സ്മാർട്ട് ഫോണിലെ ബാറ്ററി എങ്ങിനെ സേവ് ചെയ്യാം
ഒരു തവണ ചാര്‍ജ്ജ് ചെയ്താല്‍ ഒരു ദിവസം മുഴുവന്‍ ഉപയോഗിക്കാന്‍ പറ്റുമോ?
ഈ ചോദ്യമാവും മൊബൈല്‍ ഷോപ്പുകളില്‍ ഫോണ്‍ വാങ്ങാനെത്തുന്ന ഒരു ഉപഭോക്താവ് സെയില്‍സ്മാനോട് ചോദിക്കുന്ന ആദ്യത്തെ ചോദ്യം. പുതിയ ഫോണ്‍ വാങ്ങുന്നവര്‍ തങ്ങളുടെ ഫോണില്‍ നിന്നും ഏറ്റവും കൂടുതല്‍ പ്രതീക്ഷിക്കുക മികച്ച ബാറ്ററി ബാക്കപ്പ് ആണെന്ന് ഇതിനകം നടന്ന പല സര്‍വ്വേകളും തെളിയിച്ചിട്ടുണ്ട്. കോള്‍ ചെയ്യാനും മെസ്സേജ് അയക്കാനും മാത്രം സൗകര്യമുണ്ടായിരുന്ന ആദ്യകാല ഫോണുകളിലെ സ്ക്രീനില്‍ ബാറ്ററിയുടെ അവസാനത്തെ ‘കട്ട’ മിന്നുമ്പോള്‍ വലിയ ദുഃഖമുണ്ടാവുമായിരുന്നില്ല. എന്നാല്‍ ഇന്നതല്ല സ്ഥിതി. വാട്സ്ആപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിങ്ങനെ കിടുപിടികള് പലതുണ്ട്. ഇതിന്റെയൊക്കെ നോട്ടിഫിക്കേഷന്‍ കാണാതെ ഉറക്കം വരാത്ത അവസ്ഥയാണിപ്പോഴത്തേത്. ബാറ്ററി തീരാന്‍ പോകുന്നേ എന്ന് സ്മാര്‍ട്ട്ഫോണ്‍ നിലവിളിക്കുമ്പോള്‍ ഹാര്‍ട്ട് അറ്റാക്ക് വന്ന അതേ വേദന ഓരോ ഫോണ്‍ ഉടമയ്ക്കും ഉണ്ടാവും.
പുതിയ സാങ്കേതിക വിദ്യകളടങ്ങിയ ഹൈഎന്‍ഡ് ഫോണുകള്‍ പലതും വിപണിയില്‍ എത്തിയിട്ടുണ്ട്. അന്തരീക്ഷത്തില്‍ നിന്നും ചാര്‍ജ്ജ് ചെയ്യാനുള്ള സംവിധാനം വരെ ഇന്നു നിലവിലുണ്ട്. എന്നിട്ടും ‘എന്റെ ഫോണില്‍ ചാര്‍ജ്ജ് നില്‍ക്കുന്നില്ലേ!’ എന്നുള്ള വിലാപത്തിന് ഒരു പരിഹാരം കാണാന്‍ ആരെക്കൊണ്ടും സാധിച്ചിട്ടില്ല. തമ്മില്‍ ഭേദം തൊമ്മന് എന്നരീതിയില്‍ ചില ഫോണുകള്‍ ഉണ്ടെന്നല്ലാതെ ഈ പ്രശ്നം ഇന്നും പരിഹരിക്കാതെ തുടരുന്നു. ബാറ്ററി ചാര്‍ജ്ജ് നിലനിര്‍ത്താന്‍ ഉതകും എന്ന തരത്തില്‍ പ്രചരിക്കുന്ന ഏറെ കെട്ടുകഥകളും ഇതിനു പിന്നിലുണ്ട്. എന്നാല്‍ ഈ പ്രശ്നം ചെറിയ തോതില്‍ പരിഹരിക്കാന്‍ നമ്മെക്കൊണ്ടാവുകയും ചെയ്യും. ചില പൊടിക്കൈകള്‍ സ്വീകരിക്കണം എന്ന് മാത്രം.
ഓരോ ഫോണിലും ചാര്‍ജ്ജ് അപഹരിക്കുന്ന ചില ഘടകങ്ങളുണ്ട്. അത് ശരിയായ രീതിയില്‍ ക്രമീകരിക്കാമെങ്കില്‍ നല്ലൊരു ശതമാനം വരെ ചാര്‍ജ്ജ് സേവ് ചെയ്യാന്‍ നമുക്കു സാധിക്കും. അവ ഏതൊക്കെ എന്നു നോക്കാം.
1) *Brightness*
ആന്‍ഡ്രോയിഡ് ആവട്ടെ ആപ്പിള്‍ ആവട്ടെ, ഇവയിലെല്ലാം ഏറ്റവും കൂടുതല്‍ ചാര്‍ജ്ജ് തിന്നുന്ന ഒരു സംഗതി അതിന്റെ സ്ക്രീനാണ്. ബ്രൈറ്റ്നെസ്സ് കുറയ്ക്കുക എന്നതാവും ഇതിനു നാം കണ്ടെത്തുന്ന പരിഹാരം. എന്നാല്‍ പലപ്പോഴും സ്ക്രീന്‍ കാണുന്നതില്‍ ബുദ്ധിമുട്ടു നേരിടേണ്ടി വരും എന്നൊരു സൈഡ്എഫക്റ്റ് അതിനുണ്ട്. ഇതിനെ ചെറുക്കാനുള്ള എളുപ്പവഴി എല്ലാ ഫോണുകളിലുമുണ്ട്. ഓട്ടോ ബ്രൈറ്റ്നെസ്സ് എന്ന ഓപ്ഷന് എനേബിള്‍ ചെയ്യുകയേ വേണ്ടൂ. ചുറ്റുമുള്ള പ്രകാശത്തിനനുസരിച്ച് ഫോണ്‍ ഓട്ടോമാറ്റിക് ആയി ബ്രൈറ്റ്നെസ്സ് ക്രമീകരിക്കും. ഈ സംവിധാനം മാനുവല്‍ ആയി ചെയ്യുന്ന സ്ക്രീന്‍ സെറ്റിംഗ്സിനേക്കാള് കൂടുതല്‍ ചാര്‍ജ്ജ് സേവ് ചെയ്യാന്‍ സഹായിക്കുന്നു എന്നു കണ്ടെത്തിയിട്ടിട്ടുണ്ട്.
2) *പരസ്യങ്ങള്‍*
ബ്രൌസ് ചെയ്യുമ്പോള്‍ ഓട്ടോപ്ലേ ആവുന്ന പരസ്യ വീഡിയോകള്‍ ശ്രദ്ധിച്ചിട്ടില്ലേ, അറിയാതെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ തുറന്നുവരുന്ന പുതിയ പേജുകളും. ഇവ നിങ്ങളുടെ ഫോണിന്റെ നല്ലൊരു ശതമാനം ചാര്‍ജ്ജും അപഹരിക്കും. ഇത്തരം പരസ്യങ്ങളെ ബ്ലോക്ക് ചെയ്യുക എന്നതാണ് ഈ പ്രശ്നത്തിനുള്ള പ്രതിവിധി. ആന്‍ഡ്രോയിഡ് ഫോണുകളിലും ഐഫോണിലും ഇതിനുള്ള ആഡ് ബ്ലോക്കര്‍ ആപ്പ്ളിക്കേഷനുകള്‍ ലഭ്യമാണ്.
3) *ഇ-മെയില്‍ എന്ന ചാര്‍ജ്ജ് തീനി*
എല്ലാ സ്മാര്‍ട്ട്ഫോണുകളിലും ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ഒന്നാണ് ഇ-മെയില്‍ ആപ്പ്. ഓരോ സെക്കന്റിലും അപ്ഡേറ്റ് ആയിക്കൊണ്ടിരിക്കുന്ന ഇവ സിസ്റ്റത്തില്‍ മെയില്‍ നോട്ടിഫിക്കേഷന്‍ വരുന്ന അതേസമയം തന്നെ ഫോണിലുമെത്തിക്കും. പുഷ് മെസ്സേജ് എന്ന സാങ്കേതികവിദ്യയാണ് ഇതിനായി ഫോണുകള്‍ ഉപയോഗിക്കുന്നത്. ഇമെയിലുകള്‍ വേഗത്തില്‍ നിങ്ങളില്‍ എത്തിക്കാനായി ഈ സംവിധാനം നിങ്ങളുടെ ബാറ്ററിയില്‍ നിന്നും ചാര്‍ജ്ജ് തിന്നു കൊണ്ടേയിരിക്കും. ഒരേ സമയം ഒന്നില്‍ കൂടുതല്‍ ഇ-മെയില്‍ അക്കൌണ്ടുകള്‍ ഫോണില്‍ കോണ്‍ഫിഗര്‍ ചെയ്തു വച്ചിട്ടുള്ള ഒരാളാണ് നിങ്ങള്‍ എങ്കില്‍ സൂക്ഷിക്കേണ്ടിയിരിക്കുന്നു. എത്ര ഇ-മെയില്‍ വരുന്നോ അത്രത്തോളം ചാര്‍ജ്ജും ഫോണില്‍ നിന്നും നഷ്ടമാവും. ഇതിനു പ്രതിവിധിയായി ഇ-മെയില്‍ പരിശോധിക്കുന്നതിന് ഒരു പ്രത്യേക ടൈം സെറ്റ് ചെയ്യുകയോ മാനുവല്‍ ആയി റീഫ്രഷ് ചെയ്യുകയോ എന്നതാണ്. ഇപ്പോഴും മെയില്‍ ചെക്ക് ചെയ്യുന്ന സെറ്റ്അപ്പ് ഒഴിവാക്കി 30 മിനിട്ടിലോ മറ്റോ അപ്ഡേറ്റ് ചെയ്യുന്ന രീതിയില്‍ ക്രമീകരിക്കുകയാണെങ്കില്‍ ഒരു പരിധി വരെ ഫോണില്‍ ‘കറണ്ട്’ ലാഭിക്കാവുന്നതാണ്.
4) *സ്ട്രീമിംഗ്*
പാട്ടുകള്‍ ഡൌണ്‍ലോഡ് ചെയ്ത് കേള്‍ക്കൂ
പിന്നെന്തിനാണ് സ്ട്രീമിംഗ് അതും നിര്ത്തലാക്കിയേക്കൂ എന്നാവും മറുപടി. ആഡ് ബ്ലോക്കറും ബ്രൈറ്റ്നെസ്സ്കുറയ്ക്കുന്നതും ഒക്കെ സമ്മതിച്ചു. എന്നുവച്ച് സ്ട്രീമിംഗ് വേണ്ടാന്നൊക്കെ പറയാന്‍ താനാരാ എന്നൊരു ചോദ്യവും വന്നേക്കാം. തികച്ചും ന്യായമായ ചോദ്യം. ഹൈഎന്‍ഡ് ഫോണ്‍ തരാം പക്ഷേ സ്ട്രീമിംഗ് ഉപയോഗിക്കരുത് എന്ന് പറയുമ്പോള്‍ തോക്ക് തരാം പക്ഷേ വെടി വയ്ക്കരുത് എന്ന സിനിമാ ഡയലോഗ് ആണ് ഓര്‍മയില്‍ വരിക. എന്നാല്‍ സ്ട്രീമിംഗ് സര്‍വീസ് ഒരു ബാറ്ററി ഡ്രെയിനിംഗ് സര്‍വീസ് ആണെന്ന് പലപ്പോഴും ആരും മനസ്സിലാക്കുന്നില്ല എന്നുള്ളതാണ് സത്യം. പാട്ടുകളും വീഡിയോകളും ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുക എന്നതുതന്നെയാണ് പ്രതിവിധി.
5) *റേഞ്ച് ‘പിടിക്കുമ്പോള്‍’*
കൂടെ പോകുന്ന ചാര്‍ജ്ജ്
നെറ്റ്വര്‍ക്ക് കുറവുള്ളയിടങ്ങളില്‍ ബാറ്ററിയുടെ ചാര്‍ജ്ജ് പെട്ടന്നു തീരുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ. സിഗ്നല്‍ വീക്ക് ആകുമ്പോള്‍ സ്ട്രോങ്ങ് സിഗ്നല്‍ കണ്ടെത്താനായി ഫോണ്‍ കൂടുതല്‍ എനര്‍ജി ഉപയോഗിക്കുന്നതിനാലാണ് അങ്ങനെ സംഭവിക്കുന്നത്. അത്തരം സന്ദര്‍ഭങ്ങളില്‍ നെറ്റ്വര്‍ക്ക് ഓഫ് ചെയ്യുകയാണെങ്കില്‍ കുറച്ചു നേരം കൂടി ഫോണ്‍ ജീവനോടെയിരിക്കും. ‘ഫ്ലൈറ്റ് മോഡ്’ ‘എയര്‍പ്ലെയിന്‍ മോഡ്’ എന്നിങ്ങനെ വയര്‍ലെസ് സര്‍വീസ് ഡിസേബിള്‍ ചെയ്യാന്‍ ഓപ്ഷനുകള്‍ എല്ലാ ഫോണുകളിലുമുണ്ട്. മറ്റൊന്ന് നല്ല വൈഫൈ കവറേജ് ഉള്ള സ്ഥലങ്ങളില്‍ സെല്ലുലാര്‍ കണക്ഷന് ഓഫ് ചെയ്യുക എന്നതാണ്.
6) *ബാറ്ററി യൂസേജ് ലിസ്റ്റ്*
എന്ന സഹായി
എത്രത്തോളം ബാറ്ററി ഉപയോഗിക്കപ്പെടുന്നു എന്നറിയാന്‍ ഫോണുകളില്‍ ഉള്ള ഒരു സംവിധാനമാണ് ബാറ്ററി യൂസേജ് ലിസ്റ്റ്.നിലവില്‍ എത്ര ആപ്പുകള്‍ ബാക്ക്ഗ്രൌണ്ടില് പ്രവര്‍ത്തിക്കുന്നു, അവ എത്ര ശതമാനം ചാര്‍ജ്ജ് ഉപയോഗിക്കുന്നു എന്നെല്ലാം മനസ്സിലാക്കാന്‍ നമ്മെ ഇത് സഹായിക്കും. ആവശ്യമില്ലാത്ത ആപ്പുകള്‍ ക്ലോസ് ചെയ്യാനും ബാക്ക്ഗ്രൌണ്ട് ആക്റ്റിവിറ്റി ഡിസേബിള്‍ ചെയ്യാനും അതില്‍ ഓപ്ഷന് ഉണ്ട്. ഐഫോണില്‍ ബാറ്ററി യൂസേജ് സ്ക്രീനിലുള്ള ക്ലോക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയാണെങ്കില്‍ ബാറ്ററിയിലെ ചാര്‍ജ്ജ് എങ്ങനെ വിനിയോഗിക്കപ്പെടുന്നു എന്ന് നിങ്ങള്‍ക്കു മനസ്സിലാകും. ആന്‍ഡ്രോയിഡ് ഫോണുകളില്‍ ബാറ്ററി എന്ന ഓപ്ഷനിലും ഇതേ സൗകര്യം ലഭ്യമാണ്.
7) *Location Tracking*
ആവശ്യമില്ലാത്ത ലൊക്കേഷന്‍ ട്രാക്കിംഗ് ഡിസേബിള്‍ ചെയ്യുക
നിങ്ങളുടെ ലൊക്കേഷന്‍ ട്രാക്ക് ചെയ്യുന്ന ഒരുപാട് ആപ്പുകള്‍ ഫോണിലുണ്ടാവാം. ഫിറ്റ്നെസ്സ് ആപ്പുകള്‍ ഒരുദാഹരണമാണ്. ജോഗിംഗിനു പോകുന്ന നിങ്ങള്‍ ഇപ്പോള്‍ എവിടെയാണ് എന്നും ഇനി എങ്ങോട്ടാണ് പോവുക എന്നും വളരെ കൃത്യമായി പറയുന്ന ഒരു ആപ്പ് നിങ്ങള്‍ക്കുണ്ടോ. എങ്കില്‍ കൃത്യതയ്ക്കായി നല്ലൊരു ശതമാനം ചാര്‍ജ്ജ് അത് ഉപയോഗപ്പെടുത്തുന്നുണ്ട്. പ്രത്യേകിച്ചും ബാക്ക്ഗ്രൌണ്ട് ആക്റ്റിവിറ്റിയ്ക്കായി. നിങ്ങളുടെ ഫോണിലെ ജിപിഎസ് സംവിധാനം ഉപയോഗപ്പെടുത്തുന്നതിനാലാണ് ഇത്. ഐഫോണില്‍ ആപ്പ്ളിക്കെഷന്റെ പ്രൈവസി സെറ്റിംഗ്സില് ലൊക്കേഷന്‍ സര്‍വീസ് ഡിസേബിള്‍ ചെയ്യാവുന്നതാണ്, ആന്‍ഡ്രോയിഡ് ഫോണുകളില്‍ ആപ്പ് പെര്മിഷന് എന്ന ഓപ്ഷനിലും.
ആവശ്യമില്ലാത്ത പുഷ് നോട്ടിഫിക്കേഷനുകള്‍
ആപ്പ് അലര്‍ട്ടുകള്‍ ഡിസേബിള്‍ ചെയ്യണം എന്ന് പ്രധാന ഫോണ്‍ നിര്‍മ്മാതാക്കള്‍ എല്ലാവരും റെക്കമെന്റ് ചെയ്യാറുണ്ട്. കാരണം മറ്റൊന്നുമല്ല ചാര്‍ജ്ജ് പോകുന്ന മറ്റൊരു വഴിയാണ് അത്.
8) *Notifications*
സെര്‍വ്വറുകളുമായി നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുമ്പോള്‍ ഫോണിന് മിക്കവാറും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. അതിലൂടെ നല്ലൊരു ശതമാനം ചാര്‍ജ്ജ് നഷ്ടപ്പെടുകയും ചെയ്യും. സെറ്റിംഗ്സില് ചില മാറ്റങ്ങള്‍ ഒരു പരിധിവരെ എനര്‍ജി ലോസ് കുറയ്ക്കാം.
ഐഫോണില്‍ സെറ്റിംഗ്സ് ആപ്പില്‍ നോട്ടിഫിക്കേഷന്‍ എന്ന ഓപ്ഷനില്‍ ഓരോ ആപ്പും തെരഞ്ഞെടുത്ത് അലോ നോട്ടിഫിക്കേഷന്‍ ഡിസേബിള്‍ ചെയ്യാം. ആന്‍ഡ്രോയിഡില്‍ ഓരോ ആപ്പ്ളിക്കേഷന്റെയും സെറ്റിംഗ്സില് നിന്നും ഇതേ സംവിധാനം ക്രമീകരിക്കാം
ഇനിയുള്ളത് ബാറ്ററി ചാര്‍ജ്ജ് സേവ് ചെയ്യും എന്നുകരുതി നാം ചെയ്യാറുള്ള ചില കാര്യങ്ങളാണ്. ഏറെ പരിചിതമായ അത്തരം ‘കെട്ടുകഥകള്‍’ കൊണ്ട് പ്രയോജനം ഒന്നുമില്ലെങ്കിലും വിശ്വാസം അതല്ലേ എല്ലാം എന്നതായത് കൊണ്ട് ഇവയൊക്കെ നമ്മള് കൃത്യമായും പാലിക്കുകയും ചെയ്യും. അങ്ങനെയുള്ള ചില ടെക് ‘അന്ധ’വിശ്വാസങ്ങള്‍.
ഉപയോഗിക്കാത്ത ആപ്പുകള്‍ ക്ലോസ് ചെയ്താല്‍ ചാര്‍ജ്ജ് ലാഭിക്കാം
ഇത്തിരിയെങ്കിലും ചാര്‍ജ്ജ് ലഭിക്കാമെങ്കില്‍ അതാകട്ടെ എന്ന് കരുതി നാമെല്ലാം ചെയ്യാറുള്ള ഒന്നാണ് തുറന്നിട്ട ആപ്പുകള്‍ ക്ലോസ് ചെയ്യല്‍. ആന്‍ഡ്രോയിഡില്‍ ഹോം കീ ഹോള്‍ഡ് ചെയ്യുമ്പോഴും ഐഫോണില്‍ ഹോം കീ ഡബിള്‍ ക്ലിക്ക് ചെയ്യുമ്പോഴും വരുന്ന വലിയ ലിസ്റ്റ് ചുരണ്ടി ചെറുതാക്കുക എന്നത് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. എന്നാല്‍ ആ നടപടികള്‍ കൊണ്ടൊന്നും കാര്യമില്ല എന്നുള്ളതാണ് സത്യം. ഒരു കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ മേല്‍പ്പറഞ്ഞ പ്രോസ്സസ് സഹായിച്ചേക്കാം. എന്നാല്‍ മൊബൈലില്‍ അങ്ങനെയല്ല കാര്യങ്ങള്‍. ഫോര്‍ഗ്രൌണ്ടില്‍ നിന്നും എപ്പോള്‍ ആ ആപ്പ് അപ്രത്യക്ഷമാകുന്നോ അപ്പോള്‍ തന്നെ അതിന്റെ മിക്കവാറും പ്രൊസസ്സുകളും ഫ്രീസ് ആയിട്ടുണ്ടാവും. എന്നാല്‍ ഫോണ്‍ മെമ്മറിയില്‍ തന്നെ അതുണ്ടാവും പക്ഷേ ചാര്‍ജ്ജ് തിന്നുന്ന പരിപാടി നടക്കുന്നില്ല എന്നു സാരം.
മറ്റൊന്ന് ഇത്തിരി സാങ്കേതിക പ്രശ്നമുണ്ടാക്കുന്ന ഒന്നാണ് മേല്‍പ്പറഞ്ഞ ക്ലോസ് ചെയ്യല്‍ അഥവാ ഫോഴ്സ്-ക്വിറ്റ്. കാരണം ഓരോ തവണ ഫോഴ്സ്-ക്വിറ്റ് ചെയ്യപ്പെടുമ്പോഴും ആപ്പ്ളിക്കേഷന്റെ കോഡ് റാമില്‍ നിന്നും പുറന്തള്ളപ്പെടും, അതിനാല്‍ അടുത്ത തവണ അതേ ആപ്പ് ലോഡ് ചെയ്യുമ്പോള്‍ കോഡ് റീലോഡ് ചെയ്യേണ്ടി വരും. അതായത് അതിനായി ഫോണ്‍ വീണ്ടും ബാറ്ററിയുടെ കഴുത്തിന് പിടിക്കും എന്നു തന്നെ.
9) *WiFi*
ഓഫ് ചെയ്താല്‍ ചാര്‍ജ്ജ് കുറയില്ല. സ്ട്രോങ്ങ് വൈഫൈ ലഭിക്കുന്ന ഒരിടത്താണ് നിങ്ങള്‍ ഉള്ളതെങ്കില്‍ വളരെ കുറച്ച് ചാര്‍ജ്ജ് മാത്രമേ ഫോണ്‍ ഉപയോഗിക്കുകയുള്ളൂ. ലൊക്കേഷന്‍ എനേബിള്‍ ചെയ്തിട്ടുള്ള ആപ്പുകള്‍ ഓണ്‍ ആണെങ്കിലും ജിപിഎസ് ഫീച്ചറുകള്‍ ഉപയോഗിക്കാതെ കൃത്യമായ ട്രാക്കിംഗ് വൈഫൈ വഴി നടത്താനാകും. ഒരു പ്രശ്നം ദുര്‍ബലമായ സിഗ്നല്‍ ലഭിക്കുമ്പോള്‍ മാത്രമാണ്.
10) *Location*
എല്ലാ ലൊക്കേഷന്‍ സര്‍വ്വീസുകളും ഡിസേബിള്‍ ചെയ്യരുത്
എല്ലാ ലൊക്കേഷന്‍ സര്‍വ്വീസുകളും ചാര്‍ജ്ജ് തീനികള്‍ അല്ല. എന്തിനേറെ പറയുന്നു, നാവിഗേഷന്‍ ആപ്പ് പോലും. എന്നാല്‍ അവിടെയും വില്ലനാവുന്നത് ഓണ്‍ ആയിരിക്കുന്ന സ്ക്രീന്‍ ആണ്. ചില ആപ്പ്ളിക്കേഷനുകള്‍ ഉണ്ടെന്നുള്ളത് ശരിതന്നെയാണ്. എന്നാല്‍ അതുകാരണം ലൊക്കേഷന്‍ സര്‍വ്വീസ് പൂര്‍ണ്ണമായും ഉപേക്ഷിച്ചാല്‍ നിങ്ങള്‍ക്ക് നഷ്ടമാവുക ഏറെ സഹായകമാവുന്ന ഒരു സംവിധാനമായിരിക്കും. കൂടുതല്‍ ചാര്‍ജ്ജ് വിഴുങ്ങുന്ന ആപ്പുകള്‍ മാത്രം ഡിസേബിള്‍ ചെയ്യുക. അതല്ല ലൊക്കേഷന്‍ സര്‍വ്വീസ് ആവശ്യമില്ല എന്ന് തീരുമാനിച്ചെങ്കില്‍ പിന്നെ ഒരു പ്രശ്നവുമില്ല.
11) *Cellular &WiFi*
എപ്പോഴും സെല്ലുലാര്‍ നെറ്റ് വര്‍ക്കിനെ ഉപേക്ഷിച്ച് വൈഫൈയെ കൂട്ടുപിടിക്കാതിരിക്കുക
സ്മാര്ട്ട്ഫോണ്നിര്മ്മാതാക്കള് പലപ്പോഴും ഉപദേശിക്കാറുള്ള ഒന്നാണ് വൈഫൈ സെല്ലുലാര്‍ നെറ്റ് വര്‍ക്കിനെക്കാള്‍ കുറച്ചു ചാര്‍ജ്ജ് മാത്രമേ ഉപയോഗിക്കൂ എന്ന്. എന്നാല്‍ ഇത് എല്ലായ്പ്പോഴും ശരിയാവണമെന്നില്ല. വയര്‍കട്ടര്‍ എന്ന റിസര്‍ച്ച് കമ്പനി നടത്തിയ ഒരു മണിക്കൂര്‍ നീണ്ട ടെസ്റ്റില്‍ വെളിവായത് ഈ രണ്ടു മോഡുകളിലും ഉപയോഗിക്കപ്പെടുന്ന ചാര്‍ജ്ജ് തമ്മില്‍ വളരെ ചെറിയ അന്തരമേ ഉള്ളൂ എന്നാണ്.
12) *Hey Series & OK Series*
‘ഹേയ് സിരിയും’ ‘ഒകെ ഗൂഗിളും’
ഫോണ്‍ ഉപയോഗത്തില്‍ ഏറെ മാറ്റമുണ്ടാക്കിയ ഒന്നാണ് വിര്‍ച്വല്‍ അസിസ്റ്റന്റ്റുകളുടെ വരവ്. വോയിസ് കമാന്‍ഡ് വഴി ഫോണിനെ കണ്ട്രോള് ചെയ്യാവുന്ന ഒന്നാണ് ഈ ഫീച്ചറുകള്‍. എന്നാല്‍ ഇതിനും ചെറിയ തോതില്‍ ചാര്‍ജ്ജ് ആവശ്യമാണ്. എന്നാല്‍ ഇത് ഡിസേബിള്‍ ചെയ്താല്‍ ചാര്‍ജ്ജ് ലഭിക്കാം എന്നുമില്ല.ആകെ ചെയ്യാവുന്നത് ബാറ്ററി ലോ ആകുമ്പോള്‍ ഫോണിനോട് ഒന്നും ചോദിക്കാതിരിക്കുക എന്നതാണ്.
13) *Charger*
ബ്രാന്‍ഡഡ് ചാര്‍ജ്ജറുകള്‍ മാത്രമേ ഉപയോഗിക്കാവൂ, അല്ലെങ്കില്‍ ഫോണിനാണ് കേട്
ചെറുകിട കമ്പനികളുടെ വയറ്റത്തടിക്കുന്ന ഒന്നാണ് ഈ ‘അന്ധ’വിശ്വാസം. തികച്ചും ലോ ക്വാളിറ്റി മറ്റീരിയലുകള്‍ ഉപയോഗിച്ചുള്ള ചാര്‍ജ്ജറുകള്‍ ഒഴികെ മറ്റേത് പവര്‍ സോഴ്സുകളെയും ഉള്‍ക്കൊള്ളാനുള്ള സംവിധാനം ഫോണില്‍ തന്നെയുണ്ട്. എല്ലാവര്ക്കും അറിയാവുന്നതുപോലെ ഡിസിയെ എസി ആക്കുന്നു എന്നത് മാത്രമാണ് അവിടെ നടക്കുന്നത്. അതിന് ബ്രാന്‍ഡഡ് ചാര്‍ജ്ജര്‍ തന്നെ വേണമെന്നുമില്ല. വളരെ ക്വാളിറ്റി കുറഞ്ഞ ചാര്‍ജ്ജറുകള്‍ ഉപയോഗിച്ചാല്‍ ഫോണിന് മാത്രമല്ല കേട് നമുക്കു കൂടിയാണ്. അത്യാവശം റെപ്പ്യൂട്ടഡ് ആയ കമ്പനികളുടെ ഉല്‍പ്പന്നം വാങ്ങുക, അല്ലാതെ ഫോണ്‍ നിര്‍മ്മാതാക്കളുടെ ചാര്‍ജ്ജര്‍ തന്നെ വേണമെന്നില്ല.
*ബാറ്ററി കാലിബ്രേഷന്‍ കാലഹരണപ്പെട്ടു!*
കപ്പാസിറ്റി എത്രയുണ്ടെന്ന് മറന്നു പോകുന്ന ബാറ്ററിയെ അതോര്‍മിപ്പിക്കാന്‍ കാലങ്ങള്‍ക്കു മുന്‍പ് ചെയ്തിരുന്ന ഒന്നാണ് കാലിബ്രേഷന്‍. ഇന്ന് ആരും ഈ സംവിധാനം ഉപയോഗിക്കാറില്ല. എന്നാല്‍ തനിക്കെത്ര കപ്പാസിറ്റി ഉണ്ടെന്നു ബാറ്ററി മറന്നുപോകുന്ന സംഗതി ഇന്നും ഉണ്ടാവാറുണ്ട്. ഫുള്‍ ചാര്‍ജ്ജ് കാണിച്ച ബാറ്ററി 20 മിനിറ്റ് കഴിയുമ്പോ ശൂന്യമാവുന്നത് ആ ഓര്മ്മക്കുറവു കാരണമാണ്. ഇടയ്ക്ക് ചാര്‍ജ്ജ് ഫുള്‍ തീര്‍ത്ത് വീണ്ടും ചാര്‍ജ്ജ് ചെയ്യുകയാണെങ്കില്‍ കുറച്ചു മാറ്റം വരും, ചാര്‍ജ്ജ് കൂട്ടുന്നതിലല്ല. എത്ര ചാര്‍ജ്ജ് എനിക്ക് സ്റ്റോര്‍ ചെയ്യാന്‍ കഴിയും എന്ന ബാറ്ററിയുടെ ഓര്‍മ്മയില്‍.
ഒരു പരിധി വരെ ഇത്തരം ഞുണുക്കു വിദ്യകള്‍ നമ്മെ സഹായിക്കും. എന്നാല്‍ പതിനെട്ടാമത്തെ അടവും പരാജയപ്പെട്ടാല്‍ പിന്നെ ഒറ്റ വഴിയേ അവശേഷിക്കുന്നുള്ളൂ. വേറെ ബാറ്ററി. അത് എക്സ്റ്റെര്ണല് ബാറ്ററി പാക്ക് ആണെങ്കില്‍ നിങ്ങളുടെ ഫോണ്‍ മൂന്നു തവണ വരെ ഫുള്‍ ചാര്‍ജ്ജ് ആക്കാവുന്ന തരത്തില്‍ കപ്പാസിറ്റി ഉള്ളത് വിപണിയില്‍ ലഭ്യമാണ്. എന്നാലും ചോദ്യം അവശേഷിക്കും ഈ ഫോണിലെന്താ ചാര്‍ജ്ജ് നില്‍ക്കാത്തത്?