിന്നാണ് ആലിബാബ ആരംഭിച്ചത്. ഇന്ന് ഞങ്ങൾക്ക് നാലു വലിയ ക്യാംപസുകളുണ്ട്. ഒന്നുമില്ലായ്മയിൽ നിന്നാണ് ഞങ്ങൾ വളർന്നത്. ഇന്ന് ആലിബാബയെ ലോകം മുഴുവൻ അറിയും. പതിനെട്ടു വർഷം മുൻപ് ഈ ആശയം പറഞ്ഞപ്പോൾ പലരും നെറ്റിചുളിച്ചു. എന്താണ് ഇതുകൊണ്ടുള്ള ഗുണം, എന്താണ് ഇ-കൊമേഴ്സ് എന്ന് അധികമാർക്കും അറിയില്ല. ഇന്റർനെറ്റിൽ ബിസിനസ് ചെയ്യാൻ പറ്റുമോ.? ധാരാളം ചോദ്യങ്ങൾ. എന്നാൽ, ഇന്ന് കാര്യങ്ങൾ മാറിയിരിക്കുന്നു. കുറച്ചുകൂടി കഴിയുമ്പോൾ ആളുകൾക്ക് ഇ-കൊമേഴ്സ് നിത്യജീവിതത്തിലെ ഒഴിച്ചുകൂടാനാകാത്ത വൈദ്യുതി പോലെയോ, കുടിവെള്ളം പോലെയോ ഉള്ള ഒന്നായി മാറിയിരിക്കും. അങ്ങനെ ഒരവസ്ഥയെക്കുറിച്ചാണ് ഞങ്ങൾ സ്വപ്നം കാണുന്നത്. എന്റെ കുടുംബ പശ്ചാത്തലവും, പഠനത്തിന്റെ നിലവാരവും എല്ലാം വച്ചുനോക്കിയാൽ സത്യസന്ധമായി പറഞ്ഞാൽ ഞാനൊരു മൈനസ് 3 എന്ന തലത്തിലാണ് എന്നെ കാണുന്നത്. ഞാനാരാണെന്നു എനിക്കറിയാം. എന്റെ അപ്പനും, അമ്മയും വീട്ടിലെ ആരും സർക്കാർ ഉദ്യോഗസ്ഥരോ, വലിയ കാശുകാരോ അല്ല. അതുകൊണ്ടുതന്നെ, കഴിഞ്ഞ വർഷങ്ങൾക്കിടയിൽ ഒരു നയാപൈസ പോലും സർക്കാരിൽ നിന്നോ, ചൈന ബാങ്കുകളിൽ നിന്നോ ഞങ്ങൾക്ക് കിട്ടിയിട്ടില്ല . കോളേജിൽ ചേരാൻ വേണ്ടിയുള്ള പ്രവേശന പരീക്ഷ മൂന്നുപ്രാവശ്യം എഴുതി പരാജയപ്പെട്ടവനാണ് ഞാൻ. പരാജയങ്ങളുടെ ഒരു പരമ്പരതന്നെ എന്റെ ജീവിതത്തിലുണ്ട്. പ്രൈമറി സ്‌കൂളിൽ രണ്ടു തവണ ഞാൻ തോറ്റിട്ടുണ്ട്. മിഡിൽ സ്‌കൂളിൽ മൂന്നുതവണ തോറ്റിട്ടുണ്ട്. അന്ന് ഞങ്ങളുടെ നാട്ടിൽ, ഹാങ്ങ് ഷുവിൽ, ആകെ ഒരു മിഡിൽ സ്‌കൂളെ ഉള്ളൂ. പഠനത്തിൽ അത്ര മോശമായതുകൊണ്ട് മറ്റു മിഡിൽ സ്‌കൂളുകളിൽ പോകാനും നിർവ്വാഹമില്ല. തിരസ്കരണം നമ്മുടെ ജീവിതത്തിൽ വലിയ പാഠങ്ങൾ തരുന്നുണ്ട്. ഇന്നും അനേകർ എന്നെ തിരസ്കരിക്കുന്നുണ്ട്. ജോലിക്കുവേണ്ടി അപേക്ഷിച്ചിട്ടു മുപ്പതു പ്രാവശ്യം എന്റെ അപേക്ഷ തിരസ്കരിക്കപ്പെട്ടിട്ടുണ്ട്. പോലീസിൽ ചേരാൻ പോയിട്ടുണ്ട്. ഞങ്ങൾ അഞ്ചുപേരാണ് പോയത്. കൂട്ടുകാർ നാലുപേരും തിരഞ്ഞെടുക്കപ്പെട്ടു. എന്റെ രൂപം കണ്ടിട്ട് അവർക്ക് എന്നെ വേണ്ട .കെ. എഫ്. സി. ചൈനയിൽ വന്നപ്പോൾ ഞങ്ങൾ 24-പേരാണ് ജോലിക്കു അപേക്ഷിച്ചത്. അതിൽ 23-പേർക്കും ജോലികിട്ടി. എന്നെ അവർ തിരസ്കരിച്ചു. ഹാർവാർഡിൽ പഠിക്കാൻ പോകാൻ ഞാൻ പത്തു തവണയാണ് അപേക്ഷിച്ചത്. പത്തു പ്രാവശ്യവും എന്റെ അപേക്ഷ തിരസ്കരിക്കപ്പെട്ടു…. ചെറുപ്പത്തിലേ ഞാൻ ചിന്തിച്ചിരുന്നത് ഒന്നും അസാധ്യമല്ല എന്നാണ്. എന്നാൽ, ഇന്ന് ഞാൻ തിരിച്ചറിയുന്നു, മറ്റുള്ളവരെക്കൂടി പരിഗണിക്കുമ്പോൾ നമുക്ക് എല്ലാം സാധ്യമല്ല. നമ്മുടെ ഇടപാടുകാർ, സമൂഹം, നമ്മുടെ കൂടെ ജോലിചെയ്യുന്നവർ. പക്ഷെ, നമ്മുടെ സ്വപ്നം മുന്നിൽ വച്ച് കഠിനാധ്വാനം ചെയ്താൽ അസാധ്യമായി യാതൊന്നുമില്ല. ആദ്യത്തെ അഞ്ചു വർഷം, നിലനിൽപ്പിനു വേണ്ടിയുള്ള ശ്രമമായിരുന്നു. ആദ്യത്തെ മൂന്നുവർഷം ഞങ്ങളുടെ വരുമാനം പൂജ്യമായിരുന്നു. ക്രമേണ, ആലിബാബയിലൂടെ കുറേപ്പേരുടെ ജീവിതങ്ങൾ മാറിയ കാഴ്ച ഞങ്ങൾ കണ്ടു. പക്ഷെ, ഞങ്ങൾ ജോലി ചെയ്തുകൊണ്ടേയിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ഞാൻ ഹോട്ടലിൽ ഭക്ഷണം കഴിച്ച് ബിൽ കൊടുക്കാൻ തുടങ്ങുമ്പോൾ, എന്റെ ബില്ല് ആരോ കൊടുത്തുകഴിഞ്ഞു; അവിടെ ഒരു കുറിപ്പ് വച്ചിരിക്കുന്നു. സർ, ഞാൻ നിങ്ങളുടെ ആലിബാബ പ്ലാറ്റഫോമിലെ ഒരു ഇടപാടുകാരനാണ്. ആലിബാബ വഴി ഞാൻ ജീവിതം കണ്ടെത്തി. നന്ദി… ഇങ്ങനെ എത്രയെത്ര സംഭവങ്ങൾ. നമ്മൾ അധ്വാനിച്ചുകൊണ്ടിരുന്നാൽ എല്ലാം സാധ്യമാണ്. ഓൺലൈൻ ബിസിനസിന്റെ പ്രധാന അടിസ്ഥാനം പരസ്പരമുള്ള വിശ്വാസമാണ്…ഈ വിശ്വാസം പടുത്തുയർത്താനാണ് ഞങ്ങൾ പരിശ്രമിക്കുന്നത്…പരസ്പര വിശ്വാസം കുറവുള്ള ഒരു നാടാണ് ചൈന. എന്നാൽ, ഇപ്പോൾ നോക്കൂ. അറുപതു ദശലക്ഷം ഇടപാടുകളാണ് ദിവസംതോറും ഞങ്ങൾ നടത്തുന്നത്. ഇവർക്കാർക്കും പരസ്പരം അറിയില്ല. ഉത്പന്നങ്ങൾ അയക്കുന്നു. പണം വാങ്ങുന്നു. മലകളും, നദികളും താണ്ടി അറുപതു ദശലക്ഷം വിശ്വാസമാണ് ഓരോ ദിവസവും ആലിബാബയിലൂടെ സഞ്ചരിക്കുന്നത്. ആദ്യത്തെ മൂന്നുവർഷങ്ങൾ ആലിബാബ വെറുമൊരു വെബ് സൈറ്റ് മാത്രമായിരുന്നു. ഒരു വ്യാപാരവും നടന്നിരുന്നില്ല. ബാങ്കുകളൊന്നും ഇതിനോട് സഹകരിക്കാൻ തയ്യാറായില്ല. എന്ത് ചെയ്യണമെന്നറിയില്ല. ഇതിനുവേണ്ടി ഞാനൊരു പണമിടപാട് സ്ഥാപനം തുടങ്ങിയാൽ സർക്കാർ ലൈസൻസ് തുടങ്ങി നൂലാമാലകൾ ഏറെയാണ്. അങ്ങനെയിരിക്കെയാണ്, ദാവോസിൽ വച്ച് ഒരു നേതൃത്വ പരിശീലനക്ലാസ് കേൾക്കുന്നത്. ഉടനെ ഞാൻ ഹാങ്ങ് ഷുവിലേക്ക് വിളിച്ചു. ഇന്നുതന്നെ ആലി പേയ്ക്ക് വേണ്ട നടപടികൾ തുടങ്ങുക. എന്തുപ്രശ്നം വന്നാലും, ഇനി ജയിലിൽ പോകേണ്ടി വന്നാലും ഞാൻ പൊയ്ക്കോളാം. അങ്ങനെയാണ് ആലി പേ തുടങ്ങുന്നത്. ആലി പേ തുടക്കത്തിൽ ആളുകൾക്ക് അംഗീകരിക്കാൻ വലിയ പാടായിരുന്നു. ആന മണ്ടത്തരം എന്ന് പറഞ്ഞാണ് അവർ എന്നെ കളിയാക്കിയത്. പക്ഷെ, ഇന്ന് 800 ദശലക്ഷം ആളുകളാണ് ആലി പേ ഉപേയാഗിക്കുന്നത്. ചെറുകിട ബിസിനസുകാരെ ലോകം മുഴുവൻ എത്തിക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം. അനേക ലക്ഷം ചെറുകിട ബിസിനസുകാരാണ് അവരുടെ ഉത്പന്നങ്ങൾ വിൽക്കാൻ ഞങ്ങളുടെ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നത്. അവരിൽ നിന്നും 30 കോടി ആളുകളാണ് വളരെ വിലക്കുറവിൽ കാര്യക്ഷമമായി ആലിബാബ വഴി ഉത്പന്നങ്ങൾ വാങ്ങുന്നത്. വാഷിംഗ്ടൺ സംസ്ഥാനത്തെ കർഷകരുടെ മുന്നൂറു ടൺ ചെറിപ്പഴമാണ്‌ കഴിഞ്ഞവർഷം ചൈനയിൽ വിറ്റഴിച്ചത്. അമേരിക്കൻ സ്ഥാനപതി ഈ ആവശ്യവുമായി ആലിബാബയെ സമീപിക്കുകയായിരുന്നു. ഓർഡർ കിട്ടി 48 മണിക്കൂറുകൾക്കുള്ളിൽ ചെറി മുഴുവൻ വിറ്റഴിച്ചു. പിന്നെയും ആവശ്യക്കാരായിരുന്നു. ഇതുപോലെ അലാസ്‌കയിൽ നിന്നുള്ള കടൽ ഉത്പന്നങ്ങളും ചൈനയിൽ വിറ്റഴിക്കുന്നുണ്ട്. ഇതെല്ലം ചെറുകിടക്കാരിൽ നിന്നുമുള്ള ഉത്പന്നങ്ങളാണ്. ലോകത്തു എവിടെനിന്നുമുള്ള സാധനങ്ങൾ വീട്ടിലിരുന്നു വാങ്ങാനുള്ള സൗകര്യമാണത്. വളരെ കുറഞ്ഞ തുകയാണ് പരസ്യത്തിൽ നിന്നും ഇടപാടുകാരിൽ നിന്നും ലഭിക്കുന്നത്. ഒരു കോടി ചെറുകിട ബിസിനസുകാരാണ് ആലിബാബയിലുള്ളത്. ദിനംപ്രതി വാൾമാർട് കഴിഞ്ഞാൽ, ലോകത്തിലെ രണ്ടാമത്തെ വലിയ ഇടപാടുകൾ നടക്കുന്നത് ആലിബാബയിലാണ്. പത്തുവർഷത്തിനുള്ളിൽ വാൾമാർട്ടിനെ മറികടക്കാനാകുമെന്നാണ് പ്രതീക്ഷ. കാരണം പുതിയ പതിനായിരം ഇടപാടുകാരെ അവർക്കു വേണമെങ്കിൽ, പുതിയ കെട്ടിടം, ഗോഡൗൺ തുടങ്ങി എന്തെല്ലാം കാര്യങ്ങൾ ചെയ്യണം..പക്ഷെ, ഞങ്ങൾക്ക് ഇതിനെല്ലാം കൂടി രണ്ടു വലിയ സെർവറുകൾ മതി.ഇരുപത്തയ്യായിരം കോടി അമേരിക്കൻ ഡോളർ ശേഖരിച്ച ആലിബാബ ഐ. പി. ഓ. ആണ് ലോകത്തിലെ ഏറ്റവും വലിയ ഐ. പി. ഓ ആയി കണക്കാക്കപ്പെടുന്നത്. എന്നാൽ, 2001-ൽ അഞ്ചു ദശലക്ഷം ഡോളർ വെഞ്ച്വർ കാപിറ്റൽ വഴി ശേഖരിക്കാൻ ഞങ്ങൾ ചെന്നപ്പോൾ, ഞങ്ങൾ മടങ്ങിയത് നിരാശരായി വെറും കയ്യോടെയാണ്. എന്നാൽ, ഇപ്പോൾ നോക്കൂ. ഞങ്ങൾ ഈ ശേഖരിച്ച ഇരുപത്തയ്യായിരം കോടി അമേരിക്കൻ ഡോളർ വെറുതെ പണമായല്ല ഞങ്ങൾ കാണുന്നത്. ഇത് ലോകം ഞങ്ങൾക്ക് തന്ന വിശ്വാസമാണ്. നല്ല ജോലിക്കുവേണ്ടി, നല്ല വരുമാനത്തിനുവേണ്ടി അതുകൊണ്ടുതന്നെ ഇത് കാര്യക്ഷമമായി വിനിയോഗിക്കുക എന്നത് ഞങ്ങൾക്ക് വലിയ സമ്മർദ്ദം തന്നെയാണ്. കാരണം, ഇപ്പോൾ ഓഹരി മൂലധനത്തിന്റെ കാര്യത്തിൽ, ഐ. ബി. എമ്മിനേക്കാളും, വാൾ മാർട്ടിനേക്കാളും മുകളിലാണ് ഞങ്ങൾ. മൂലധനത്തിന്റെ കാര്യത്തിൽ .ലോകത്തിലെ പത്തു വലിയ കമ്പനികളിൽ ഒന്നാണ് ആലിബാബ. ആലിബാബയെല്ലാം തുടങ്ങുന്നതിനു മുൻപ് ഒരു ദിവസം ഞാൻ ഭാര്യയോട് ചോദിച്ചു, നിന്റെ ഭർത്താവ് സമ്പന്നനാകുന്നതാണോ, സമൂഹത്തിൽ ബഹുമാനിക്കപ്പെടുന്നതാണോ നിനക്കിഷ്ടം..? സമൂഹത്തിലെ ബഹുമാനമുള്ള ഭർത്താവിനെയാണ് അവൾ കൂടുതൽ ഇഷ്ടപെട്ടത്.കാരണം, അവൾ ഒരിക്കലും ഇങ്ങനെയൊരു വളർച്ച സ്വപ്നം കണ്ടിട്ടുണ്ടാകില്ല. ആയിരം കോടി ഡോളർ നിങ്ങളുടെ കയ്യിലുണ്ടെന്നു കരുതുക. അത് ഒരിക്കലും നിങ്ങളുടെ പണമല്ല. അത് ജനങ്ങൾ നിങ്ങൾക്ക് തന്ന വിശ്വാസമാണ്. നിങ്ങൾ ആ പണം സർക്കാരിനേക്കാൾ വിശ്വസ്തതയോടെ കൈകാര്യം ചെയ്യുമെന്ന് അവർ വിശ്വസിക്കുന്നു… ഇന്ന് എന്നെ ഏറ്റവും വിഷമിപ്പിക്കുന്നത് വളരെയേറെ ചെറുപ്പക്കാർ പ്രതീക്ഷയും ദർശനവും നഷ്ടപ്പെട്ടവരായി മാറി പരാതികൾ മാത്രം പറയാൻ തുടങ്ങുന്ന കാഴ്ചയാണ്. തുടർച്ചയായി തിരസ്കരിക്കപ്പെട്ടവനാണ് ഞാൻ. അത്രയും തിരസ്കരണം ഒരുപക്ഷെ നിങ്ങളിൽ അധികം പേർക്ക് കിട്ടിയിട്ടുണ്ടാകില്ല. അവിടെയെല്ലാം, പരാതികൾ പറയാൻ നിൽക്കാതെ എന്നിലെ കുറവുകളെ കണ്ടുപിടിച്ച് മാറ്റിയെടുക്കാനാണ് ഞാൻ ശ്രമിച്ചത്. നിങ്ങൾ വിജയിയോ, പരാജിതനോ ആയിക്കോട്ടെ. പക്ഷെ, നിങ്ങൾ മറ്റുള്ളവരെക്കുറിച്ചു പരാതി പറയാൻ തുടങ്ങുമ്പോൾ നിങ്ങൾക്കു ഒരു തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് കരുതിക്കൊള്ളുക… (ദാവോസിലെ ലോക സാമ്പത്തീക സമ്മേളനത്തിൽ വച്ച് ജാക്ക് നടത്തിയ പ്രഭാഷണമാണ് ഇതിന് ആധാരം) ഇഷ്ട്ടമായെങ്കില്‍ ഷെയര്‍ ചെയ്ത് സുഹൃത്തുക്കളില്‍ എത്തിക്കൂ…

The post ജാക്ക് മാ, പരാജയങ്ങളെ പടവുകലാക്കിയ വിജയി ഒന്നുമില്ലായ്മയിൽ നിന്ന് 37,000 കോടി ആസ്തി appeared first on Mallutech .

ഇഡ്ഡലി മാവും ദോശമാവും പൊറോട്ടയുമെല്ലാം വിറ്റ് കോടികള്‍
ആറാം ക്ലാസില്‍ തോറ്റ് പഠിത്തം നിര്‍ത്താന്‍ പോയ മുസ്തഫയോട് കണക്ക് മാഷ് മാത്യു ചോദിച്ചു. നിനക്ക് ആരാവണം? കൂലിപ്പണിക്കാരനോ അതോ അധ്യാപകനോ? ഒന്നാലോചിച്ചശേഷം മുസ്തഫ പറഞ്ഞു: എനിക്ക് മാഷായാല്‍ മതി സാര്‍. കൂട്ടികളുടെ പരിഹാസം സഹിച്ച് മുസ്തഫ വീണ്ടും ആറാം ക്ലാസില്‍ തിരിച്ചെത്തി. കളിയാക്കല്‍ കേട്ടില്ലെന്ന് നടിച്ച് പിന്നെയും പഠിച്ചു. പഠിച്ച് പഠിച്ച് ബി.ടെക്കും എം.ബി.എ.യുമെടുത്തു. അച്ഛനെപ്പോലെ കൂലിപ്പണിക്കാരനാവാന്‍ പോയ മുസ്തഫ പക്ഷേ, മാഷായില്ല. പകരം ദോശമാവും പൊറോട്ട മാവും വില്‍ക്കുന്നയാളായി. മുസ്തഫയുടെ കമ്പനിയുടെ വിറ്റുവരവ് ഇന്ന് 100 കോടി രൂപയാണ്. കമ്പനിയില്‍ ജോലി ചെയ്യുന്നതാവട്ടെ 1,100 പേരും. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ മുസ്തഫയുടെ ഐ ഡി ഫ്രഷ് ഫുഡ് ലക്ഷ്യമിടുന്നത് ആയിരം കോടിയുടെ ബിസിനസാണ്.

ഇഡ്ഡലി മാവും ദോശമാവും പൊറോട്ടയുമെല്ലാം വിറ്റ് കോടികള്‍ കൊയ്യുന്ന മുസ്തഫയുടെ ബാല്യം പക്ഷേ, അത്ര സമ്പന്നമായിരുന്നില്ല. വയനാട് കല്‍പ്പറ്റയ്ക്കടുത്ത് ചെന്നലോട് ഉണ്ടായിരുന്നത് ഒരു പ്രൈമറി സ്‌കൂള്‍ മാത്രം. ഏറ്റവും അടുത്തുള്ള ഹൈസ്‌കൂളിലേയ്ക്ക് നാലു കിലോമീറ്റര്‍ നടക്കണം. അതുകൊണ്ടുതന്നെ പ്രൈമറി സ്‌കൂളില്‍ തന്നെ പഠിത്തം നിര്‍ത്തി കൂലിപ്പണിക്ക് പോകുന്നതായിരുന്നു കുട്ടികളുടെ ശീലം. ആറാം ക്ലാസില്‍ തോറ്റപ്പോള്‍ മുസ്തഫയോടും ഉപ്പ പറഞ്ഞത് തന്റെയൊപ്പം കൂലിപ്പണിക്ക് കൂടാനായിരുന്നു. അതില്‍ വലിയ അപരാധം തോന്നിയില്ല സ്‌കൂളില്‍ പോകാത്ത ഉമ്മയ്ക്കും. ഒരിക്കലും വഴങ്ങാത്ത ഇംഗ്ലീഷിനോടും ഹിന്ദിയോടും ഇനിയും തോല്‍ക്കാനാവില്ലെന്ന് ചിന്തിച്ചാണ് മുസ്തഫയും സ്‌കൂളിനോട് വിട പറയുന്നതിനെ കുറിച്ച് ആലോചിച്ചത്. പക്ഷേ, കണക്കില്‍ മിടുക്കനായ മുസ്തഫ പഠിത്തം നിര്‍ത്തുന്നതിനോട് തോമസ് സാറിന് ഒട്ടും യോജിപ്പുണ്ടായില്ല. മാഷിന്റെ വാക്ക് കേട്ട് മുസ്തഫ മടിച്ചു മടിച്ചാണ് പഴയ ക്ലാസില്‍ പിന്നെയും വന്നിരുന്നത്.

കൂലിപ്പണിയെടുത്ത് കുടുബം പുലര്‍ത്താതെ മകന്‍ പിന്നെയും പഠിക്കാന്‍ പോവുന്നതിനോട് ഉപ്പയ്ക്ക് വലിയ താത്പര്യം ഉണ്ടായിരുന്നില്ല. തോമസ് സാറിന് നന്നായി പണിപ്പെടേണ്ടിവന്നു. മനസ്സില്ലാ മനസ്സോടെ ക്ലാസിലെത്തിയ മുസ്തഫയെ ഇംഗ്ലീഷിന്റെയും ഹിന്ദിയുടെയും കടമ്പ കടത്തിക്കൊടുത്തതും തോമസ് സാര്‍ തന്നെ. മാഷിന്റെ പ്രയത്‌നം വിഫലമായില്ല. ഏഴാം ക്ലാസില്‍ ഒന്നാം റാങ്കുകാരനായിരുന്നു മുസ്തഫ. പത്താം ക്ലാസില്‍ സ്‌കൂളില്‍ ഒന്നാമനായി.

മുസ്തഫ അങ്ങനെ ആദ്യമായി ചുരമിറങ്ങാന്‍ തീരുമാനിച്ചു. കോഴിക്കോട് ഫാറൂഖ് കോളേജില്‍ പ്രവേശനം ലഭിച്ചു. പഠിത്തത്തിനും താമസത്തിനുമുള്ള പണം കണ്ടെത്തലായിരുന്നു തടസ്സം. എന്നാല്‍, ഉപ്പയുടെ സുഹൃത്ത് ആ പ്രശ്‌നം പരിഹരിച്ചു. കോളേജിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഭക്ഷണം ലഭിച്ചിരുന്നത്. എന്നാല്‍, പതിനഞ്ച് കൂട്ടുകാര്‍ക്കൊപ്പം ഭക്ഷണത്തിനായി ഓരോ ഹോസ്റ്റലിലും പോകുന്നത് വേദന നിറഞ്ഞ അനുഭവമായിരുന്നു മുസ്തഫയ്ക്ക്. മറ്റ് കുട്ടികളുടെ അര്‍ഥം വച്ചുള്ള നോട്ടവും കമന്റുകളുമൊന്നും സഹിക്കാന്‍ കഴിയുന്നതായിരുന്നില്ല. എന്നിട്ടും എല്ലാം സഹിച്ച് മുസ്തഫ പഠിത്തത്തില്‍ മുഴുകി. അപ്പോഴും ഇംഗ്ലീഷായിരുന്നു വില്ലന്‍. ക്ലാസുകളൊക്കെ ഇംഗ്ലീഷില്‍. മുസ്തഫയ്ക്കാണെങ്കില്‍ ഒരക്ഷരം പിടികിട്ടുന്നുമില്ല. ഒരു കൂട്ടുകാരനാണ് അതൊക്കെ മലയാളത്തിലേയ്ക്ക് മൊഴിമാറ്റിയത്. മുസ്തഫയുടെ ഉള്ളില്‍ വാശിയുടെ കനലെരിയുകയായിരുന്നു അപ്പോഴെല്ലാം. മൊഴിമാറ്റി കേട്ട് പഠിച്ചിട്ടും മുസ്തഫ നല്ല മാര്‍ക്കോടെ തന്നെ പ്രീഡിഗ്രി ജയിച്ചു.

അക്കൊല്ലം തന്നെ എഞ്ചിനീയറിങ് എന്‍ട്രന്‍സ് എഴുതി. അറുപത്തിമൂന്നാം റാങ്കുകാരന് അന്നത്തെ റീജ്യണല്‍ എഞ്ചിനീയറിങ് കോളേജില്‍ പ്രവേശനവും ലഭിച്ചു. കമ്പ്യൂട്ടര്‍ സയന്‍സായിരുന്നു വിഷയം. കണക്കിലെ മിടുക്കും കഠിനാധ്വാനം ചെയ്യാനുള്ള മനസ്സും ദൈവാധീനവുമാണ് അന്ന് തനിക്ക് തുണയായതെന്ന് മുസ്തഫ പറയുന്നു. വിദ്യാഭ്യാസ വായ്പയെടുത്താണ് കോഴ്‌സ് പൂര്‍ത്തിയാക്കിയത്. വീട്ടിലെ സാഹചര്യം കണക്കിലെടുത്ത് വളരെ കരുതിയായിരുന്നു ഒരോ പൈസയും ചിലവിട്ടത്.

1995ല്‍ കോഴിക്കോട് ആര്‍.ഇ.സിയില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ ഒരു എഞ്ചിനീയറാവുക മാത്രമായിരുന്നു സ്വപനം. അങ്ങിനെയാണ് ബെംഗളരൂരിലെ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ മാന്‍ഹാട്ടന്‍ അസോസിയേറ്റ്‌സില്‍ ചേര്‍ന്നത്. അവിടെ നിന്ന് മോട്ടൊറോളയില്‍. കമ്പനി മുസ്തഫയെ പരിശീലനത്തിനായി അയര്‍ലന്‍ഡിലേയ്ക്ക് അയച്ചു. ജീവിതത്തിലെ ആദ്യത്തെ വിമാനയാത്ര.

പിന്നീട് വലിയ ശമ്പളത്തിന് ദുബായിലെ സിറ്റി ബാങ്കിലെത്തി. വിദ്യാഭ്യാസ വായ്പ അടച്ചുതീര്‍ത്ത് മിച്ചം വന്ന ഒരു ലക്ഷം രൂപ വയനാട്ടില്‍ ഉപ്പയ്ക്ക് അയച്ചു കൊടുത്തു. പൊട്ടിക്കരഞ്ഞാണ് ഉപ്പ ഈ വലിയ തുക സ്വീകരിച്ചത്. പിന്നീട് വീട് മാറ്റി നിര്‍മിച്ചു. സഹോദരിയുടെ കല്ല്യാണവും നടത്തി.

സ്വന്തം കല്ല്യാണം കഴിഞ്ഞ് 2003ല്‍ മുസ്തഫ വീണ്ടും ഇന്ത്യയിലേയ്ക്ക് മടങ്ങി. വീട്ടുകാര്‍ക്കൊപ്പം ജീവിക്കുകയും പഠനം തുടരുകയുമായിരുന്നു ലക്ഷ്യം. ജനിച്ച നാടിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന മോഹം മുസ്തഫയുടെ മനസ്സില്‍ ഉദിച്ചത് ഇക്കാലത്താണ്. പഠിത്തം പാതിവഴിയില്‍ നിര്‍ത്തിയും കൂലിവേല ചെയ്തും നാട്ടില്‍ ജീവിതം നശിപ്പിക്കുന്ന ചെറുപ്പക്കാര്‍ രക്ഷപ്പെടണമെങ്കില്‍ അവര്‍ക്കൊരു ജോലി വേണം. അങ്ങിനെയാണ് ഒരു വ്യവസായ സ്ഥാപനം തുടങ്ങണമെന്ന ചിന്ത ഉണ്ടായത്. ജോലി ഉപേക്ഷിക്കുന്നതിനെ ഉപ്പയും ഭാര്യവീട്ടുകാരും നഖശിഖാന്തം എതിര്‍ത്തു. ഒപ്പം നിന്നത് ഭാര്യയും ബന്ധുവായ നസീറും മാത്രം. അവര്‍ നല്‍കിയ ധൈര്യത്തില്‍ എം.ബി.എ പഠിക്കാന്‍ ബെംഗളൂരു ഐ.ഐ.എമ്മില്‍ ചേര്‍ന്നു.

മുസ്തഫയുടെ ബന്ധുവായ ഷംസുദ്ദീനാണ് ദോശ മാവ് വില്‍ക്കുന്നതിന്റെ ആശയം പറഞ്ഞത്. ദോശമാവ് കവറിലാക്കി റബ്ബര്‍ ബാന്‍ഡ് കുടുക്കി വില്‍ക്കുന്നതിന് പകരം നല്ല കവറിലാക്കി വിറ്റാല്‍ എന്താണ് എന്നതായി ചിന്ത. മുസ്തഫ നല്‍കിയ 25000 രൂപയുടെ മൂലധനത്തിലായിരുന്നു കമ്പനിയുടെ തുടക്കം. ബന്ധുക്കളാായ നാസറും ഷംസുവും ജാഫറും നൗഷാദും ഒപ്പം കൂടി. അമ്പത് ശതമാനം ഓഹരി മുസ്തഫയ്ക്കും ബാക്കി അമ്പത് ശതമാനം മറ്റുള്ളവര്‍ക്കും. ബെംഗളൂരുവില്‍ 550 ച. അടി മാത്രമുള്ള ഒരു സ്ഥലത്തായിരുന്നു കമ്പനിയുടെ തുടക്കം. ആകെയുള്ളത് രണ്ട് ഗ്രൈന്‍ഡറും ഒരു മിക്‌സിയും ഒരു സീലിങ് മെഷിനും. കമ്പനിക്ക് ഐ ഡി ഫ്രഷ് എന്ന് പേരിട്ടു. സമീപത്തെ ഇരുപത് കടകളില്‍ മാവ് വില്‍ക്കാനായിരുന്നു പദ്ധതി. ദിവസവും നൂറ് പായ്ക്ക് വില്‍ക്കാനായാല്‍ കൂടുതല്‍ മെഷിനുകള്‍ വാങ്ങാനായിരുന്നു ധാരണ. എന്നാല്‍, പുതിയ ഉത്പ്പന്നം വില്‍പ്പനയ്ക്ക് വയ്ക്കാന്‍ പല കടക്കാരും സമ്മതിച്ചില്ല. പല വിദ്യകളും പയറ്റിയാണ് ഇവരുടെ മനസ്സൊന്ന് മാറ്റിയെടുക്കാനായത്. മാസങ്ങള്‍ക്കുള്ളില്‍ തന്നെ ദിവസവും നൂറ് പായ്‌ക്കെന്ന ടാര്‍ജറ്റ് അവര്‍ കൈവരിച്ചു. ആദ്യത്തെ മാസം 400 രൂപയായിരുന്നു ലാഭം. ടാര്‍ജറ്റ് കൈവരിച്ചതോടെ സ്ഥാപനം വിപുലീകരിച്ചു. മൂലധനം ആറു ലക്ഷമാക്കി. അടുക്കളയുടെ വലിപ്പവും ഉപകരണങ്ങളുടെ എണ്ണവും കൂട്ടി. അഞ്ച് ബന്ധുക്കള്‍ക്ക് കൂടി ജോലിയും കൊടുത്തു.

2007ല്‍ എം.ബി.എ. പൂര്‍ത്തിയാക്കി മുസ്തഫ ഔദ്യോഗികമായി തന്നെ കമ്പനിയില്‍ ചേര്‍ന്നു. മാര്‍ക്കറ്റിങ്ങിന്റെയും ഫിനാന്‍സിന്റെയും ചുമതലയുള്ള സി.ഇ.ഒ. കമ്പനി പിന്നെ പടിപടിയായി വളര്‍ന്നു. നിത്യേനയുള്ള ഉത്പ്പാദനം 3,500 കിലോയായി. മാവ് വാങ്ങുന്ന കടകളുടെ എണ്ണം 400 ആയി. 30 ജീവനക്കാരുമായി. അടുത്ത വര്‍ഷം 40 ലക്ഷം രൂപ കൂടി നിക്ഷേപിച്ച് കമ്പനി വീണ്ടും വിപുലീകരിച്ചു. ഹോസ്‌ക്കോട്ടെയില്‍ 2500 ച. അടി വിസ്തീര്‍ണമുള്ള ഷെഡിലായി മാവ് നിര്‍മാണം. അമേരിക്കയില്‍ നിന്ന് അഞ്ച് കൂറ്റന്‍ വെറ്റ് ഗ്രൈന്‍ഡറുകള്‍ ഇറക്കുമതി ചെയ്യുകയും ചെയ്തു. അതേ വര്‍ഷം തന്നെ പൊറോട്ടയും ഉണ്ടാക്കിത്തുടങ്ങി.

കൃത്രിമമായ പ്രിസര്‍വേറ്റീവുകളൊന്നും ചേര്‍ക്കാത്ത മാവിനും പൊറോട്ടയ്ക്കും ആവശ്യക്കാര്‍ അനുദിനം വര്‍ധിച്ചു. കമ്പനിയുടെ പ്രരവര്‍ത്തനം ചെന്നൈ, മംഗളൂരു, മുംബൈ, പുണെ, ഹൈദരാബാദ് എന്നിവിടങ്ങളിലേയ്ക്ക് വ്യാപിപ്പിച്ചു. രണ്ട് വര്‍ഷം മുന്‍പ് ഐ ഡി ഫ്രഷും മുസ്തഫയും ദുബായിലുമെത്തി. ഇന്ന് ദോശ മാവിന് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത് ദുബായില്‍ നിന്നാണ്. ഇന്ന് ദിവസേന 50,000 കിലോ മാവാണ് കമ്പനി ഉണ്ടാക്കുന്നത്. ഭക്ഷ്യ ഉത്പ്പന്നങ്ങള്‍ വില്‍ക്കുന്ന പ്രധാനപ്പെട്ട എല്ലാ ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്‌സൈറ്റുകളിലും ഇന്ന് ഐ ഡി ഫ്രഷിന്റെ ദോശമാവും ഇഡ്ഡലി മാവും ലഭിക്കും. പത്ത് വര്‍ഷം മുന്‍പ് ദിവസവും പത്ത് പായ്ക്കറ്റ് ഉണ്ടാക്കി വിറ്റവര്‍ ഇന്ന് വില്‍ക്കുന്നത് പ്രതിദിനം അമ്പതിനായിരം പായ്ക്ക്. 1,100 ജോലിക്കാരുമായി. പിന്നാക്ക പ്രദേശങ്ങളില്‍ നിന്നു വന്നവര്‍ ഇന്ന് ഒരു മാസം വാങ്ങുന്നത് നാല്‍പ്പതിനായിരത്തോളം രൂപ.

ഒരു മുത്തശ്ശിക്കഥയേക്കാള്‍ കാമ്പുള്ള ഈ വിജയകഥയുടെ രഹസ്യം മുസ്തഫ തന്നെ പറയും. എന്തെങ്കിലും തുടങ്ങാന്‍ ആഗ്രഹം ഉണ്ടെങ്കില്‍ നാളെയ്ക്കുവേണ്ടി കാത്തിരിക്കരുത്. വ്യവസായം തുടങ്ങാനുള്ള ആലോചനയുമായി നഷ്ടപ്പെടുത്തിയ കാലത്തില്‍ എനിക്ക് ഇന്ന് നഷ്ടബോധമുണ്ട്. അഞ്ച് വര്‍ഷം മുന്‍പെങ്കിലും ഈ കമ്പനി തുടങ്ങേണ്ടതായിരുന്നു. ശരിയായ സമയത്ത്, ശരിയായ സ്ഥലത്ത് ശരിയായ ഉത്പ്പന്നവുമായി വന്നു എന്നതാണ് ഞങ്ങളുടെ വിജയം. സ്വന്തം ജീവിതം കൊണ്ട് പഠിപ്പിച്ച ഈ പാഠമാണ് മുസ്തഫ ഇന്ന് മറ്റ് യുവാക്കള്‍ക്ക് കൈമാറുന്നത്.

The post ഇഡ്ഡലി മാവും ദോശമാവും പൊറോട്ടയുമെല്ലാം വിറ്റ് കോടികള്‍ appeared first on Mallutech .

KFC യുടെ ഉടമയുടെ ജീവിതം
6- വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടു.

16 -വയസ്സിൽ പഠനം ഉപേക്ഷിക്കേണ്ടി വന്നു.

17 വയസ്സ് ആകുമ്പോഴേക്കും 4 ജോലികൾ നഷ്ടപ്പെട്ടു.

18-മത്തെ വയസ്സിൽ കല്യാണം.

18 മുതൽ 22 വയസ്സുവരെ റെയിൽവേയിൽ ജോലി, പക്ഷെ പരാജിതനായി പടിയിറങ്ങി.

പിന്നീട് പട്ടാളത്തിൽ ചേർന്നെങ്കിലും അവിടെ നിന്നും പുറത്താക്കപ്പെട്ടു.

നിയമ പഠനത്തിനായി ശ്രമിച്ചു, പക്ഷെ അഡ്‌മിഷൻ കിട്ടിയില്ല.

പിന്നെ ഇൻഷുറൻസ് സെയിൽസ്മാനായി, എങ്കിലും അതിലും പരാജിതനായി.

19-വയസ്സിൽ അച്ഛനായി.

20- വയസ്സി ഭാര്യ ഉപേക്ഷിച്ചു പോയി, കൂടെ മോളേയും നഷ്ടമായി.

പിന്നീട് ചെറിയൊരു കോഫീ ഷോപ്പിൽ പാചകക്കാരനായും, പാത്രം കഴുകലും ഡബ്ൾ റോൾ.

അതിനിടയിൽ മോളെ തട്ടിയെടുക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു, പക്ഷെ ഏറെ ശ്രമങ്ങൾക്ക് ശേഷം ഭാര്യയെ തിരിച്ചെത്തിച്ചു.

65- വയസ്സിൽ റിട്ടയർ ചെയ്തു, 105 ഡോളർ ആണ് റിട്ടയർ ചെയ്തപ്പോൾ ആകെ കിട്ടിയത്.

തുച്ഛമായ ആ തുകയുടെ ചെക്ക് കണ്ടപ്പോൾ തന്റെ പ്രവർത്തനത്തിൽ ഗവൺമെന്റ് തൃപ്തനല്ലെന്ന നിരാശാ ബോധത്താൽ, താൻ ഒരു പരാജിതനാണ് എന്ന് തീരുമാനിച്ചു് ആത്മഹത്യക്ക് ഒരുങ്ങി.

ഒരു മരച്ചുവട്ടിൽ ഇരുന്ന്, വിൽ പത്രത്തിന് പകരം ജീവിതത്തിൽ എന്ത് നേടി എന്ന് കുറിക്കാൻ തുടങ്ങി, പക്ഷേ നേടിയതിനെക്കാൾ ജീവിതത്തിൽ ഇനിയും ഏറെ നേടാനുണ്ട് എന്ന തിരിച്ചറിവിൽ ആത്മഹത്യ ശ്രമം ഉപേക്ഷിച്ചു.

തനിക്ക് മറ്റാരേക്കാളും നന്നായി കുക്ക് ചെയ്യാൻ പറ്റും എന്ന് സ്വയം വിശ്വസിച്ചു, 105 ഡോളർ ചെക്ക് പണയം വെച്ച് 87 ഡോളർ കടം വാങ്ങി.

ആ തുകക്ക് കുറച്ച് ചിക്കൻ വാങ്ങി തനിക്കറിയാവുന്ന പ്രത്യേക മസാലക്കൂട്ട് ചേർത്ത് ഫ്രൈ ചെയ്‌തു തന്റെ നാടായ കെന്റുക്കിയിലുള്ള വീടുകൾതോറും വില്പന തുടങ്ങി.

നിരന്തരം പരാജയപ്പെട്ട്, 65- വയസ്സിൽ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ഇദ്ദേഹമാണ് Harland David Sanders, KFC യുടെ സ്ഥാപകൻ.

ഇന്ന് 123 രാജ്യങ്ങളിലായി, 20000 ൽ ഏറെ outlet കൾ ഉള്ള, വർഷത്തിൽ 25 ബില്യൺ ഡോളർ വരുമാനമുള്ള, ഓരോ ഔട്ട്ലെറ്റിലും ആവറേജ് 250 ഓളം ഓർഡറുകൾ ലഭിക്കുന്ന KFC യുടെ ഉടമയുടെ ജീവിതം ചരിത്രമാണ്.

ഗുണപാഠം: ഏറെ വൈകിപ്പോയി എന്ന ചിന്ത വേണ്ടേ വേണ്ട.

ചെയ്തതിനെക്കാൾ ഏറെ ചെയ്യാനിരിക്കുന്ന എന്ന ശരിയായ മനോഭാവം ഉണ്ടെങ്കിൽ പ്രായം തടസ്സമല്ല

The post KFC യുടെ ഉടമയുടെ ജീവിതം appeared first on Mallutech .

എന്താണ് മ്യൂച്വല്‍ ഫണ്ടുകള്‍ ?
മ്യൂച്വല്‍ ഫണ്ട് എന്താണെന്ന് വളരെ ലളിതമായി പറഞ്ഞുതരാം. ഓഹരിയില്‍ പണം നിക്ഷേപിക്കാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ട്. എന്നാല്‍ ഓഹരികളെ കുറിച്ചും വിപണിയെ കുറിച്ചും വ്യക്തമായ ധാരണയില്ലെങ്കില്‍ എന്തു ചെയ്യും? തീര്‍ച്ചയായും നിങ്ങള്‍ക്ക് പരിചയ സമ്പന്നരുടെയും വിദഗ്ധരുടെയും ഉപദേശം ആവശ്യമായി വരും. ഇത്തരക്കാര്‍ക്ക് ഏറ്റവും യോജിച്ച നിക്ഷേപ മാര്‍ഗ്ഗമാണ് മ്യൂച്ചല്‍ഫണ്ട്. നിങ്ങളില്‍ നിന്നും ശേഖരിയ്ക്കുന്ന പണം ഉപയോഗിച്ച് മ്യൂച്ചല്‍ഫണ്ട് സ്ഥാപനങ്ങള്‍ ഓഹരികളില്‍ നിക്ഷേപിക്കുകയും പിന്‍വലിക്കുകയും ചെയ്യും. നിങ്ങള്‍ക്ക് ലാഭം കിട്ടേണ്ടത് ഇത്തരം ധനകാര്യ സ്ഥാപനങ്ങളുടെ ബാധ്യത കൂടിയായതിനാല്‍ വളരെ കരുതലോടെ മാത്രമേ അവര്‍ നിക്ഷേപം നടത്തൂ.

ചില ഉദാഹരണങ്ങള്‍…

സൂപ്പര്‍ റിട്ടേണ്‍സ് മ്യൂച്വല്‍ ഫണ്ട് എന്ന പേരില്‍ ഒരു മ്യൂച്വല്‍ ഫണ്ട് സ്‌കീമുണ്ട്. സൂപ്പര്‍ റിട്ടേണ്‍സ് അസെറ്റ് മാനേജ്‌മെന്റ് കമ്പനിയാണ് പദ്ധതി നടപ്പാക്കിയത്. ഈ സ്‌കീം പ്രകാരം വിവിധ നിക്ഷേപകരില്‍ നിന്ന് ശേഖരിച്ച പണം സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്.

ആരംഭത്തില്‍ പത്തുരൂപ യൂണിറ്റുകളായാണ് ഫണ്ട് വാഗ്ദാനം ചെയ്യുന്നതെങ്കില്‍ ആയിരം യൂണിറ്റുകള്‍ വാങ്ങാന്‍ 10,000 രൂപ അടക്കണം. കുറച്ച് കഴിഞ്ഞ് യൂനിറ്റിന് 12 രൂപയാണെന്നിരിക്കട്ടെ, വില്‍പ്പന നടത്തുമ്പോള്‍ നിങ്ങള്‍ക്ക് 12000 രൂപ ലഭിക്കും. രണ്ടായിരം രൂപ ലാഭം. ഓപണ്‍ എന്‍ഡഡ് ഫണ്ടുകള്‍ എപ്പോള്‍ വേണമെങ്കിലും വാങ്ങാവുന്നതാണ്. അപ്പോഴത്തെ യൂനിറ്റ് വില കൊടുക്കണമെന്നു മാത്രം. ഓരോ ഫണ്ടിന്റെയും യൂനിറ്റ് വില ഓഹരി വിപണിയിലെ കയറ്റിറക്കങ്ങള്‍ക്കനുസരിച്ചും സര്‍ക്കാറിന്റെ പലിശ നയത്തിനനുസരിച്ചും മാറി കൊണ്ടിരിക്കും.

The post എന്താണ് മ്യൂച്വല്‍ ഫണ്ടുകള്‍ ? appeared first on Mallutech .

വൊഡാഫോണ്‍ ഐഡിയയില്‍ ലയിക്കുന്നു
ടെലികോം രംഗത്തെ പ്രമുഖരായ വൊഡാഫോണ്‍, ഐഡിയയില്‍ ലയിക്കുന്നു. എത്ര തുകയ്ക്കാണ് ലയനമെന്ന് വ്യക്തമല്ല. റിലയന്‍സ് ജിയോയുടെ മത്സരം അതിജീവിക്കാനാണ് ബ്രിട്ടീഷ് കമ്പനിയായ വൊഡാഫോണിന്റെ നീക്കം. ഇന്ത്യന്‍ ടെലികോം രംഗത്തെ ഏറ്റവും വലിയ ലയനം. ചര്‍ച്ചകള്‍ പൂര്‍ത്തിയായാല്‍ വോഡാഫോണ്‍ ഉപയോക്താക്കളുസടെ മൊബൈല്‍ ഫോണുകളില്‍ ഐഡിയ എന്ന് തെളിയും.

നഷ്ടം കനത്തതാണ് കടുത്ത തീരുമാനത്തിലേക്ക് നീങ്ങാന്‍  വൊഡാഫോണിനെ പ്രേരിപ്പിച്ചത്. ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഐഡിയയില്‍ ലയിക്കുന്നതോടെ ഇപ്പോള്‍ നേരിടുന്ന നഷ്ടം കുറയ്ക്കാമെന്നാണ് വൊഡാഫോണിന്റെ വിലയിരുത്തല്‍. ലയനം പൂര്‍ത്തിയായാല്‍ ഐഡിയ പുതിയ ഓഹരികള്‍ നല്‍കുമെന്ന് വൊഡാഫോണ്‍ അറിയിച്ചു. എന്നാല്‍ ലയന വാര്‍ത്തയുടെ പൂര്‍ണ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ ഇരു കമ്പനികളും തയ്യാറായിട്ടില്ല.

ലയനത്തോടെ 38 കോടി ഉപയോക്താക്കളുമായി ഐഡിയ, രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായി മാറും. രണ്ടാമതാകുന്ന എയര്‍ടെല്ലിന് 26 കോടി ഉപയോക്താക്കളാണുള്ളത്. മൂന്ന് മാസം മുന്പ് എത്തിയ റിലയന്‍സ് ജിയോ 7.2 കോടി ഉപയോക്താക്കളുമായി നാലാമതുണ്ട്. അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സും മലേഷ്യന്‍ കമ്പനി എയര്‍സെല്ലും ലയിക്കാന്‍ നേരത്തെ ധാരണയായിരുന്നു.

20 കോടി ഉപയോക്താക്കളാണ് പുതിയ കമ്പനിക്കുള്ളത്. ആരോഗ്യകരമല്ലാത്തെ നിരക്ക് യുദ്ധമാണ് ടെലികോം മേഖലയിലെ നഷ്ടത്തിന് കാരണം. സൗജന്യ ഓഫറുകളുമായി റിലയന്‍സ് ജിയോ എത്തിയതോടെ 500 കോടി ഡോളറിന്റെ ബാധ്യത കഴിഞ്ഞ വര്‍ഷം വൊഡാഫോണ്‍ എഴുതി തള്ളിയിരുന്നു. വൊഡാഫോണ്‍ ഐഡിയ ലയനത്തോടെ രാജ്യത്തെ മൊബൈല്‍ സൈവനദാതാക്കളുടെ എണ്ണം നാലായി ചുരുങ്ങും.

The post വൊഡാഫോണ്‍ ഐഡിയയില്‍ ലയിക്കുന്നു appeared first on Mallutech .

എടിഎം പരിധി 10,000 ആക്കി ഉയര്‍ത്തി
എ ടി എമ്മില്‍നിന്ന് പ്രതിദിനം പിന്‍വലിക്കാവുന്ന തുക 10,000 രൂപ ആക്കി ഉയര്‍ത്തി. നിലവില്‍ ഇത് 4500 രൂപയായിരുന്നു. ആഴ്ചയില്‍ പിന്‍വലിക്കാവുന്ന ആകെ തുക 24,000 ആയി തുടരും. കറണ്ട് അക്കൗണ്ടില്‍നിന്ന് ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുക ഒരു ലക്ഷം ആക്കിയിട്ടുണ്ട്. നേരത്തെ ഇത് 50000 ആയിരുന്നു. ഡിസംബര്‍ 31ന് ശേഷം ഇത് രണ്ടാം തവണയാണ് അക്കൗണ്ടില്‍നിന്ന് എടിഎം വഴിയോ മറ്റോ പിന്‍വലിക്കാവുന്ന തുകയുടെ പരിധി ഉയര്‍ത്തുന്നത്. നവംബര്‍ എട്ടിന് നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചശേഷം 2000 രൂപ മാത്രമാണ് പ്രതിദിനം എടിഎമ്മില്‍നിന്ന് പിന്‍വലിക്കാന്‍ അനുവദിച്ചിരുന്നത്. ഇത് പിന്നീട് 4500 രൂപയായി ഉയര്‍ത്തുകയായിരുന്നു.

Note ആഴ്ചയില്‍ പിന്‍വലിക്കാവുന്ന ആകെ തുക 24,000 ആയി തുടരും

The post എടിഎം പരിധി 10,000 ആക്കി ഉയര്‍ത്തി appeared first on Mallutech .

57 പേരുടെ കയ്യിൽ ഇന്ത്യയുടെ സമ്പത്തിന്റെ 70 ശതമാനവും
ഇന്ത്യയിലെ സമ്പത്തിന്റെ 70 ശതമാനവും 57 പേരുടെ കയ്യിൽ. രാജ്യന്തര തലത്തിൽ ദാരിദ്ര്യ നിർമാർജനത്തിനായി പ്രവർത്തിക്കുന്ന ഓക്സ് ഫാമിന്റെതാണ് റിപ്പോർട്ട്.

ലോകത്തെ മൊത്തം സമ്പത്തിന്റെ പകുതിയും എട്ടുപേരുടെ കയ്യിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ മൊത്തം സമ്പത്തിന്റെ 58 ശതമാനവും ഒരു ശതമാനം മാത്രം വരുന്ന അതിസമ്പന്നരുടെ പക്കലാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ആഗോള ജനസംഖ്യയുടെ പകുതി പേരുടെ കൈവശമുള്ളതിന് തുല്യമായ സമ്പത്ത് അതിസമ്പന്നരായ എട്ടു പേരില്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഇന്ത്യയില്‍ മൊത്തം 84 ശതകോടിശ്വരന്‍മാരുണ്ടെന്നാണ് കണക്ക്. ഏകദേശം 20,248 കോടി ഡോളറിന്റെ സമ്പത്ത് ഇവരുടെ കയ്യിലുണ്ട്. 1930 കോടി ഡോളറുള്ള മുകേഷ് അംബാനി, 1670 കോടി ഡോളറുള്ള ദിലീപ് സംഗ്‌വി, 1500 കോടി ഡോളറുള്ള അസിം പ്രേംജി എന്നിവരാണ് പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്ന അതിസമ്പന്നര്‍.

255.7 ലക്ഷം കോടി ഡോളറാണ് ലോകത്തെ മൊത്തം സമ്പത്ത്. ഇതില്‍ 6.5 ലക്ഷം കോടി ഡോളറും അതി സമ്പന്നരുടെ കയ്യിലാണ്. 7500 കോടി ഡോളറിന്റെ സമ്പത്തുള്ള മൈക്രോസോഫ്റ്റ് തലവന്‍ ബില്‍ഗേറ്റ്‌സാണ് ഒന്നാം സ്ഥാനത്തുള്ളത്. സ്പാനിഷ് വ്യവസായിയായ അമാനിഷ്യോ ഒര്‍ട്ടേഗ രണ്ടാമതും അമേരിക്കന്‍ വ്യവസായി  വാറെന്‍ ബഫെറ്റ് ലോക സമ്പന്നരുടെ പട്ടികയില്‍ മൂന്നാമതുമാണ്.

ലോകത്തെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് തൊഴില്‍ വേതനത്തില്‍ ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ വലിയ ലിംഗ വിവേചനമുണ്ടെന്നും ഓക്‌ഫോമിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയില്‍ പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്കുള്ള വേതന വ്യത്യാസം 30 ശതമാനമാണെന്നാണ് പറയുന്നത്.

The post 57 പേരുടെ കയ്യിൽ ഇന്ത്യയുടെ സമ്പത്തിന്റെ 70 ശതമാനവും appeared first on Mallutech .

എങ്ങനെ ഒരു നല്ല സംരഭകനാവാം?
ജയത്തിനും പരാജയത്തിനും സാധ്യതയുള്ള മേഖലയാണു സംരംഭകത്വം.

പുതിയ സംരംഭങ്ങള്‍ നിരവധി ഉയര്‍ന്നുവന്നുകൊണ്ടേയിരിക്കും.

പക്ഷേ അവയില്‍ ചിലതൊക്കെ പെട്ടെന്നുതന്നെ അപ്രത്യക്ഷമാകാറുണ്ട്‌. വിജയം കണ്ടെത്തുന്ന സംരംഭകര്‍ സാധാരണക്കാരില്‍ നിന്നും ഉയര്‍ന്നുനില്‍ക്കുന്ന ഒരു വിഭാഗം തന്നെയാണ്‌. സംരംഭങ്ങളെ വളര്‍ച്ചയിലേക്കു നയിക്കുന്നത്‌ ഊര്‍ജസ്വലമായ നേതൃത്വമാണ്‌. വിജയത്തിലേക്കു കുതിക്കുന്ന ഏതു പദ്ധതിയുടെയും തലപ്പത്തു കഴിവുറ്റ സംരംഭകനുണ്ടെന്നു കാണാന്‍ കഴിയും.

മികച്ച സംരംഭകനേ ഒരു സംരംഭത്തെ വിജയത്തിലെത്തിക്കാനാകൂ.

നല്ല സംരംഭകനാകാന്‍ ആദ്യം വേണ്ടത്‌ ചില കഴിവുകള്‍ നേടിയെടുക്കുകയാണ്‌.

അതിന് ഏറ്റവും എളുപ്പം സംരംഭകത്വത്തില്‍ വിസ്‌മയ വിജയങ്ങള്‍ തീര്‍ത്തവരെ മാതൃകയാക്കുകയാവും.

അവരുടെ മാതൃകയാക്കുക വഴി ഒരു സംരഭകന്റെ വ്യക്തി ജീവിതത്തിലും ബിസ്നസ് ജീവിതത്തിലും അവിശ്വസനീയമായ മാറ്റങ്ങൾ കൊണ്ട് വരാൻ സഹായിക്കും.

ബിസ്നസിൽ വിജയം കൊയ്ത സംരംഭകരുടെ ചില പ്രത്യേക ഗുണഗണങ്ങൾ താഴെ കൊടുക്കുന്നു.

ഈ സുപ്രധാന സവിശേഷതകളെല്ലാം ഒരു സംരംഭകനെന്ന നിലയില്‍ വിജയം വരിക്കാന്‍ ആവശ്യമാണ്‌. വിജയികളായ സംരംഭകരില്‍ ഇവയെല്ലാം തന്നെ നമുക്ക്‌ കാണാന്‍ കഴിയും.

പതു സംരഭകർക്ക് തങ്ങളുടെ വ്യക്തി ജീവിതത്തിലും ബിസ്നസ് മേഖലകളിലും വിജയം നേടാൻ ഇവ സഹായിക്കും.

എപ്പോഴും ആത്മവിശ്വാസവും ശുഭപ്രതീക്ഷയും വെച്ചുപുലര്‍ത്തുകസ്വന്തം കഴിവുകളെക്കുറിച്ചു ബോധവാന്‍മാരായിരിക്കുക. വിജയം നേടിയെടുക്കാന്‍ തങ്ങൾക്ക് സാധിക്കുമെന്ന്‌ ഉറച്ച് വിശ്വസിക്കുക

വലിയ സ്വപ്‌നങ്ങള്‍ കാണാൻ വലുതായി ചിന്തിക്കാനും കഴിയുക.പുതിയ ചക്രവാളങ്ങള്‍ തേടിപ്പിടിക്കാൻ ശ്രമിച്ച് കൊണ്ടിരിക്കുക.പുതിയ ആശയങ്ങളും പുതിയ ബിസിനസ്‌ സാധ്യതകളും എവിടെയും കണ്ടെത്തുക.

പ്രസന്നതയോടെയും സമര്‍പ്പണ മനോഭാവത്തോടെയും താല്‍പ്പര്യത്തോടെയുമായിരിക്കണം പ്രവര്‍ത്തിക്കേണ്ടത്.പ്രത്യേകിച്ച് ബിസ്നസിൽ.നമ്മളെങ്ങനെ പ്രവർത്തിക്കുന്നുവോ അതിനനുസരിച്ചാവും ബിസ്നസിന്റെ വളർച്ചയും എന്ന കാര്യം പ്രത്യേകം മനസിലാക്കുക.

മുന്നിട്ടിറങ്ങിയാല്‍ മാത്രമേ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കൂ എന്ന് തിരിച്ചറിയണം. അതിന് റിസ്‌ക്‌ എടുക്കാനുള്ള തന്റേടം കാണിക്കണം.വ്യക്തമായ കണക്കൂകൂട്ടലുകളോടെയാകണം റിസ്‌ക്‌ എടുക്കേണ്ടത്.

വ്യക്തമായ ആസൂത്രണം എല്ലാ കാര്യങ്ങളിലും ഉണ്ടായിരിക്കണം.ഓരോ ചുവടും വെക്കുന്നത്‌ ആസൂത്രണത്തെ മുൻനിർത്തിയായിരിക്കണം.കൃത്യമായി ലക്ഷ്യവും അതിനൊപ്പം ഉണ്ടായിരിക്കണം.

സ്വന്തം ബിസിനസിനെക്കുറിച്ചുoബിസിനസ്‌ മേഖലയെക്കുറിച്ച്‌ വ്യക്തമായി മനസ്സിലാക്കാനും ആ രംഗത്തുണ്ടാകുന്ന പുതിയ മാറ്റങ്ങള്‍ യഥാസമയം അറിയാനും അത് ബിസിനസിൽ കൊണ്ട് വരാനും ശ്രമിക്കണം.

എപ്പോഴും മാറ്റത്തിനു തയാറാവണം.ബിസിനസില്‍ അടിക്കടിയുണ്ടാകുന്ന മാറ്റങ്ങളോടു തുറന്ന മനസ്സായിരിക്കണം. വിപണിയിലെ മാറ്റങ്ങള്‍ക്കു വഴങ്ങാന്‍ സാധിക്കുന്നില്ലെങ്കിൽ ബിസ്നസിൽ നിന്ന് തന്നെ പിൻതള്ളപ്പെട്ടേക്കാം.

എപ്പോഴും ഉപഭോക്താവിനെ ശ്രദ്ധിക്കുക.ഉപഭോക്താവിനു വേണ്ട പരിഗണന കൊടുക്കുക.ഉപഭോക്താക്കളുമായി നല്ല ബന്ധം സ്ഥാപിക്കുക വഴി ബിസിനസിലെ മല്‍സരത്തില്‍ ജയിക്കാന്‍ സഹായിക്കും.

സമയം ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ ശ്രദ്ധിക്കുക. ചെയ്യാനുള്ള കാര്യങ്ങളൊന്നും അകാരണമായി അവര്‍ നീട്ടിവെക്കാതിരിക്കുക. വേഗത്തില്‍ ചിന്തിക്കുകയും തീരുമാനമെടുക്കുകയും ചെയ്യുക വഴി വേഗത്തില്‍ നേട്ടം കൊയ്യാന്‍ സാധിക്കും.

സ്വയം പ്രചോദിതൻ ആയിരിക്കുക.സ്വയംപ്രചോദനം ഉള്‍ക്കൊണ്ട് പരാജയം എന്ന വാക്കിനെ മറന്നേക്കുക. എങ്ങനെയും സംരംഭകത്വത്തില്‍ ജയമുറപ്പാക്കുക മാത്രമായിത്തീരുക ലക്ഷ്യം.

സ്വന്തം വളർച്ചയിൽ കൂടി ഇൻവെസ്റ്റ് ചെയ്യാൻ ശ്രമിക്കണം.അതിനായി പണവും സമയവും ചെലവിടണംസെല്‍ഫ്‌ ഡെവലപ്‌മെന്റ്‌ പ്രോഗ്രാമുകളില്‍ പങ്കെടുക്കാനും പ്രചോദനം പകരുന്ന പുസ്‌തകങ്ങള്‍ വായിക്കാനും അത്തരം കാര്യങ്ങളിൽ ശ്രദ്ധ ചെലുത്താനും ശ്രദ്ധിക്കണം.

തങ്ങളുടെ അസാന്നിധ്യത്തിലും ബിസിനസ്‌ ഭംഗിയായി നടക്കാൻ നല്ലൊരു ബിസ്നസ് സിസ്റ്റം ഉണ്ടാക്കിയെടുക്കണം.വ്യക്തമായ രീതികളും വ്യവസ്ഥിതികളും നടപ്പാക്കാന്‍ ശ്രമിക്കുക.

നല്ല വ്യക്തിയാണെന്നു തെളിയിക്കാന്‍ ശ്രമിക്കുന്നതിനൊപ്പം തങ്ങളുടെ ബിസിനസിനും നല്ല പേരു നേടിയെടുക്കാന്‍ ശ്രമിക്കുക. ബിസ്നസിൽ മത്സരം നേരിടുന്നതില്‍ ഇത്‌ വളരെ ഗുണം ചെയ്യും.

മറ്റുള്ളവരില്‍ മതിപ്പുളവാക്കുംവിധം ഉദാരമതികളായിരിക്കുക. ഇത്‌ ഉപഭോക്താക്കളുടെയും പൊതുജനങ്ങളുടെയും ഇടയിലുണ്ടാക്കുന്ന മതിപ്പ്‌ ബിസിനസിന്‌ ഗുണം ചെയ്യും.

The post എങ്ങനെ ഒരു നല്ല സംരഭകനാവാം? appeared first on Mallutech .