ക്യാരറ്റ്‌ ഇഡലി


ഇഡലി കഴിക്കാത്തവർ ചുരുക്കം…. പല തരത്തിലുള്ള ഇഡലികൾ പ്രചാരത്തിൽ ഉണ്ട്‌ . ഇന്ന് നമ്മൾ ഉണ്ടാക്കുന്നത്‌ ക്യാരറ്റ്‌ ഇഡലിയാണ്‌. ഇഡലി നല്ല പോഷകം നിറഞ്ഞ. വിഭവം ആണല്ലൊ. അതിനൊപ്പം. ജീവകം സി യും, പൊട്ടാസ്യവും , ഇരുമ്പും അടങ്ങിയ ക്യാരറ്റ്‌ കൂടി ചേർന്നാൽ പോഷകഗുണം കൂടുമെന്ന് പ്രത്യേകം പറയേണ്ടല്ലൊ. ഒപ്പം കുട്ടികൾക്കും മുതിർന്നവർക്കും. പുതിയ മോഡൽ ഇഡലി കഴിക്കുന്നതിന്റെ പുതുമയും ഉണ്ടാവും…
ഇത്‌ തയ്യാറാക്കുന്നത്‌ എങ്ങനെ എന്ന് നോക്കാം .

ചേരുവകൾ

ക്യാരറ്റ് – 3
(വൃത്തിയാക്കി ,മിക്സിയിൽ അരച്ചു വയ്ക്കുക )

ഇഡ്ഡലി മാവ് – 4 കപ്പ്‌

സവാള – 2

പച്ചമുളക് – 2

( മാവിൽ ക്യാരറ്റ് അരച്ചതും സവാള ,പച്ചമുളക് ചെറുതായിട്ട് അരിഞ്ഞതും ചേർത്ത്‌ ഇളക്കുക. )

കടുക് – 1/2 ടീസ്പൂൺ

പരിപ്പ് – 1/2 ടീസ്പൂൺ

കറിവേപ്പില – ആവശ്യത്തിന്‌

ഉപ്പ്‌ – ആവശ്യത്തിന്‌

 

തയ്യാറാക്കുന്ന വിധം

 

പാനിൽ എണ്ണ ചൂടാക്കി കടുക് ,പരിപ്പ്, കറിവേപ്പില മൂപ്പിക്കുക.

തണുത്തതിന് ശേഷം ക്യാരറ്റ്‌ ചേർത്ത ഇഡലി മാവിൽ ചേർത്ത് ഇളക്കുക

ആവശ്യത്തിന്‌ ഉപ്പും ചേർത്ത്‌ ഇഡലി തട്ടിൽ ഒഴിച്ച്‌ ആവിയിൽ വേവിക്കുക.