ബാറ്ററി/ചാര്‍ജിംഗ് അന്ധവിശ്വാസങ്ങള്‍


1. ഓഫ് ബ്രാന്‍റ് ചാര്‍ജറുകള്‍ ബാറ്ററിയെ നശിപ്പിക്കും.
വളരെ വില കുറഞ്ഞ ചൈനീസ് ചാര്‍ജറുകള്‍ ഒഴികെ ബെല്‍കിന്‍ പോലുള്ള ടോപ്പ് ബ്രാന്‍ഡ് ചാര്‍ജറുകള്‍ ബാറ്ററികള്‍ക്ക് പ്രശ്നം ഉണ്ടാക്കാറില്ല.

2. ചാര്‍ജ് ചെയ്തുകൊണ്ടിരിക്കുന്ന സമയം ഫോണ്‍ ഉപയോഗിക്കുവാന്‍ പാടില്ല.
മാനുഫാക്റ്റ്വറര്‍ അപ്രൂവ്ഡ് ചാര്‍ചര്‍ ആണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ ചാര്‍ജ് ചെയ്ത് കൊണ്ടിരിക്കുന്ന സമയം നിങ്ങള്‍ക്ക് ഫോണ്‍ ഉപയോഗിക്കാം. അമിതമായ ചൂട് പ്രവഹിക്കും എന്നതൊഴിച്ചാല്‍ മറ്റു പ്രശ്നങ്ങളില്ല. റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള “electrocute” സംഭവങ്ങള്‍ തേര്‍ഡ് പാര്‍ട്ടി/ഡ്യൂപ്ലിക്കേറ്റ് ചാര്‍ജറുകള്‍ ഉപയോഗിച്ചപ്പോഴാണ്.

3. രാത്രി മുഴുവന്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനിടുന്നത് ബാറ്ററിക്ക് ദോഷമുണ്ടാക്കും.
ഭാഗികമായി തെറ്റാണ്. ലിഥിയം അയണ്‍ ബാറ്ററി ഉപയോഗിക്കുന്ന എല്ലാ ഫോണുകളും ബാറ്ററി ഫുള്‍ ആയാല്‍ ചാര്‍ജിംഗ് നിര്‍ത്തിവെക്കുന്ന സാങ്കേതികവിദ്യ ഉള്ളതാണ്. എന്ന് കരുതി രാവും പകലും ഫുള്‍ ചാര്‍ജ് ചെയ്യാനിടുന്നത് പ്രോത്സാഹനപരമല്ല. 40% മുതല്‍ 80% വരെ ബാറ്ററിയിലെ ചാര്‍ജ് എപ്പോഴും സൂക്ഷിക്കുന്നത് ഒരു പരിധി വരെ ബാറ്ററിയുടെ ഈട് കൂട്ടാന്‍ സാധിക്കും.

4 ഫോണ്‍ ഒരിക്കലും ഓഫാക്കി വെക്കേണ്ട കാര്യമില്ല.
നിങ്ങളുടെ ഫോണ്‍ ഒരു മെഷീനാവാം. പക്ഷേ അതിനും ഇടക്ക് അല്‍പം ഇടവേള നല്‍കുന്നത് നല്ലതാണ്. ഒരു ആപ്പിള്‍ എക്സ്പെര്‍ട്ട് പറയുന്നു, “നിങ്ങളുടെ ഫോണ്‍ ആഴ്ചയിലൊരിക്കല്‍ അല്‍പനേരം ഓഫാക്കി വെക്കുന്നത് ബാറ്ററിക്ക് നല്ലതാണ്.” ആണ്‍ഡ്രോയിഡ് ഫോണിലും ഇത് ബാധകമാണ്. ഒരു റീബൂട്ട് ബാറ്ററിയെ ഒന്ന് റിഫ്രഷ് ചെയ്യുന്നുണ്ട്. ഇത് ബാറ്ററിയും ലൈഫിനെ ഗുണം ചെയ്യും.

5. ബാറ്ററി പൂര്‍ണ്ണമായി തീരാതെ ഫോണ്‍ ചാര്‍ജ് ചെയ്യരുത്.
ബാറ്ററി ചാര്‍ജ് പൂര്‍ണ്ണമായി തീര്‍ന്നിട്ട് ചാര്‍ജ് ചെയ്യുന്നതിലും നല്ലത് എന്നും കുറച്ച് നേരം ചാര്‍ജ് ചെയ്യാന്‍ ഇടുന്നതാണ്. ഇപ്പോഴുള്ള സാംസങ്, ഐഫോണ്‍ മൊബൈല്‍ ഫോണുകളില്‍ ഇടക്കിടക്ക് ചാര്‍ജ് ചെയ്യുന്നത് ബാറ്ററിക്ക് നല്ലതാണ്. ഇവ പൂര്‍ണ്ണമായി ശൂന്യമാവുന്നത് വരെ ഫോണ്‍ ഉപയോഗിക്കുന്നത് ബാറ്ററിയുടെ നിലനില്‍പ് സ്ഥിരതയില്ലാത്തതാക്കുന്നു.
മറ്റൊരു പ്രധാന കാര്യം സൂചിപ്പിക്കാനുള്ളത് അമിതമായ താപം ബാറ്ററിക്ക് ഒരു പ്രശ്നം തന്നെയാണ്. ചാര്‍ജ് ചെയ്യുന്ന അന്തരീക്ഷത്തില്‍ അമിതമായ ചൂടോ തണുപ്പോ ഉണ്ടാവുന്നത് ബാറ്ററിയെ ബാധിക്കും. ആപ്പിള്‍ ഫോണുകള്‍ ചാര്‍ജ് ചെയ്യാന്‍ അനുയോജ്യമായ കുറഞ്ഞ താപനില 0 ഡിഗ്രീ സെല്‍ഷ്യസ് ആണ്. സാംസങ് ഫോണുകള്‍ക്ക് ഉയര്‍ന്ന താപനില 50 ഡിഗ്രി സെല്‍ഷ്യസ് വരെയും ആണ്.

6. ഒരു പുതിയ ഫോണ്‍ / ബാറ്ററി വാങ്ങുമ്പോള്‍ കുറഞ്ഞത്‌ 6 മണിക്കൂര്‍ എങ്കിലും ചാര്‍ജിനു ഇട്ട ശേഷമേ ഉപയിഗിക്കാവു.
ലിത്തിയം അയോണ്‍ ബാറ്ററികള്‍ ഫാക്ടറിയില്‍ വെച്ച് തന്നെ പ്രൈമിംഗ് നടത്തിയ്ട്ടാണ് പാക്ക് ചെയ്യുന്നത്, അതുകൊണ്ട് തന്നെ പ്രിമിംഗ് (6 മണിക്കൂര്‍ ഫസ്റ്റ് ചാര്‍ജിംഗ്) ചെയ്യേണ്ട ആവശ്യമില്ല.

7. ബാറ്ററി ഉപയോഗിക്കാതെ വെക്കുമ്പോള്‍ ഫുള്‍ ചാര്‍ജ് കളഞ്ഞു വേണം സൂക്ഷിക്കാന്‍.
ഇത് ബാറ്ററി ലൈഫ് കുറയ്ക്കും, ഇപ്പോഴും 50% ചാര്‍ജ് ബാക്കി വെച്ചിട്ട് മാത്രമേ ബാറ്ററികള്‍ സ്റ്റോര്‍ ചെയ്യാവു. കമ്പനി മൊബയില്‍ പാക്ക് ചെയ്യുംബോള്‍ 50% ചാര്‍ജ് നിലനിര്‍ത്തി ആണ് പാക്ക് ചെയ്യുനത്.

8. ബാറ്ററി മുഴുവന്‍ ചാര്‍ജ് തീര്നതിനു ശേഷം ചാര്‍ജ് ചെയ്‌താല്‍ പെട്ടന്ന് ഫുള്‍ ചാര്‍ജ് ആകും.
ലിത്തിയം അയോണ്‍ ബാറ്ററികള്‍ 20% ചാര്‍ജിനു താഴെ വന്നാല്‍ ഫുള്‍ ചാര്‍ജ് ആകാന്‍ അല്‍പ്പം കൂടുതല്‍ സമയം എടുക്കും, 20% കുറയുനതിനു മുന്പ് ചാര്‍ജ് ചെയ്യുനതാണ് നല്ലത്.