Cooking

കറിയില്‍ ഉപ്പ് കൂടിയാല്‍ ഈ വഴികള്‍ പരീക്ഷിക്കാം
നല്ല രുചിയും മണവുമുള്ള കറി തയ്യാറാക്കിയ ശേഷം ഉപ്പ് കൂടിയാൽ പിന്നെ കറി കഴിക്കാൻ പറ്റാതെയാവും. ഉപ്പ് കൂടിയാൽ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകൾ പരിചയപ്പെടാം

ഉപ്പ് കൂടിയാൽ അൽപ്പം തേങ്ങപാൽ ചേർക്കാം

ഒരു നുള്ള് പഞ്ചസാര ചേർത്താൽ കറിയിൽ രുചി ക്രമീകരിക്കപ്പെടും

ഉപ്പ് കൂടിയെന്ന് തോന്നിയാൽ അൽപ്പം വെള്ളം ചേർത്ത് തിളപ്പിക്കുക.

ഉപ്പ് കുറയ്ക്കാൻ ഏറ്റവും മികച്ച പരിഹാരം ഉരുളക്കിഴങ്ങാണ്. കഷ്ണങ്ങളാക്കിയ ഉരുളക്കിഴങ്ങ് കറിയിൽ ചേർക്കാം. കറി തണുത്ത ശേഷം വേണമെങ്കിൽ കിഴങ്ങു കഷ്ണം മാറ്റി വെയ്ക്കാം

ഒരു തക്കാളി ചേർത്താലും ഉപ്പ് കുറഞ്ഞ് കിട്ടും

അധികം പുളിയില്ലാത്ത തൈര് ചേർക്കുന്നതും ഗുണകരമാണ്.

സവാള വട്ടത്തിൽ അരിഞ്ഞത് ചേർത്താൽ ഉപ്പ് കുറഞ്ഞ് കിട്ടും.

The post കറിയില്‍ ഉപ്പ് കൂടിയാല്‍ ഈ വഴികള്‍ പരീക്ഷിക്കാം appeared first on Mallutech .

പനീർ എങ്ങനെ ഉണ്ടാക്കാം
പനീർ ഉപയോഗിച്ച്‌ നാം പല വിഭവങ്ങളും ഉണ്ടാക്കാറുണ്ട്‌ . എന്നാൽ ഈ പനീർ പലരും കടകളിൽ നിന്ന് വാങ്ങാറാണ്‌ പതിവ്‌. പനീറിനെ കുറിച്ച്‌ ചെറിയൊരു വിവരണവും അത്‌ നമുക്ക്‌ എങ്ങനെ സ്വന്തമായി ഉണ്ടാക്കാം എന്നും ആണ്‌ ഇന്നത്തെ പാചകത്തിൽ വിശദീകരിക്കുന്നത്‌

പേർഷ്യയിലും ദക്ഷിണേഷ്യയിലും ഉപയോഗിക്കുന്ന ഒരു ഭക്ഷണവസ്തുവാണ്‌ പനീർ- തിളക്കുന്ന പാലിനെ നാരങ്ങാനീരോ മറ്റു ഭക്ഷ്യ അമ്‌ളങ്ങളോ ഉപയോഗിച്ച് പിരിച്ചാണ്‌ പനീർ നിർമ്മിക്കുന്നത്. പനീറിൽ ഉപ്പ് ചേർക്കുന്നില്ല എന്ന ഒരു കാര്യം മാത്രമാണ്‌ മെക്സിക്കൻ ഭക്ഷണമായ ക്വെസോ ബ്ലാങ്കൊ-യിൽ നിന്നും വ്യത്യസ്തമാക്കുന്നത്.

പിരിഞ്ഞ പാലിനെ ഭാരത്തിനടിയിൽ വച്ച് ഞെക്കി അതിലെ ജലാംശം മുഴുവൻ കളയുന്നു. എന്നിട്ട് ചെറിയ കട്ടകളായി മുറിച്ചെടുക്കുന്നു. പനീർ ഒരു തനത് ദക്ഷിണേഷ്യൻ ഭക്ഷണമാണ്‌. പനീർ ഒരു ശുദ്ധ സസ്യാഹാരമാണ്‌. സസ്യാഹാരം മാത്രം കഴിക്കുന്നവർക്ക് പനീർ ഒരു പ്രോട്ടീൻ കലവറയാണ്‌. എന്നാൽ, ഇത് വേഗൻ ഭക്ഷണശൈലി പാലിക്കുന്നവർ എതിർക്കുന്ന ഒരു ഭക്ഷണമാണ്‌. മലേഷ്യൻ ഭക്ഷണമായ തൊഫുകട്ടിയായിക്കഴിഞ്ഞാൽ പനീറിന്റെ അതേ സ്വഭാവമാണ്‌. അതിനാൽ തന്നെ പനീറിനു പകരം തൊഫു ഉപയോഗിക്കാറും ഉണ്ട്.

വെജ് കഴിക്കുന്നവർക്കും നോൺ കഴിക്കുന്നവർക്കും ഒരു പോലെ ഇഷ്ട്ടമുള്ള പനീർ നമുക്ക്‌ എങ്ങനെ വീട്ടിൽ ഉണ്ടാക്കാം എന്ന് നോക്കാം

വളരെ ഈസിയാണ് ഇത്‌. മാത്രമല്ല നമുക്ക് ആവശ്യമുള്ളപ്പോൾ നല്ല ഫ്രഷ് ആയി കൂടുതൽ രുചിയും സോഫ്റ്റുമായ പനീർ ഉണ്ടാക്കി എടുക്കാം ……

ഹോം മേയ്ഡ് പനീർ

ഓരോരുത്തരും ഉണ്ടാക്കുന്നതിൽ ചെറിയ ചെറിയ ,വ്യത്യാസങ്ങൾ ഉണ്ടാകും. ഞാൻ വീട്ടില് ഉണ്ടാക്കുന്ന രീതിയാണ് ഇവിടെ കൊടുക്കുന്നത്‌ . ഇങ്ങനെ ഉണ്ടാക്കുമ്പോൾ കുറച്ചു കൂടി സോഫ്റ്റും കൂടുതൽ പൊടിഞ്ഞു പോകാതെയും കിട്ടുന്നുണ്ട് എന്ന് തോന്നി ഇവിടെ പറയുന്ന അളവിൽ നിന്നും എകദേശം 230ഗ്രാം മുതൽ 260 ഗ്രാം വരെ നീർ പാലിന്റെ കട്ടിക്ക് അനുസരിച്ച് കിട്ടുന്നുണ്ട്

ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങളും രീതിയും

പാൽ – 2 ലിറ്റർ
നല്ല പുളിയുള്ള തൈര് – 3 മുതൽ 4 ടേബിൾ സ്പൂൺ

ഇനി നിങ്ങൾക്ക് തൈരിനു പകരം വേണമെങ്കിൽ നാരങ്ങാനീരോ, വിനീ ഗറോ ചേർക്കാവുന്നതാണ് അതിന്റെ അളവ് 1 1/2 മുതൽ 2 ടേബിൾ സ്പൂൺ വരെ ഉപയോഗിക്കാം

ഇനി നല്ല കട്ടിയുള്ള ഒരു പാത്രത്തിൽ പാൽ നല്ലപോലെ തിളപ്പിക്കുക ഇനി തീ കുറച്ചു വച്ച് ഇതിലേക്ക് തൈര് അല്ലെങ്കിൽ നാരങ്ങാനീര് വിനീഗർ ഇവയിൽ ഏതാണ് ചേർക്കുന്നത് എങ്കിൽ അത് ചേർത്ത് ഇളക്കി കൊണ്ടിരിക്കുക നല്ല പോലെ പാൽ മുഴുവനും പിരിഞ്ഞ് വരുന്നതു വരെ ഇളക്കി കൊടുക്കുക. ഇനി ഇതിനെ ഒരു അരിപ്പയിൽ കോട്ടന്റെ തുണി വിരിച്ചു വച്ച് അതിലേക്ക് ഒഴിച്ച് അരിച്ചെടുക്കുക ,ഇങ്ങനെ അരിച്ചെടുത്തതിനെ തുണി കൂട്ടി പിടിച്ച് ഒരു കിഴിപോലെ ആക്കി നല്ല വെള്ളത്തിൽ രണ്ടു മൂന്നു തവണ മുക്കി കഴുകി എടുക്കേണ്ടതാവശ്യമാണ് എന്നാൽ മാത്രമേ ഇതിന് പുളിരസം പോയി നല്ല രുചി ലഭിക്കൂ, ഇനി ഈ തുണിയിലുള്ള പനീറിനെ കൈ കൊണ്ട് നല്ല പോലെ അമർത്തി കൊടുത്ത് വെള്ളം കളയുക എന്നിട്ട് ഏതെങ്കിലെ വെള്ളം പോകുന്ന പാത്രത്തിൽ ഇതിനെ നല്ല മുറുക്കത്തിൽ കിഴികെട്ടിയ ശേഷം ഇറക്കി വച്ച് മുകളിൽ നല്ല ഭാരമുള്ള എന്തെങ്കിലും വസ്തു കയറ്റി വയ്ക്കുക. എന്നിട്ട് എകദേശം ഒരു മണിക്കൂറിനു ശേഷം ഇതു തുറന്ന് ഇഷ്ട്ടമുള്ള ഷെയ്പ്പിൽ മുറിച്ചെടുക്കാം

The post പനീർ എങ്ങനെ ഉണ്ടാക്കാം appeared first on Mallutech .

പനിയാരം എങ്ങനെ ഉണ്ടാക്കാം
ദക്ഷിണേന്ത്യന്‍ പലഹാരമാണ് പനിയാരം. മലയാളികള്‍ക്ക് അത്ര പരിചിതമല്ലെങ്കിലും പനിയാരം കഴിയ്ക്കാത്ത മലയാളികള്‍ കുറവായിരിക്കും. ഉണ്ണിയപ്പ ചട്ടിയിലാണ് പനിയാരം തയ്യാറാക്കുന്നത്. തയ്യാറാക്കാന്‍ എളുപ്പമുള്ളതും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്നതുമാണ് പനിയാരം.

മധുരമുള്ള പനിയാരവും ഉണ്ട് എരിവുള്ളതും ഉണ്ട്. ഇതില്‍ ഏത് വേണമെങ്കിലും തയ്യാറാക്കാവുന്നതാണ്. മാമ്പഴം കൊണ്ട് മധുരമുള്ള പനിയാരം എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

പച്ചരി- 200 ഗ്രാം

ഉഴുന്ന്- 200 ഗ്രാം

പാല്‍- 12 ടേബിള്‍ സ്പൂണ്‍

ഏലക്കപ്പൊടി- 20 ഗ്രാം

ഉപ്പ്- പാകത്തിന്

പഞ്ചസാര- 50 ഗ്രാം

തേങ്ങാപ്പാല്‍- നാല് ടേബിള്‍ സ്പൂണ്‍

പഴുത്ത മാമ്പഴച്ചാറ്- എട്ട് ടേബിള്‍ സ്പൂണ്‍

എണ്ണ- വറുക്കാന്‍ പാകത്തിന്

തയ്യാറാക്കുന്ന വിധം

അരിയും ഉഴുന്നും നല്ലതു പോലെ കുതിര്‍ത്തതിനു ശേഷം അരച്ചെടുക്കുക.

ഇഡ്ഡലി മാവിന്റെ പരുവത്തില്‍ അരഞ്ഞു കഴിഞ്ഞാല്‍ അതിലേക്ക് അല്‍പം ഉപ്പ് ചേര്‍ക്കുക.

ഏലക്കപ്പൊടി ചേര്‍ത്ത് ഉണ്ണിയപ്പ ചട്ടിയില്‍ കോരിയൊഴിച്ച് ചുട്ടെടുക്കാം.

ബ്രൗണ്‍ നിറമാകുമ്പോള്‍ മൂപ്പെത്തിയെന്ന് മനസ്സിലാക്കാം. ഇത് എണ്ണയില്‍ നിന്നും കോരിയെടുത്ത് മാങ്ങാക്കൂട്ടില്‍ ഇട്ട് അല്‍പനേരം കഴിഞ്ഞ് ഉപയോഗിക്കാം.

മാങ്ങാക്കൂട്ട് തയ്യാറാക്കുന്നതിനും പ്രത്യേക പാകമുണ്ട്. പാലും പഞ്ചസാരയും ചേര്‍ത്ത് തിളപ്പിച്ച ശേഷം ഇതിലേക്ക് മാങ്ങാച്ചാറും തേങ്ങാപ്പാലും മിക്‌സ് ചെയ്യുക. ഇങ്ങനെ മാങ്ങാക്കൂട്ടും തയ്യാറാക്കാം.

The post പനിയാരം എങ്ങനെ ഉണ്ടാക്കാം appeared first on Mallutech .

സോയാ മസാല ചെട്ടിനാട് സ്‌റ്റൈല്‍
ഇന്ന് നമുക്ക്‌ തേങ്ങയിട്ട് ചെട്ടിനാട് സ്റ്റൈലില്‍ സോയ മസാല എങ്ങനെയുണ്ടാക്കാമെന്നു നോക്കാം.

ചേരുവകൾ

സോയ – മുക്കാല്‍കപ്പ്

സവാള – 2 എണ്ണം

തക്കാളി – 1 എണ്ണം

തേങ്ങ ചിരകിയത് – 2 ടീസ്പൂണ്‍

വെളുത്തുള്ളി ചതച്ചത് – 1 ടീസ്പൂണ്‍

മല്ലിപ്പൊടി – 1 ടേബിള്‍ സ്പൂണ്‍

മുളകുപൊടി -1 ടീസ്പൂണ്‍

ഗരം മസാല പൗഡര്‍ – 1 ടീസ്പൂണ്‍

കറിവേപ്പില , കടുക് , ജീരകം , ഓയില്‍ – ഇവ ആവശ്യത്തിന്‌

തയ്യാറാക്കുന്ന വിധം

സോയ വെള്ളത്തിലിട്ടു കുതിര്‍ത്തുക.

ഒരു പാന്‍ ചൂടാക്കി ഇതില്‍ തേങ്ങ, വറ്റല്‍ മുളക്, മല്ലിപ്പൊടി, മുളകുപൊടി, ഗരം മസാല പൊടി, ഒരല്ലി വെളുത്തുള്ളി എന്നിവയിട്ടു മൂപ്പിയ്ക്കുക. ഇത് അല്‍പം വെള്ളം ചേര്‍ത്ത് അരച്ചെടുക്കണം.

ഒരു പാനില്‍ ഓയില്‍ തിളപ്പിച്ച് കടുക്, ജീരകം എന്നിവ പൊട്ടിയ്ക്കുക. ഇതില്‍ വെളുത്തുള്ളി ചേര്‍ത്തു മൂപ്പിയ്ക്കണം.സവാള ചേര്‍ത്തു വഴറ്റുക.

സവാള നല്ലപോലെ മൂത്തു കഴിഞ്ഞാല്‍ ഇതില്‍ തക്കാളി ചേര്‍ത്തു വഴറ്റുക. ഇതിലേയ്ക്ക് സോയ ചങ്‌സ് ചേര്‍ക്കണം.

അല്‍പം മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി , കറിവേപ്പില, ഉപ്പ് എന്നിവയും ചേര്‍ക്കാം. ഇതില്‍ അല്‍പം വെള്ളമൊഴിച്ചു വച്ച് വേവിയ്ക്കുക.

സോയ ഒരുവിധം പാകമാകുമ്പോള്‍ അരച്ച മസാലക്കൂട്ടു ചേര്‍ത്ത് ഇളക്കി അല്‍പനേരം വേവിയ്ക്കണം.

കുറുകുമ്പോള്‍ വാങ്ങി വയ്ക്കാം.

The post സോയാ മസാല ചെട്ടിനാട് സ്‌റ്റൈല്‍ appeared first on Mallutech .

പെസഹ ഇണ്ട്രിയപ്പം ( കല്‍ത്തപ്പം ) തൃശ്ശൂര്‍, കുന്നംകുളം
പെസഹ ഇണ്ട്രിയപ്പം ( കല്‍ത്തപ്പം ) തൃശ്ശൂര്‍, കുന്നംകുളം

പെസഹാ ആഘോഷത്തില്‍ ഉപയോഗിക്കുന്ന ഒരു പ്രത്യേകതരം അപ്പമാണ് കല്‍ത്തപ്പം. ഇത് ഇണ്ട്രിയപ്പം, കല്‍ത്തപ്പം എന്നൊക്കെ അറിയപ്പെടുന്നു.

കേരളത്തിലെ ചില പ്രദേശങ്ങളില്‍ ഈ അപ്പം അടിയിലും മുകളിലും തീകത്തിച്ചു പൊരിച്ചാണ്‌ ഉണ്ടാക്കിയിരുന്നത്‌. അപ്പം ഉണ്ടാക്കുന്ന ഉരുളിക്കു മുകളില്‍ വറകലംവച്ച്‌ അതില്‍ വിറകും ഇട്ടു കത്തിച്ചാണ്‌ കല്‍ത്തപ്പമുണ്ടാക്കുന്നത്. അങ്ങനെ ചുട്ടെടുക്കുന്ന അപ്പമായതിനാലാണ് ഇതിന് കല്‍ത്തപ്പം എന്നു പേരുവന്നത്.

പെസഹ അപ്പം ഉണ്ടാക്കുന്ന അതെ മാവ് തന്നെ ആണ് ഇതിനും ഉപയോഗിക്കുന്നത്.

ചേരുവകള്‍: വറുത്ത അരിപ്പൊടി, ഉഴുന്ന്, തേങ്ങ ചിരവിയത്, തേങ്ങക്കൊത്ത് , ചെറിയ ഉള്ളി , ജീരകം, കറിവേപ്പില

▪️രണ്ടോ മൂന്നോ മണീക്കൂര്‍ നേരത്തേക്കു ഉഴുന്ന് വെള്ളത്തിലിട്ട് കുതിര്‍ക്കുക. പിന്നീട് ഉഴുന്ന്, തേങ്ങ ചുരണ്ടിയത്, ജീരകം, വെളുത്തുള്ളി, ചെറിയുള്ളി എന്നിവ കുഴമ്പു പരുവത്തില്‍ മിക്സിയില്‍ അടിച്ചെടുക്കുക. ഇളം ചൂടുള്ള വെള്ളം അരിപ്പൊടിയിലൊഴിച്ചു കുഴക്കുക. മേല്പ്പറഞ്ഞ ചേരുവകളുടെ കുഴമ്പും ഉപ്പും അതിനോട് ചേര്‍ത്തു നന്നായി കുഴച്ചു വയ്ക്കുക.

▪️വറുത്ത തേങ്ങാക്കൊത്തും വഴറ്റിയ ചെറിയുള്ളി ഒക്കെ ചേര്‍ത്ത് അപ്പച്ചട്ടിയില്‍ കട്ടിയില് മാവൊഴിച്ച് മൊരിച്ച് വേവിച്ചെടുച്ചെടുക്കുക. ( പണ്ട് മണ്‍ ചട്ടിയില്‍ മാവ് ഒഴിച്ച് മുകളിലും താഴെയും കനല്‍ വച്ചു ചുട്ട് എടുക്കും )

ആദാമിനെ കബറടക്കിയ സ്ഥലത്താണ് കര്‍ത്താവിൻ്റെ കുരിശു നാട്ടിയതെന്നും, കര്‍ത്താവിൻ്റെ ശരീരത്തില്‍ നിന്നും രക്തം താഴോട്ടോഴുകിയപ്പോള്‍ കുരിശിനടിയിലുണ്ടായിരുന്ന പാറ നടുപിളര്‍ന്നു രക്തവും വെള്ളവും ആദാമിൻ്റെ വായിലേക്ക് ഇറ്റിറ്റു വീണുമെന്നുമുള്ള വിശ്വാസത്തില്‍ നിന്നാണ് ഇതുണ്ടായിട്ടുള്ളത്. അത് കൊണ്ടാണ് പാറ പോലുള്ള ഇണ്ട്രി ഉണ്ടാക്കി മുറിക്കാതെ പിളര്‍ത്തി കഴിക്കുന്നത്‌.

ഇണ്ട്രിയപ്പം എന്ന പേരിൻ്റെ കഥ ഇങ്ങനെ :

പെസഹാ അപ്പത്തിനു ഇണ്ട്രിയപ്പം എന്നു പേരു വന്നതിനു പുറകിലും ഒരു കഥയുണ്ടു. പണ്ടു പണ്ടൊരു പെസഹാ വ്യാഴാഴ്ച. അപ്പം പുഴുങ്ങി വെച്ചിട്ടു, പള്ളിയിലെ സന്ധ്യാ നമസ്കാരം കൂടാന്‍ പോകുന്ന വഴി ചില എന്നെപ്പോലുള്ള ചേടത്തിമാരുടെ സംസാര വിഷയം, പെസഹാ അപ്പത്തിനു ഒരു പേരില്ലല്ലോ എന്നുള്ളതായിരുന്നു. പള്ളിയില്‍ ചെന്നുകഴിഞ്ഞും ഇതു തന്നെ ചിന്ത. അതില്‍ ഒരു ചേടത്തി കുരിശേല്‍ കിടക്കണ കര്‍ത്താവിനെ നോക്കിയപ്പോളാണു സാധാരണ ശ്രദ്ധിക്കാത്ത ഒരു കാര്യം കണ്ണില്‍ പെട്ടതു. കര്‍ത്താവിൻ്റെ തലയ്ക്കു മുകളിലെ നാലക്ഷരങ്ങള് …I … N.. R..I… ചേടത്തി ഒനു കൂട്ടി വായിച്ചു. ഇന്‍റി… കൊള്ളാമല്ലോ! തിരിച്ചു നടന്നപ്പോ ചേടത്തി തൻ്റെ കണ്ടെത്തല്‍ പരസ്യപ്പെടുത്തി. അങ്ങനെ അപ്പത്തിനു ഇന്‍റി അപ്പം എന്നു പേരു വീണു. പിന്നെ കാലക്രമേണ അതു ഇണ്ട്രിയപ്പമായി.

The post പെസഹ ഇണ്ട്രിയപ്പം ( കല്‍ത്തപ്പം ) തൃശ്ശൂര്‍, കുന്നംകുളം appeared first on Mallutech .

പെസഹാ പാല്‍ ഉണ്ടാക്കുന്ന വിധം
ചേരുവകള്‍

ശര്‍ക്കര — അരക്കപ്പ് (കട്ടിയുള്ള പാനിയാക്കി അരിച്ചെടുക്കുക)

തേങ്ങാ പാല്‍; ഒന്നാം പാല്‍ — 1 കപ്പ്‌

രണ്ടാം പാല്‍ — 2 കപ്പ്

ചുക്ക് — ഒരു ചെറിയ കഷ്ണം

ജീരകം — ഒരു ചെറിയ സ്പൂണ്‍

ഏലക്ക — 2, 3 (എണ്ണം തൊലി കളഞ്ഞത്)

വറുത്ത അരിപ്പൊടി/കുത്തരി വറുത്തു പൊടിച്ചത് – രണ്ടു സ്പൂണ്‍.

പൂവന്‍ പഴം – രണ്ടെണ്ണം വട്ടത്തില്‍ കഷണങ്ങളായി അരിഞ്ഞത് ( തിരുവിതാംകൂര്‍ ശൈലിയില്‍ )

തയ്യാറാക്കുന്ന വിധം

▪️ജീരകം, ചുക്ക് കഷ്ണം, ഏലക്ക എന്നിവ മിക്സിയില്‍ നന്നായി പൊടിച്ചെടുത്തതും അരിപ്പൊടിയും രണ്ടാം പാലില്‍ യോജിപ്പിച്ച്, അരിച്ചെടുത്ത കട്ടിയുള്ള ശര്‍ക്കര പാനിയില്‍ ചേര്‍ത്തു തിളപ്പിച്ചു കുറുക്കുക.

▪️നന്നായി ഇളക്കി കൊടുത്ത് കൊണ്ടേയിരിക്കണം. ഇണ്ടറി അപ്പത്തിലെന്ന പോലെ പെസഹാപ്പാലിലും ചില സ്ഥലങ്ങളില്‍ കുരുത്തോലെകാണ്ട് കുരിശുണ്ടാക്കി ഇടാറുണ്ട്.

▪️കുറുകുന്നതു വെരെ നിരന്തരം ഇളക്കിക്കൊണ്ടിരിക്കുക.

▪️കുറുകി വരുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത് ഇളക്കി അടുപ്പില്‍ നിന്നും ഇറക്കി വെക്കാം.

▪️മധുരമുള്ള പെസഹാപാല്‍ തയ്യാര്‍. പുഴുങ്ങി വച്ചിരിക്കുന്ന അപ്പം ഈ പാലില്‍ മുക്കി കഴിക്കുക.

തിരുവിതാംകൂര്‍ ശൈലിയില്‍ പൂവന്‍ പഴത്തിന്റെ കഷണങ്ങളും കൂടെയിട്ടാണ് തിളപ്പിക്കുന്നത്. അത് പോലെ പെസഹാ പാലില്‍ തേങ്ങാക്കൊത്തോ, എള്ളോ ഒക്കെ ചെര്‍ക്കുന്നവരും ഉണ്ട്.

ശര്‍ക്കരയിലെ മധുരത്തെ ലവുലോസ് എന്നു വിളിക്കുന്ന ഫ്രുക്റ്റോസ് പഞ്ചസാരയുടെ നല്ല ചേര്‍ച്ച സൃഷ്ടിക്കാന്‍ ഇതിനു കഴിയും. പെസഹാപ്പാലിനെ രുചിയുള്ളതാക്കി മാറ്റുന്നതിനു പുറെമെ, ദഹനത്തിലും ഇത് സഹായകമാകുന്നു.

The post പെസഹാ പാല്‍ ഉണ്ടാക്കുന്ന വിധം appeared first on Mallutech .

സോയാബിന്‍ ഫ്രൈ
സോയാബീന്‍ ഉപയോഗിച്ച് പലവിധ വിഭവങ്ങള്‍ നമ്മള്‍ ഉണ്ടാക്കാറുണ്ട്. എന്നാല്‍ സോയാബീന്‍ ഫ്രൈ ഒന്നു പരീക്ഷിച്ചു നോക്കുന്നത് നന്നായിരിക്കം. കാരണം ആരോഗ്യകരമാണ് എന്നതിലുപരി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇഷ്ടപ്പെടുന്ന വിഭവമാണ്. ഊണിനൊപ്പം നല്ലൊരു സൈഡ് ഡിഷ് ആയിട്ട് ഉപയോഗിക്കാം.

എന്നാല്‍ സോയാബീന്‍ വറുക്കുമ്പോള്‍ പലപ്പോഴും നല്ല പോലെ മൊരിഞ്ഞു കിട്ടാറില്ല. എന്നാല്‍ സോയാബീന്‍ മൊരിഞ്ഞു കിട്ടാന്‍ എങ്ങനെ വറുക്കാം എന്നു നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

സോയാബീന്‍- 1 കപ്പ്

മുളക് പൊടി- അര ടീസ്പൂണ്‍

ഉപ്പ്- മൂന്ന് ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി- രണ്ട് ടീസ്പൂണ്‍

വെള്ളം-ആവശ്യത്തിന്

വെളിച്ചെണ്ണ-വറുക്കാന്‍ പാകത്തിന്

തയ്യാറാക്കുന്ന വിധം

സോയാബീന്‍ കുതിര്‍ക്കാനുള്ള വെള്ളം എടുത്ത് ഇതിലേക്ക് ഉപ്പ്, മുളക് പൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക.

ഈ വെള്ളത്തിലേക്ക് സോയാബീന്‍ ഇടുക.

മുക്കാല്‍ മണിക്കൂറിനു ശേഷം സോയാബീന്‍ കുതിര്‍ന്നു വരും. ഇത് വെള്ളത്തില്‍ വെച്ച് പിഴിഞ്ഞെടുക്കുക.

വീണ്ടും അല്‍പ നേരം വെള്ളത്തില്‍ തന്നെ വെയ്ക്കുക.

വെള്ളം കളഞ്ഞതിനു ശേഷം ഓരോ സോയാബീനും രണ്ടായി മുറിക്കുക.

എണ്ണ ചൂടാക്കി ഇതിലേക്ക് സോയാബീന്‍ കഷ്ണങ്ങള്‍ ഇട്ട് വറുത്തെടുക്കുക. ബ്രൗണ്‍ നിറമാകുമ്പോള്‍ എണ്ണയില്‍ നിന്നും കോരിയെടുക്കാം. ഇളം ചൂടോടെ ഉപയോഗിക്കാം.

The post സോയാബിന്‍ ഫ്രൈ appeared first on Mallutech .

ഡാൽഗോണ കോഫി
ഈ ചൂട്‌ കാലത്ത്‌ വെറുതെ വീട്ടിൽ ഇരിക്കുന്ന നമുക്ക്‌ അധികം ചേരുവകൾ ഒന്നും ഇല്ലാത്ത ഈ കോഫി സ്വന്തമായിട്ട്‌ ഒന്ന് ഉണ്ടാക്കി നോക്കാം .

ചേരുവകൾ

1* കോഫി പൗഡർ -2 ടേബിൾ സ്പൂൺ

പഞ്ചസാര-2 ടേബിൾ സ്പൂൺ

ചൂട് വെള്ളം -2 ടേബിൾ സ്പൂൺ

2* പാൽ – ഒരു ഗ്ലാസ്‌

ഐസ്‌ ക്യൂബ്‌ – 2 എണ്ണം

തയ്യാറാക്കുന്ന വിധം

▪️ ഒന്നാമത്തെ മൂന്ന് ചേരുവകൾ സ്പൂൺ കൊണ്ട് നല്ലതുപോലെ മിക്സ്‌ ചെയ്ത ശേഷം ഇലക്ട്രിക് ബീറ്റർ ഉപയോഗിച്ച് മൂന്നു നാല്‌ വട്ടം ബീറ്റ്‌ ചെയ്യുക.

( ഇലക്ട്രിക് ബീറ്റർ ഇല്ലെങ്കിൽ ഒരു സ്പൂൺ അല്ലെങ്കിൽ fork ഉപയോഗിച്ച് ബീറ്റ്‌ ചെയ്താൽ മതി. )

▪️ _ഒരു ഗ്ലാസ്സിൽ ഐസ്ക്യൂബ് ഇട്ടശേഷം മുക്കാൽ ഭാഗം തണുത്ത പാൽ ഒഴിക്കാം.മുകളിലായി ഉണ്ടാക്കിയ കോഫീ ക്രീം വയ്ക്കാം.

▪️ ഇത്‌ നല്ല പോലെ മിക്സ്‌ ആക്കിയ ശേഷം കുടിക്കാം.

The post ഡാൽഗോണ കോഫി appeared first on Mallutech .

ഇഡ്ഡലി
ദക്ഷിണ ഭാരതത്തിലെ ഒരു ഭക്ഷണ വസ്തുവാണ് ഇഡ്ഡലി (ഇഡ്ലി, ഇഡലി, ഇഡ്ഢലി). അരിയും ഉഴുന്നും കുതിർത്തരച്ച മാവ് പുളിപ്പിച്ചശേഷം ആവിയിൽ വേവിച്ചുണ്ടാക്കുന്ന വെളുത്ത നിറത്തിലുള്ള മൃദുവായ ഒരു പലഹാരമാണിത്. മലേഷ്യ, സിംഗപ്പൂർ, ശ്രീലങ്ക, ബർമ്മ തുടങ്ങിയ രാജ്യങ്ങളിലും ഇത് വ്യാപകമായി ഭക്ഷിച്ചൂവരുന്നു. ഗാർഹികമായി മാത്രം ഉണ്ടാക്കാറുണ്ടായിരുന്ന ഇഡലി ഇന്ന് വ്യാവസായികാടിസ്ഥാനത്തിലും നിർമ്മിച്ചൂവരുന്നു. ഇഡലി മാവും വ്യാവസായികാടിസ്ഥാനത്തിൽ ലഭ്യമാണ്. പൊതുവേ പ്രാതലായാണ് ഇഡലി കഴിക്കാറുള്ളത്. ചട്നിയും സാമ്പാറുമാണ്‌ ഇഡലിയോടൊപ്പം കഴിക്കുന്ന കറികൾ. ചെറുതായി ഉതിർത്ത ഇഡലിയിൽ മുളകുപൊടി വിതറി കറിവേപ്പിലയും ചേർത്ത് ചൂടാക്കിയും കഴിക്കാറുണ്ട്._

ചരിത്രം

ആധുനിക ഇഡലിയുടെ ഉത്ഭവകഥ എന്താണെന്ന് ആർക്കും അറിയില്ലെങ്കിലും, അതിപുരാതന കാലം മുതൽക്കേ പ്രചാരത്തിലുണ്ടായിരുന്ന ഭക്ഷണമാണെന്ന് അറിയുന്നു[അവലംബം ആവശ്യമാണ്]. ക്രി.വ. 920-ആം ആണ്ടിൽ ശിവകോടി ആചാര്യ കന്നഡത്തിൽ എഴുതിയ ഒരു കൃതിയിൽ സമാനമായ ഒരു ഭക്ഷ്യവസ്തുവിനെ പറ്റി പരാമർശിക്കുന്നു. അതിൽ ഉഴുന്ന് മാത്രമാണ് ഉപയോഗിച്ചിരുന്നത്. കന്നട ഭാഷയിലെ ‘വഡ്ഢാ രാധനെ’ എന്ന കൃതിയിൽ ഇഡ്ഡലിയെപ്പറ്റി പരാമർശിച്ചിട്ടുണ്ട്. ക്രി.വ. 1025-ലെ ഒരു കൃതിയിൽ മോരിലിട്ട് കുതിർത്ത ഉഴുന്ന് അരച്ചതും, കുരുമുളക്, മല്ലി, പെരുങ്കായം എന്നിവ ചേർത്തതുമായ ഒരു തരം ഇഡലിയെ പറ്റി പറയുന്നു.

കന്നഡ ദേശ രാജാവായിരുന്ന സോമേശ്വര മൂന്നാമന്റെ കാലത്ത് (ക്രി.വ. 1130)സംസ്കൃതത്തിൽ തയ്യാറാക്കിയ മാനസോല്ലാസ എന്ന സർവ്വവിജ്ഞാനകോശത്തിൽ ഇഡലി ഉൾപ്പെട്ടിട്ടുണ്ടായിരുന്നു. 17-ആം നൂറ്റാണ്ട് വരെ ഇഡലിയിൽ അരി ചേർത്തിരുന്നതിന് തെളിവുകൾ ഒന്നും തന്നെ ഇല്ല. അരി, മാവ് പുളിക്കലിനെ ത്വരിതപ്പെടുത്തുന്നത് കൊണ്ടാ‍വാം ചേർത്ത് തുടങ്ങിയത്.

പാകം ചെയ്യുന്ന വിധം

ഇഡ്ഡലി ഉണ്ടാക്കാൻ എല്ലാവർക്കുമറിയാം എങ്കിലും അറിയാത്തവർ ആരെങ്കിലുമുണ്ടെങ്കിൽ ഈ റെസിപ്പി ഒന്ന് ട്രൈ ചെയ്യുക.

നല്ല സോഫ്റ്റ് ഇഡ്ഡലി തന്നെ തയ്യാറാക്കാൻ പറ്റും.

ചേരുവകൾ

• പച്ചരി – 1 കപ്പ്‌

• ഉഴുന്ന്‍ – ½ കപ്പ്‌

• ഉലുവ – ½ ടീസ്പൂണ്‍

• ചോറ് – ¼ കപ്പ്‌

• വെള്ളം – 1 ¼ കപ്പ്‌

• ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു കപ്പ് പച്ചരി നാല് മണിക്കൂർ വെള്ളത്തിൽ കുതിർക്കുക. അരക്കപ്പ് ഉഴുന്ന് അര ടീസ്പൂൺ ഉലുവ രണ്ടു മണിക്കൂർ വെള്ളത്തിൽ കുതിർക്കുക.

രണ്ടും വേറെ വേറെ വേണം കുതിർക്കാൻ രണ്ടും നന്നായി കുതിർന്ന്‍ വന്നശേഷം കഴുകിയെടുത്ത് വെള്ളം ഊറ്റിയെടുക്കുക. ശേഷം പച്ചരിയിലേക്ക് കാൽ കപ്പ് ചോറ് മുക്കാൽ കപ്പ് വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷം ഉലുവയും ഉഴുന്നും അരക്കപ്പ് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. അരച്ചെടുത്ത മാവുകൾ തമ്മിൽ നന്നായി യോജിപ്പിക്കുക. ശേഷം മൂടിവെച്ച് അഞ്ച് മുതൽ എട്ട് മണിക്കൂർ വരെ പൊങ്ങാൻ വെക്കുക. മാവ് പൊങ്ങിവന്നാൽ ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക. ചെറുതായി മാത്രം യോജിപ്പിച്ചെടുത്ത ശേഷം ഇഡ്ഡലിത്തട്ടിൽ മാവൊഴിച്ച് വേവിച്ചെടുക്കുക.

The post ഇഡ്ഡലി appeared first on Mallutech .

ക്യാരറ്റ്‌ ഇഡലി
ഇഡലി കഴിക്കാത്തവർ ചുരുക്കം…. പല തരത്തിലുള്ള ഇഡലികൾ പ്രചാരത്തിൽ ഉണ്ട്‌ . ഇന്ന് നമ്മൾ ഉണ്ടാക്കുന്നത്‌ ക്യാരറ്റ്‌ ഇഡലിയാണ്‌. ഇഡലി നല്ല പോഷകം നിറഞ്ഞ. വിഭവം ആണല്ലൊ. അതിനൊപ്പം. ജീവകം സി യും, പൊട്ടാസ്യവും , ഇരുമ്പും അടങ്ങിയ ക്യാരറ്റ്‌ കൂടി ചേർന്നാൽ പോഷകഗുണം കൂടുമെന്ന് പ്രത്യേകം പറയേണ്ടല്ലൊ. ഒപ്പം കുട്ടികൾക്കും മുതിർന്നവർക്കും. പുതിയ മോഡൽ ഇഡലി കഴിക്കുന്നതിന്റെ പുതുമയും ഉണ്ടാവും…

ഇത്‌ തയ്യാറാക്കുന്നത്‌ എങ്ങനെ എന്ന് നോക്കാം .

ചേരുവകൾ

ക്യാരറ്റ് – 3

(വൃത്തിയാക്കി ,മിക്സിയിൽ അരച്ചു വയ്ക്കുക )

ഇഡ്ഡലി മാവ് – 4 കപ്പ്‌

സവാള – 2

പച്ചമുളക് – 2

( മാവിൽ ക്യാരറ്റ് അരച്ചതും സവാള ,പച്ചമുളക് ചെറുതായിട്ട് അരിഞ്ഞതും ചേർത്ത്‌ ഇളക്കുക. )

കടുക് – 1/2 ടീസ്പൂൺ

പരിപ്പ് – 1/2 ടീസ്പൂൺ

കറിവേപ്പില – ആവശ്യത്തിന്‌

ഉപ്പ്‌ – ആവശ്യത്തിന്‌

തയ്യാറാക്കുന്ന വിധം

പാനിൽ എണ്ണ ചൂടാക്കി കടുക് ,പരിപ്പ്, കറിവേപ്പില മൂപ്പിക്കുക.

തണുത്തതിന് ശേഷം ക്യാരറ്റ്‌ ചേർത്ത ഇഡലി മാവിൽ ചേർത്ത് ഇളക്കുക

ആവശ്യത്തിന്‌ ഉപ്പും ചേർത്ത്‌ ഇഡലി തട്ടിൽ ഒഴിച്ച്‌ ആവിയിൽ വേവിക്കുക.

The post ക്യാരറ്റ്‌ ഇഡലി appeared first on Mallutech .