ഗൂഗിളിന്‍റെ പുതിയ വീഡിയോ കോളിംഗ് ആപ്പ്


ഗൂഗിളിന്റെ പുതിയ വീഡിയോ കോളിംഗ് ആപ്പ് എത്തിക്കഴിഞ്ഞു..ഇവൻ മറ്റു എല്ലാ വീഡിയോ കോളിംഗ് ആപ്ലിക്കേഷനെക്കാളും മികച്ചത്.. ഇനി ധൈര്യമായി വീഡിയോ കാൾ ചെയ്യാം.. വീഡിയോ ലീക്കാകും എന്ന് ഒരു പേടിയും വേണ്ട.. 100% സേഫാണ്

google-duoവീഡിയോ കോള്‍ ആപ്ലിക്കേഷന്‍ ലോകത്ത് വിപ്ലവം ഉണ്ടാക്കുക എന്നതൊന്നുമല്ല ഇതിന്‍റെ ലക്ഷ്യം. കൂടുതല്‍ ആധുനികമായ കാഴ്ചപ്പാടുമായാണ് ഗൂഗിളിന്‍റെ ഈ ഉദ്യമം. ഈ വര്‍ഷത്തെ ഗൂഗിള്‍ ആന്വല്‍ ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ വരവ് പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ അത്ര ആകര്‍ഷകമായിരുന്നില്ല ഈ ആപ്പ്. എന്നാല്‍ ഉപയോഗിച്ച് തുടങ്ങുമ്പോള്‍ ഈ ചിന്ത നീങ്ങും. പിന്നീട്  മറ്റൊരു വീഡിയോ കോള്‍ ആപ്പിനെ കുറിച്ച് ചിന്തിക്കുക പോലുമില്ലെന്ന് ഉപയോഗിച്ചവര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

അതെ. ഡ്യുയോ വളരെ സിമ്പിളാണ്! പവര്‍ഫുള്ളുമാണ്. ആകെ വേണ്ടത് ഒരു ഫോണ്‍ നമ്പര്‍ മാത്രം! നമ്മുടെ കോണ്ടാക്റ്റ് ലിസ്റ്റില്‍ ഉള്ള ആരുമായും ഇതിലൂടെ ആശയവിനിമയം നടത്താം. വ്യക്തിവിവരങ്ങള്‍ നല്‍കി പ്രത്യേകം വേറെ അക്കൌണ്ട് ഉണ്ടാക്കേണ്ട ആവശ്യമില്ല. മൂന്നേ മൂന്നു സിമ്പിള്‍ സ്റ്റെപ്പുകളില്‍ സൈന്‍ അപ്പ് ചെയ്യാം. Android 6.0 Marshmallow യോ അതിന്റെ മുകളിലുള്ള വേര്‍ഷനുകളോ ഉപയോഗിക്കുന്നവര്‍ക്ക് ആദ്യം തന്നെ കുറെ പെര്‍മിഷന്‍ റിക്വസ്റ്റുകള്‍ വരും. ഫോണ്‍ നമ്പര്‍ നല്‍കുക. എസ്.എം.എസ്  വഴി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണം. യൂസര്‍നെയിമോ പാസ്സ്വേര്‍ഡോ ഒന്നും വേണ്ട. Facetime, Skype, Hangouts തുടങ്ങിയ എല്ലാ ആപ്പുകളെക്കാളും വേഗത്തില്‍ സൈനപ്പ് ചെയ്യാം. ഒറ്റ ടാപ്പില്‍ വീഡിയോ കോളിംഗ് ആരംഭിക്കുകയും ചെയ്യാം.