ക്യാരറ്റ് തോരൻ


വിറ്റമിൻ എ അടക്കം നിരവധി പോഷകങ്ങൾ അടങ്ങിയ ക്യാരറ്റ്‌ ആരോഗ്യദായകമായ ഒരു വിഭവം ആണ്‌ ഇത്‌ ഉപയോഗിച്ച്‌ ഇന്ന് നമുക്ക്‌ തോരൻ ഉണ്ടാക്കുന്നത്‌ നോക്കാ.

 

ചേരുവകൾ

ക്യാരറ്റ് – 4 എണ്ണം

പച്ചമുളക് – 3 എണ്ണം

കറിവേപ്പില – 4 തണ്ട്

ഉപ്പ് – ആവശ്യത്തിന്

നാളികേരം ചിരകിയത് – 1.25 കപ്പ്

വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ

 

തയ്യാറാക്കുന്ന വിധം

 

പാനിലേക്ക് എണ്ണ ഒഴിച്ചു ചൂടാകുമ്പോൾ കറിവേപ്പില, പച്ചമുളക്, ക്യാരറ്റ് ഗ്രേറ്റ് ചെയ്തത്, ഉപ്പ് എന്നിവ ചേർത്ത് ഇളക്കി കൊടുക്കുക.

ക്യാരറ്റ് സോഫ്റ്റ് ആയി വരുമ്പോൾ അതിലേക്കു നാളികേരം ചിരകിയത് ചേർത്ത് മിക്സ് ചെയ്തു കൊടുക്കുക. ക്യാരറ്റ് തോരൻ റെഡി.