പെസഹാ പാല്‍ ഉണ്ടാക്കുന്ന വിധം


ചേരുവകള്‍

ശര്‍ക്കര — അരക്കപ്പ് (കട്ടിയുള്ള പാനിയാക്കി അരിച്ചെടുക്കുക)
തേങ്ങാ പാല്‍; ഒന്നാം പാല്‍ — 1 കപ്പ്‌
രണ്ടാം പാല്‍ — 2 കപ്പ്
ചുക്ക് — ഒരു ചെറിയ കഷ്ണം
ജീരകം — ഒരു ചെറിയ സ്പൂണ്‍
ഏലക്ക — 2, 3 (എണ്ണം തൊലി കളഞ്ഞത്)
വറുത്ത അരിപ്പൊടി/കുത്തരി വറുത്തു പൊടിച്ചത് – രണ്ടു സ്പൂണ്‍.
പൂവന്‍ പഴം – രണ്ടെണ്ണം വട്ടത്തില്‍ കഷണങ്ങളായി അരിഞ്ഞത് ( തിരുവിതാംകൂര്‍ ശൈലിയില്‍ )

തയ്യാറാക്കുന്ന വിധം

▪️ജീരകം, ചുക്ക് കഷ്ണം, ഏലക്ക എന്നിവ മിക്സിയില്‍ നന്നായി പൊടിച്ചെടുത്തതും അരിപ്പൊടിയും രണ്ടാം പാലില്‍ യോജിപ്പിച്ച്, അരിച്ചെടുത്ത കട്ടിയുള്ള ശര്‍ക്കര പാനിയില്‍ ചേര്‍ത്തു തിളപ്പിച്ചു കുറുക്കുക.

▪️നന്നായി ഇളക്കി കൊടുത്ത് കൊണ്ടേയിരിക്കണം. ഇണ്ടറി അപ്പത്തിലെന്ന പോലെ പെസഹാപ്പാലിലും ചില സ്ഥലങ്ങളില്‍ കുരുത്തോലെകാണ്ട് കുരിശുണ്ടാക്കി ഇടാറുണ്ട്.

▪️കുറുകുന്നതു വെരെ നിരന്തരം ഇളക്കിക്കൊണ്ടിരിക്കുക.

▪️കുറുകി വരുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത് ഇളക്കി അടുപ്പില്‍ നിന്നും ഇറക്കി വെക്കാം.

▪️മധുരമുള്ള പെസഹാപാല്‍ തയ്യാര്‍. പുഴുങ്ങി വച്ചിരിക്കുന്ന അപ്പം ഈ പാലില്‍ മുക്കി കഴിക്കുക.

തിരുവിതാംകൂര്‍ ശൈലിയില്‍ പൂവന്‍ പഴത്തിന്റെ കഷണങ്ങളും കൂടെയിട്ടാണ് തിളപ്പിക്കുന്നത്. അത് പോലെ പെസഹാ പാലില്‍ തേങ്ങാക്കൊത്തോ, എള്ളോ ഒക്കെ ചെര്‍ക്കുന്നവരും ഉണ്ട്.

ശര്‍ക്കരയിലെ മധുരത്തെ ലവുലോസ് എന്നു വിളിക്കുന്ന ഫ്രുക്റ്റോസ് പഞ്ചസാരയുടെ നല്ല ചേര്‍ച്ച സൃഷ്ടിക്കാന്‍ ഇതിനു കഴിയും. പെസഹാപ്പാലിനെ രുചിയുള്ളതാക്കി മാറ്റുന്നതിനു പുറെമെ, ദഹനത്തിലും ഇത് സഹായകമാകുന്നു.

Leave a Reply

Your email address will not be published. Required fields are marked *