എടിഎം പരിധി 10,000 ആക്കി ഉയര്‍ത്തി

1 12 Textbook Kerala


എ ടി എമ്മില്‍നിന്ന് പ്രതിദിനം പിന്‍വലിക്കാവുന്ന തുക 10,000 രൂപ ആക്കി ഉയര്‍ത്തി. നിലവില്‍ ഇത് 4500 രൂപയായിരുന്നു. ആഴ്ചയില്‍ പിന്‍വലിക്കാവുന്ന ആകെ തുക 24,000 ആയി തുടരും. കറണ്ട് അക്കൗണ്ടില്‍നിന്ന് ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുക ഒരു ലക്ഷം ആക്കിയിട്ടുണ്ട്. നേരത്തെ ഇത് 50000 ആയിരുന്നു. ഡിസംബര്‍ 31ന് ശേഷം ഇത് രണ്ടാം തവണയാണ് അക്കൗണ്ടില്‍നിന്ന് എടിഎം വഴിയോ മറ്റോ പിന്‍വലിക്കാവുന്ന തുകയുടെ പരിധി ഉയര്‍ത്തുന്നത്. നവംബര്‍ എട്ടിന് നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചശേഷം 2000 രൂപ മാത്രമാണ് പ്രതിദിനം എടിഎമ്മില്‍നിന്ന് പിന്‍വലിക്കാന്‍ അനുവദിച്ചിരുന്നത്. ഇത് പിന്നീട് 4500 രൂപയായി ഉയര്‍ത്തുകയായിരുന്നു.

Note ആഴ്ചയില്‍ പിന്‍വലിക്കാവുന്ന ആകെ തുക 24,000 ആയി തുടരും

Leave a Reply

Your email address will not be published. Required fields are marked *