സ്റ്റിക്കി നോട്ടുകള്‍ സേവ് ചെയ്യാൻ ഗൂഗിൾ അപ്ലിക്കേഷൻ – ഗൂഗിള്‍ കീപ്പ്


ഗൂഗിള്‍ നല്‍കുന്ന ക്ലൗഡ് അധിഷ്ഠിത നോട്ട് റ്റേക്കിംഗ് ആപ്പ് ആണ് ഗൂഗിള്‍ കീപ്പ്. പൂര്‍ണ്ണമായും സൗജന്യമായ ഈ ആപ്ലിക്കേഷന്‍ ഗൂഗിളിന്‍റെ തന്നെ മറ്റൊരു സേവനമായ ഡ്രൈവിന്‍റെ ഒരു എക്സ്റ്റന്‍ഷന്‍ കൂടിയാണ്.

എവര്‍നോട്ട് പോലുള്ള ആപ്പുകളുമായി തട്ടിച്ച് നോക്കുമ്പോള്‍ അത്ര പ്രത്യേകതകള്‍ ഒന്നുമില്ലെങ്കിലും എനിക്കേറ്റവും ഇഷ്ടപ്പെട്ട ഫീച്ചര്‍ ഗൂഗിളിന്‍റെ തന്നെ അക്കൗണ്ടുമായുള്ള സിംക് ആണ്. വെറും 3MB വലിപ്പമേ ഉള്ളൂ എന്നതും പ്രത്യേകതയാണ്.

കീപ്പിന്‍റെ മറ്റ് പ്രത്യേകതകള്‍:

ടെക്സ്റ്റ്, സൗണ്ട്, ഇമേജ്, ലിസ്റ്റ് നോട്ടുകള്‍ തയ്യാറാക്കാം.

വി‍ഡ്ജെറ്റ് ഉപയോഗിച്ച് വളരെ പെട്ടെന്ന് നോട്ടുകള്‍ ഉണ്ടാക്കാം.

പ്രധാനപ്പെട്ട നോട്ടുകള്‍ക്ക് റിമൈന്‍ഡര്‍ നല്‍കാം.

ഗൂഗിള്‍ നൗ വുമായി ചേര്‍ന്ന് ദിനേനയുള്ള നമ്മുടെ പ്രവര്‍ത്തനങ്ങളില്‍ സഹായകമായേക്കാം.

ഓരോ നോട്ടുകള്‍ക്കും അവ എളുപ്പത്തില്‍ കണ്ടെത്താനായി കളര്‍ കോഡുകള്‍ നല്‍കാം.

ഏറ്റവും വലിയ പ്രത്യേകത ഇങ്ങനെ ആ‍‍ഡ് ചെയ്യുന്ന എല്ലാ നോട്ടുകളും ഗൂഗിള്‍ ഡ്രൈവിലേക്ക് സുരക്ഷിതമായി സേവ് ചെയ്തു വെക്കുകയും അവ നമുക്ക് എവിടെ നിന്നും ആക്സസ് ചെയ്യുകയും ചെയ്യാം.

അതിനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യുക, https://keep.google.com

എന്‍റെ ദൈനംദിന ആവശ്യ ഘട്ടങ്ങളില്‍ ഗൂഗിള്‍ കീപ്പ് ഒരുപാട് ഉപകാരപ്പെട്ടിട്ടുണ്ട്. നിങ്ങളും ഉപയോഗിച്ച് നോക്കുക.