കറിയില്‍ ഉപ്പ് കൂടിയാല്‍ ഈ വഴികള്‍ പരീക്ഷിക്കാം


നല്ല രുചിയും മണവുമുള്ള കറി തയ്യാറാക്കിയ ശേഷം ഉപ്പ് കൂടിയാൽ പിന്നെ കറി കഴിക്കാൻ പറ്റാതെയാവും. ഉപ്പ് കൂടിയാൽ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകൾ പരിചയപ്പെടാം

ഉപ്പ് കൂടിയാൽ അൽപ്പം തേങ്ങപാൽ ചേർക്കാം

ഒരു നുള്ള് പഞ്ചസാര ചേർത്താൽ കറിയിൽ രുചി ക്രമീകരിക്കപ്പെടും
ഉപ്പ് കൂടിയെന്ന് തോന്നിയാൽ അൽപ്പം വെള്ളം ചേർത്ത് തിളപ്പിക്കുക.

ഉപ്പ് കുറയ്ക്കാൻ ഏറ്റവും മികച്ച പരിഹാരം ഉരുളക്കിഴങ്ങാണ്. കഷ്ണങ്ങളാക്കിയ ഉരുളക്കിഴങ്ങ് കറിയിൽ ചേർക്കാം. കറി തണുത്ത ശേഷം വേണമെങ്കിൽ കിഴങ്ങു കഷ്ണം മാറ്റി വെയ്ക്കാം
ഒരു തക്കാളി ചേർത്താലും ഉപ്പ് കുറഞ്ഞ് കിട്ടും
അധികം പുളിയില്ലാത്ത തൈര് ചേർക്കുന്നതും ഗുണകരമാണ്.
സവാള വട്ടത്തിൽ അരിഞ്ഞത് ചേർത്താൽ ഉപ്പ് കുറഞ്ഞ് കിട്ടും.