വാടക കരാർ എഴുതുമ്പോൾ ഒരു സംരഭകൻ ശ്രദ്ധിച്ചിരിക്കേണ്ട കാര്യങ്ങൾ
വാടക കരാർ ഇന്ത്യൻ കോൺട്രാക്ട് നിയമത്തിന്റെ മുഴുവൻ നിബന്ധനകൾക്കും വിധേയമായിട്ടായിരിക്കണം. കരാർ വസ്തു അഥവാ വാടകക്ക് എടുക്കുന്ന സ്ഥലം, വാടക, കരാറിൽ ഏർപ്പെടുന്നവ്യക്തികൾ, കരാറിൽ ഏർപ്പെടുന്ന തിയ്യതി, കരാർ നിലവിൽ വരുന്ന തിയ്യതി, കരാറിന്റെ കാലാവധി എന്നിവയെ കുറിച്ച് കരാറിൽ കൃത്യമായി പ്രതിപാദിച്ചിരിക്കണം. കരാറിൽ ഏർപ്പെടുന്ന വ്യക്തികൾ 18 വയസ്സ് പൂർത്തിയായവരായിരിക്കുകയും മാനസിക സ്ഥിരതയുള്ളവരായിരിക്കുകയും വേണം.
വാടക കരാറിന്റെ കാലാവധി 11 മാസത്തിൽ കൂടുതൽ ആണെങ്കിൽ നിർബന്ധമായും കരാർ രെജിസ്ട്രേഷൻ നിയമപ്രകാരം സബ്‌രജിസ്റ്ററാർ ഓഫീസിൽ രജിസ്റ്റർ ചെയ്യണം, അല്ലാത്ത പക്ഷം കരാർ നിലനിൽക്കില്ല.
വാടകക്ക് കൊടുക്കുന്ന വ്യക്തിക്ക് വസ്തുവില്ലുള്ള അവകാശത്തിന്റ സ്വഭാവം മനസിലാക്കിയിരിക്കണം. ആദ്യം വാടകക്ക് എടുത്ത വ്യക്തി വാടകക്ക് എടുത്ത സ്ഥലം വീണ്ടും മറ്റൊരു വ്യക്തിക്ക് വാടകക്ക് കൊടുക്കുന്നതാണെങ്കിൽ അതിനെ Sublease എന്നാണ് വിളിക്കുന്നത്. അങ്ങിനെ sublease ചെയ്യാനുള്ള അവകാശം ആദ്യത്തെ വാടക കരാർ പ്രകാരം വിലക്കപ്പെട്ടിട്ടില്ലെങ്കിൽ മാത്രമാണ് വാടകക്ക് എടുത്ത സ്ഥലം വീണ്ടും മറ്റൊരു വ്യക്തിക്ക് വാടകക്ക് കൊടുക്കുവാൻ നിയമപരമായി അവകാശമൊള്ളു അല്ലാത്ത പക്ഷം കരാറിന് നിയമസാധുതയില്ലാത്തതാകുന്നു.
Company, Partnership, LLP എന്നിവയാണെങ്കിൽ കരാറിൽ ഒപ്പിടുന്നത് authorized signatory ആയിരിക്കും.
മാസവാടക 50000/- രൂപയോ അതിൽ അധികമോ നല്കുന്ന വ്യക്തികളും, വാർഷിക വാടക 240000/- രൂപയോ അതിൽ അധികമോ നല്കുന്ന Company, LLP, tax audit നിർബന്ധമാക്കപ്പെട്ടിട്ടുള്ള വ്യക്തികളും മാസവാടകയുടെ 10 % Tax deducted at Source (TDS) എന്ന നിലയിൽ മാസവാടകയിൽ നിന്നും കിഴിക്കേണ്ടത് നിയമപരമായിട്ടുള്ള ബാദ്ധ്യതയാണ്. അങ്ങിനെ കിഴിച്ച് ലഭിക്കുന്ന മാസ വാടകയുടെ 10%, വാടക ഡ്യൂ ആയതിനുശേഷം വരുന്ന മാസം 7 തിയ്യതിയോ അതിന്മുൻപോ TAN ഉപയോഗിച്ച് ഗവണ്മെന്റ്ലേക്ക് നിക്ഷേപിക്കണം.
പതിനായിരം രൂപയിൽ മുകളിലുള്ള എല്ലാ പേയ്‌മെന്റുകളും നിലവിലുള്ള income tax നിയമം അനുസരിച്ച് ബാങ്കിലൂടെ നടത്തിയിരിക്കണമെന്നതിനാൽ മാസ വാടക പതിനായിരം രൂപയിൽ അധികമാണെങ്കിൽ ബാങ്കിലൂടെ പേയ്‌മെന്റ് നടത്തിയിരിക്കണം. മേൽ പറഞ്ഞ രീതിയിൽ TdS cut ചെയ്തില്ലെങ്കിലും പതിനായിരം രൂപയിൽ കൂടുതൽ ഉള്ള മാസ വാടക ബാങ്ക് പേയ്‌മെന്റ് നടത്തിയില്ലെങ്കിലും Income Tax Return ൽ വാടകയുടെ 30% ചിലവായി കാണിക്കാൻ അനുവദിക്കില്ല, ഇത് tax ബാധ്യത വർധിപ്പിക്കും, ആയതിനാൽ കരാറിൽ പേയ്‌മെന്റ് ബാങ്കിലൂടെ ആയിരിക്കും എന്നും, TdS cut ചെയ്യുമെന്നും വ്യവസ്‌ഥ ചെയ്യുന്നത് നന്നായിരിക്കും.
കരാർ അവസാനിപ്പിക്കുമ്പോൾ കരാറിൽ ഏർപ്പെടുന്ന വ്യക്തികളുടെ ബാധ്യത കരാറിൽ വ്യവസ്ഥ ചെയ്യുന്നതും വളെരെ നല്ലതാണ്.