Health

ഏലയ്ക്കയുടെ നിങ്ങളറിയാത്ത 7 ഗുണങ്ങൾ
ക്യാൻസർ തടയാൻ ഏലയ്ക്ക നല്ലതാണ്. ത്വക്ക് രോഗങ്ങളെ നിയന്ത്രിക്കാൻ ഏലയ്ക്ക സഹായിക്കും.

എല്ലാതരം ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് ഏലയ്ക്ക. സുഗന്ധം കൊണ്ട് മാത്രമല്ല ഗുണം കൊണ്ടും ഏലയ്ക്ക മുന്നിലാണ്. ദിവസവും ഏലയ്ക്ക കഴിച്ചാലുള്ള ഗുണം ചെറുതല്ല. ഏലയ്ക്ക കഴിച്ചാലുള്ള ഗുണം എന്തൊക്കെയാണെന്ന് അറിയേണ്ടേ.

1. ഏലക്കയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ ഹൃദയാഘാതത്തെ കുറയ്ക്കുന്നു. നാരുകള്‍, കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന പോഷകഘടകങ്ങള്‍, ഹൃദയസംഭരണം എന്നിവയും ഏലക്കയില്‍ അടങ്ങിയിട്ടുണ്ട്.

2. ക്യാൻസർ തടയാൻ ഏലയ്ക്ക നല്ലതാണ്.ദിവസവും ഏലയ്ക്ക കഴിച്ചാൽ രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു.

3. ഏലയ്ക്കയ്ക്ക് വിഷാദരോഗത്തെ നേരിടാനുള്ള സവിശേഷമായ കഴിവുണ്ട്. ഏലക്ക പൊടിച്ചതിനുശേഷം നിങ്ങളുടെ ദൈനംദിന ചായയില്‍ തിളപ്പിച്ച് കുടിക്കുന്നതിലൂടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്തും. ആസ്മ തടയാൻ ഏലയ്ക്ക മുന്നിലാണ്.

4. ആസ്തമ, ബ്രോങ്കൈറ്റിസ്, മറ്റ് നിരവധി ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ തടയാൻ ദിവസവും ഏലയ്ക്ക കഴിക്കുന്നത് ഗുണം ചെയ്യും.

5. പ്രമേഹ സാധ്യത കുറയ്ക്കുന്നതിന് ഏലക്കയില്‍ അടങ്ങിരുന്ന ധാതുക്കളായ മാംഗനീസ് വളരെയധികം സഹായിക്കുമെന്ന് വിവിധ പഠനങ്ങള്‍ പറയുന്നുണ്ട്.

6. ലൈംഗികശേഷി വര്‍ദ്ധിപ്പിക്കനായി ഉപയോഗിക്കുന്ന മരുന്നുകളിലെ സ്ഥിരം സാന്നിധ്യങ്ങളില്‍ ഒന്നാണ് ഏലക്ക. ഏലക്കയുടെ പൊടിച്ചില്‍ ചെറിയ തോതില്‍ നാരുകള്‍ ഉത്തേജിപ്പിക്കുകയും ഉദ്വമനം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

7. ഏലയ്ക്കയിൽ രക്തചംക്രമണം മെച്ചപ്പെടുത്തുന്നു വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് ഒരു ശക്തമായ ആന്റി ഓക്‌സിഡന്റാണ്. ത്വക്ക് രോഗങ്ങളെ നിയന്ത്രിക്കാൻ ഏലയ്ക്ക സഹായിക്കും.

The post ഏലയ്ക്കയുടെ നിങ്ങളറിയാത്ത 7 ഗുണങ്ങൾ appeared first on Mallutech .

റൂട്ട് കനാൽ ചികിത്സ അവശ്യ ചികിത്സയോ?
റൂട്ട് കനാൽ ചികിത്സ അഥവാ വേര് അടയ്ക്കുന്ന ചികിത്സ ആവശ്യമാണോ എന്ന ചോദ്യം ഭൂരിഭാഗം ആൾക്കാരിലും നിലനിൽക്കുന്നു. പല്ലിനു പോട് ഉണ്ടാകാതിരിക്കാൻ ആവശ്യമായ പ്രതിരോധ നടപടികളും ചികിത്സകളും സമയാസമയങ്ങളിൽ നടത്തണം. പോട് ഉണ്ടെങ്കിൽ അത് അടയ്ക്കാൻ ശ്രദ്ധിക്കുക.

പല്ലുകളുടെ ഉപരിതലത്തിൽ ഉള്ള ഇനാമൽ (വെളുത്തപുറം) ശരീരത്തിലെ തന്നെ ഏറ്റവും കട്ടിയുള്ള പഥാർഥമാണ്. ദിനവും ഭക്ഷണം ചവച്ചരയ്ക്കാൻ പല്ലുകൾ ഉപയോഗിക്കുന്നതിനാൽ ഒരു മനുഷ്യായസു മുഴുവൻ പല്ലുകൾ ആവശ്യമാണ്. ഭക്ഷണം മുറിക്കാനും അരയ്ക്കാനും ഉതകുന്ന രീതികൾ ഉള്ള രൂപത്തിൽ പല്ലുകൾ ഉണ്ടാകുന്നു.

ഉദാ: കോന്പല്ലുകളുടെ ആകൃതി അല്ല അണപ്പല്ലുകൾക്ക്. അതുപോലെ തന്നെ ഉപയോഗവും വ്യത്യസ്തമാണ്. പുറകിലേക്കുള്ള അണപ്പല്ലുകൾ ആണ് പ്രധാനമായും ഭക്ഷണം ചവച്ച് അരയ്ക്കുന്ന പ്രക്രിയ നടത്തുന്നത്. മറ്റുള്ള എല്ലാ പല്ലുകളും ഈ പ്രക്രിയയെ സഹായിക്കുന്നതിനൊപ്പം കാഴ്ചയ്ക്കും മുഖസൗന്ദര്യത്തിനും ഉപയോഗപ്പെടുന്നു.

ജീവിതാവസാനം വരെ നിലനിൽക്കുന്ന ശരീരത്തിലെ ഒരു അവയവമായി പല്ലുകളെ പരിഗണിക്കണം. പോട് വന്ന് അത് ആഴത്തിൽ ബാധിച്ച് പല്ലിന്‍റെ ഉള്ളിൽ രക്തക്കുഴലുകളും ഞരന്പുകളും അടങ്ങുന്ന പൾപ്പിൽ എത്തുന്പോഴാണ് റൂട്ട് കനാൽ ചികിത്സ നടത്തേണ്ടതായി വരുന്നത്. ഇനാമലിന്‍റെയും ഡെന്‍റയിന്‍റെയും കട്ടി കുറഞ്ഞ് പൾപ്പുമായി അടുത്തു നിൽക്കുന്ന സാഹചര്യങ്ങളിലും റൂട്ട് കനാൽ നടത്താൻ നിർദേശിക്കാറുണ്ട്. പോടിന്‍റെ വിവിധ ഘട്ടങ്ങളും ചികിത്സയും:

ഒന്നാംഘട്ടം:

പോട് ഉണ്ടാകാതിരിക്കാൻ പ്രതിരോധ ചികിത്സകൻ ആവശ്യാനുസരണം നടത്തുക. ഇതിൽ പിറ്റ് ആൻഡ് ഫിഷർ ചികിത്സ, ഫ്ളൂറ്റെഡ് ആപ്ലിക്കേഷൻ എന്നിവ കുട്ടികളിൽ നിർബന്ധമായും നടത്തണം.വർഷത്തിൽ രണ്ടു തവണ ദന്ത ഡോക്ടറെ കണ്ട് വായ പരിശോധിപ്പിക്കുക. തുടക്കത്തിൽ പോട് കണ്ടുപിടിക്കാൻ പരിശോധന പ്രയോജനം ചെയ്യും.

രണ്ടാംഘം:

പോട് ഉണ്ട് എന്നു മനസിലായാൽ ഉടൻതന്നെ ചികിത്സ നടത്തി അടയ്ക്കാൻ ശ്രദ്ധിക്കണം. വിവിധ തരത്തിലുള്ള ഫില്ലിംഗ് മെറ്റീരിയൽസ് ഡോക്ടറുടെ നിർദേശം സ്വീകരിച്ച് തെരഞ്ഞെടുക്കുക. പ്രാരംഭഘട്ടത്തിൽ ചികിത്സ ലഭിച്ചാൽ സങ്കീർണമായ ചികിത്സകളിൽനിന്ന് ഒഴിവാക്കാൻ സാധിക്കും. ചെലവും കുറയ്ക്കാം.

മൂന്നാംഘട്ടം:

പോടിന് ആഴം കൂടുതൽ ആണെങ്കിൽ റൂട്ട് കനാൽ ചികിത്സ നടത്തേണ്ടതായി വരും. ഈ ഘട്ടത്തിലാണ് ദന്ത പരിശോധയ്ക്കായി സമയം കണ്ടെത്തുന്നത്. വേദനയോ അസ്വസ്ഥതയോ ഉണ്ടായാലാണ് ഡോക്ടറെ കാണുന്നത്. ഈ അവസ്ഥയിൽ പൾപ്പിനെ പഴുപ്പ് ബാധിച്ചിട്ടുണ്ടാകും.ഇവിടെ റൂട്ട് കനാൽ ചികിത്സ അല്ലാതെ ഒരു ചികിത്സയേ ഉള്ളൂ; അത് പല്ല് എടുത്തുകളയുക എന്നതു മാത്രം ആണ്. വേദനയും ബുദ്ധിമുട്ടുമില്ലാതെയാക്കാൻ റൂട്ട് കനാൽ ചികിത്സ സഹായിക്കും. ഇതിനുശേഷം പല്ല് പഴയ രീതിയിൽ ഉപയോഗത്തിൽ കൊണ്ടുവരാൻ ക്യാപ്പുകൾ ഇടേണ്ടതായി വരും. ഉറപ്പും ബലവും കുറവാണ് എങ്കിൽ പോസ്റ്റും കോറും ചെയ്താൽ പരമാവധി ബലം ഉറപ്പാക്കാം.

നാലാംഘട്ടം:

ചികിത്സകളുടെ ഫലം പൂർണമായി കിട്ടാൻ കൃത്യമായ പരിരക്ഷ ആവശ്യമാണ്. ഇത്തരത്തിൽ ചികിത്സകൾ നടത്തിക്കഴിഞ്ഞാൽ ഇത് പരമാവധി നാൾ നിലനിൽക്കാൻ വർഷത്തിൽ ഒരിക്കൽ പരിശോധനയും ക്ലീനിംഗും നടത്തണം. മോണയുടെ ബലം പ്രത്യേകം പരിരക്ഷിക്കണം. കാരണം മോണയിലും എല്ലിലും ആണ് പല്ലുകൾ ഉറച്ചുനിൽക്കേണ്ടത്. അടിത്തറ ബലം കുറഞ്ഞാൽ ചികിത്സകൾ ഒന്നും ദീർഘനാൾ നിലനിൽക്കില്ല. തെറ്റിദ്ധാരണകൾ റൂട്ട് കനാൽ ചികിത്സയെപ്പറ്റി അനവധി തെറ്റിദ്ധാരണകൾ ഉണ്ട്. ഇത് ഡോക്ടർ ആവശ്യം ഇല്ലാതെ നിർദേശിക്കുന്നതാണ് എന്നതാണ് ഇതിൽ മുന്നിൽ നിൽക്കുന്നത്. മുകളിൽ പറഞ്ഞ രണ്ടു ഘട്ടങ്ങളിലും ഏറ്റവും ചെറിയ സമയം കൊണ്ട് ഏറ്റവും ചെലവു കുറഞ്ഞ രീതിയിൽ പല്ല് അടയ്ക്കാൻ സാധിക്കും. എന്നാൽ ഘട്ടങ്ങൾ എല്ലാം കഴിഞ്ഞ് വേദനയും അസ്വസ്ഥതകളും ഉണ്ടാകുന്പോൾ മാത്രമാണ് ഡോക്ടറെ കാണാൻ സമയം കണ്ടെത്തുന്നത്. ഇതുകൊണ്ടാണ് ഭൂരിഭാഗം പോടുകളും റൂട്ട് കനാൽ ചികിത്സ നടത്തേണ്ട സാഹചര്യം ഉണ്ടാകുന്നത്. ദന്ത- വായ രോഗങ്ങൾ ഓറൽ കാൻസർ ഉൾപ്പെടെ പരിശോധനയിൽ കൂടി കണ്ടുപിടിച്ച് പ്രാരംഭഘട്ടത്തിൽ തന്നെ ശാശ്വതമായി പരിഹരിക്കാവുന്നതാണ്. എന്നാൽ, നമ്മുടെ ജനസംഖ്യയിൽ പത്തു ശതമാനത്തിൽ താഴെ മാത്രമാണ് പരിശോധനയ്ക്കായി ഡോക്ടറെ കാണുന്നത് എന്നതാണ് യാഥാർഥ്യം.

The post റൂട്ട് കനാൽ ചികിത്സ അവശ്യ ചികിത്സയോ? appeared first on Mallutech .

അരിമ്പാറ വേരോടെ കളയാൻ വീട്ടുവൈദ്യംഅരിമ്പാറ വേരോടെ കളയാൻ വീട്ടുവൈദ്യം
അരിമ്പാറ കളയാൻ എന്താണ് മാർഗ്ഗമെന്നന്വേഷിച്ച് ഇനി സമയം കളയണ്ട. ത്വക്കിൽ ഉണ്ടാകുന്ന ഈ പരുപരുത്ത കുരുക്കൾ വേരോടെ പിഴുത് കളയാനുള്ള ചില വീട്ടുവൈദ്യങ്ങൾ അറിയാം.

ചർമ്മത്തിൽ കട്ടിയുള്ള കാഴ്ച്ചയിൽ മോശമായ കുരു കാണപ്പെട്ടിട്ടുണ്ടോ? പ്രത്യേകിച്ചും വിരലുകളിലൊക്കെ. ചർമ്മത്തിലുണ്ടാകുന്ന ഇത്തരം പരുപരുത്ത വളർച്ചയാണ് അരിമ്പാറ. വൃത്തികെട്ടതും അലോസരപ്പെടുത്തുന്നതുമായ അരിമ്പാറ അത്ര അപകടകരമായ പ്രശ്നം അല്ലെങ്കിലും, ഇവ തീർച്ചയായും നമ്മെ അസ്വസ്ഥമാക്കുന്നു. എച്ച്പിവി (ഹ്യൂമൻ പാപ്പിലോമ വൈറസ്) അണുബാധയുടെ പല വൈറസുകളിലൊന്നിൽ നിന്ന് ഉണ്ടാകുന്ന നിരുപദ്രവകരമായ വളർച്ചയാണ് അരിമ്പാറ.

ശരീരത്തിൽ എവിടെയും അവ പ്രത്യക്ഷപ്പെടാം, പക്ഷേ കൈകൾ, കാലുകൾ, കാൽമുട്ടുകൾ, കൈമുട്ടുകൾ എന്നിവയാണ് അവ ബാധിക്കുന്ന സാധാരണ മേഖലകൾ. ഒരു അരിമ്പാറ കാലിൽ ഉണ്ടെങ്കിൽ നടക്കുമ്പോൾ നിങ്ങൾക്ക് വേദന അനുഭവപ്പെടുന്നതാണ്.

കൈ കൊടുക്കുമ്പോഴോ വാതിൽ പിടിയിൽ സ്പർശിക്കുമ്പോഴോ നമ്മൾ എച്ച്പിവി വൈറസുകളുമായി സമ്പർക്കം പുലർത്തുന്നു, പക്ഷേ നമ്മിൽ ചിലരിൽ മാത്രമേ അരിമ്പാറ വികസിക്കുന്നുള്ളൂ. അരിമ്പാറയുള്ള ഒരാളിൽ നിന്ന് നേരിട്ട് സമ്പർക്കം പുലർത്തുമ്പോൾ അവയ്ക്ക് മറ്റൊരാളിലേക്ക് പകരുവാൻ കഴിയും. കുട്ടികളും ചെറുപ്പക്കാരും ഈ അവസ്ഥയ്ക്ക് ഏറ്റവും കൂടുതൽ ഇരയാകുന്നു. എന്നിരുന്നാലും, അവ നിരുപദ്രവകരമാണെന്നും ഒരാഴ്ചയ്ക്കുള്ളിൽ അപ്രത്യക്ഷമാകുമെന്നുമുള്ളതാണ് ഒരു സന്തോഷവാർത്ത.

ചില സാഹചര്യങ്ങളിൽ, ഇത് ഭേദമാകുവാൻ കൂടുതൽ സമയമെടുക്കും.അരിമ്പാറ ഒഴിവാക്കാനുള്ള വഴികൾ തേടി ഇനി അലയേണ്ട. ഇത് കളയാൻ ചില വീട്ടുവൈദ്യങ്ങൾ ഉണ്ട്. അവ ഏതൊക്കെയെന്ന് പരിചയപ്പെടുന്നതിന് മുമ്പ്, ചില കാര്യങ്ങൾ മനസ്സിലാക്കാം.

മിക്ക അരിമ്പാറകളും കാലക്രമേണ അപ്രത്യക്ഷമാവുകയും നിരുപദ്രവകരമാണെങ്കിലും, ചിലപ്പോൾ അവ അപ്രത്യക്ഷമാകുന്നതുവരെ കാത്തിരിക്കുന്നത് അപകടസാധ്യത ഉണ്ടാക്കുന്നു. ചികിത്സിച്ചില്ലെങ്കിൽ, അവ വലുതായിത്തീരും അല്ലെങ്കിൽ പുതിയ അരിമ്പാറ പ്രത്യക്ഷപ്പെടാം, അല്ലെങ്കിൽ നിങ്ങൾക്കറിയാവുന്ന ആർക്കെങ്കിലും ഇത് നിങ്ങളിൽ നിന്ന് പടർന്നേക്കാം. അതിനാൽ, ജാഗ്രത പാലിക്കാൻ, നിങ്ങൾക്ക് കഴിയുന്നിടത്തോളം ചികിത്സിക്കുന്നതിനെക്കുറിച്ച് ചിന്തിക്കണം.* *വീട്ടിൽ നിന്ന് അവ ഒഴിവാക്കാൻ നിങ്ങൾ ശ്രമിക്കുകയാണെങ്കിൽ, നിങ്ങൾ ഈ കാര്യങ്ങൾ ഓർമ്മിക്കേണ്ടതാണ്:* *☛ അവ നീക്കംചെയ്യാൻ നിങ്ങൾ ഒരു ഉപകരണം ഉപയോഗിക്കുകയാണെങ്കിൽ, മറ്റാരും ആ ഉപകരണം ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കുക. കാരണം, അരിമ്പാറ പകരുന്ന പ്രശ്നമാണ്.

☛ നിങ്ങൾ പ്രമേഹ രോഗിയാണെങ്കിൽ അവ നീക്കുന്നതിനായി സ്വന്തമായി ചികിത്സിക്കുന്നത് ഒഴിവാക്കുക.

☛ നിങ്ങളുടെ മുഖത്ത് അല്ലെങ്കിൽ ശരീരത്തിന്റെ മറ്റ് ലോലമായ ഭാഗങ്ങളിൽ കാണപ്പെടുന്ന അരിമ്പാറ സ്വയം ചികിത്സിക്കാൻ ശ്രമിക്കരുത്.

☛ നിങ്ങളുടെ മുഖത്ത് അല്ലെങ്കിൽ ശരീരത്തിന്റെ മറ്റ് ലോലമായ ഭാഗങ്ങളിൽ കാണപ്പെടുന്ന അരിമ്പാറ സ്വയം ചികിത്സിക്കാൻ ശ്രമിക്കരുത്.

അരിമ്പാറ ഒന്നുകിൽ കരിച്ച് കളയുകയോ, മുറിച്ച് നീക്കം ചെയ്യുകയോ ആണ് സാധാരണയായി ചെയ്യാറുള്ളത്. എന്നാൽ അരിമ്പാറ ഉണ്ടാകാൻ കാരണമാകുന്ന വൈറസ് പൂർണ്ണമായും നീക്കം ചെയ്തില്ലെങ്കിൽ ഇത് പൂർവ്വാധികം ശക്തിയോടെ തിരിച്ച് വരുന്നത് കാണാം.

അരിമ്പാറയെ വേരോടെ പിഴുത് കളയാൻ സഹായിക്കുന്ന ചില വീട്ടുവൈദ്യങ്ങൾ ഇതാ:

ആപ്പിൾ സിഡർ വിനാഗിരി….

എച്ച്പിവിയോട് പോരാടാൻ സഹായിക്കുന്ന ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ട് ആപ്പിൾ സിഡർ വിനാഗിരിക്ക്. ഒരു ടേബിൾസ്പൂൺ വെള്ളത്തിൽ രണ്ട് ടേബിൾസ്പൂൺ ആപ്പിൾ സിഡർ വിനാഗിരി ചേർത്ത് യോജിപ്പിക്കുക. ഒരു കോട്ടൺ പഞ്ഞി കൊണ്ട് ഈ മിശ്രിതം പ്രശ്ന ബാധിത പ്രദേശത്ത് പുരട്ടുക.

വെളുത്തുള്ളി…..

അരിമ്പാറയിൽ നിന്ന് മുക്തി നേടാൻ സഹായിക്കുന്ന ആൻറി ബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങൾ വെളുത്തുള്ളിക്ക് ഉണ്ട്. ഒരു അല്ലി വെളുത്തുള്ളി ചതച്ചത് വെള്ളത്തിൽ കലർത്തി നേരിട്ട് അരിമ്പാറയിൽ പുരട്ടുക.* ▪️ *

കറ്റാർ വാഴ….

വേദന കുറയ്ക്കാൻ കറ്റാർ വാഴ ജെൽ നേരിട്ട് അരിമ്പാറയിൽ പുരട്ടുക. പൊള്ളൽ, സോറിയാസിസ് തുടങ്ങിയ ചർമ്മ അവസ്ഥകൾക്കും ഇത് ആശ്വാസം നൽകുന്നു.* *

വിറ്റാമിൻ ഇ….

വിറ്റാമിൻ സി പോലെ ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തിനും വിറ്റാമിൻ ഇ പ്രധാനമാണ്. ഒരു ടാബ്‌ലെറ്റിൽ നിന്ന് വിറ്റാമിൻ ഇ എണ്ണ വേർതിരിച്ചെടുത്ത് അരിമ്പാറയിൽ നേരിട്ട് പ്രയോഗിക്കുക.

മറ്റ് ചില വഴികൾ….

☛ കൈതച്ചക്ക ചതച്ച് അരിമ്പാറയുടെ മുകളിൽ വെക്കുന്നത് ഇതിനെ നിശ്ശേഷം നീക്കം ചെയ്യാൻ സഹായിക്കും.

☛ കുറച്ച് ദിവസം തുടർച്ചയായി അരിമ്പാറയുടെ മുകളിൽ തുളസി നീര് പുരട്ടുന്നത് അരിമ്പാറ കളയാൻ വരെ ഫലപ്രദമായ മാർഗ്ഗമാണ്.

☛ ബേക്കിംഗ് സോഡയോടൊപ്പം ചുണ്ണാമ്പ് ചേർത്ത് യോജിപ്പിച്ച് പുരട്ടുന്നതും അരിമ്പാറ നീക്കം ചെയ്യാൻ സഹായിക്കുന്നു.

The post അരിമ്പാറ വേരോടെ കളയാൻ വീട്ടുവൈദ്യംഅരിമ്പാറ വേരോടെ കളയാൻ വീട്ടുവൈദ്യം appeared first on Mallutech .

ഷാംമ്പൂ ഇനി വീട്ടിലുണ്ടാക്കാംഷാംമ്പൂ ഇനി വീട്ടിലുണ്ടാക്കാം
പണ്ടത്തെ സിനിമകളിലെ നായികാ സങ്കല്‍പം മുട്ടോളമെത്തുന്ന മുടിയും മുടിയിലെ തുളസിക്കതിരും എല്ലാമായിരുന്നു. എന്നാല്‍ ഇന്ന് മുടിയുടെ നീളം കുറയുന്നതും കൂടുന്നതും ഒന്നുമല്ല വിഷയം കാണാന്‍ നല്ല ഭംഗിയുള്ള ആരും നോക്കിപ്പോകുന്ന മുടി ഉണ്ടാവുക എന്നതു മാത്രമാണ്. തിളങ്ങട്ടെ നിങ്ങളുടെ ചര്‍മവും സിനിമകളിലാണെങ്കില്‍ പോലും നായികമാരുടെ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ മുടിയില്‍ നിന്നും പിടുത്തം വിട്ടവയാണ്.

എന്നാല്‍ മുടിയിലല്ല കാര്യം എന്നു പറയുമ്പോഴും മുടിയില്‍ അല്‍പം കാര്യമില്ലേ എന്നു തോന്നുന്നില്ലേ. എന്നാല്‍ മുടി എത്ര ശ്രദ്ധിച്ചാലും പ്രശ്‌നങ്ങള്‍ ഒഴിഞ്ഞു പോകുന്നില്ലെന്നതാണ്‌ വാസ്തവം. നമ്മുടെയെല്ലാം വീട്ടില്‍ സുലഭമായി ലഭിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. ഈ വെളിച്ചെണ്ണയില്‍ നിന്ന് വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്ന ചില ഷാമ്പൂകള്‍ ഉണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.

മുടിയ്ക്ക് ഈര്‍പ്പം നല്‍കാം ഷാംമ്പൂ ഇനി വീട്ടിലുണ്ടാക്കാം1/6 കോക്കനട്ട് ഷാംമ്പൂ നമുക്ക് 5 മിനിട്ടിനുള്ളില്‍ ഉണ്ടാക്കാവുന്നതാണ് ഈ ഷാംമ്പൂ.

മുക്കാല്‍കപ്പ് വെള്ളം ചൂടാക്കി കാസ്റ്റല്‍ സോപ്പ് ഉപ്പ് എന്നിവ ചേര്‍ത്ത് വെയ്ക്കുക. അവസാനം ഇതിലേക്ക് രണ്ട് ടീസ്പൂണ്‍ വെളിച്ചെണ്ണ, രണ്ട് ടീസ്പൂണ്‍ ജോജോബ ഓയില്‍, 20 തുള്ളി കോക്കനട്ട് ഫ്രാഗ്രന്‍സ് ഓയില്‍ എന്നിവ ചേര്‍ക്കുക. ഷാംമ്പൂ റെഡി. തേനും ഒട്ടും പുറകിലല്ല തേന്‍ കൊണ്ടും ഷാംമ്പൂ ഉണ്ടാക്കാം. തേന്‍ ഒരു കപ്പ് വെള്ളത്തില്‍ ചാലിക്കുക. ഇതിലേക്ക് കാസ്റ്റൈല്‍ സോപ്പിന്റെ ദ്രാവകം ചേര്‍ത്ത നല്ല പോലെ മിക്‌സ് ചെയ്യുക. ശെഷം ലാവെന്‍ഡര്‍ ഓയില്‍ റോസ്‌മേരി ഓയില്‍ ഒരു ടീസ്പൂണ്‍ ആവ്ക്വാഡോ എല്ലം ചേര്‍ത്ത് തണുപ്പിച്ച സൂക്ഷിക്കാം.

താരനും പ്രതിവിധി ഉണ്ട് താരന്‍ മരുന്ന് അന്വേഷിച്ചു വലഞ്ഞവരാണ് ഇന്ന് പലരും. എന്നാല്‍ ഇതൊന്നു പരീക്ഷിച്ചു നോക്കൂ. വെളിച്ചെണ്ണയും ഗ്ലിസറിനും ഒരു പാത്രത്തിലും സോപ്പും പാലും വേറൊരു പാത്രത്തിലും എടുത്ത് രണ്ടും കൂടി നന്നായി യോജിപ്പിക്കുക. ഇത് നന്നായി യോജിപ്പിച്ച് തേങ്ങാപ്പാലിലും ഷാംമ്പൂ ഒരു കപ്പ് തേങ്ങാ പാലും കാല്‍കപ്പ് ഒലീവ് ഓയിലും ചൂടുവെള്ളത്തില്‍ മിക്‌സ് ചെയ്ത് തലയില്‍ തേച്ചാല്‍ മുടിയ്ക്കുണ്ടാകുന്ന ഏത് പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും.തേങ്ങാപ്പാലിലും ഷാംമ്പൂ ഒരു കപ്പ് തേങ്ങാ പാലും കാല്‍കപ്പ് ഒലീവ് ഓയിലും ചൂടുവെള്ളത്തില്‍ മിക്‌സ് ചെയ്ത് തലയില്‍ തേച്ചാല്‍ മുടിയ്ക്കുണ്ടാകുന്ന ഏത് പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും.

ഷാംമ്പൂവും കണ്ടീഷനറും ഒരുമിച്ച് കണ്ടീഷണറും ഷാംമ്പൂവും ഒരുമിച്ചു തന്നെ വീട്ടില്‍ തയ്യാറാക്കാം. മുക്കാല്‍ കപ്പ് വെളിച്ചെണ്ണയില്‍ 20 തുള്ളി കോക്കനട്ട് ഫ്രാഗ്രന്‍സും തുള്ളി വനിലസത്തും ചേര്‍ത്താല്‍ ഇത് ഷാംമ്പൂവിന്റേയും കണ്ടീഷണറിന്റേയും ഗുണം ചെയ്യും. ഹെയര്‍ സ്‌പ്രേ മിക്ക ഹെയര്‍ സ്‌പ്രേകളും കെമിക്കല്‍സ് അടങ്ങിയതാണ്. അതുകൊണ്ട് ഹെയര്‍ സ്‌പ്രേ വീട്ടിലുണ്ടാക്കാം. കാല്‍കപ്പ് വെളിച്ചെണ്ണയും രണ്ട് കപ്പ് വെള്ളവും മിക്‌സ് ചെയ്യുക. എണ്ണയും വെള്ളവും മിക്‌സ് ചെയ്യുക എന്നത് എളുപ്പമല്ല. അതിനോടൊപ്പം അല്‍പം കോക്കനട്ട് ഫ്രാഗ്രന്‍സ് കൂടി ചേര്‍ക്കുക. ഉപയോഗിക്കുന്നതിനു മുന്‍പ് നല്ലപോലെ കുലുക്കണം.

The post ഷാംമ്പൂ ഇനി വീട്ടിലുണ്ടാക്കാംഷാംമ്പൂ ഇനി വീട്ടിലുണ്ടാക്കാം appeared first on Mallutech .

മഞ്ഞള്‍ പാലില്‍ ചേര്‍ത്ത് കുടിച്ചാല്‍മഞ്ഞള്‍ പാലില്‍ ചേര്‍ത്ത് കുടിച്ചാല്‍ ഉള്ള ഗുണങ്ങൾ
നിരവധി ഗുണങ്ങളുള്ള മഞ്ഞള്‍, പാലില്‍ ചേര്‍ത്ത് കുടിക്കുന്നത് പരമ്പരാഗതമായി തുടര്‍ന്നു വരുന്ന രീതിയാണ്. പഴമയിലേക്കുള്ള മടക്കത്തിന് ഒരു ഉദാഹരണമായിട്ടാവണം മഞ്ഞള്‍ ചേര്‍ത്ത പാല്‍’ഗോള്‍ഡന്‍ മില്‍ക്ക്’ എന്ന പേരില്‍ ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിച്ചുവരുന്നത്… മഞ്ഞള്‍ ചേര്‍ത്ത ഗോള്‍ഡന്‍ മില്‍ക്കില്‍’നില്‍ക്കുന്നില്ല കാര്യങ്ങള്‍.

ലോകത്തിലെ പ്രമുഖ കഫേകകളില്‍ ഉള്‍പ്പെടെ, ഗോള്‍ഡന്‍ മില്‍ക്ക് ചായയും കാപ്പിയും മറ്റു പാനീയങ്ങളും തയ്യാറാക്കികഴിഞ്ഞിരിക്കുന്നു. ‘ഹല്‍ദി ദൂദ്’ എന്നും ഈ പാനീയം അറിയപ്പെടുന്നു. ഏറെ പോഷക സമ്പുഷ്ടമാണ് പാല്‍. പാലില്‍ ശരാശരി 87 ശതമാനം വെള്ളമാണ് അടങ്ങിയിരിക്കുന്നത്. ശേഷിക്കുന്ന ഭാഗം ലാക്ടോസ്, പാട്ടീന്‍, കൊഴുപ്പ് തുടങ്ങിയവയും. കാല്‍സ്യത്തിന്റെ മികച്ച സ്രോതസ്സാണിത്. മഞ്ഞള്‍ ചേര്‍ത്ത പാല്‍ കുടിക്കുന്നത് ആരോഗ്യകരമായ ഗുണങ്ങള്‍ വര്‍ധിപ്പിക്കും.

മഞ്ഞളിനും ധാരാളം ഔഷധ ഗുണങ്ങളുണ്ട്. മഞ്ഞ നിറം ലഭിക്കുന്നതും അണുനാശന സ്വഭാവവും മൂലം ഇന്ത്യന്‍ കറികളില്‍ ഒരു പ്രധാന ചേരുവ തന്നെയാണ് മഞ്ഞള്‍. അതിനാല്‍ മഞ്ഞള്‍’ഇന്ത്യന്‍ കുങ്കുമം’ എന്നും അറിയപ്പെടുന്നു. മികച്ച സൗന്ദര്യവര്‍ധകവസ്തു കൂടിയാണിത്.

എങ്ങനെ തയാറാക്കാം

ആയുര്‍വേദത്തില്‍ നിന്നാണ് ഗോള്‍ഡന്‍ മില്‍ക്കിന്റെ ആവിര്‍ഭാവം എന്നു കരുതപ്പെടുന്നു. പശുവിന്റെ പാല്‍ മഞ്ഞള്‍, മറ്റു സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവ ഉപയോഗിച്ചാണ് ഇത് തയ്യാറാ ക്കുന്നത്. പാല്‍ തിളച്ചു കഴിയുമ്പോള്‍, അല്‍പം മഞ്ഞള്‍ പൊടിയിട്ട് നന്നായി ഇളക്കി യോജിപ്പിച്ചാല്‍ ഗോള്‍ഡന്‍ മില്‍ക് റെഡി. ആവശ്യമെങ്കില്‍ രുചിയും ഗുണവും വര്‍ധിപ്പിക്കുവാന്‍ അല്‍പം കറുവപ്പട്ട, ഒരു നുള്ള് കുരുമുളക് പൊടി എന്നിവയും ചേര്‍ക്കാം. പച്ചമഞ്ഞള്‍ നീര്, പാല്‍, ബദാം,ഏലയ്ക്കാപ്പൊടി എന്നിവ ചേര്‍ത്തും ഗോള്‍ഡന്‍ മില്‍ക്ക് തയ്യാറാക്കാം. പാല്‍ നന്നായി തിളപ്പിച്ചെടുത്ത ശേഷമാണ് വിവിധ ചേരുവകള്‍ ചേര്‍ക്കേണ്ടത്. മധുരവും ആവശ്യത്തിനാകാം. മൃഗങ്ങളുടെ പാല്‍ ഇഷ്ടമില്ലാത്തവര്‍ക്ക് തേങ്ങാപ്പാല്‍, സോയാബീന്‍ പാല്‍, ആല്‍മണ്ട് മില്‍ക്ക് തുടങ്ങിയവയില്‍ മഞ്ഞള്‍ ചേര്‍ത്ത് ഉപയോഗിക്കാം. ശുദ്ധമായ മഞ്ഞള്‍പ്പൊടി ലഭ്യമല്ലെങ്കില്‍ ചെറിയ കഷണം മഞ്ഞള്‍ ചതച്ചോ, അരച്ചോ പാലില്‍ ചേര്‍ക്കാം. അല്‍പം കുരുമുളകോ ഇഞ്ചിയോ ചതച്ചു ചേര്‍ക്കുന്നതും ഗുണം ചെയ്യും.

ഗുണങ്ങള്‍

കാല്‍സ്യം, പ്രോട്ടീന്‍ എന്നിവയുടെ മികച്ച സ്രോതസ്സാണ് പാല്‍. ഇതിനൊപ്പം മഞ്ഞളും കൂടിച്ചേരുമ്പോള്‍ ഗുണങ്ങളും ഏറും.ഗോള്‍ഡന്‍ മില്‍ക്കിലെ ചേരുവകള്‍ക്ക് ബാക്ടീരിയകള്‍ക്കും വൈറസുകള്‍ക്കും എതിരെ പ്രവര്‍ത്തിക്കാനുള്ള കഴിവുണ്ട്. ഇവ ശരീരത്തെ അണുബാധകളില്‍ നിന്ന് സംരക്ഷിക്കും. മഞ്ഞള്‍ ചേര്‍ത്ത പാലില്‍ ആന്റിഓക്‌സിഡന്റുകളും പ്രതിരോധശേഷിയുള്ള ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. അത് ശരീരത്തിന്റെപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തും.ദഹനപ്രശ്‌നങ്ങള്‍ അകറ്റാന്‍ മഞ്ഞള്‍ ചേര്‍ത്ത പാല്‍ ഫലപ്രദമാണ്. മഞ്ഞളിന്റെ പ്രധാന ഘടകങ്ങള്‍ പിത്തസഞ്ചിയെ ഉത്തേജിപ്പിക്കുന്നു. ഇത് പിത്തരസം ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്നു.അങ്ങനെ ദഹനവ്യവസ്ഥ കൂടുതല്‍ കാര്യക്ഷമമാകുന്നു.ടൈപ്പ് 2 പ്രമേഹത്തിന്റെ ആരംഭം തടയാനും കാലതാമസം വരുത്താനും പ്രമേഹരോഗികളുടെ ചികിത്സയില്‍ മഞ്ഞള്‍ ഉപയോഗിക്കുന്നു. കുര്‍കുമിനില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റ് സംയുക്തങ്ങളാണ് ഇതിന് സഹായിക്കുന്നത്.മഞ്ഞള്‍, ഇഞ്ചി, കറുവപ്പട്ട എന്നിവ ചേര്‍ക്കുന്നതു വഴി സന്ധിവീക്കം, സന്ധി വേദന എന്നിവ കുറയ്ക്കാന്‍ കഴിയും.

The post മഞ്ഞള്‍ പാലില്‍ ചേര്‍ത്ത് കുടിച്ചാല്‍മഞ്ഞള്‍ പാലില്‍ ചേര്‍ത്ത് കുടിച്ചാല്‍ ഉള്ള ഗുണങ്ങൾ appeared first on Mallutech .

101 ഒറ്റമൂലികള്‍
ഉളുക്കിന്- സമൂലം തോട്ടാവാടിയും കല്ലുപ്പും അരച്ച് അരിക്കാടിയില്‍ കലക്കി തിളപ്പിച്ച് പുരട്ടുക

പുഴുക്കടിക്ക്- പച്ചമഞ്ഞളും വേപ്പിലയും ഒന്നിച്ച് അരച്ചുപുരട്ടുക

തലമുടി സമൃദ്ധമായി വളരുന്നതിന്- എള്ളെണ്ണ തേച്ച് നിത്യവും തലകഴുകുക

ചെവി വേദനയ്ക്ക്- വെളുത്തുള്ളി ചതച്ച് വെളിച്ചെണ്ണയിലിട്ട് കാച്ചി ചെറുചൂടോടെ ചെവിയില്‍ ഒഴിക്കുക

കണ്ണ് വേദനയ്ക്ക്- നന്ത്യര്‍ വട്ടത്തിന്റെവ ഇലയും പൂവും ചതച്ച് നീരെടുത്ത് മുലപ്പാല്‍ ചേര്ത്തോ അല്ലാതെയോ കണ്ണില്‍ ഉറ്റിക്കുക

മൂത്രതടസ്സത്തിന്- ഏലയ്ക്ക പൊടിച്ച് കരിക്കിന്‍ വെള്ളത്തില്‍ ചേര്ത്ത് കഴിക്കുക

വിരശല്യത്തിന്- പകുതി വിളഞ്ഞ പപ്പായ വെള്ളത്തിലിട്ട് തിളപ്പിച്ച് കഴിക്കുക

ദഹനക്കേടിന് – ഇഞ്ചി നീരും ഉപ്പും ചെറുനാരങ്ങനീരും ചേര്‍ത്ത് കുടിക്കുക

കഫക്കെട്ടിന് – ത്രിഫലാദി ചൂര്‍ണ്ണം ചെറുചൂടുവെള്ളത്തില്‍ കലക്കി അത്താഴത്തിന് ശേഷം കഴിക്കുക

ചൂട്കുരുവിന് – ഉഴുന്ന്പൊടി ഉപയോഗിച്ച് കുളിക്കുക

ഉറക്കക്കുറവിന്-കിടക്കുന്നതിന് മുന്‍പ് ഒരോ ടീസ്പൂണ്‍ തേന്‍ കഴിക്കുകെ

വളം കടിക്ക്- വെളുത്തുള്ളിയും മഞ്ഞളും ചേര്‍ത്തരച്ച് ഉപ്പുനീരില്‍ ചാലിച്ച് പുരട്ടുക

ചുണങ്ങിന്- വെറ്റില നീരില്‍ വെളുത്തുള്ളി അരച്ച് പുരട്ടുക

അരുചിക്ക്- ഇഞ്ചിയും കല്ലുപ്പ് കൂടി ചവച്ച് കഴിക്കു

പല്ലുവേദനയ്ക്ക്-വെളുത്തുള്ളി ചതച്ച് വേദനയുള്ള പല്ല്കൊണ്ട് കടിച്ച് പിടിക്കുക

തലവേദനയ്ക്ക്- ഒരു സ്പൂണ്‍ കടുക്കും ഒരല്ലി വെളുത്തുള്ളിയും ചേര്‍ത്തരച്ച് ഉപ്പുനീരില്‍ ചാലിച്ച് പുരട്ടുക

വായ്നാറ്റം മാറ്റുവാന്‍- ഉമിക്കരിയും ഉപ്പും കുരുമുളക്പൊടിയും ചേര്‍ത്ത് പല്ല്തേയ്ക്കുക

തുമ്മലിന്- വേപ്പണ്ണ തലയില്‍ തേച്ച് കുളിക്കുക.

ജലദോഷത്തിന്- തുളസിയില നീര്‍ ചുവന്നുള്ളിനീര്‍ ഇവ ചെറുതേനില്‍ ചേര്‍ത്ത് കഴിക്കുക

ടോണ്‍സി ലെറ്റിസിന്- വെളുത്തുള്ളി കുരുമുളക് തുമ്പയില എന്നിവ ഒന്നിച്ച് തുടര്‍ച്ചയായി 3ദിവസം കഴിക്കുക

തീ പൊള്ളലിന്- ചെറുതേന്‍ പുരട്ടുക

തലനീരിന്- കുളികഴിഞ്ഞ് തലയില്‍ രസ്നാദിപ്പൊടി തിരുമ്മുക

ശരീര കാന്തിക്ക്- ചെറുപയര്‍പ്പൊടി ഉപയോഗിച്ച് കുളിക്കുക

കണ്ണിന് ചുറ്റുമുള്ള നിറം മാറാൻ ‍- ദിവസവും വെള്ളരിക്ക നീര് പുരട്ടിയ ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകുക

പുളിച്ച് തികട്ടലിന്- മല്ലിയിട്ട തിളപ്പിച്ചാറിയ വെള്ളം പലപ്രവാശ്യം കഴിക്കുക

പേന്‍പോകാന്‍- തുളസിയില ചതച്ച് തലയില്‍ തേച്ച്പിടിപ്പിക്കുക ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകികളയുക

പുഴുപ്പല്ല് മറുന്നതിന്- എരുക്കിന്‍ പാല്‍ പല്ലിലെ ദ്വാരത്തില്‍ ഉറ്റിക്കുക

വിയര്‍പ്പു നാറ്റം മാറുവാന്‍- മുതിര അരച്ച് ശരീരത്തില്‍ തേച്ച് കുളിക്കുക

ശരീരത്തിന് നിറം കിട്ടാന്‍- ഒരു ഗ്ലാസ് കാരറ്റ് നീരില്‍ ഉണക്കമുന്തിരി നീര്,തേന്‍,വെള്ളരിക്ക നീര് ഇവ ഒരോ ടീ സ്പൂണ്‍ വീതം ഒരോ കഷ്ണം കല്‍ക്കണ്ടം ചേര്‍ത്ത് ദിവസവും കുടിക്കുക

ഗര്‍ഭകാലത്ത് ഉണ്ടാകുന്ന തലവേദനയ്ക്ക്- ഞൊട്ടാ ഞൊടിയന്‍ അരച്ച് നെറ്റിയില്‍ പുരട്ടുക

മുലപ്പാല്‍ വര്‍ദ്ധിക്കുന്നതിന്- ഉള്ളിചതച്ചതും,തേങ്ങയും ചേര്‍ത്ത് കഞ്ഞിവച്ച് കുടിക്കുക

ഉഷ്ണത്തിലെ അസുഖത്തിന്- പശുവിന്‍റെ പാലില്‍ ശതാവരികിഴങ്ങ് അരച്ച് കലക്കി ദിവസവും രാവിലെ കഴിക്കുക

ചുമയ്ക്ക്-പഞ്ചസാര പൊടിച്ചത്, ജീരകപ്പൊടി, ചുക്ക്പ്പൊടി,ഇവ സമം എടുത്ത് തേനില്‍ ചാലിച്ച് കഴിക്കുക

കരിവംഗലം മാററുന്നതിന്- കസ്തൂരി മഞ്ഞള്‍ മുഖത്ത് നിത്യവും തേയ്ക്കുക

മുഖസൌന്ദര്യത്തിന്- തുളസിയുടെ നീര് നിത്യവും തേയ്ക്കുക

വായുകോപത്തിന്- ഇഞ്ചിയും ഉപ്പും ചേര്‍ത്തരച്ച് അതിന്‍റെ നീര് കുടിക്കുക

അമിതവണ്ണം കുറയ്ക്കാന്‍-ചെറുതേനും സമംവെളുത്തുള്ളിയും ചേര്‍ത്ത് അതിരാവിലെ കുടിക്കുക

ഒച്ചയടപ്പിന്- ജീരകം വറുത്ത്പൊടിച്ച് തേനില്‍ ചാലിച്ച് കഴിക്കുക

വളംകടിക്ക്- ചുണ്ണാമ്പ് വെളിച്ചെണ്ണയില്‍ ചാലിച്ച് പുരട്ടുക

സ്ത്രീകളുടെ മുഖത്തെ രോമവളര്‍ച്ച തടയാന്‍- പാല്‍പ്പാടയില്‍ കസ്തൂരി മഞ്ഞള്‍ ചാലിച്ച് മുഖത്ത് പുരട്ടുക

താരന്‍ മാറാന്‍- കടുക് അരച്ച് തലയില്‍ തേച്ച് പിടിപ്പിച്ചതിന് ശേഷം കഴുകി കളയുക

മുഖത്തെ എണ്ണമയം മാറന്‍- തണ്ണിമത്തന്‍റെ നീര് മുഖത്ത് പുരട്ടുക

മെലിഞ്ഞവര്‍ തടിക്കുന്നതിന്- ഉലുവ ചേര്‍ത്ത് കഞ്ഞി വച്ച് കുടിക്കുക

കടന്തല്‍ വിഷത്തിന്- മുക്കുറ്റി അരച്ച് വെണ്ണയില്‍ ചേര്‍ത്ത് പുരട്ടുക.

ഓര്‍മ്മ കുറവിന്- നിത്യവും ഈന്തപ്പഴം കഴിക്കുക

മോണപഴുപ്പിന്- നാരകത്തില്‍ ഇലയിട്ട് തിളപ്പിച്ച വെള്ളം കവിള്‍ കൊള്ളുക

പഴുതാര കുത്തിയാല്‍- ചുള്ളമ്പ് പുരട്ടുക

ക്ഷീണം മാറുന്നതിന്- ചെറു ചൂടുവെള്ളത്തില്‍ ഒരു ടീ സ്പൂണ്‍ ചെറുതേന്‍ ചേര്‍ത്തുകുടിക്കുന്നു.

പ്രഷറിന്-തഴുതാമ വേരിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുക

ചെങ്കണ്ണിന്- ചെറുതേന്‍ കണ്ണിലെഴുതുക

കാല്‍ വിള്ളുന്നതിന്- താമരയില കരിച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് പുരട്ടുക

ദുര്‍മേദസ്സിന്-ഒരു ടീ സ്പൂണ്‍ നല്ലെണ്ണയില്‍ ചുക്കുപ്പൊടിയും വെളുത്തുള്ളിയും അരച്ചത് ദിവസവും കഴിക്കുക

കൃമിശല്യത്തിന്- നല്ലവണ്ണം വിളഞ്ഞ തേങ്ങയുടെ വെള്ളത്തില്‍ ഒരു ടീ സ്പൂണ്‍ തേന്‍ ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കഴിക്കുക

സാധാരണ നീരിന്- തോട്ടാവാടി അരച്ച് പുരട്ടുക

ആര്‍ത്തവകാലത്തെ വയറുവേദയ്ക്ക്- ത്രിഫലചൂര്‍ണം ശര്‍ക്കരച്ചേര്‍ത്ത് ഒരു നെല്ലിക വലിപ്പം വൈകുന്നേരം പതിവായി കഴിക്കുക

കരപ്പന്- അമരി വേരിന്‍റെ മേല്‍ത്തൊലി അരച്ച് പാലില്‍ ചേര്‍ത്ത് കഴിക്കുക.

ശ്വാസംമുട്ടലിന്- അഞ്ച് ഗ്രാം നിലപ്പാല ഇല അരച്ച് ചെറുതേന്‍ ചേര്‍ത്ത് കഴിക്കുക

ജലദോഷത്തിന് – ചൂടുപാലില്‍ ഒരു നുള്ളു മഞ്ഞള്‍പ്പൊടിയും കുരുമുളക്പ്പൊടിയും ചേര്‍ത്ത് കഴിക്കുക

ചുമയ്ക്ക്- തുളസ്സി സമൂലം കഷയം വച്ച് കഴിക്കുക

ചെവി വേദനയ്ക്ക്- കടുക് എണ്ണ സഹിക്കാവുന്ന ചൂടോടെ ചെവിയില്‍ ഒഴിക്കുക

പുകച്ചിലിന്- നറുനീണ്ടി കിഴങ്ങ് പശുവിന്‍പാലില്‍ അരച്ച് പുരട്ടുക

ചര്‍ദ്ദിക്ക്-കച്ചോല കിഴങ്ങ് കരിക്കിന്‍ വെള്ളത്തില്‍ അരച്ച് കലക്കി കുടിക്കുക

അലര്‍ജിമൂലം ഉണ്ടാകുന്ന തുമ്മലിന്- തുളസ്സിയില ചതച്ചിട്ട് എണ്ണ മുറുക്കി പതിവായി തലയില്‍ തേച്ച്കുളിക്കുക

മൂത്രചൂടിന് -പൂവന്‍ പഴം പഞ്ചസാര ചേര്‍ത്ത് കഴിക്കുക.

ഗര്‍ഭിണികള്‍ക്ക് ഉണ്ടാകുന്ന ചര്‍ദ്ദിക്ക്- കുമ്പളത്തിന്‍റെ ഇല തോരന്‍ വച്ച് കഴിക്കുക

മുടി കൊഴിച്ചില്‍ നിര്‍ത്തുന്നതിന്- ചെമ്പരത്തി പൂവിന്‍റെ ഇതളുകള്‍ അരച്ച് ഷാംപൂവായി ഉപയോഗിക്കുക

അള്‍സറിന്- ബീട്ടറൂട്ട് തേന്‍ ചേര്‍ത്ത് കഴിക്കുക

മലശോദനയ്ക്ക്- മുരിങ്ങയില തോരന്‍ വച്ച് കഴിക്കുക

പരുവിന്- അവണക്കിന്‍ കറയും ചുള്ളാമ്പും ചാലിച്ച് ചുറ്റും പുരട്ടുക

മുടിയിലെ കായ് മാറുന്നതിന്- ചീവയ്ക്കപ്പൊടി തലയില്‍ പുരട്ടി അരമണിക്കൂറിന് ശേഷം കുളിക്കുക

ദീര്‍ഘകാല യൌവനത്തിന്- ത്രിഫല ചൂര്‍ണം തേനില്‍ ചാലിച്ച് ദിവസേന അത്താഴത്തിന് ശേഷം കഴിക്കുക

വൃണങ്ങള്‍ക്ക്- വേപ്പില അരച്ച് പുരട്ടുക

പാലുണ്ണിക്ക്- ഇരട്ടിമധുരം കറുക എണ്ണ് ഇവ സമം നെയ്യില്‍ വറുത്ത് അരച്ച് കുഴമ്പാക്കി പുരട്ടുക

ആസ്മയ്ക്ക്- ഈന്തപ്പഴവും ചെറുതേനും സമം ചേര്‍ത്ത് കഴിക്കുക

പനിക്ക്- തുളസ്സി,ഉള്ളി,ഇഞ്ചി ഇവയുടെ നീര് സമം എടുത്ത് ദിവസവും കഴിക്കുക

പ്രസവാനന്തരം അടിവയറ്റില്‍ പാടുകള്‍ വരാതിരിക്കാന്‍- ഗര്‍ഭത്തിന്‍റെ മൂന്നാം മാസം മുതല്‍ പച്ച മഞ്ഞള്‍ അരച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് ഉദരഭാഗങ്ങളില്‍ പുരട്ടികുളിക്കുക

കണ്ണിന് കുളിര്‍മ്മയുണ്ടാകന്‍- രാത്രി ഉറങ്ങുന്നതിന് മുന്‍പ് അല്‍പം ആവണക്ക് എണ്ണ കണ്‍പീലിയില്‍ തേക്കുക

മന്തിന്- കയ്യോന്നിയുടെ ഇല നല്ലെണ്ണയില്‍ അരച്ച് പുരട്ടുക

ദഹനക്കേടിന്- ചുക്ക്, കുരുമുളക്, വെളുത്തുള്ളി, ഇല വെന്ത കഷായത്തില്‍ ജാതിക്ക അരച്ച് കുടിക്കുക

മഞ്ഞപ്പിത്തതിന്-ചെമ്പരത്തിയുടെ വേര് അരച്ച് മോരില്‍ കലക്കി കുടിക്കുക

പ്രമേഹത്തിന്- കല്ലുവാഴയുടെ അരി ഉണക്കിപ്പൊടിച്ച് ഒരു ടീ സ്പൂണ്‍ പാലില്‍ ദിവസവും കഴിക്കുക

കുട്ടികളില്‍ ഉണ്ടാകുന്ന വിര ശല്യത്തില്‍-വയമ്പ് വെള്ളത്തില്‍ തൊട്ടരച്ച് കൊടുക്കുക

വാതത്തിന്- വെളുത്തുള്ളി അരച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് കഴിക്കുക

വയറുകടിക്ക്-ചുവരി വറുത്ത് വെളളത്തിലിട്ട് തിളപ്പിച്ച് പഞ്ചസാര ചേര്‍ത്ത് പലതവണ കുടിക്കുക

ചോറിക്ക്-മഞ്ഞളും വേപ്പിലയും ഇട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുക

രക്തകുറവിന്- നന്നാറിയുടെ കിഴങ്ങ് അരച്ച് നെല്ലിക്ക വലിപ്പത്തില്‍ പാലില്‍ കലക്കി കുടിക്കുക

കൊടിഞ്ഞിക്ക്- പച്ചമഞ്ഞള്‍ ഓടില്‍ ചൂടാക്കി നെറ്റിയുടെ ഇരുവശവും ചൂട്പിടിപ്പിക്കുക

ഓര്‍മ്മശക്തി വര്‍ധിക്കുന്നതിന്- പാലില്‍ ബധാം പരിപ്പ് അരച്ച് ചേര്‍ത്ത് കാച്ചി ദിവസവും കുടിക്കുക

ഉദരരോഗത്തിന്- മുരിങ്ങവേര് കഷായം വച്ച് നെയ്യും ഇന്തുപ്പും ചേര്‍ത്ത് കഴിക്കുക

ചെന്നിക്കുത്തിന്- നാല്‍പ്പാമരത്തോല്‍ അരച്ച് പുരട്ടുക

തൊണ്ടവേദനയ്ക്ക്-അല്പംവെറ്റില, കുരുമുളക്, പച്ചകര്‍പ്പൂരം എന്നീവ ചേര്‍ത്ത് വായിലിട്ട് ചവച്ചരച്ച് കഴിക്കുക

കുട്ടികളുടെ ബുദ്ധിമാന്ദ്യത്തിന്- മുക്കൂറ്റി സമൂലം അരച്ച് 5ഗ്രാം തേനില്‍ ചേര്‍ത്ത് കഴിക്കുക

വേനല്‍ കുരുവിന്- പരുത്തിയില തേങ്ങപ്പാലില്‍ അരച്ച് കലക്കി കാച്ചി അരിച്ച് തേക്കുക

മുട്ടുവീക്കത്തിന്-കാഞ്ഞിരകുരു വാളന്‍പുളിയിലയുടെ നീരില്‍ അരച്ച് വിനാഗിരി ചേര്‍ത്ത് പുരട്ടുക

ശരീര ശക്തിക്ക്- ഓഡ്സ് നീര് കഴിക്കുക

ആമ വാതത്തിന്- അമൃത്,ചുക്ക്,കടുക്കത്തോട് എന്നിവ കഷായം വച്ച് കുടിക്കുക

നരവരാതിരിക്കാന്‍- വെളിച്ചെണ്ണയും സമം ബധാം എണ്ണയും കൂട്ടികലര്‍ത്തി ചെറുചൂടോടെ തലയില്‍ പുരട്ടുക

തലമുടിയുടെ അറ്റം പിളരുന്നതിന്- ഉഴിഞ്ഞ ചതമ്പ് വെള്ളം തിളപ്പിച്ച് ചെറുചൂടോടെ തലകഴുകുക

കുട്ടികളുടെ വയറുവേദനയ്ക്ക്- മുത്തങ്ങ കിഴങ്ങ് അരച്ച് കൊടുക്കുക

കാഴ്ച കുറവിന്- വെളിച്ചെണ്ണയില്‍ കരിംജീരകം ചതച്ചിട്ട് തലയില്‍ തേക്കുക

കണ്ണിലെ മുറിവിന്- ചന്ദനവും മുരിക്കിന്‍കുരുന്നു മുലപ്പാലില്‍ അരച്ച് കണ്ണില്‍ ഇറ്റിക്കുക

The post 101 ഒറ്റമൂലികള്‍ appeared first on Mallutech .

നിപ്പാ വൈറസ്
1997 ന്റെ തുടക്കം‌. ആഗോള കാലാവസ്ഥാ പ്രതിഭാസമായ എൽനിനോ മലേഷ്യൻ കാടുകളെ വരൾച്ചയിലേക്ക് നയിച്ചു. മരങ്ങളും ഫലങ്ങളും കരിഞ്ഞുണങ്ങി. പല മൃഗങ്ങളും പക്ഷികളും നാട്ടിലേക്ക് തിരിച്ചു. കാടുകളിലെ പഴങ്ങളും മറ്റും തിന്നു ജീവിച്ച മലേഷ്യൻ നരിച്ചീറുകൾ ആകട്ടെ കൃഷിയിടങ്ങളിലേക്ക് പറന്നിറങ്ങി. ചെറിയ കാർഷിക നഷ്ടത്തിന് കാരണമായി എങ്കിലും ആരും ഇത് അത്ര കാര്യമാക്കിയില്ല.

എന്നാൽ അധികം വൈകാതെ മലേഷ്യയിലെ വൻ പന്നിഫാമുകളിലെ പന്നികളെ അജ്ഞാതമായ ഒരു രോഗം ബാധിച്ചുതുടങ്ങി. പന്നികൾ കൂട്ടമായി മരണത്തിന് കീഴടങ്ങി.

എന്നാൽ സത്യത്തിൽ ഈ അവസ്ഥ ഏറെ ഭീഷണമായത് സമാനമായ രോഗം മനുഷ്യരെയും ബാധിച്ചു തുടങ്ങിയപ്പോളാണ്. ഇരുന്നൂറിൽ പരം പേരെയാണ് രോഗം ബാധിച്ചത്. ഇതിൽ നൂറിലധികം ആളുകൾ മരണപ്പെടുകയും ചെയ്തു. ഇതൊരു പുതിയ രോഗമാണ് എന്ന് തിരിച്ചറിഞ്ഞതോടെ ആശങ്ക വർധിച്ചു.

പ്രാരംഭഘട്ടത്തിൽ ജപ്പാൻജ്വരം ആണെന്ന തെറ്റായ നിഗമനം മൂലം പ്രതിരോധനടപടികൾ ശരിയായ രീതിയിൽ സ്വീകരിക്കാൻ മലേഷ്യക്കായില്ല. ജപ്പാൻ ജ്വരത്തിന് കാരണമായ ക്യൂലക്സ് കൊതുകുകളെ ദേശവ്യാപകമായി ഇല്ലാതാക്കാനുള്ള പ്രതിരോധനടപടികൾ ആയിരുന്നു ആദ്യം കൈക്കൊണ്ടത്.

ഈ സമയം കൊണ്ട് തന്നെ കൊടുങ്കാറ്റുപോല നിപ്പാ വൈറസ് ബാധ പടർന്നു. അവസാനം ഒരു രോഗിയുടെ തലച്ചോറിനുള്ളിലെ നീരിൽ നിന്നും വേർതിരിച്ചെടുക്കാൻ സാധിച്ചതോടെയാണ് അസുഖ കാരിയായ വൈറസിന്റെ സാന്നിധ്യം ലോകം തിരിച്ചറിഞ്ഞത്.

ഹെനിപാ വൈറസ് ജീനസിലെ ഒരു പുതിയ അംഗം ആയിരുന്നു ഇത്. Kampung Baru Sungai Nipah എന്ന രോഗിയിൽ നിന്ന് ആദ്യം വേർതിരിച്ചെടുത്തതുകൊണ്ട് അതേ പേരാണ് വൈറസിന് ഇട്ടത്; നിപ്പാ വൈറസ്. പാരാമിക്സോവൈറിഡേ ഫാമിലിയിലെ അംഗമാണ് ഇവൻ. ആർഎൻഎ വൈറസ് ആണ്.

ഈ വൈറസിനെതിരെ പ്രയോഗിക്കാൻ ഫലപ്രദമായ മരുന്നുകളൊന്നും മലേഷ്യൻ ആരോഗ്യ വിഭാഗത്തിന്റെ കയ്യിലോ ലോകാരോഗ്യസംഘടനയുടെ തന്നെ കയ്യിലോ ഉണ്ടായിരുന്നില്ല. രോഗത്തിൻറെ കേന്ദ്രമായി പ്രവർത്തിച്ച പന്നികളെ കൊന്നൊടുക്കുകയായിരുന്നു വ്യാപനം പ്രതിരോധിക്കാനായി കണ്ടെത്തിയ ഏക മാർഗം. നന്ദി മലേഷ്യയിലെ 6000 കോടി രൂപയുടെ പന്നി വ്യാപാരത്തിന്റെ ഏതാണ്ട് പൂർണ്ണമായ തകർച്ചയ്ക്കാണ് ഇതു വഴിവച്ചത്. പന്നികൾക്ക് മലേഷ്യൻ നരിച്ചീറുകളിൽ നിന്നാണ് രോഗം പകർന്നത് എന്ന് കണ്ടെത്തിയതോടെ മലേഷ്യൻ നരിച്ചീറുകളിൽ ഈ രോഗാണുവിന്റെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടു.

ലോകത്തിന്റെ മറ്റുഭാഗങ്ങളിലും നിപ്പാ വൈറസ് ബാധ ഉണ്ടായിട്ടുണ്ട്. ഏറ്റവും കൂടുതൽ വൈറസ് ബാധ ഉണ്ടായിരിക്കുന്നത് ബംഗ്ലാദേശിലാണ്. ബംഗ്ലാദേശിന്റെ സമീപപ്രദേശങ്ങളിലും പലതവണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

2001 ജനുവരിയിൽ ഇന്ത്യയിലെ സിലിഗുരിയിൽ റിപ്പോർട്ട് ചെയ്ത 66 കേസുകളിൽ 74% മരണനിരക്ക്.

2001 ഏപ്രിൽ മെയ് മാസങ്ങളിൽ ബംഗ്ലാദേശിലെ മെഹർപുർ ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 13 കേസുകളിൽ 9 മരണം. 2003 ജനുവരിയിൽ ബംഗ്ലാദേശിലെ നാഗോൺ ജില്ലയിൽ 12 കേസുകളിൽ എട്ട് മരണം. 2004 ജനുവരിയിൽ ബംഗ്ലാദേശിലെ 2 ജില്ലകളിലായി റിപ്പോർട്ട് ചെയ്യപ്പെട്ട 42 കേസുകളിൽ 16 മരണം. 2004 ഫെബ്രുവരി മാർച്ച് മാസങ്ങളിൽ ഫരിദ്പുർ ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 36 കേസുകളിൽ 27 മരണം. 2005 ജനുവരിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 12 കേസുകളിൽ 11 മരണം.

2007 ഫെബ്രുവരി മാസത്തിൽ ഇന്ത്യയിൽ ബംഗ്ലാദേശിന് സമീപമുള്ള ചില സ്ഥലങ്ങളിൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയും അഞ്ചിൽ താഴെ മരണങ്ങൾ ഉണ്ടാവുകയും ചെയ്തു.

2008 ബംഗ്ലാദേശിൽ 9 കേസുകളിൽ എട്ടുമരണം. 2010 ബംഗ്ലാദേശിൽ എട്ട് കേസുകളിൽ ഏഴ് മരണം.

2011 ഒരു സ്കൂളിൽ മാത്രം 21 കുട്ടികൾ ബംഗ്ലാദേശിൽ മരിച്ചു.

മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ്പാ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ മനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ട്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരാം.

അസുഖബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാൻ വളരെ വലിയ സാധ്യതയുണ്ട്. അതുപോലെതന്നെ ആശുപത്രി ജീവനക്കാരും വളരെയധികം ശ്രദ്ധിക്കണം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലർന്ന പാനീയങ്ങളും വവ്വാൽ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും പകരാം.

അഞ്ച് മുതൽ 14 ദിവസം വരെയാണ് ഇൻകുബേഷൻ പീരിയഡ്. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങൾ വ്യക്തമാകാൻ ഇത്രയും ദിവസങ്ങൾ വേണം. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങൾ. ചുമ, വയറുവേദന, മനംപിരട്ടൽ, ഛർദി, ക്ഷീണം, കാഴ്ചമങ്ങൽ തുടങ്ങിയ ലക്ഷണങ്ങളും അപൂർവമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങൾ ആരംഭിച്ച ഒന്നുരണ്ടു ദിവസങ്ങൾക്കകം തന്നെ കോമ അവസ്ഥയിലെത്താൻ സാധ്യതയുണ്ട്.

തലച്ചോറിനെ ബാധിക്കുന്ന എൻസഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്.

തൊണ്ടയിൽ നിന്നും മൂക്കിൽ നിന്നുമുള്ള ശ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്പൈനൽ ഫ്ളൂയിഡ് എന്നിവയിൽനിന്നും റിയൽ ടൈം പോളിമറേസ് ചെയിൻ റിയാക്ഷൻ ഉപയോഗിച്ച് വൈറസിനെ വേർതിരിച്ചെടുക്കാൻ സാധിക്കേണ്ടതാണ്. അസുഖം പുരോഗമിക്കുന്ന ഘട്ടത്തിൽ എലൈസ പരിശോധനയിലൂടെയും തിരിച്ചറിയാൻ സാധിക്കും.

മരണപ്പെട്ടവരുടെ പോസ്റ്റ്മോർട്ടം പരിശോധനയിൽ കലകളിൽ നിന്നെടുക്കുന്ന സാമ്പിളുകളിൽ ഇമ്യൂണോഹിസ്റ്റോകെമിസ്ട്രി പരിശോധന നടത്തിയും അസുഖം സ്ഥിരീകരിക്കാൻ സാധിക്കും.

അസുഖം വന്നതിനു ശേഷമുള്ള ചികിത്സ അത്ര ഫലപ്രദമല്ല. അതുകൊണ്ടുതന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനം.

📌വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നും രോഗം പകരാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ:

വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം മനുഷ്യശരീരത്തിൽ ഉള്ളിലെത്തിയാൽ അസുഖം ഉണ്ടാകാം. അങ്ങനെയുള്ള സാഹചര്യങ്ങളെല്ലാം ഒഴിവാക്കുക. ഉദാഹരണമായി വവ്വാലുകൾ ധാരാളമുള്ള സ്ഥലങ്ങളിൽ നിന്നും തുറന്ന കലങ്ങളിൽ ശേഖരിക്കുന്ന കള്ള് ഒഴിവാക്കുക.

വവ്വാലുകൾ കടിച്ച ചാമ്പങ്ങ, പേരയ്ക്ക, മാങ്ങ പോലുള്ള കായ്ഫലങ്ങൾ ഒഴിവാക്കുക.

📌രോഗം ബാധിച്ച വ്യക്തിയിൽ നിന്നും രോഗം പകരാതിരിക്കാൻ വേണ്ടി എടുക്കേണ്ട മുൻകരുതലുകൾ:

രോഗിയുമായി സമ്പർക്കം ഉണ്ടായതിനി ശേഷം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക.

രോഗിയുമായി ഒരു മീറ്റർ എങ്കിലും ദൂരം പാലിക്കുകയും, രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക.

രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കുള്ള സാമഗ്രികൾ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.

വസ്ത്രങ്ങളും മറ്റും പ്രത്യേകം കഴുകുകയും ഉണ്ടാക്കുകയും ചെയ്യുക.

📌രോഗം പടരാതിരിക്കാൻ വേണ്ടി ആശുപത്രികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

രോഗലക്ഷണങ്ങളുമായി വരുന്ന എല്ലാ രോഗികളെയും isolation ward-ൽ പ്രവേശിപ്പിക്കുക.

രോഗമുണ്ടെന്ന് സംശയിക്കുന്ന ആളുകളോട് സംസാരിക്കുമ്പോളും, പരിശോധിക്കുമ്പോളും, മറ്റു ഇടപഴകലുകൾ നടത്തുമ്പോളും കയ്യുറകളും, മാസ്കും ധരിക്കുക.

സാംക്രമിക രോഗങ്ങളിൽ എടുക്കുന്ന എല്ലാ മുൻകരുതലുകളും ഇത്തരം രോഗികളിലും എടുക്കുക. രോഗമുണ്ടെന്നു സംശയിക്കുന്ന രോഗി അഡ്മിറ്റ് ആയാൽ അധികൃതരെ വിവരം അറിയിക്കുക.

📌നിഷ്കർഷ പുലർത്തേണ്ട സുരക്ഷാ രീതികൾ:

കൈ കഴുകുക / കൈ ശുചിയാക്കുന്ന alcohol ഉള്ള hand rubകൾ ഉപയോഗിക്കുക.

രോഗി, രോഗ ചികിൽസക്കു പയോഗിച്ച ഉപകരണങ്ങൾ, രോഗിയുടെ വസ്ത്രം, വിരി മുതലായവയെല്ലാം സുരക്ഷിതമായി മാത്രം കൈകാര്യം ചെയ്യുക.

നിപ്പാ രോഗികളെ മറ്റു രോഗികളുമായുള്ള ഇടപെഴുകൽ തീർത്തും ഒഴിവാക്കി വേർതിരിച്ച വാർഡുകളിലേക്ക് മാറ്റുക.

ഇത്തരം വാർഡുകളിൽ ആരോഗ്യരക്ഷാ പ്രവർത്തകരുടെ എണ്ണം പരിമിതപ്പെടുത്തുക.

രണ്ട് രോഗികളുടെ കട്ടിലിനിടയിൽ ഒരു മീറ്റർ അകലമെങ്കിലും ഉറപ്പാക്കുക.

രോഗികളെ അല്ലെങ്കിൽ രോഗമുണ്ടെന്ന് സംശയിക്കുന്നവരെ ശുശ്രൂഷിക്കുമ്പോൾ പകരാതിരിക്കാനുള്ള മുൻ കരുതലുകൾ സ്വീകരിക്കേണ്ടത് പരമപ്രധാനമാണ്.

📌സ്വയം രക്ഷാ സജ്ജീകരണങ്ങളുടെ ഉപയോഗം:

മാസ്ക്, കൈയുറ (ഗ്ലൗസ് ), ഗൗൺ എന്നിവയൊക്കെ രോഗിയുമായി ഇടപഴകുമ്പോൾ ഉടനീളം ഉപയോഗികേണ്ടതാണ്. തീർത്തും സൂക്ഷ്മമായ വായുവിലെ കണങ്ങളിൽ 95 ശതമാനവും ശ്വസിക്കുന്നത് തടയാൻ കഴിയുന്ന N 95 മാസ്കുകൾ രക്തവും സ്രവങ്ങളും ടെസ്റ്റിനായെടുക്കുമ്പോഴും ട്യൂബ് ഇടുന്നത് പോലുള്ള ഇടപെടൽ വേളയിലും നിഷ്കർഷിക്കേണ്ടതാണ്.

കൈകൾ സോപ്പുപയോഗിച്ച് 20 സെക്കന്റെങ്കിലും വൃത്തിയായ് കഴുകുക.

അണുനാശികാരികളായ Chlorhexidine അല്ലെങ്കിൽ alcohol അടങ്ങിയ ഹസ്ത ശുചീകരണ ദ്രാവകങ്ങൾ (Hand sanitizer, ഉദാ:- Savlon) കൊണ്ട് ശുശ്രൂഷയ്ക് ശേഷം കൈ കഴുകാവുന്നതാണ്.

ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങൾ പരമാവധി ഡിസ്പോസബിൾ ആവുന്നതാണ് ഉത്തമം. പുനരുപയോഗം അനിവാര്യമെങ്കിൽ ശരിയായ രീതിയിൽ അണു നശീകരണത്തിന് ശേഷം മാത്രമെന്ന് ഉറപ്പ് വരുത്തണം. ഓട്ടോക്ലേവ് ചെയ്യുക, 2% ഗ്ലൂട്ടറാൽഡിഹൈഡ് ഉപയോഗിക്കുക എന്നിവയാണ് അണു നശീകരണത്തിന് ഉപയോഗിക്കേണ്ടത്.

📌രോഗം വന്നു മരണമടഞ്ഞ ആളിൽ നിന്നും രോഗം പടരാതിരിക്കാൻ എടുക്കേണ്ട മുൻകരുതലുകൾ:

മൃതദേഹം കൊണ്ടുപോകുന്ന സമയത്ത് മുഖവുമായും, ശാരീരികസ്രവങ്ങളുമായും സമ്പർക്കം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക.

മുഖത്തു ചുംബിക്കുക, കവിളിൽ തൊടുക എന്നിങ്ങനെയുള്ള സ്നേഹപ്രകടനങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.

മൃതദേഹത്തെ കുളിപ്പിക്കുന്ന സമയത്ത് മുഖം മറക്കുക.

മൃതദേഹത്തെ കുളിപ്പിച്ചതിനു ശേഷം കുളിപ്പിച്ച വ്യക്തികൾ ദേഹം മുഴുവൻ സോപ്പ് തേച്ച് കുളിക്കേണ്ടതാണ്.

മരണപ്പെട്ട വ്യക്തി ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ, പാത്രങ്ങൾ തുടങ്ങിയ വീണ്ടും ഉപയോഗിക്കാവുന്ന സാധനങ്ങൾ സോപ്പോ detergent ഓ ഉപയോഗിച്ചു കഴുകേണ്ടതാണ്.

കിടക്ക, തലയിണ എന്നിവ പോലെയുള്ളവ സൂര്യപ്രകാശത്തിൽ കുറച്ചധികം ദിവസം ഉണക്കേണ്ടതാണ്.

📌ആരോഗ്യവകുപ്പ് ഈ വിഷയത്തിൽ നൽകുന്ന നിർദേശങ്ങൾ ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്യുക.

ഒരിക്കൽക്കൂടി ഓർമിപ്പിക്കുന്നു; കേരളത്തിൽ സംഭവിച്ച ഈ മരണങ്ങൾ നിപ്പാ വൈറസ് ബാധിച്ചത് മൂലമാണ് എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. എങ്കിലും നിപ്പാ വൈറസ് ബാധയുടെ ചില പൊതുവായ വിവരങ്ങളും പ്രതിരോധമാർഗങ്ങളും വിവരിച്ചു എന്ന് മാത്രം.

ഒരിക്കലും പരിഭ്രാന്തരാകേണ്ട കാര്യമില്ല. ഉത്തരവാദിത്തപ്പെട്ട പൗരനെന്ന നിലയിൽ നമുക്ക് കരുതൽ സ്വീകരിക്കാം. വാലും തലയുമില്ലാത്ത വാട്സാപ്പ് സന്ദേശങ്ങൾ വായിച്ചാശങ്കപ്പെടാതെ ശരിയായ വിവരങ്ങൾ അറിഞ്ഞു വയ്ക്കാം. ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാം ..

The post നിപ്പാ വൈറസ് appeared first on Mallutech .

എന്താണ് പഞ്ചസാര
എങ്ങിനെയാണ് പഞ്ചസാര ഉണ്ടാക്കുന്നതെന്നോ എന്തെല്ലാം ചേര്‍ത്താണ് ഇതുണ്ടാക്കുന്നതെന്നോ നമ്മില്‍ പലര്‍ക്കും അറിയില്ല.

പഞ്ചസാര, വെളുത്ത വിഷം എന്ന പേരിലാണ് പൊതുവേ അറിയപ്പെടുന്നത്. ഗാന്ധിജി ഇതിനെ വെളുത്ത വിഷം എന്നായിരുന്നു വിളിച്ചിരുന്നത്‌.

നമുക്കിടയില്‍ പഞ്ചസാര ഒരിക്കലും ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായി മാറിയിരിക്കുന്നു.

സത്യത്തില്‍ ഇതില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കളെ കുറിച്ച് നാം ഓരോരുത്തരും അറിയേണ്ടതുണ്ട്.

അത് ഒരു പക്ഷെ പഞ്ചസാരയുടെ ഉപയോഗത്തിന്റെ അളവ് ചുരുക്കാന്‍ നമ്മെ സഹായിക്കും.

എന്താണ് പഞ്ചസാര..?

കരിമ്പില്‍ നിന്നും ജ്യൂസെടുത്ത് അതിലെ കളറും, വിറ്റാമിനുകളും, മിനറലുകളും, കാത്സ്യവും, ഫോസ്ഫറസും മാറ്റി ബ്ലീച്ച് ചെയ്ത് വെളുപ്പ്‌ നിറമാക്കി 23 തരം കെമിക്കല്‍ ചേര്‍ത്ത് പൂര്‍ണ്ണ രാസ പദാര്‍ത്ഥമാക്കിയ ക്രിസ്റ്റല്‍ ആണ് വെളുത്ത വിഷം എന്നറിയപ്പെടുന്ന പഞ്ചസാര.

ഇത് എത്ര കാലം വേണമെങ്കിലും നമുക്ക് സൂക്ഷിക്കാം… പ്രിസര്‍വേറ്റീവ് ആയും പഞ്ചസാര ഉപയോഗിക്കാം. പഞ്ചസാരയില്‍ സ്റ്റാര്‍ച്ച് മാത്രമേ ഉള്ളൂ.

ഇത് ആമാശയത്തില്‍ എത്തിയാല്‍ ദഹനം എളുപ്പത്തില്‍ നടക്കുകയില്ല. കരിമ്പ്‌ ജ്യൂസില്‍ നിന്നും നീക്കം ചെയ്ത വസ്തുക്കളായ കാത്സ്യം, ഫോസ്ഫറസ്, മിനറലുകള്‍ തുടങ്ങിയവയുടെ സാന്നിദ്ധ്യത്തില്‍ മാത്രമേ ദഹനം നടക്കുകയുള്ളു.

ഇവ ഭക്ഷണത്തിലൂടെ നമുക്ക് ലഭിക്കുന്നില്ലെങ്കില്‍ ശരീരം പഞ്ചസാരയെ ദഹിപ്പിക്കാനായി വളരെ ക്ലേശിച്ച് നമ്മുടെ ശരീരത്തില്‍ നിന്നും തന്നെ കാത്സ്യവും ഫോസ്ഫറസും മറ്റു മിനറലുകളും എടുത്ത് ആമാശയത്തിലെത്തിച്ചു ദഹനം നടത്തും.

എവിടെനിന്നാണ് ഇവയെല്ലാം ശരീരം എടുക്കുക…? പല്ലില്‍ നിന്നും എല്ലുകളില്‍ നിന്നും ഞരമ്പുകളില്‍ നിന്നുമാണ് ഇവയെല്ലാം എടുക്കുന്നത്.

ചുരുക്കത്തില്‍ പഞ്ചസാര നന്നായി ഉപയോഗിക്കുന്ന ഒരാളുടെ പല്ല്, എല്ല്, ഞരമ്പുകള്‍ എന്നിവ പെട്ടെന്ന് ക്ഷയിക്കുന്നു.

പഞ്ചസാരയില്‍ നാരിന്റെ അംശം ഒട്ടും ഇല്ലാത്തതിനാല്‍ ദഹന ശേഷം കുടലുകളിലും ഇവ പ്രശ്നങ്ങള്‍ സൃഷ്ടിക്കുക്കുന്നു. ഇതിനെല്ലാം പുറമേ പഞ്ചസാരയില്‍ ചേര്‍ക്കുന്ന 23 ഓളം കെമിക്കലുകളുടെ അംശങ്ങള്‍ ഉണ്ടാക്കുന്ന മറ്റു പ്രശ്നങ്ങള്‍ വേറെ.

ഈ രാസവസ്തുക്കള്‍ നമ്മുടെ ഉള്ളില്‍ ചെന്നാല്‍ കിഡ്നി വിചാരിച്ചാല്‍ പോലും ഇവ പുറം തള്ളാന്‍ കഴിയില്ല. അങ്ങിനെ ഈ വിഷങ്ങളെ പുറം തള്ളാന്‍ കരളും ത്വക്കും ശ്രമം നടത്തും.

അതിനു സാധിക്കുന്നില്ലെങ്കില്‍ ഇവയെല്ലാം കൂടി കരളില്‍ ഒതുക്കി നിറുത്തും. ഈ പ്രക്രിയ പല പ്രാവശ്യം തുടരുമ്പോള്‍ കരള്‍ ക്ഷീണിക്കും.

അങ്ങിനെ കരളിനാവശ്യമായ വസ്തുക്കള്‍ കിട്ടുമ്പോഴും അനുയോജ്യമായ അവസരം വരുമ്പോഴും ദുഷിച്ച പിത്ത നീരിലൂടെ ഈ മാലിന്യങ്ങളെ മുഴുവന്‍ പുറം തള്ളും.

ഈ പുറം തള്ളലാണ് മഞ്ഞപ്പിത്തമായി മാറുന്നത്. ഇതിനു പ്രധാന കാരണം നമ്മുടെ ശരീരത്തില്‍ അടിഞ്ഞു കൂടുന്ന രാസവസ്തുക്കള്‍ ആണ്.

കിഡ്നിയും കരളും പുറം തള്ളാത്ത ചില രാസവസ്തുക്കള്‍ അടിഞ്ഞു കൂടുമ്പോള്‍ ശരീരം അവയെ ത്വക്കിലേക്ക് മാറ്റുന്നു.

തൊലിയിലൂടെ ശരീരം ഈ മാലിന്യങ്ങളെ പുറം തള്ളാന്‍ ശ്രമിക്കുന്നു. മാലിന്യങ്ങളെ പുറം തള്ളുന്ന ജോലിയല്ല തൊലിയുടെത്.

തൊലിയിലൂടെയുള്ള ഈ മാലിന്യ വിസര്‍ജ്ജനമാണ് സകല ത്വക്ക് രോഗങ്ങളും നമുക്ക് സമ്മാനിക്കുന്നത്….

ഇങ്ങിനെയൊക്കെ ആണെങ്കിലും പഞ്ചസാര ഒറ്റയടിക്ക് നമുക്ക് നിറുത്തുവാന്‍ സാധിക്കില്ല. എന്നാലും നമുക്ക് കുറച്ചു കൊണ്ടുവരാന്‍ സാധിക്കും അതിനു നാം ശ്രമിക്കണം. ഇല്ലെങ്കില്‍ നാം ദുഖിക്കേണ്ടി വരും…. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട….!

ഈ സന്ദേശം നമ്മുടെ എല്ലാ കൂട്ടുകാര്‍ക്കും എത്രയും പെട്ടെന്ന് എത്തിക്കുവാന്‍ ശ്രമിക്കണം. കഴിയുന്നവർ പഞ്ചസാര ബഹിഷ്കരിക്കൂ…. നേട്ടം മാത്രം.. സാമ്പത്തിക ലാഭം, ആരോഗ്യ ലാഭം….., കൂടാതെ രാഷ്ട്രീയ ലാഭവും. ഇന്ത്യയെ കൊള്ളയടിക്കുന്ന മരുന്ന് മാഫിയക്കമ്പനികൾ, ഇന്ത്യൻ രാഷ്ട്രീയത്തെ വരെ നിയന്ത്രിക്കുന്ന ഉത്തരേന്ത്യൻ പഞ്ചസാര ലോബിക്ക് എതിരായ മഹാപോരാട്ടം കൂടി ആണ് നിസ്സാരം എന്നു കരുതുന്ന പഞ്ചസാര ബഹിഷ്കരണത്തിലൂടെ നമ്മൾ ചെയ്യുന്നത് ഇത് പരമാവധി ഷെയര്‍ ചെയ്യുക

The post എന്താണ് പഞ്ചസാര appeared first on Mallutech .

വയറു കുറക്കാന്‍ പത്ത് തരം ആഹാര സാധനങ്ങള്‍
ജീവിതത്തില്‍ ഉപകാരപ്പെടും… വായിച്ചു ഷെയര്‍ ചെയ്യു….

തിന്നിട്ടും തിന്നിട്ടും മതി വരുന്നില്ല…പറഞ്ഞിട്ടും പറഞ്ഞിട്ടും മതി വരുന്നില്ല.ഈ വയറിന്റെ ഒരു കാര്യം; എല്ലാം ഒരു ചാണ്‍ വയറിന് വേണ്ടിയാണ് എന്നൊക്കെയാണ് പറച്ചില്‍ .പക്ഷേ , പലപ്പോഴും ഒരു ചാണ്‍ എന്നത് ഒരു ചാക്ക് വയറായിപ്പോകും.

അതേ പലവട്ടം പറഞ്ഞതാണ്, വയറഴകിന്റെ കാര്യം. ആറുകട്ട മസിലും എട്ടുകട്ട മസിലുമൊന്നുമില്ലെങ്കിലും തള്ളിനില്‍ക്കാത്ത ഒരു വയര്‍, നല്ല സ്വപ്നം. പക്ഷേ വറുത്തതും പൊരിച്ചതും കുഴച്ചതുമൊക്കെ കാണുമ്പോള്‍ എല്ലാം അങ്ങ് മറന്നുപോകും. വായില്‍ കപ്പലോടുന്ന വെള്ളം നിറയാതിരിക്കാന്‍ കിട്ടുമ്പോഴൊക്കെ ‘നോ’ എന്ന് പറയാതെ വാരിവലിച്ചങ്ങ് തിന്നും. പിന്നെ തള്ളിയവയറും താങ്ങിപ്പിടിച്ച് നടക്കാനും ഓടാനും പോകും. ഇതൊന്നു കുറഞ്ഞു കിട്ടണമല്ലോ? എന്തുചെയ്യാം, ഒന്നൊതുങ്ങി വരുമ്പോഴേക്കും പിന്നെയും തീറ്റ തുടങ്ങും. തിന്നണ്ട എന്നൊന്നും പറയുന്നില്ല. ഈ തീറ്റയെടുപ്പില്‍ അല്പം സെലക്ഷന്‍ കൊണ്ടുവന്നാലോ? വയറിനു വേണ്ടി നമുക്ക് അല്പം സെലക്ടീവാകാം.ആദ്യം വയറൊതുക്കാന്‍ പറ്റിയ വളരെ രുചികരമായ 10 കൂട്ടം ആഹാരസാധനങ്ങളില്‍ നിന്ന് തുടങ്ങാം.വയറിനുവേണ്ടി ചെയ്യുന്ന വ്യായാമങ്ങള്‍ക്കൊപ്പം ആഹാര നിയന്ത്രണവും തിരഞ്ഞെടുക്കപ്പെട്ട ഭക്ഷണ പദാര്‍ഥങ്ങളുമാകുമ്പോള്‍ ഇരട്ടിഫലം ഉറപ്പ്.

ബദാം

പണക്കാരന്റെ പരിപ്പ് എന്ന പേരുദോഷം തീര്‍ത്ത് ഇപ്പോള്‍ ഏതൊരാള്‍ക്കും സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്ന് വാങ്ങാന്‍ കഴിയുന്ന ഒന്നായി ബദാം മാറിയിട്ടുണ്ട്. ശരീരത്തിനാവശ്യമായ പ്രോട്ടീന്‍, നാരുകള്‍, വൈറ്റമിന്‍-ഇഎന്നിവകൊണ്ട് സമ്പുഷ്ടമാണ് ബദാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ശരീരത്തിന് ആവശ്യമായ ഊര്‍ജം നല്‍കുന്ന, പേശികള്‍ക്ക് കരുത്ത് നല്‍കുന്ന മൂലകമായ മഗ്‌നീഷ്യവും ബദാംപരിപ്പില്‍ അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കപ്പെട്ടാല്‍ തന്നെ ആഹാരത്തോടുള്ള ആര്‍ത്തിയും വാരിവലിച്ചുള്ള തീറ്റയും അതുവഴിയുണ്ടാകുന്ന അമിതവണ്ണവും കുറയും. ഇതിനൊക്കെ പുറമേ ബദാം പരിപ്പിലടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ ശരീരത്തില്‍ കൊഴുപ്പടിഞ്ഞു കൂടുന്നതിനെ ചെറുക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.ദിവസം 30 ഗ്രാം ബദാംപരിപ്പ് (ഏകദേശം 23 എണ്ണം) ശീലമാക്കൂ.ഒരാഴ്ചയ്ക്കുള്ളില്‍ വ്യത്യാസമറിയാം. അപ്പോള്‍ ഇന്നു മുതല്‍ ബദാം പരിപ്പ് സിന്ദാബാദ്. (ബദാം അരച്ച് പാലില്‍ ചേര്‍ത്ത് ദിവസവും കഴിച്ചാല്‍ സൗന്ദര്യം വര്‍ധിക്കുമെന്നും പറയുന്നുണ്ട്)

മുട്ട

ലോകത്ത് വെച്ച് കിട്ടാവുന്ന ഏറ്റവും മികച്ച സമീകൃതാഹാരം. എന്നുവെച്ചാല്‍ ഒരു മനുഷ്യശരീരത്തിനാവശ്യമായ എല്ലാ മൂലകങ്ങളും പ്രകൃതി ഉരുട്ടിയെടുത്ത് അടച്ചുവെച്ചതാണ് മുട്ട. പേശികള്‍ മുതല്‍ തലച്ചോറിനുവരെ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ പ്രോട്ടീന്‍, അമിനോ ആസിഡ്, സിങ്ക് തുടങ്ങിയ മൂലകങ്ങളുടെ കലവറയാണ് ഇത്തിരിപ്പോരം വരുന്ന ഒരു മുട്ട. രാവിലെ കാര്‍ബോഹൈഡ്രേറ്റുകള്‍ നിറഞ്ഞ പ്രഭാതഭക്ഷണം കഴിക്കുന്നവരേക്കാള്‍ വിശപ്പ് കുറവായിരിക്കും മുട്ട ഉള്‍പ്പെടുന്ന കാര്‍ബോ ഹൈഡ്രേറ്റ് കുറഞ്ഞ പ്രഭാത ഭക്ഷണം കഴിക്കുന്നവര്‍ക്ക് എന്ന് പഠനങ്ങള്‍ പറയുന്നു. വിദേശികള്‍ രാവിലെ ഒരു ഗ്ലാസ് നാരങ്ങാവെള്ളവും ഒരു മുട്ട പുഴുങ്ങിയതുമാണ് ബ്രേക്ക് ഫാസ്റ്റായി കഴിക്കുന്നത്. രക്തത്തില്‍ കൊളസ്‌ട്രോളിന്റെ അളവ് കൂടുതലാണ് എങ്കില്‍ മുട്ട അധികം കഴിക്കേണ്ട. കാരണം ഒരു മുട്ടയില്‍ 213 മി. ഗ്രാം കൊളസ്‌ട്രോള്‍ അടങ്ങിയിട്ടുണ്ട്.

ആപ്പിള്‍

An apple a day keeps the doctor away എന്നാണ് ചൊല്ല് .അമിത വണ്ണം കുറയ്ക്കാനും ആപ്പിള്‍ സഹായിക്കും. ഒരു ആപ്പിളിന്റെ 85 ശതമാനം ജലാംശമാണ്. ആപ്പിള്‍ കഴിക്കുമ്പോള്‍ വിശപ്പ് മാറും, ജലാംശം കൂടുതലായതിനാല്‍ അമിതവണ്ണവും വരില്ല. ദിവസം മൂന്ന് ആപ്പിള്‍ എങ്കിലും കഴിക്കുന്നവരുടെ വണ്ണം മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ കുറയും.മാത്രമല്ല ചില അര്‍ബുദങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ക്യൂയര്‍സെറ്റീന്‍ എന്ന പദാര്‍ഥം ആപ്പിളില്‍ അടങ്ങിയിട്ടുണ്ടെന്നാണ് ശാസ്ത്രലോകം പറയുന്നത്. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും ശ്വാസകോശങ്ങള്‍ക്ക് കരുത്ത് പകരുന്നതിനും ആപ്പിളിന് കഴിവുണ്ട്

തൈര്

ചാടിയ കുടവയറിനെ ഒതുക്കാന്‍ പറ്റിയ ഭക്ഷണങ്ങളില്‍ പരമപ്രധാനമാണ് തൈര്, കാത്സ്യത്തിന്റെ നിറകുടം. തൈരിലെ പ്രോബയോട്ടിക് ബാക്ടീരിയ ദഹന പ്രക്രിയ സുഗമമാക്കും. മലബന്ധം, അജീര്‍ണം, ഗ്യാസ്ട്രബിള്‍ തുടങ്ങിയ സാധാരണയായുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ച് വീര്‍ത്തിരിക്കുന്ന വയറിനെ ചുരുക്കാന്‍ അത്യുത്തമമാണ് തൈര്. കൊഴുപ്പ് നീക്കിയ തൈര് ദിവസം മൂന്ന് കപ്പെങ്കിലും കഴിക്കുക.

മീന്‍

നോണ്‍ – വെജിറ്റേറിയന്‍ ന്മാര്‍ക്കും സന്തോഷിക്കാം. ചാള, മത്തി, അയല, ട്യൂണ തുടങ്ങിയ മീനുകള്‍ ഒമേഗ-3-ഫാറ്റി ആസിഡിന്റെ മൊത്തക്കച്ചവടക്കാരാണ്. ഈ മത്സ്യങ്ങള്‍ കഴിക്കുന്നത് ശരീരത്തിലടിഞ്ഞുകൂടിയ കൊഴുപ്പിനെ കത്തിച്ചുകളയാനും ഉചാപചയ പ്രവര്‍ത്തനങ്ങളെ സുഗമമാക്കാനും ഉപകരിക്കും. ഈ മത്സ്യങ്ങള്‍ സ്ഥിരമായി കഴിക്കുന്നവരുടെ രക്തത്തിലെ ഗ്ലൂക്കോസ്-ഇന്‍സുലിന്‍ ബന്ധത്തില്‍ ആരോഗ്യപരമായ മാറ്റമുണ്ടെന്ന് ഓസ്‌ട്രേലിയയില്‍ നടത്തിയ ഒരു പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്ന കടല്‍മത്സ്യങ്ങളിലെ ചില ഘടകങ്ങള്‍ ദഹനപ്രക്രിയയെ നിയന്ത്രിക്കുകയും ഭക്ഷണത്തോടുള്ള ആര്‍ത്തി കുറയ്ക്കുകയും ചെയ്യുന്നതായി പറയുന്നുണ്ട്.

ചോളം

അരി, ഗോതമ്പ് തുടങ്ങി ശരീരം വണ്ണംവെക്കുന്നതിനുകാരണമായ കാര്‍ബോ ഹൈഡ്രേറ്റുകള്‍ അടങ്ങിയ ഭക്ഷണത്തിനുപകരം പ്രോട്ടീനും വൈറ്റമിന്‍ ബിയും മൂലകങ്ങളും കൂടുതലായടങ്ങിയിട്ടുള്ള ചോളം ഉള്‍പ്പെടുത്താവുന്നതാണ്. പ്രഭാതഭക്ഷണത്തില്‍ അരിയാഹാരത്തെ മാറ്റി ചോളംകൊണ്ടുള്ള റൊട്ടി, ഉപ്പു മാവ് എന്നിവ ഉണ്ടാക്കി കഴിക്കാം. ചോളമാകുമ്പോള്‍ അധികം കഴിക്കാതെ തന്നെ വയര്‍ നിറയുകയും ചെയ്യും.

പച്ചിലക്കറികള്‍

കാത്സ്യസമ്പുഷ്ടമാണ് പച്ചിലക്കറികള്‍. ഒരു കപ്പ് ബ്രോക്കോളി കഴിച്ചാല്‍ (കോളീഫ്ലവര്‍ ഇനം) ഒരു ദിവസം ശരീരത്തിനാവശ്യമായ നാരുകളുടെ 20 ശതമാനം ലഭിക്കും. അര്‍ബുദത്തെ ചെറുക്കുന്ന കരോട്ടിനോയിഡ്‌സ് എന്ന പദാര്‍ഥവും ഇലക്കറികളില്‍ അടങ്ങിയിട്ടുണ്ട്. കോളീഫ്ലവര്‍, ചീര, മുട്ടക്കോസ്, ബ്രോക്കോളി തുടങ്ങിയ ഇലവര്‍ഗങ്ങള്‍ ആഹാരശീലങ്ങളില്‍ ഉള്‍പ്പെടുത്തുക.

സ്‌ട്രോബെറി & മൾബറി

ഏറ്റവും കൂടുതല്‍ നാരുകളടങ്ങിയ പഴങ്ങളാണ് ബെറീസ് കുടുംബത്തിലേത്. നാരുകള്‍ കൂടുതലടങ്ങിയ ഭക്ഷണം കഴിച്ചാല്‍ ഗുണങ്ങള്‍ പലതാണ്. നമ്മള്‍ കഴിക്കുന്ന മറ്റ് ആഹാരപദാര്‍ഥങ്ങളില്‍ നിന്ന് നല്ലൊരു ഭാഗം നാരുകള്‍ ആഗിരണം ചെയ്യുകയും പൂര്‍ണമായും ദഹിച്ച് ശരീരത്തോട് ചേരും മുമ്പ് തന്നെ അവയെ വിസര്‍ജ്യങ്ങളിലൂടെ പുറത്ത് കളയുകയും ചെയ്യും. ഇത് മൂലം മറ്റ് ഭക്ഷണം കൂടുതല്‍ ശരീരത്തിലെത്തിയാലും അവ അടിഞ്ഞുകൂടി അമിത വണ്ണത്തിന് കാരണമാകുമെന്ന പേടി വേണ്ട. ബെറിപ്പഴങ്ങള്‍ നല്ല ആന്റീ ഓക്‌സിഡന്റുകള്‍ കൂടിയാണ്. അര്‍ബുദരോഗത്തെ ചെറുക്കും. രക്തയോട്ടം സുഗമമാക്കും, പേശീതന്തുക്കളുടെ പ്രവര്‍ത്തനം ആയാസരഹിതമാക്കും. അങ്ങനെ ഒട്ടനവധി ഗുണങ്ങളാണ് ബെറിപ്പഴങ്ങള്‍ക്കുള്ളത്.

വെജിറ്റബിള്‍ സൂപ്പ്

സാധാരണഗതിയില്‍ സാമ്പാറിനെയാണ് നമ്മള്‍ വെജിറ്റബിള്‍ സൂപ്പ് എന്ന് പറയുന്നത്. സാമ്പാറും വെജിറ്റബിള്‍ സൂപ്പാണ്.പക്ഷേ, കായവും സാമ്പാര്‍പൊടിയും ഉരുളക്കിഴങ്ങുമൊന്നുമിടാതെ പച്ചക്കറികളായ വെണ്ടയ്ക്ക, തക്കാളി, കാരറ്റ്, ബീന്‍സ് തുടങ്ങിയ സാധനങ്ങളൊക്കെ വെള്ളം കുറച്ചു പുഴുങ്ങി ആവശ്യത്തിന് ഉപ്പും മുളകുപൊടിയുമൊക്കെയിട്ട് (അല്പം കുരുമുളക് കൂടിയുണ്ടെങ്കില്‍ നന്നായി) സൂപ്പാക്കി കഴിക്കുക. ഇത്തരം സൂപ്പ് ചോറുണ്ണുന്നതിന് മുമ്പ് കഴിക്കണം. വെജിറ്റബിള്‍ സൂപ്പ് കഴിക്കുമ്പോള്‍തന്നെ വയര്‍ നിറയുമെന്നതിനാല്‍ മറ്റ് ആഹാരം കുറയും. അമിതവണ്ണം ഇല്ലാ താകും.

പയറുവര്‍ഗങ്ങള്‍

ആരോഗ്യത്തോടെ നല്ല പയറു പോലെ നടക്കണമെങ്കില്‍ പയര്‍ വര്‍ഗങ്ങള്‍ ആഹാരശീലമാക്കുക. പ്രോട്ടീന്റെയും ആന്റി ഓക്‌സിഡന്റിന്റെയും നിറകുടങ്ങളാണ് പയര്‍, വന്‍പയര്‍, ചെറുപയര്‍, ഗ്രീന്‍പീസ്, ബീന്‍സ് തുടങ്ങി പയര്‍ കുടുംബത്തിലെ ഒരുവിധപ്പെട്ട എല്ലാ അംഗങ്ങളെയും നമുക്ക് ഭക്ഷിക്കാം. വണ്ണം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ തലേ ദിവസം രാത്രി വെള്ളത്തിലിട്ട് മുളപ്പിച്ച കടല രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് നല്ലതാണ്.

ഒഴിവാക്കേണ്ടവ

ഇതത്രയും വയര്‍ കുറയ്ക്കാന്‍വേണ്ടി കഴിക്കാന്‍ കൊള്ളാവുന്ന ആഹാരങ്ങളാണ്.അതുപോലെ തന്നെ വയര്‍ കുറയ്ക്കാന്‍വേണ്ടി ഒഴിവാക്കേണ്ട ആഹാരങ്ങളുമുണ്ട്.പൊറോട്ട,മാട്ടിറച്ചി (ബീഫ്), പന്നിയിറച്ചി, എണ്ണപ്പലഹാരങ്ങള്‍, ഉരുളക്കിഴങ്ങ്, കാര്‍ബണേറ്റഡ് ഡ്രിങ്‌സ് തുടങ്ങി ഒട്ടുമിക്ക പുത്തന്‍പുതുഭക്ഷണങ്ങളും ആറുകട്ട മസില്‍ വയറിന്റെ ശത്രുക്കളാണ്. അതുകൊണ്ട് വയറിനുള്ള വര്‍ക്ക്ഔട്ടിന് പുറമേ ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതും നല്ലതാണ

The post വയറു കുറക്കാന്‍ പത്ത് തരം ആഹാര സാധനങ്ങള്‍ appeared first on Mallutech .

ആയുര്‍ദൈര്‍ഘ്യത്തിന് പിന്നിലെ ജാപ്പനീസ് രഹസ്യങ്ങള്‍
ആയുര്‍ദൈര്‍ഘ്യത്തിന് പിന്നിലെ ജാപ്പനീസ് രഹസ്യങ്ങള്‍….!!!

കൂടുതല്‍ കാലം ജീവിച്ചിരിക്കാന്‍ ആഗ്രഹിക്കാത്തവരുണ്ടോ? നമ്മുടെ രാജ്യത്തെ ശരാശരി ആയുര്‍ദൈര്‍ഘ്യം 66 വയസ് ആണ്. എന്നാല്‍ ജപ്പാനില്‍ ഇത് 83 വയസ് ആണ്. ലോകത്തെ ഏറ്റവും ആയുര്‍ദൈര്‍ഘ്യമുള്ള രാജ്യമാണ് ജപ്പാന്‍. ജപ്പാനില്‍ 100 വയസിന് മുകളില്‍ പ്രായമുള്ള അമ്പതിനായിരത്തില്‍ അധികം ആളുകളുണ്ടെന്ന് പറഞ്ഞാല്‍ നമ്മുടെ നാട്ടുകാര്‍ക്ക് അതൊരു വിസ്‌മയമായി തോന്നും. ജപ്പാനില്‍ ആയുര്‍ദൈര്‍ഘ്യം കൂടിയതിന് പിന്നില്‍ ചില കാര്യങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം…

1, ജാപ്പനീസ് ഭക്ഷണശൈലി

ലോകത്തെ മറ്റുള്ള സ്ഥലങ്ങളെ അപേക്ഷിച്ച് ഏറെ ആരോഗ്യകരമായ ഭക്ഷണശൈലിയാണ് ജപ്പാന്‍കാര്‍ പിന്തുടരുന്നത്. മല്‍സ്യം ധാരാളമായി കഴിക്കുന്നവരാണ് ജപ്പാന്‍കാര്‍. ലോക ജനസംഖ്യയുടെ രണ്ടു ശതമാനം മാത്രമാണ് ജപ്പാനിലേത്. എന്നാല്‍ ലോകത്ത് ആകെയുള്ള മല്‍സ്യഭക്ഷണത്തില്‍ 10 ശതമാനവും അകത്താക്കുന്നത് ജപ്പാന്‍കാരാണ്. പ്രധാനമായും സാല്‍മണ്‍, ട്യൂണ വിഭാഗങ്ങളില്‍പ്പെട്ട മല്‍സ്യങ്ങളാണ് ജപ്പാന്‍കാര്‍ കൂടുതലായും കഴിക്കുന്നത്.

അടുത്തതായി ജപ്പാന്‍കാരുടെ ചായകുടി പ്രേമമാണ് എടുത്തുപറയേണ്ടത്. ലോകരാജ്യങ്ങളില്‍ ഏറ്റവുമധികം ചായ കുടിക്കുന്നവരില്‍ ആദ്യ പത്തു സ്ഥാനത്തിനുള്ളിലാണ് ജപ്പാന്റെ സ്ഥാനം. അതായാത് ചൈനയേക്കാള്‍ മുകളില്‍. പ്രധാനമായും ഗ്രീന്‍ടീയാണ് ജപ്പാന്‍കാര്‍ കുടിക്കുന്നത്. ഒരു ദിവസം കുറഞ്ഞത് അഞ്ചു കപ്പ് ഗ്രീന്‍ടീ കുടിക്കുന്നതാണ്, ജപ്പാനിലെ മരണനിരക്ക് 26 ശതമാനം വരെ കുറയ്‌ക്കുന്നത്.

പച്ചക്കറികള്‍- പച്ചക്കറികളും പഴങ്ങളും കൂടുതലായി കഴിക്കുന്നവരാണ് ജപ്പാന്‍കാര്‍. ഭക്ഷണത്തിനൊപ്പം കുറഞ്ഞത് നാലുതരം പച്ചക്കറികളെങ്കിലും ജപ്പാന്‍കാര്‍ ഉപയോഗിക്കുന്നുണ്ട്. ഇത് കൂടുതല്‍ ആന്റി ഓക്‌സിഡന്റ് ശരീരത്തില്‍ എത്തുന്നതിനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കുന്നതിനും സഹായകരമാണ്. മധുര കിഴങ്ങ്, ഗോയ എന്ന പച്ചക്കറി എന്നിവയും ജപ്പാന്‍കാര്‍ കൂടുതലായി കഴിക്കുന്നുണ്ട്.

പച്ചമരുന്നുകളുടെ വിപുലമായ ശേഖരം- മഞ്ഞള്‍, ഇഞ്ചി തുടങ്ങിയ നിരവധി ആരോഗ്യഗുണങ്ങളുള്ള പ്രകൃതിദത്ത മരുന്നുകള്‍, ജപ്പാന്‍കാര്‍ കൂടുതലായി ഉപയോഗിക്കുന്നുണ്ട്. ഓരോ ജപ്പാന്‍കാരുടെയും വീടുകളില്‍ പച്ചമരുന്നുകളുടെ വിപുലമായ ഒരു തോട്ടം തന്നെ കാണും.

2, ആരോഗ്യജീവനം- ജപ്പാന്‍കാരുടെ പെരുമാറ്റം സ്വഭാവം എന്നിവയൊക്കെ മാനസികമായ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതാണ്. മുതിര്‍ന്നവരെ ഏറെ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും, സംരക്ഷിക്കുകയും ചെയ്യുന്നവരാണ് ജപ്പാന്‍കാരുടെ സവിശേഷത. കുടുംബാംഗങ്ങളെ സ്‌നേഹിക്കുന്നതിനൊപ്പം മറ്റുള്ളവരെ സഹായിക്കുന്നതിനും സംരക്ഷിക്കുന്നതിനും ഒരു മടിയുമില്ലാത്തവരാണ് ജപ്പാന്‍കാര്‍. അതുപോലെ കഴിഞ്ഞകാല ജീവിതത്തിലെ മോശം സംഭവങ്ങള്‍ അവര്‍ ഓര്‍ത്തുവെക്കാറില്ല. എപ്പോഴും സന്തോഷത്തോടെ ജീവിക്കാനാണ് ജപ്പാന്‍കാര്‍ ഇഷ്‌ടപ്പെടുന്നത്. മറ്റുള്ള രാജ്യക്കാരെ അപേക്ഷിച്ച് കൂടുതല്‍ ചിരിക്കുന്നവരാണ് ജപ്പാന്‍കാര്‍. ഇത് മാനസികസമ്മര്‍ദ്ദം കുറഞ്ഞ ഒരു ജീവിതശൈലിയാണ് അവര്‍ക്ക് നല്‍കുന്നത്.

3, ശാരീരികക്ഷമതയില്‍ വിട്ടുവീഴ്‌ചയില്ല- ജപ്പാന്‍കാരെ സംബന്ധിച്ച് മെച്ചപ്പെട്ട ശാരീരികക്ഷമതയാണ് നല്ല ആരോഗ്യം. കഠിനമായി വ്യായാമം ചെയ്യുന്ന കാര്യത്തില്‍ അവര്‍ ഒരു വിട്ടുവീഴ്‌ചയും വരുത്താറില്ല. അതുപോലെ ജപ്പാന്‍കാരുടെ വീടുകളില്‍ കൂടുതല്‍ ഫര്‍ണീച്ചറുകളോ യന്ത്രവല്‍കൃത ഉപകരണങ്ങളോ ഉണ്ടാകാറില്ല. ജോലികള്‍ കൂടുതല്‍ തനിയെ ചെയ്യുന്ന ജപ്പാന്‍കാര്‍ ഏറെയും തറയില്‍ ഇരുന്നാണ് ഭക്ഷണം കഴിക്കുന്നത്. രാവിലെയും വൈകിട്ടും സൂര്യപ്രകാശം ഏല്‍ക്കുന്നതുവഴി, ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ ഡി കൈവരിക്കാന്‍ ജപ്പാന്‍കാര്‍ ശ്രമിക്കാറുണ്ട്.

#കടപ്പാട് #ഏഷ്യാനെറ്റ് #ന്യൂസ്

The post ആയുര്‍ദൈര്‍ഘ്യത്തിന് പിന്നിലെ ജാപ്പനീസ് രഹസ്യങ്ങള്‍ appeared first on Mallutech .