എഗ്ഗ് മോളി
ഇന്ന് നമുക്ക് എഗ്ഗ് മോളി ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം.
ചപ്പാത്തി, അപ്പം എന്നിവയ്‌ക്കൊപ്പം കഴിക്കാന്‍ അനുയോജ്യമായ മുട്ടക്കറികളില്‍ ഏറ്റവും മികച്ചതാണ് എഗ്ഗ് മോളി. കുരുമുളക് പൊടിയും മസാലക്കൂട്ടുകളും ചേര്‍ത്തുണ്ടാക്കുന്ന എഗ്ഗ് മോളി ഭക്ഷണപ്രിയരുടെ മനസ്സില്‍ ഇടംപിടിക്കും.
ചേരുവകള്‍
മുട്ട- 5 എണ്ണം
സവാള- ഒന്ന്
തക്കാളി- ഒന്ന്
പച്ചമുളക്- 4 എണ്ണം
വെളുത്തുള്ളി- 4
കുരുമുളക് പൊടി- ഒന്നരടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- കാല്‍ ടീസ്പൂണ്‍
മല്ലിപ്പൊടി- അരടീസ്പൂണ്‍
കറിവേപ്പില- കുറച്ച്
വെളിച്ചെണ്ണ- 2 ടേബിള്‍ സ്പൂണ്‍
തേങ്ങാപ്പാല്‍ (ഒന്നാംപാല്‍)- ഒരുകപ്പ്
രണ്ടാംപാല്‍- ഒന്നരക്കപ്പ്
ഉപ്പ്- പാകത്തിന്
തയ്യാറാക്കുന്ന വിധം
1. ഇഡ്ഡലി പാത്രത്തില്‍ വച്ച് കുരുമുളക് പൊടിയും ഉപ്പും ചേര്‍ത്ത് മുട്ട വേവിക്കുക.
2. ഒരു പാനില്‍ എണ്ണ ചൂടാക്കി അരിഞ്ഞുവച്ചിരിക്കുന്ന വെളുത്തുളളി വഴറ്റുക. കുറച്ച് സമയത്തിന് ശേഷം സവാള, പച്ചമുളക് എന്നിവ കൂടി ചേര്‍ത്തിളക്കുക.
3. ഉള്ളി നല്ല ബ്രൗണ്‍ നിറമാകുമ്പോള്‍ മഞ്ഞള്‍പ്പൊടി, ഉപ്പ്, രണ്ടാംപാല്‍ എന്നിവ ചേര്‍ത്ത് 4-5 മിനിറ്റ് ചെറിയ തീയില്‍ വേവിക്കുക.
4. ഇതിലേക്ക് കഷണങ്ങളാക്കിയ തക്കാളിയും കുരുമുളക് പൊടിയും ചേര്‍ക്കുക.
5. ഇനി ഒന്നാംപാലും മുട്ടയും ചേര്‍ക്കണം. നന്നായി ഇളക്കി ചേര്‍ക്കുക. കറി തിളയ്ക്കുമ്പോള്‍ തീ അണയ്ക്കുക.
6. എഗ്ഗ് മോളി തയ്യാര്‍