പുതിയ സ്മാര്‍ട്ട്‌ഫോണുകളുമായി നോക്കിയ തിരിച്ചെത്തുന്നു


2016 അവസാനം അത്യുഗ്രന്‍ സ്മാര്‍ട്ട്‌ഫോണുകളുമായി നോക്കിയ തിരിച്ചെത്തുന്നു. 2016ല്‍ മൈക്രോസോഫ്റ്റുമായുള്ള നോക്കിയ കരാര്‍ അവസാനിച്ചാല്‍ പൂര്‍വാധികം ശക്തിയോടെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ തിരിച്ചുവരുമെന്നാണ് കരുതുന്നതെന്ന് ചൈനീസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

പുതിയ ഫോണുകളും മറ്റു ഉല്‍പന്നങ്ങളും പുറത്തിറക്കുന്ന കാര്യം ചൈനയിലെ നോക്കിയ പ്രസിഡന്റ് മൈക്ക് വാങ്ങാണ് വെളിപ്പെടുത്തിയത്. മൂന്നു മുതല്‍ നാലു ഉല്‍പന്നങ്ങള്‍ വരെ പുറത്തിറക്കുമെന്നും ഇതില്‍ സ്മാര്‍ട്ട്‌ഫോണുകളും ടാബ്ലറ്റും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഫിന്‍ലാന്റിലെ എച്ച്എംഡി ഗ്ലോബല്‍ നിര്‍മ്മിക്കുന്ന നോക്കിയയുടെ രണ്ട് ആന്‍ഡ്രോയിഡ് ഫോണുകള്‍ ഉടന്‍ വിപണിയിലെത്തുമെന്ന് നേരെത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

5.2 ഇഞ്ചും 5.5 ഇഞ്ചും വലിപ്പമുള്ള ഫോണിന് 2k റെസല്യൂഷനാണുള്ളത്. സാംസങ് ഗാലക്സി എസ് 7 എഡ്ജിനും ഗാലക്സി എസ് 7 നും ഒപ്പം നില്‍ക്കുന്ന സ്മാര്‍ട്ട്ഫോണുകളായിരിക്കും ആദ്യഘട്ടത്തില്‍ പുറത്തിറക്കുക.

അതേസമയം ഫോണിന്റെ വിശദാംശങ്ങള്‍ ഇതുവരെ നോക്കിയ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഇതുവരെ സ്മാര്‍ട്ട്ഫോണുകളില്‍ ഉപയോഗിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച സെന്‍സറുകളുമായിട്ടായിരിക്കും ഈ സ്മാര്‍ട്ട്ഫോണുകള്‍ നോക്കിയ ഇറക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.