ആപ്പിളിന്റെ പുതിയ ഐഫോൺ 7 വിപണിയിൽ അവതരിപ്പിച്ചു.


ടെക്ക് ഭീമന്മാരായ ആപ്പിള്‍ ഫോട്ടോഗ്രാഫിക്ക് പ്രാധാന്യം നല്‍കി പുതിയ ഹാന്‍സെറ്റുകള്‍ പുറത്തിറക്കി. ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസും, ആപ്പിള്‍ വാച്ച് എസ് 2 എന്നിവയാണ് പുറത്തിറക്കിയത്. മുന്‍പത്തെ അപേക്ഷിച്ച നിരവധി പുതിയ ഫീച്ചറുകളോടെയാണ് ആപ്പിള്‍ ഫോണുകള്‍ പുറത്തിറങ്ങിയിരിക്കുന്നത്.

ഐഫോൺ 6എസ്സിന്റെ അതേ വിലതന്നെയാണ് പുതിയ ഫോണിനും. ബേസ് മോഡലിന് ഇന്ത്യയിൽ ഏകദേശം 62,500 രൂപയായിരിക്കും വില. യു.എസ്സിൽ ഐഫോൺ 7-ന് 649 ഡോളർ, ഐഫോൺ 7 പ്ലസിന് 749 ഡോളർ, ആപ്പിൾ വാച്ച് 2-ന് 369 ഡോളർ എന്നിങ്ങനെയായിരിക്കും വില.

ഐഫോൺ 7, 32 ജിബി, 128 ജിബി, 256 ജിബി മോഡലുകളിൽ ലഭ്യമായിരിക്കും. ഈ മാസം 16-ന് യു.എസ്. വിപണിയിൽ എത്തും. ഒക്ടോബർ ഏഴിനാണ് ഇന്ത്യയിൽ അവതരിപ്പിക്കുക.

വൈഡ് ആങ്കിള്‍ ലെന്‍സും ടെലി ലെന്‍സുകളും അടങ്ങുന്ന രണ്ട് ക്യാമറകളാണ് ഫോണുകള്‍ക്കുളുടെ പ്രത്യേകത. 7 പ്ലസ്സിനിത് ഡ്യുവല്‍ ക്യാമറയാണ്. 2എക്‌സ് മുതല്‍ 10 എക്‌സ് വരെയുള്ള ഡിജിറ്റല്‍ സൂമിങ്ങും ഇതിന്റെ ചിത്രങ്ങള്‍ക്ക് മികവുറ്റതാക്കും. ഫെയ്‌സ്‌ടൈമിനായി ഏഴ് മെഗാ പിക്‌സല്‍ ഫ്രണ്ട് ക്യാമറയുമുണ്ട്.

വയറുകള്‍ ഇല്ലാത്ത ഇയര്‍ഫോണുകളാണ് മറ്റൊരു ഐഫോണ്‍ സവിശേഷത. എയര്‍പാഡെന്ന എന്ന പേരിലാണ് വയര്‍ലെസ് ഇയര്‍ഫോണുകളും പുറത്തിറക്കുന്നത്. ഇയര്‍ഫോണ്‍ ജാക്കില്ലാതെ ലൈറ്റ്‌നിങ് കണക്ടര്‍ വഴി ഉപയോഗിക്കാനും സാധിക്കും. 3.5 എംഎം ഹെഡഫോണുകള്‍ ഉപയോഗിക്കുവാനുള്ള സൗകര്യമാണ് ഇതിനുള്ളത്.

മാറ്റ് ഫിനിഷോടെയുള്ള ജെറ്റ് ബ്ലാക്ക്, റോസ് ഗോള്‍ഡ്, സില്‍വര്‍ ഗോള്‍ഡ്, ബ്ലാക്ക് എന്നീ വര്‍ണങ്ങളിലുള്ള ഹാന്‍ഡ് സെറ്റുകളാണ് ഐഫോണ്‍ 7 വിപണിയില്‍ എത്തുന്നത്. സാധാരണ ഐഫോണ്‍ സ്‌റ്റോറേജ് കപ്പാസിറ്റിയായ 8, 16, 32 ജിബിയില്‍ നിന്നും 32ജിബി, 128ജിബി, 256 ജിബി എന്നായി ഉയര്‍ത്തിയിട്ടുണ്ട്. കസ്റ്റമൈസ് ചെയ്യാവുന്ന ഹോം ബട്ടണുകള്‍ ഇതിന്റെ മികവേറിയതാകുന്നു. ടാപ്ടിക്ക് എന്‍ജിന്‍ എന്നാണ് ഈ സാങ്കേതിക വിദ്യയ്ക്ക് പേരിട്ടിരിക്കുന്നത്.

ഐഫോണ്‍ 7 പൂര്‍ണമായും വാട്ടര്‍ റസിസ്റ്റന്റാണ്. വെള്ളത്തിൽ വീണാൽ കേടാകില്ലെന്നത് തന്നെയാണ് പ്രധാന സവിശേഷത. ഇതിനായി അത്യാധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സ്വിമ്മിങ് പൂളിൽ വീണാൽ പോലും കേടുവരില്ലെന്നാണ് വാഗ്ദാനം. ബാറ്ററി ചാർജും ഏറെ സമയം നീണ്ടു നിൽക്കും. സെൽഫിയുടെ സാധ്യതകൾ മനസ്സിലാക്കി ഫോൺ ക്യാമറയുടെ നിലവാരവും കൂട്ടുന്നു. വയർലസ് ഹെഡ് ഫോണും ഡ്യൂവൽ ലെൻസ് ക്യാമറയും ആപ്പിളിന്റെ ആരാധകരെ ആവേശത്തിലാക്കുന്നു. ഈ മാസം 16ന് അമേരിക്കയും ബ്രിട്ടണും അടക്കം 30 രാജ്യങ്ങളിലാണ് ഫോൺ വിപണിയിലെത്തുക.

ഏറ്റവും പുതിയ ഓപ്പറേറ്റിങ്ങ് സിസ്റ്റമായ ഐഒഎസ് 10 ആണ് ഇതിന്റെ ഓഎസ്. സ്വിം പ്രൂഫിനൊപ്പം ജിപിഎസും ചേര്‍ന്നാണ് ആപ്പിള്‍ സ്മാര്‍ട്ട് വാച്ച് എസ് 2 പുറത്തിറക്കിയത്. തരങ്കമായിരിക്കുന്ന പോക്കീമോനുപുറമെ മാരിയോ ഗെയ്മും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 16ന് യൂഎസ് വിപണയിലും ഒക്ടോബര്‍ എഴിന് ഇവ ഇന്ത്യന്‍ വിപണിയില്‍ എത്തും. ഐഫോണ്‍ 6നേക്കാള്‍ രണ്ട് മടങ്ങ് വേഗതയേറിയതാണ് പുതിയവ.