ഇന്റര്‍നാഷനല്‍ സി.എ


ഇന്റര്‍നാഷനല്‍ സി.എ എന്ന്  അറിയപ്പെടുന്ന (Association of Chartered Certified Accountants) ACCA യുടെ ആസ്ഥാനം ലണ്ടനാണ്. 1904 മുതല്‍ വളരെ വ്യവസ്ഥാപിതമായും, പ്രഫഷനലായും പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിന് ഇന്ത്യ അടക്കം ലോകത്തുടനീളം 173 രാജ്യങ്ങളിലായി 91 ഓഫീസ് സെന്ററുകളുണ്ട്. ഇന്ത്യന്‍ സി.എയുമായി താരതമ്യം ചെയ്യുമ്പോള്‍ ACCA യോഗ്യത നേടിയെടുക്കാന്‍ വലിയ പ്രയാസമില്ലെങ്കിലും പഠന ചിലവ് ഭാരിച്ചതാണ്., വിദേശ രാജ്യങ്ങളില്‍ നല്ല തൊഴില്‍ സാധ്യതയുള്ള ഈ കോഴ്‌സിന് ഇപ്പോള്‍ കേരളത്തില്‍ തന്നെ ധാരാളം പഠന കേന്ദ്രങ്ങളുണ്ട്. എന്നാല്‍ പരീക്ഷ പൂര്‍ണമായും ഓണ്‍ലൈന്‍ രീതിയിലാണ്. പ്ലസ്ടു മുതല്‍ തന്നെ അക്കൗണ്ടന്‍സിയില്‍ താല്‍പര്യമുള്ളവര്‍ക്ക് നേരിട്ട് രജിസ്റ്റര്‍ ചെയ്തു പഠനം ആരംഭിക്കാം. ഇന്ത്യന്‍ സി.എ പോലെ പ്രവേശന പരീക്ഷ ഇല്ല എന്നത് ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്.

  • External Auditor,
  • Internal Auditor,
  • Forensic Accountant,
  • Governance officer,
  • Finance Accountant,
  • Partner,
  • Management Accountant,
  • Chief Financial Officer,
  • Group Accountant,
  • Business Analyst,
  • Finance Analysis,
  • Business Adviser,
  • Tax Accountant,
  • Risk Manager,
  • Treasurer,
  • Funds Manager,
  • Credit Control Manager,
  • Insolvency Practitioner,
  • General Ledger,
  • Payroll,
  • Cashier,
  • Accounts Payable,
  • Accounts Receivable

എന്നീ മേഖലകളിലെല്ലാം ഇന്റര്‍നാഷനല്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യാമെന്നാണ് സ്ഥാപനം അവകാശപ്പെടുന്നത്. സി.എ, സി.എസ് എന്നിവയെക്കുറിച്ച് വിവരിച്ചപ്പോള്‍ പറഞ്ഞത് പോലെ മൂന്ന് ഘട്ടങ്ങളായാണ് ACCA യോഗ്യതയും നേടാനാവുകയുള്ളൂ. ആദ്യത്തെ  ഘട്ടത്തി(Level 1)ല്‍  Accounts in Business, Management Accounting, Financial Accounting എന്നിവയാണ് പഠിക്കാനുണ്ടാവുക. അതിന് ശേഷം Level 2-ഉം Level 3-ഉം ഉണ്ട്. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ പഠന സാമഗ്രികള്‍ ലഭിക്കുകയുള്ളൂ

ACCA യോഗ്യതാ സർട്ടിഫിക്കറ്റ് പൂർത്തിയാക്കി ACCA അംഗമായി യോഗ്യത നേടുന്നതിന് നിങ്ങൾ യോഗ്യതാ സർട്ടിഫിക്കറ്റുകൾ അടിസ്ഥാനമാക്കണം. 3 വർഷം പ്രായോഗിക തൊഴിൽ പരിചയം. പ്രൊഫഷണൽ എത്തിക്സ് ഘടകം എന്നിവ നിർബന്ധമാണ്

ACCA ഉയർന്ന ശമ്പളവും ഉത്തരവാദിത്തവും സ്വീകാര്യതയും ഉള്ള കോഴ്സാണിത്. അക്കൗണ്ടിംഗ്, ടാക്സേഷൻ, ഓഡിറ്റിംഗ് എന്നിവയിൽ ഊന്നൽ നൽകുന്ന കോഴ്സാണ് എ സി. സി.എ. ബുദ്ധിശക്തിയോടൊപ്പം ചിട്ടയായ പഠനവും ഏകാഗ്രതയും സ്ഥിര പരിശ്രമവും അനിവാര്യ ഘടകങ്ങളാണിവിടെ. ചുരുങ്ങിയ ചെലവിൽ കേരളത്തിന് പുറത്തു നിന്നും അസോസിയേഷൻ ഓഫ് ചാർട്ടേഡ് സർട്ടിഫൈഡ് അക്കൗണ്ടിംഗ് (ACCA) കോഴ്സ് പൂർത്തിയാക്കാം. .മലേഷ്യയിൽ അസോസിയേഷൻ ഓഫ് ചാർട്ടേഡ് സർട്ടിഫൈഡ് അക്കൗണ്ടിംഗ് പഠനത്തിനും ജോലിക്കും ആനന്തസാധ്യതകളാണ്. ചുരുങ്ങിയ ചെലവിൽ മലേഷ്യയിൽ നിന്ന് കോഴ്സ് പൂർത്തിയാക്കാം.

ബി കോം വിത്ത് ACCA(അസോസിയേഷൻ ഓഫ് ചാർട്ടേർഡ് സർട്ടിഫൈഡ് അക്കൗണ്ടൻറ്)

ബി കോം ഡിഗ്രിയോടൊപ്പം ( അസോസിയേഷൻ ഓഫ് ചാർട്ടേർഡ് സർട്ടിഫൈഡ് അക്കൗണ്ടൻറ്) കൂടിയുള്ളവർക്ക് വൻ തൊഴിൽ സാധ്യതയാണ് വിദേശ രാജ്യങ്ങളിലടക്കം.അന്താരാഷ്ട്ര പ്രഫഷണൽ അക്കൗണ്ടിങ് സിസ്റ്റമാണിത്.
ബി ബി എ വിത്ത് ACCA(അസോസിയേഷൻ ഓഫ് ചാർട്ടേർഡ് സർട്ടിഫൈഡ് അക്കൗണ്ടൻറ്)

ബി ബി എ ഡിഗ്രിയോടൊപ്പം ( അസോസിയേഷൻ ഓഫ് ചാർട്ടേർഡ് സർട്ടിഫൈഡ് അക്കൗണ്ടൻറ്) കൂടിയുള്ളവർക്ക് വൻ തൊഴിൽ സാധ്യതയാണ് വിദേശ രാജ്യങ്ങളിലടക്കം.സ്ഥാപനങ്ങളുടെ പ്രവര്ത്തന- ഉത്പാദന ഗുണനിലവാരം നിലനിർത്തുക, നിർമാണച്ചെലവ് കുറയ്ക്കുക, തുടങ്ങിയ ഉത്തരവാദിത്തങ്ങൾ വഹിക്കുന്ന പദവികളിലേക്ക് നയിക്കുന്ന കോഴ്സാണ്