Do you know ?

ഗ്യാസടുപ്പിലെ നാളമെന്താ നീലനിറത്തിൽ ?
ഇന്ധനത്തിലെ കാർബൺ പൂർണമായും ജലനവിധേയമാവുന്നതുകൊണ്ടാണ് ഗ്യാസടുപ്പിലെ തീനാളം നീലനിറത്തിൽ കാണുന്നത്. ഗ്യാസടുപ്പിന്റെ നോബ് തിരിക്കുമ്പോൾ ഇന്ധനവാതകം (ബ്യൂട്ടെയിൻ) ഉയർന്ന വേഗതയിൽ ഒരു ചെറിയസുഷിരം വഴി പുറത്തേക്ക് വരുന്നു.

ഈ ഘട്ടത്തിൽ വായുവിനെ ഇന്ധനവാതകത്തിലേക്ക് വലിച്ചെടുക്കുന്നു. അങ്ങനെ ഇന്ധനം നന്നായി കത്തുന്നു. സിലിണ്ടറിലെ ഗ്യാസ് തീരാറാകുമ്പോൾ തീജ്വാലയ്ക്ക് മഞ്ഞനിറം ഉണ്ടാകും. ഈ അവസരത്തിൽ ഗ്യാസിന്റെ മർദ്ദം കുറയുന്നതിനാൽ ഗ്യാസടുപ്പിലെ സുഷിരംവഴി പുറത്തേക്കുവരുന്ന ഗ്യാസിന്റെ വേഗത കുറവായിരിക്കും.

അതിനാൽ ചുറ്റുപാടിൽ നിന്ന് ധാരാളം വായുവിനെ ഗ്യാസിലേക്ക് വലിച്ചെടുക്കാനാവില്ല. അതായത്, ഗ്യാസ് പൂർണ്ണമായും കത്തുന്നതിന് ആവശ്യമായ ഓക്‌സിജൻ ഗ്യാസുമായി കൂടിക്കലർന്നിട്ടുണ്ടാവില്ല. തീനാളത്തിന്റെ മഞ്ഞനിറത്തിന് കാരണം ഇതാണ്.

The post ഗ്യാസടുപ്പിലെ നാളമെന്താ നീലനിറത്തിൽ ? appeared first on Mallutech .

93 വര്‍ഷം പിന്നിട്ടിട്ടും വാര്‍ത്തകള്‍ കൈകൊണ്ടെഴുതുന്ന ലോകത്തിലെ ഏക പത്രം
ഒറ്റ ക്ലിക്കില്‍ ലോകത്തില്‍ നടക്കുന്ന സംഭവങ്ങള്‍ അറിയാന്‍ കഴിയുന്ന ഈ കാലത്തും വാര്‍ത്തകള്‍ കൈകൊണ്ട് എഴുതി അച്ചടിച്ചിറങ്ങുന്ന ഒരു പത്രമുണ്ട്. ചെന്നൈയില്‍ നിന്നിറങ്ങുന്ന ‘ദ മുസല്‍മാന്‍’. കൈകൊണ്ടെഴുതി അച്ചടിച്ചിറങ്ങുന്ന ലോകത്തിലെ ഏക പത്രമാണിത്. പ്രവര്‍ത്തനം തുടങ്ങി 93 വര്‍ഷം പിന്നിട്ടിരിക്കുകയാണ് ഈ പത്രമിപ്പോള്‍. 1927ലായിരുന്നു പത്രം പ്രവര്‍ത്തനം ആരംഭിച്ചത്.  ‘ദ് മുസൽമാൻ’ (The Musalman). മഷിക്കുപ്പിയിൽ പേന മുക്കിയാണ് ഓരോ അക്ഷരവുമെഴുതുന്നത്.

തെറ്റുവന്നാൽ കുഴഞ്ഞു. എല്ലാം ഒന്നിൽ നിന്നു തുടങ്ങണം. എഴുതിയ ശേഷം നെഗറ്റീവ് എടുത്ത് അച്ചടിക്കും. 13 ബിരുദങ്ങളുള്ള സൈദ് അരിഫുള്ളയാണ് പത്രത്തിന്റെ എഡിറ്റര്‍. പത്രത്തിന് ബൈലൈനുകളില്ല.  രണ്ട് ഉറുദു എഡിറ്റര്‍മാരും മൂന്ന് കൈയെഴുത്ത് വിദഗ്ധരും ചേര്‍ന്നാണ് പത്രത്തിന്റെ നടത്തിപ്പ് ചുമതല നിര്‍വഹിക്കുന്നത്. സായാഹ്ന പത്രമായി ഇറങ്ങുന്ന ദ മുസല്‍മാന്റെ എഡിറ്റിംഗ് ജോലികള്‍ രാവിലെ 10 മണിക്കാണ് ആരംഭിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണി ആകുമ്പോഴേക്കും പ്രിന്റിംഗ് തുടങ്ങും.  21,000 കോപ്പികളാണ് പത്രത്തിന്റെ സര്‍ക്കുലേഷന്‍. രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലയില്‍ ലഭിക്കുന്ന പത്രവും ദ മുസല്‍മാന്‍ ആണ്.

The post 93 വര്‍ഷം പിന്നിട്ടിട്ടും വാര്‍ത്തകള്‍ കൈകൊണ്ടെഴുതുന്ന ലോകത്തിലെ ഏക പത്രം appeared first on Mallutech .

പോസ്റ്റ്മോർട്ടം എന്തിന് ?
ഒരു വ്യക്തിയുടെ മരണം എപ്പോൾ എപ്രകാരം സംഭവിച്ചു എന്ന് ശാസ്ത്രീയമായ രീതിയിൽ നിർണ്ണയിക്കുന്നതിനുള്ള പ്രത്യേകതരം ശസ്ത്രക്രിയാ രീതിയാണ് പോസ്റ്റ്മോർട്ടം (Postmortem), വൈദ്യശാസ്ത്രത്തിൽ ഈ പ്രക്രിയ ഓട്ടോപ്സി (Autopsy) എന്നാണ് അറിയപ്പെടുന്നത്. ഈ പ്രക്രിയയിൽ മരിച്ച വ്യക്തിയുടെ ശരീരം ബാഹ്യവും, ആന്തരികവുമായ വിവിധ പരിശോധനകൾക്ക് വിധേയമാക്കുന്നു. ഈ പ്രക്രിയയിൽ വൈദഗ്ദ്ധ്യം നേടിയ ഡോക്റ്ററെ പതോളജിസ്റ്റ് (Pathologist) എന്നാണ് വിളിക്കുക.

ഒന്നോ അതിലധികമോ പതോളജിസ്റ്റുകളും സംഘവും ചേർന്നായിരിക്കും ഒരു പോസ്റ്റ്മോർട്ടം നടത്തുക. ചരിത്രം പരിശോധിച്ചാൽ, മനുഷ്യശരീരം തുറന്ന് ആന്തരികാവയവങ്ങൾ പുറത്തെടുക്കുകയും പരിശോധിക്കുകയും, സൂക്ഷിച്ചുവയ്ക്കുകയും ചെയ്യുന്ന പ്രക്രിയ, ബി.സി. 3000 കാലഘട്ടങ്ങളിൽ പുരാതന ഈജിപ്‌ഷ്യന്മാർ മമ്മികൾ ഉണ്ടാക്കുന്നതിന്റെ ഭാഗമായി ചെയ്തിരുന്നുവെന്ന് കാണാം.

മരണകാരണം നിർണ്ണയിക്കുന്നതിന്റെ ഭാഗമായി ശവശരീരങ്ങൾ തുറന്നു പരിശോധിക്കുന്ന രീതി മറ്റു പല പ്രാചീന നാഗരികതകളിലും ഉണ്ടായിരുന്നില്ല. ഇപ്രകാരം ശവശരീരം തുറക്കുന്നത്, മരിച്ച വ്യക്തിയുടെ മരണാനന്തര ജീവിതത്തിന് ഭംഗം വരുത്തുമെന്ന വിശ്വാസമായിരുന്നു അക്കാലത്ത് പരക്കെ ഉണ്ടായിരുന്നത്. പുരാതന ഗ്രീക്കിൽ പോസ്റ്റ്മോർട്ടങ്ങൾ സാധാരണമല്ലായിരുന്നു. ബി.സി 44 ൽ, ജൂലിയസ് സീസർ വധിക്കപ്പെട്ടപ്പോൾ നടത്തിയ ഒട്ടോപ്‌സി റിപ്പോർട്ടിൽ, സീസറിന്റെ ശരീരത്തിലേറ്റ രണ്ടാമത്തെ കുത്താണ് മരണകാരണമായതെന്ന് രേഖപ്പെടുത്തിയിരുന്നു.

റോമാക്കാരുടെ പോസ്റ്റ്മോർട്ടം പരിശോധനകൾ പല മാറ്റങ്ങളോടെ കൃത്യമായ നടപടിക്രമങ്ങളില്ലാതെ അനേകവർഷങ്ങൾ തുടർന്നിരുന്നു. ഇന്ന് ഉപയോഗിക്കുന്ന പോസ്റ്റ്മോർട്ടം പരിശോധനകൾ അനാട്ടമിക്കൽ പതോളജി (Anatomical pathology) രീതിലുള്ളതാണ്. ജിയോവാനി ബറ്റീസ മൊർഗാഗ്‌നി (Giovanni Battista Morgagni, 1682 – 1771) എന്ന ഇറ്റാലിയൻ അനാട്ടമിസ്റ്റ് ആണ് അനാട്ടമിക് പതോളജിയുടെ പിതാവ് എന്നറിയപ്പെടുന്നത്. The Seats and Causes of Diseases Investigated by Anatomy എന്ന പേരിൽ ഇദ്ദേഹം 1769 ൽ പ്രസിദ്ധീകരിച്ച പുസ്തകമാണ് ഈ പതോളജി ശാഖയിൽ എഴുതപ്പെട്ട ആദ്യ പ്രാമാണിക ഗ്രന്ഥം.

19 ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വൈദ്യശാസ്ത്രജ്ഞനായിരുന്ന റുഡോൾഫ് വിർച്ചോവ് (Rudolf Virchow) ഒട്ടോപ്സി രീതികളെ ക്രമീകരിക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്.പോസ്റ്റ്മോർട്ടം ഏറിയ പങ്കും നിയമപരമായ കാരണങ്ങളാലാണ് നടത്തപ്പെടുന്നതെങ്കിലും, ചില സാഹചര്യങ്ങളിൽ മരണ ഹേതുവായ രോഗാവസ്ഥ കണ്ടുപിടിക്കുവാനായും ഇത് ചെയ്യാറുണ്ട്. പോസ്റ്റ് മോർട്ടങ്ങളെ പ്രധാനമായും നാല് വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്.

1) ഫോറൻസിക് ഒട്ടോപ്‌സി : ഒരു മരണത്തിന്റെ വ്യക്തമായ കാര്യകാരണങ്ങൾ കണ്ടെത്തുക എന്നതാണ് ഈ രീതിയിലുള്ള പോസ്റ്റ്മോർട്ടങ്ങളുടെ ഉദ്ദേശം. നിയമം അനുശാസിക്കുന്ന രീതിയിൽ കൊലപാതകം, അപകടം, സംശയാസ്പദ സാഹചര്യങ്ങളിലെ മരണം, ആത്മഹത്യ തുടങ്ങിയവക്കാണ് ഈ രീതി ഉപയോഗിക്കുന്നത്.

2) ക്ലിനിക്കൽ ഒട്ടോപ്‌സി : ഒരു വ്യക്തിയുടെ മരണത്തിനു നിദാനമായ രോഗാവസ്ഥ കണ്ടുപിടിക്കുന്നതിനായാണ് ഈ രീതിയിലുള്ള പോസ്റ്റ്മോർട്ടം നടത്തുന്നത്. ഗവേഷണവുമായി ബന്ധപ്പെട്ടും ഈ രീതി അനുവർത്തിക്കാറുണ്ട്

3) അക്കാഡമിക് ഓട്ടോപ്സി : മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനവുമായി ബന്ധപ്പെട്ട് നടത്തുന്ന പോസ്റ്റ്‌മോർട്ടമാണിത്.

4) വിർച്യുവൽ ഇമേജിങ് ഓട്ടോപ്സി : “ദൃശ്യ” മാധ്യമങ്ങൾ ഉപയോഗിച്ച് ശരീരം കീറി മുറീക്കാതെ ചെയ്യുന്ന ഒട്ടോപ്‌സിയാണിത്. മാഗ്നറ്റിക് റെസൊണൻസ് ഇമേജിംഗ് (MRI), കമ്പ്യൂട്ടഡ് ടോമോഗ്രാഫി (CT) തുടങ്ങിയവ ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്.

ഇന്ത്യയിൽ നടത്തപ്പെടുന്ന പോസ്റ്റ്മോർട്ടം പരിശോധനകളിൽ ഭൂരിഭാഗവും ഫോറൻസിക് ഒട്ടോപ്‌സി വിഭാഗത്തിൽപ്പെടുന്നവയാണ്. ഒരു വ്യക്തിയുടെ മരണകാരണം ശാസ്ത്രീയമായ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ നിർണ്ണയിക്കുക എന്നതാണ് ഫോറൻസിക് ഒട്ടോപ്‌സിയുടെ പ്രധാന ലക്ഷ്യം. ഈ പരിശോധനയുടെ ഫലങ്ങൾ തുടർന്നുവരുന്ന നിയമപരമായ കാര്യങ്ങളിൽ പ്രധാനപ്പെട്ട രേഖകളായി പരിഗണിക്കപ്പെടുന്നു. ശരീരത്തിലെ മുറിവുകളെ സംബന്ധിച്ച ആധികാരിക രേഖയാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. വിശദാംശങ്ങൾ ലഭ്യമല്ലാത്ത സാഹിചര്യത്തിൽ മരണവുമായി ബന്ധപ്പെട്ടു നടന്ന കാര്യങ്ങൾ മുറിവുകളിൽ നിന്നും, രക്തക്കറകളിൽ നിന്നും മറ്റും പുനരാവിഷ്കരിക്കാൻ ഇതിലൂടെ സാധിക്കും.

ജീവനുള്ളപ്പോഴാണോ മരണശേഷമാണോ ശരീരത്തിൽ മുറിവുകളുണ്ടായത്, സ്വയമുണ്ടാക്കാൻ സാധിക്കുന്ന തരമാണോ മുറിവുകൾ, മുറിവേറ്റശേഷം പരേതന് എന്തൊക്കെ പ്രവൃത്തികൾ ചെയ്യാൻ സാധിക്കും തുടങ്ങിയ ചോദ്യങ്ങൾക്കും ചിലപ്പോൾ ഓട്ടോപ്സിയിലൂടെ ഉത്തരം ലഭിച്ചേക്കാം.മരണമുണ്ടായ സാഹചര്യം സംബന്ധിച്ച സൂചനകൾ ഫോറൻസിക് സർജന് ഓട്ടോപ്സിയിലൂടെയും വേണ്ടിവന്നാൽ മരണം നടന്ന സ്ഥലം പരിശോധിച്ചും മറ്റും കണ്ടെത്താൻ സാധിക്കും. ഇന്ത്യയിലെ സംവിധാനത്തിൽ കേസന്വേഷിക്കുന്ന പോലീസുദ്യോഗസ്ഥനാണ് മരണമുണ്ടായ സാഹചര്യം കണ്ടെത്താനുള്ള ഉത്തരവാദിത്തം. ഇതിൽ പോലീസുദ്യോഗസ്ഥനെ സഹായിക്കുകയാണ് ഫോറൻസിക് സർജൻ ചെയ്യുക. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിൽ തിരിച്ചറിയാൻ സഹായിക്കുന്ന കാര്യങ്ങൾ കണ്ടെത്തി രേഖപ്പെടുത്തുക എന്നതും ഓട്ടോപ്സിയുടെ ഒരു ലക്ഷ്യമാണ്.

അസ്ഥികളുടെയും, പല്ലുകളുടെയും മറ്റും മാറ്റങ്ങളിൽ നിന്ന് പ്രായം, ശരീരം ഛിന്നഭിന്നമായിട്ടുണ്ടെങ്കിൽ പോലും അസ്ഥികളിൽ നിന്ന് ആളുടെ ഉയരം,എന്നിങ്ങനെയുള്ള കാര്യങ്ങൾ മനസ്സിലാക്കാൻ ഒരു ഫോറൻസിക് സർജന് സാധിക്കും. പണ്ട് ചെയ്തിട്ടുള്ള ശസ്ത്രക്രീയകളുടെ തെളിവുകൾ,പച്ചകുത്തിയതിന്റെയും മറ്റും വിവരണം, പുകവലി, മുറുക്ക് തുടങ്ങിയ ശീലങ്ങൾ എന്നിവയെല്ലാം ശരീരത്തിൽ തെളിവുകൾ അവശേഷിപ്പിക്കും. ശരീരത്തിലെ തഴമ്പുകളിൽ നിന്ന് ജോലി, മതവിശ്വാസം തുടങ്ങിയ കാര്യങ്ങളെപ്പറ്റിയും സൂചനകൾ ലഭിക്കും.പോസ്റ്റ്‌മോർട്ടം പരിശോധനയിൽ, ആന്തരാവയവങ്ങൾ, രക്തം, ആഹാരാവശിഷ്ടങ്ങൾ തുടങ്ങിയവയുടെ സാമ്പിളുകൾ വിശദമായ ഫോറൻസിക് പരിശോധനകൾക്കായി എടുക്കാറുണ്ട്. ഈ പരിശോധനാ റിപ്പോർട്ടുകളുടെയും, പോസ്റ്റ്മോർട്ടം നടത്തുന്ന അവസരത്തിൽ പതോളജിസ്റ്റ് നേരിൽ കണ്ടുമനസ്സിലാക്കുന്ന കാര്യങ്ങളുടെയും അടിസ്ഥാനത്തിലാണ് ഒരു പോസ്റ്റ്മോർട്ടം റിപ്പോർട്ട് തയ്യാറാക്കുന്നത്.

പോസ്റ്റ്മോർട്ടത്തിനു ശേഷം തയ്യാറാക്കുന്ന റിപ്പോർട്ടിനെയാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് എന്നുവിളിക്കുന്നത്. നിയമപരമായ പ്രക്രിയകൾ ഉൾപ്പെടുന്ന എല്ലാ കേസുകളിലും വളരെ പ്രധാനപ്പെട്ട ഒരു രേഖയാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.മൃതശരീരത്തിന്റെ ബാഹ്യഭാഗങ്ങൾ വിശദമായി പരിശോധിച്ച ശേഷം തലയോട്, നെഞ്ച്, ഉദരം എന്നിവ തുറന്നുള്ള പരിശോധനകൾ മിക്കവാറും എല്ലാ പോസ്റ്റ്മോർട്ടങ്ങളുടെയും ഭാഗമാണ്. പോസ്റ്റ്മോർട്ടത്തിനു വിധേയമാക്കിയ മൃതദേഹം അതിനുശേഷം ഭംഗിയായി തുന്നിച്ചേർത്ത് പൊതുദർശനത്തിന് ഉതകുന്ന രീതിയിൽ മാറ്റിയെടുക്കുന്നതും പോസ്റ്റ്മോർട്ടം പ്രക്രിയയുടെ ഭാഗമാണ്.

ഒരു മൃതദേഹം പോസ്റ്റ്‌മോർട്ടം ടേബിളിൽ എത്തിക്കുന്നതിനു മുമ്പ് തന്നെ, മൃതദേഹം ലഭിച്ച സ്ഥലത്തുനിന്നുള്ള സാഹചര്യതെളിവുകൾ, മറ്റു ബന്ധപ്പെട്ട വസ്തുക്കൾ ഇവയൊക്കെ പോലീസ് വിഭാഗം ശേഖരിക്കും. പോസ്റ്റ്മോർട്ടം റിപ്പോർട്ടിനു ഉതകാവുന്ന തെളിവുകൾ ശരീരത്തിൽ അവശേഷിക്കുന്നുണ്ടെങ്കിൽ, അവ നഷ്ടമാകാത്ത രീതിയിൽ ശരീരം ഒരു പ്രത്യേക ബാഗിനുള്ളിൽ നിക്ഷേപിച്ചാണ് പോസ്റ്റ്‌മോർട്ടം നടത്തുന്ന ക്ലിനിക്കിലേക്ക് കൊണ്ടുപോവുക. ഫോറൻസിക് മെഡിസിനിൽ സ്പെഷ്യലൈസ് ചെയ്ത ഒരു ഫോറൻസിക് സർജനാണ് സാധാരണഗതിയിൽ ഫോറൻസിക് ഒട്ടോപ്സി നടത്തുന്നത്. കേരളത്തിലെ സർക്കാരുത്തരവനുസരിച്ച് എല്ലാ പോസ്റ്റുമോർട്ടങ്ങളും വൈകിട്ട് അഞ്ചുമണിക്ക് മുമ്പായി നടത്തണം എന്ന് വ്യവസ്ഥയുണ്ട്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും രാത്രി സമയത്ത് കൃത്രിമവെളിച്ചത്തിന്റെ സഹായത്തോടെയും പോസ്റ്റ് മോർട്ടം അനുവദിച്ചിട്ടുണ്ട്.

സൂര്യപ്രകാശത്തിൽ ഓട്ടോപ്‌സി ചെയ്യണമെന്ന നിബന്ധന ഉണ്ട്. മഞ്ഞപ്പിത്തം, ഓക്സിജനേഷൻ കുറയുന്നതുമായി ബന്ധപ്പെട്ട ശരീരത്തിന്റെ നീലിമ (cyanosis), ക്ഷതങ്ങൾ എന്നിവ വ്യക്തമായും തനത് നിറത്തിൽ തന്നെ കാണാൻ സാധിക്കണം എന്നതുകൊണ്ടാണ് ഈ നിബന്ധന. ക്ഷതങ്ങളുടെ പോസ്റ്റ്മോർട്ടം ചെയ്യുന്നത് ആരായാലും, നിരീക്ഷണങ്ങൾ ഒരുപോലെ ആകണം എന്ന ശാസ്ത്രതത്വം മാനിച്ചാണ് സൂര്യവെളിച്ചത്തെ ആശ്രയിക്കുന്നത്. മാത്രവുമല്ല ചിലസ്ഥലങ്ങളിലെങ്കിലും മരണം നടന്ന സ്ഥലത്തിനടുത്തുവച്ച് തന്നെ ഓട്ടോപ്സിയും ചെയ്ത് തീർക്കാറുണ്ട്. ഓട്ടോപ്സിക്കുള്ള സ്ഥിരം സം‌വിധാനങ്ങളില്ലാത്ത സ്ഥലങ്ങളിൽ മറകെട്ടി അവിടെവച്ചുതന്നെ ചെയ്യാറുണ്ട്. സാഹചര്യ തെളിവുകളും, വസ്തുവഹകളും നശിപ്പിക്കപ്പെട്ടു പോകാതിരിക്കാൻ ഇത് സഹായകമാണ്. സൂര്യപ്രകാശത്തിന്റെ ആവശ്യകത മുന്നിൽകണ്ടുകൊണ്ട് ഓട്ടോപ്സി മുറികളുടെ മച്ചിൽ കണ്ണാടി വച്ച് സൂര്യവെളിച്ചത്തെ കടത്തിവിടാൻ സൗകര്യമുണ്ടാക്കിയിട്ടുണ്ട്. എന്നാൽ ഇന്ന് ട്യൂബ് ലൈറ്റ് പോലെ സർ‌വ്വസാധാരണമായ പ്രകാശസ്രോതസ്സുകൾ ഉപയോഗിച്ചും ഓട്ടോപ്‌സി ചെയ്യാറുണ്ട്.

പാശ്ചാത്യരാജ്യങ്ങളിൽ, പോസ്റ്റ്‌മോർട്ടം പരിശോധന നടത്തുന്ന മുറികളുടെ ഭിത്തികളിൽ കാണാവുന്ന ഒരു ചുവരെഴുത്ത് ഇങ്ങനെയാണ് “This is the place where death rejoices to help those who live” അഥവാ, “മരിച്ചുപോയവർ ജീവിച്ചിരിക്കുന്നവരെ സഹായിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന സ്ഥലം”. ഇതിൽ പറയുന്നത് പോലെ, തന്നിൽ അവശേഷിച്ചിരിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ ഓരോ മൃതശരീരവും പോസ്റ്റ്മോർട്ടം ചെയ്യുന്ന പതോളജിസ്റ്റിനോട് നിശ്ശബ്ദമായി സംവദിക്കുന്നു.

The post പോസ്റ്റ്മോർട്ടം എന്തിന് ? appeared first on Mallutech .

സെക്സ്ടോർഷൻ എന്നാൽ എന്താണ്
സ്വകാര്യ നിമിഷങ്ങളിൽ പോൺ വെബ്സൈറ്റുകളിൽ വിഹരിക്കുന്നവർ ശ്രദ്ധിക്കുക. നിങ്ങൾ ചിലപ്പോൾ സെക്സ്ടോർഷന് ഇരയായേക്കാം. എന്താണ് ഈ സെക്സ് ടോർഷൻ എന്ന് ചിന്തിക്കുന്നുണ്ടാവും ഇപ്പോൾ. ഒരു തരം സൈബർ ഭീഷണിയാണിത്. നിങ്ങളുടെ വെബ്സൈറ്റ് ഹിസ്റ്ററിയും, തിരഞ്ഞ പോൺ വീഡിയോകളുടെ ചരിത്രവുമെല്ലാം പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുന്നതിനെയാണ് സെക്സ്ടോർഷൻ എന്ന് പറയുന്നത്.

നിങ്ങളുടെ ബ്രൗസർ ഹിസ്റ്ററിയും വെബ് ക്യാം റെക്കോർഡിങുമെല്ലാം പരസ്യപ്പെടുത്തുമെന്നും ഇവർ ഭീഷണിപ്പെടുത്തിയേക്കാം. 20 കോടി ഈമെയിൽ അക്കൗണ്ടുകൾ സെക്സ്ടോർഷനായി നിരീക്ഷിക്കപ്പെടുന്നുണ്ടെന്ന് സൈബർ സുരക്ഷാ വിദഗ്ദനായ കൊഫെൻസ് പറയുന്നു. കൊഫെൻസ് കണ്ടെത്തിയ ഈ ഈമെയിൽ ശേഖരം കൊഫെൻസിന്റെ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. അക്കൂട്ടത്തിൽ നിങ്ങളുടെ ഇമെയിൽ ഐഡി ഉണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്.

2019 ൽ മാത്രം 70 ലക്ഷം അക്കൗണ്ടുകളെ സെക്സ്ടോർഷൻ ഉന്നംവെച്ചിട്ടുണ്ടെന്ന് കൊഫെൻസ് പറയുന്നു. ഇതിന് പിന്നിൽ പ്രവർത്തിച്ചവർ ബിറ്റ് കോയിൻ വാലറ്റ് വഴി 15 ലക്ഷം ഡോളർ പലരിൽ നിന്നുമായി കൈക്കലാക്കിയിട്ടുമുണ്ട്. ഓൺലൈനിൽ അപരിചിതരുമായി സെക്സ്ചാറ്റ് ചെയ്യുന്നവരും വീഡിയോ ചാറ്റ് ചെയ്യുന്നവരും സാധാരണ ഇത്തരം ഭീഷണികൾക്ക് വഴിപ്പെടാറുണ്ട്. കൊഫെൻസിന്റെ വെബ്സൈറ്റിൽ നിങ്ങളുടെ ഇമെയിൽ സന്ദേശം ഉണ്ടെങ്കിൽ. തീർച്ചയായും സെക്സടോർഷൻ സംബന്ധിച്ച ഒരു ഇമെയിൽ സന്ദേശം നിങ്ങൾക്ക് ലഭിച്ചിരിക്കും. ആ ഇമെയിലിനൊപ്പം മാൽവെയറും ഉണ്ടായേക്കാം. ഇമെയിലിനൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യാതിരിക്കുക. ഇങ്ങനെയുള്ള ഇമെയിലുകൾ ലഭിച്ചാൽ ഭയപ്പെടേണ്ടെന്നും പണ്ം നൽകേണ്ടെന്നും കൊഫെൻസ് പറയുന്നു.

The post സെക്സ്ടോർഷൻ എന്നാൽ എന്താണ് appeared first on Mallutech .

എന്തിനാണ് പ്ലെയിനിന്റെ പുറത്ത് കളർ ലൈറ്റുകൾ വെച്ചിരിക്കുന്നത്..?
ചുവപ്പും, പച്ചയും ലൈറ്റുകൾ ആണ് പ്ലെയിനിന്റെ പുറത്തു കാണുക. ചുവപ്പ് ലൈറ്റ് ഇടതു ഭാഗത്തും, പച്ച ലൈറ്റ് വലതു ഭാഗത്തും.1800-ഇൽ കപ്പിത്താൻമാർ ആണ് ഈ പുതിയ രീതി കൊണ്ടുവന്നത്. കപ്പലുകൾ തമ്മിൽ കൂട്ടിയിടിക്കാതിരിക്കാനായി ആണ് അവർ ഇത് തുടങ്ങിയത് എങ്കിലും പിന്നീട് പ്ലെയിനുകളിലും, ബഹിരാകാശ വാഹങ്ങളിൽ വരെ ഇപ്പോൾ ഉപയോഗിക്കുന്നു.” നാവിഗേഷൻ ലൈറ്റുകൾ ‘ എന്നാണു ഇതിനു പറയുക.ചുവപ്പും, പച്ചയും ലൈറ്റുകൾ എപ്പോഴും കത്തിക്കൊണ്ടിരിക്കും.

നമ്മുടെ വണ്ടികളിലെ ഇൻഡിക്കേറ്റർ പോലെ തിരിയാൻ ഉള്ളപ്പോൾ മാത്രമല്ല ഇടുക. പച്ചയും, ചുവപ്പും ലൈറ്റ് കൂടാതെ നടുക്കായി ഒരു വെളുത്ത ലൈറ്റും ഉണ്ടായിരിക്കും. വെള്ള ലൈറ്റ് എപ്പോഴും മിന്നിക്കൊണ്ടിരിക്കും. ഇതിനെ “anti-collision lights.” എന്നാണു പറയുക.സാധാരണ വിമാനങ്ങൾക്കു മാത്രമേ ഈ ലൈറ്റുകൾ ഉള്ളൂ. മിലിട്ടറി പ്ലെയിനുകളിൽ ഇതില്ല.

ഇത് എങ്ങനെ ഉപയോഗിക്കുന്നു എന്ന് നോക്കാം.രണ്ട് പ്ലെയിനുകൾ നേർക്കുനേർ വരുന്നു എങ്കിൽ ഈ ലൈറ്റുകൾ നമ്മുടെ റോഡിലെ ട്രാഫിക് ലൈറ്റുകൾ പോലെ ഉപയോഗിക്കുന്നു.എന്ന് വച്ചാൽ മുന്നിലെ പ്ലെയിനിന്റെ പച്ച ലൈറ്റ് കാണുന്ന ( ഇടതു ) ഭാഗത്തേക്ക് പ്‌ളെയിൻ തിരിക്കുന്നു. അതുപോലെ എത്രിരേ വരുന്ന പ്ലെയിനും അവർക്കു പച്ച ലൈറ്റ് കാണുന്ന ( അവരുടെ ഇടതു ) ഭാഗത്തേക്ക് പ്‌ളെയിൻ തിരിക്കുന്നു. അങ്ങനെ പ്ലെയിൻ കൺഫ്യൂഷൻ ഇല്ലാതെ പരസ്പ്പരം അകന്നു പോവുന്നു.

The post എന്തിനാണ് പ്ലെയിനിന്റെ പുറത്ത് കളർ ലൈറ്റുകൾ വെച്ചിരിക്കുന്നത്..? appeared first on Mallutech .

ലോകത്തുള്ള എല്ലാ പക്ഷികളും എവിടെ പോയാണ് മരിക്കുന്നത്
കാക്കകളെ മറക്കാം. മറ്റു പക്ഷികള്‍ ചത്തുകിടക്കുന്നത് അപൂര്‍വമായി മാത്രം നമ്മുടെ കണ്‍മുന്നില്‍ വരുന്നത് എന്തുകൊണ്ടാണ്. ചിന്തിച്ചു നോക്കൂ, പക്ഷികള്‍ എവിടെയാണ് മരിക്കാന്‍ പോകുന്നത്? ലോകത്ത് എല്ലായിടത്തും ബാക്കിയാകുന്ന ഒരു സംശയമാണ് പക്ഷികള്‍ ചത്തുപോകുന്നത് എന്തേ മനുഷ്യര്‍ അറിയാത്തത് എന്ത്. പൊതുവായ ഒരുത്തരം ഇതിന് നല്‍കുന്നത് എളുപ്പമല്ല .അതിനര്‍ഥം ഉത്തരമില്ല എന്നല്ല. വളരെക്കുറച്ച് വര്‍ഷങ്ങള്‍ മാത്രം ആയുസ് ആണ് കൂടുതല്‍ പക്ഷികള്‍ക്കുള്ളത്.

തൊടിയില്‍ കാണുന്ന പക്ഷികള്‍ പരമാവധി നാല് വര്‍ഷംവരെയാണ് ജീവിക്കുക. സ്വാഭാവികമായ മരണങ്ങള്‍ പക്ഷികള്‍ക്കിടയില്‍ വളരെക്കുറവ് മാത്രമെ സംഭവിക്കുന്നുള്ളുവെന്ന് ബ്രിട്ടണിലുള്ള പക്ഷി നിരീക്ഷണ സ്ഥാപനം, ആര്‍‍എസ്‍പിബി (റോയല്‍ സൊസൈറ്റി ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ബേഡ്‍സ്‍) പറയുന്നു.ഏറ്റവും കൂടുതല്‍ പ്രായം ജീവിക്കുന്നത് ആല്‍ബട്രോസ് ഇനത്തില്‍പ്പെട്ട പക്ഷികളാണ്. ഇവ 64 വര്‍ഷത്തിന് മുകളില്‍ ജീവിക്കും. പ്രായം രണ്ട് കടക്കുമ്പോള്‍ തന്നെ ചെറിയ കിളികളുടെ ജീവിതം അവസാനിച്ചിട്ടുണ്ടാകും. ഇണചേരുന്ന കാലം കടന്നുകിട്ടിയാല്‍ പക്ഷികള്‍ക്ക് ആയുസ് കൂടുതലായിരിക്കുമെന്നാണ് ആര്‍എസ്‍പിബി ഗവേഷകര്‍ കണ്ടെത്തിയത്.പക്ഷികള്‍ എവിടെയാണ് മരിക്കാന്‍ പോകുന്നത്? പറക്കുന്നതിനിടയില്‍ ചത്ത് വീഴുകയല്ല പക്ഷികള്‍. കൂടുതലും പക്ഷികള്‍ അവരുടെ അവസാനം അടുത്തെന്ന് മനസിലാക്കി ഏകാന്തവാസത്തിലായിരിക്കുമെന്നാണ് കരുതുന്നത്. മറ്റു പക്ഷികളെയും ,മനുഷ്യരെയും ഒഴിവാക്കി ഏകാന്ത താവളങ്ങള്‍ കണ്ടെത്തുകയാണ് ചെറിയ പക്ഷികള്‍ ചെയ്യുന്നത്. കുറ്റിക്കാടുകളോ, മരത്തിലെ പോടുകളോ പക്ഷികള്‍ അവസാന ദിവസങ്ങള്‍ കഴിച്ചുകൂട്ടാന്‍ തെരഞ്ഞെടുക്കും.

പക്ഷിയുടെ മൃതദേഹം എവിടെപ്പോകുന്നു?

പറക്കാന്‍ കഴിയുന്ന ജീവികള്‍ ആയതുകൊണ്ടു പക്ഷികള്‍ക്ക് ശരീരഭാരം വളരെക്കുറവാണ്. ഭാരം കുറഞ്ഞ അസ്ഥികളും, കൂടുതല്‍ തൂവലുകളും ഉണ്ട്. മാംസം വളരെ കുറവാണ്. ചത്തു പോകുന്നതോടെ തൂവലുകളും, മാംസവും എളുപ്പത്തില്‍ അഴുകി ഇല്ലാതാകുന്നു. ശരീരത്തില്‍ കൂടുതല്‍ മാംസം ഉള്ള ജീവികളെ അപേക്ഷിച്ച് വളരെ പെട്ടന്ന് ഈ പ്രക്രിയകള്‍ നടക്കും.അസുഖ ബാധിതരായിക്കഴിഞ്ഞാല്‍ പക്ഷികള്‍ വിശ്രമത്തിലേക്ക് കടക്കുകയാണ് ചെയ്യുന്നത്.

ചിലപ്പോള്‍ വിശ്രമം പക്ഷികളെ അസുഖങ്ങളില്‍ നിന്ന് കരകയറാന്‍ സഹായിക്കാറുണ്ട്. മരംകൊത്തി പൊത്തിനുള്ളില്‍ ,ഇരിപ്പുറപ്പിക്കുന്നതും ചില കിളികള്‍ മണ്ണില്‍ ഒളിച്ചിരിക്കുന്നതും ഇതിന്‍റെ ഭാഗമാണ്. പറക്കാന്‍ വയ്യാതാകുമ്പോള്‍ പൂച്ച, പട്ടി, പാമ്പ് എന്നിങ്ങനെ മറ്റു ജീവികള്‍ക്ക് പക്ഷികള്‍ ഇരയാകും.പ്രകൃതിയിലെ ആഹാരശൃംഖലയില്‍ ചെറിയ പക്ഷികള്‍ നിര്‍ണായകമാണ്. പക്ഷികള്‍ മറ്റു ജീവികള്‍ക്ക് ഭക്ഷണമാകുന്നത് ആവാസ വ്യവസ്ഥ നിലനില്‍ക്കാന്‍ അത്യാവശ്യവുമാണ്. പക്ഷികളുടെ കൂട്ടമരണങ്ങള്‍ വര്‍ഷങ്ങളായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. നിരവധി പഠനങ്ങള്‍ ഇതില്‍ നടക്കുന്നു. കൂടുതലും സാഹചര്യങ്ങളില്‍ മനുഷ്യര്‍ തന്നെയാണ് പക്ഷികളെ കൊല്ലുന്നത്.

🔹2011 പുതുവര്‍ഷ ദിനത്തിന്‍റെ പിറ്റേന്ന് അമേരിക്കയിലെ അര്‍ക്കന്‍സാസ് സംസ്ഥാനത്തിലെ ഒരു നഗരത്തില്‍ 5000 പക്ഷികളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി.പുതുവര്‍ഷം ആഘോഷിക്കാന്‍ നടത്തിയ കരിമരുന്ന് പ്രയോഗത്തിലാണ് പക്ഷികള്‍ ചത്തതെന്ന് പിന്നീട് തെളിഞ്ഞു.

🔹അതേ വര്‍ഷം തന്നെ അമേരിക്കയിലെ ല്യൂയിസിയാനയില്‍ 500ഓളം പക്ഷികളെ ചത്ത നിലയില്‍ കണ്ടെത്തി. വലിയ കെട്ടിടങ്ങള്‍, ചില്ല് ജനാലകള്‍, വിഷ പ്രയോഗം, കീടനാശിനികള്‍ എന്നിങ്ങനെ പല ഭീഷണികള്‍ പക്ഷികള്‍ നേരിടുന്നുണ്ട്.

🔹2016ല്‍ അലാസ്‍കയുടെ തീരത്ത് 1000ത്തോളം കടല്‍പ്പക്ഷികള്‍ ചത്തടിഞ്ഞു. മലിനീകരണമാണ് ഈ കൂട്ടക്കുരുതിക്ക് കാരണമെന്ന് പിന്നീട് വ്യക്തമായി.

The post ലോകത്തുള്ള എല്ലാ പക്ഷികളും എവിടെ പോയാണ് മരിക്കുന്നത് appeared first on Mallutech .

ഒരു മാസം ഒരു മനുഷ്യൻ ഉറങ്ങാതിരുന്നാൽ എന്ത് സംഭവിക്കും
1940 ൽ സോവ്യറ്റ് റഷ്യയിൽ അതിക്രൂരമായ ഒരു പരീക്ഷണം നടന്നു. ഒരു മാസം ഒരു മനുഷ്യൻ ഉറങ്ങാതിരുന്നാൽ എന്ത് സംഭവിക്കും എന്നറിയാൻ ഒരു പരീക്ഷണം. ഇതിനായി 5 ജയിൽ പുള്ളികളെ തിരഞ്ഞെടുക്കാൻ തീരുമാനിച്ചു ഈ പരീക്ഷണത്തിന് സമ്മതിച്ചാൽ പരീക്ഷണ കാലാവധിയായ ഒരു മാസം കഴിയുമ്പോൾ 5 തടവുകാരെയും വെറുതെ വിടും. അതിൽ ഹാപ്പിയായ അഞ്ച് പേർ ഇതിന് സമ്മതിച്ചു. ഇതിന് വേണ്ടി സർക്കാരിൽ നിന്ന് ഒരു മാസത്തേക്ക് അവർക്ക് വേണ്ട ആഹാരം, വെള്ളം, പുസ്തകങ്ങൾ, മൊത്തയില്ലാത്ത കട്ടിലുകളും മറ്റും അവരുടെ പരീക്ഷണ മുറിയിൽ എത്തിച്ചു.

മനുഷ്യനെ ഉറക്കത്തിലേക്ക് നയിക്കുന്ന സെല്ലുകളുടെ പ്രവർത്തനത്തെ നിർത്താൻ കഴിയുന്ന ഒരു വാതകം കുറേശ്ശേ കുറേശ്ശേയായി ആ മുറിയിലേക്ക് കടത്തി വിട്ട് കൊണ്ടിരുന്നു. അവരുമായി ആശയ വിനിമയം നടത്താൻ microphone, Intercam സ്ഥാപിച്ചു. എന്നിട്ട് ജയിൽ പുള്ളികളായ ആ അഞ്ച് പേരേയും ആ മുറിക്കുള്ളിലാക്കി അഞ്ച് പേര് ഒന്നിച്ച് ശ്രമിച്ചാലും പുറത്ത് കടക്കാൻ പറ്റാത്ത രീതിയിൽ ഷീൾഡ് ലോക്ക് കൊണ്ട് ആ അറ ലോക്ക് ചെയ്തു . നാല് ദിവസം പ്രശ്‌നമൊന്നുമില്ലാതെ കടന്ന് പോയതായി Intercam വഴി അവർ അറിയിച്ചു.

അഞ്ചാമത്തെ ദിവസം അവരിൽ ഒരാൾ അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില കാര്യങ്ങൾ സ്വബോധമില്ലാതെ തുടരെ തുടരെ പറഞ്ഞ് കൊണ്ടിരിക്കാൻ തുടങ്ങി ആറാമത്തെ ദിവസം ചിത്തഭ്രമം പിടിച്ചത് പോലെ മറ്റുള്ളവരും പുലമ്പാൻ തുടങ്ങി ഏഴാമത്തെ ദിവസം അവരുടെ ശബ്ദം വ്യത്യസ്തമായ രീതിയിൽ കേൾക്കാൻ തുടങ്ങി 10 മത്തെ ദിവസം ഉച്ചത്തിൽ ആർപ്പ് വിളിക്കാൻ തുടങ്ങി തുടർന്ന് കത്തി കൊണ്ടുള്ളതും അടിയും ഇടിയും എന്തെക്കെയോ അടിച്ച് തകർക്കുന്നതുമായ ഭയങ്കര ശബ്ദം അതിനടുത്തടുത്ത ദിവസങ്ങളിൽ സീക്ക് സീക്ക് എന്ന ഒരു ശബ്ദം മാത്രം. ഇത് വിശകലനം ചെയ്ത് കൊണ്ടിരുന്ന ചിലർക്ക് ഇത് കണ്ട് ഭയം തോന്നി. അവർ അറ തുറന്ന് നോക്കാം ഈ ശബ്ദം എന്താണെന്ന് എന്ന അഭിപ്രായം മുന്നോട്ട് വച്ചു .

എന്നാൽ മറ്റു ചിലർ നേരത്തേ അവർ ഉച്ചത്തിൽ അട്ടഹസിച്ചത് പോലെ ശബ്ദത്തിന്റെ ശക്തി കുറഞ്ഞതാകാം ഈ ശബ്ദത്തിന് കാരണം അത് കൊണ്ട് അറ തുറക്കണ്ട എന്ന് നിർബന്ധം പിടിച്ചു. അതിന് ശേഷം 14 ദിവസം വരെ അറയിൽ നിന്ന്ഒരു ശബ്ദവും വന്നില്ല. പന്തികേട് തോന്നിയ ശസ്ത്രജ്ഞൻമ്മാർ അറയിലേക്കുള്ള വാതകത്തെ നിർത്തി ലോക്ക് തുറന്ന് അകത്തേക്ക് നോക്കിയ ശസ്ത്രജ്ഞർ െഞട്ടി തരിച്ച് നിന്നു. അവിടെ അഞ്ച് പേരിൽ ഒരാൾ മരണപ്പെട്ടു കിടക്കുന്നു. മറ്റു നാല് പേർ കഴിഞ്ഞ ദിവസങ്ങളിലായി ആ മരിച്ച് കിടക്കുന്ന ആളിന്റെ തുടയിലെയും നെഞ്ചിലേയും മാസം മാന്തി പൊളിച്ച് തിന്നതായി മനസ്സിലായി.

അവരകട്ടേ ശരീരത്തിൽ മാംസങ്ങൾ ഇല്ലാതെ തോളുകൾ ഊർന്ന് പരിക്കുകൾ പറ്റി കണ്ടാൽ കൊഠൂരമായി തോന്നുന്ന രീതിയിൽ . കതക് തുറന്ന് ചിലർ വരുന്നത് കണ്ട അവർ അക്രമാസക്തരായി. വല്ലാത്ത ഒരു ശബ്ദത്തോടെ അവരെ ഉപദ്രവിക്കാനായി ശ്രമിച്ചു. അത് കണ്ട് ഭയന്ന ശാസ്ത്രജ്ഞർ അവരുടെ അടുത്തേക്ക് പോകാതെ നിന്നു. അപ്പോൾ അവർ നാല് പേരും ഒരു അട്ടഹാത്തോടെ പരസ്പരം അക്രമിക്കാൻ തുടങ്ങി. ഇവരെ പുറത്ത് കൊണ്ടു വന്നാൽ പഴയ രീതിയിലേക്ക് മടക്കി കൊണ്ടുവരാൻ കഴിയില്ല എന്ന് മനസ്സിലായ അധികാരികൾ അവരെ വെടിവെച്ചു കൊന്നു.

The post ഒരു മാസം ഒരു മനുഷ്യൻ ഉറങ്ങാതിരുന്നാൽ എന്ത് സംഭവിക്കും appeared first on Mallutech .

ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളി
ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയാണ് കൊടുങ്ങല്ലൂരിലെ ചേരമാൻ ജുമാ മസ്ജിദ്‌.ഇന്ത്യയിലെ തന്നെ ജുമ‍‘അ നമസ്കാരം ആദ്യമായി നടന്ന പള്ളിയാണിത്. മതസൗഹാര്‍ദത്തിന്റെ കേന്ദ്രമായ ചേരമാന്‍ പെരുമാള്‍ ജുമാ മസ്ജിദ് ക്രിസ്തുവർഷം 629 -ലാണ് സ്ഥാപിക്കപ്പെട്ടത്. അറബ് നാട്ടിൽ നിനും വന്ന മാലിക് ഇബ്നു ദിനാർ ആണ് ഇതു പണികഴിപ്പിച്ചത്. അന്നത്തെ കേരളീയ വാസ്തു ശില്പകലയുടെ മാതൃകയിലാണ് ഇത് അന്ന് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് വളരെയേറേ മാറ്റം വന്നിട്ടുണ്ട്. എന്നാലും പഴയ ക്ഷേത്രക്കുളങ്ങളെ അനുസ്മരിപ്പിക്കുന്ന കുളം ഇന്നു സം‍രക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ പള്ളിയായ ചേരമാൻ പള്ളി പെരുമാളിന്റെ കാലത്തെ ബുദ്ധവിഹാരമായിരുന്നു. ശക്തി ക്ഷയിച്ച ബൗദ്ധരിൽ നിന്നും ഇബ്നു ബത്തൂത്തയുടെ അനുയായികൾക്ക് ചേരരാജാവ് പള്ളി പണിയാൻ ഇത് അനുവദിച്ചു കൊടുത്തു എന്നാണ് വിശ്വാസം. പള്ളിയുടെ പഴയ ചിത്രം കേരളീയമായ ക്ഷേത്രമാതൃകയെ ഓർമ്മിപ്പിക്കുന്നതാണ്. ഇസ്ലാം മതം രൂപപ്പെട്ട 7 ആം നൂറ്റാണ്ടിൽ തന്നെ ഇത് സ്ഥാപിതമായി എന്നു ചിലർ കരുതുന്നു.നിലവിളക്ക്‌ കൊളുത്തിവയ്ക്കുന്ന, വ്യത്യസ്തമായ ഒരു മുസ്ലിം പള്ളിയാണ്‌ ചേരമാൻ പള്ളി ഈ നിലവിളക്ക്‌ ചേരമാൻ പള്ളിയുടെ സാംസ്കാരികചരിത്രത്തിന്റെ ഭാഗമായിത്തന്നെ നിലനില്ക്കുകയാണ്‌. പള്ളി സന്ദർശിക്കുന്നവർക്ക്‌ ഈ വിളക്കിലെ എണ്ണ പ്രസാദമായി നല്കുകയും ചെയ്യുന്നു. ഹിന്ദുവെന്നോ, മുസ്ലീമെന്നോ വ്യത്യാസമില്ലാതെയാണ്‌ ഈ എണ്ണ പ്രസാദമായി വാങ്ങാൻ കൊടുങ്ങല്ലൂർ നിവാസികൾ ഈ പള്ളിയിലെത്തുന്നത്‌. മസ്ജിദിനോട് ചേർന്ന് ഒരു മ്യൂസിയവും സ്ഥിതി ചെയ്യുന്നുണ്ട്. അഞ്ചു രൂപയാണ് മ്യൂസിയത്തിലേക്കുള്ള പ്രവേശന ഫീസ്. ആദ്യകാലത്തെ പള്ളിയുടെ ഒരു ചെറിയ മോഡൽ നമുക്ക് മ്യൂസിയത്തിൽ കാണാവുന്നതാണ്. കൂടാതെ പണ്ടുകാലത്തെ ഇസ്ലാമിക രീതിയിലുള്ള പലതരം സാധനങ്ങളും,ഉപകരണങ്ങളുമൊക്കെ മ്യൂസിയത്തിൽ കാണാം.ചേരമാൻ മസ്ജിദ് ലോകത്തിന് നൽകുന്നത് മത, സാംസ്‌കാരിക മൈത്രിയുടെ അതുല്യ സന്ദേശമാണ്. ഏതു മതക്കാർക്കും ചേരമാൻ ജുമാ മസ്ജിദിൽ കയറാവുന്നതാണ്.

The post ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളി appeared first on Mallutech .

ചരിത്രം സൃഷ്ടിച്ച ബാങ്ക് കവർച്ച
1976 May France, Nice

ആൽബർട്ട് സ്പാഗിയേരിയുടെ (Albert Spaggiari) നൈസിലെ സ്റ്റുഡിയോ കെട്ടിടത്തിന് സമീപത്തായിരുന്നു സൊസൈറ്റി ജനറൽ ബാങ്ക്. ഒരു ദിവസം ബാങ്കിൽ നിൽക്കവേ ഒരു ഓവു ചാൽ ഒഴുകുന്നതിന്റെ ശബ്ദം അയാൾ കേൾക്കുകയുണ്ടായി. ബാങ്കിന്റെ സ്ഥാനത്തിന്റെ പ്രത്യേകത സ്പാഗിയേരിയുടെ നിഗൂഡ ബുദ്ധിയിൽ ഒരു തീപ്പൊരി ഉണ്ടാക്കി. ബാങ്കിന്റെ ലോക്കർ റൂം സ്ഥിതി ചെയ്യുന്നത് ഓവുചാലിന്റെ മേലെയാണെന്ന് അയാളുടെ കൂർമ്മബുദ്ധി കണ്ടെത്തി. അതോടെ അയാൾ തന്റെ മനസ്സിലുള്ള ആശയത്തിന് വേണ്ടി പ്രവർത്തിച്ചു തുടങ്ങി. ഒടുവിലൊരു നാൾ അയാൾ തന്റെ പദ്ധതി അസന്ധിഗ്ദമായി നിശ്ചയിച്ചു. സൊസൈറ്റി ജനറൽ ബാങ്ക് കൊള്ളയടിക്കുക…

തുടർന്നുള്ള ദിവസങ്ങൾ മോഷണത്തിനു വേണ്ടിയുള്ള ആലോചനകളുടേതായിരുന്നു. കൂട്ടിയും കിഴിച്ചും ഒടുവിൽ സ്പാഗിയേരി കൃത്യമായ ഒരു മാസ്റ്റർപ്ലാൻ ആവിഷ്ക്കരിച്ചു. പിന്നീട് കവർച്ചകളുടെ ചരിത്രത്തിലെ തന്നെ എക്കാലത്തേയും ബ്രില്യൻസിയായി മാറിയ രൂപരേഖയും പദ്ധതിയുമായിരുന്നു അത്. സ്പാഗിയേരി ആദ്യം ചെയ്തത് ബാങ്കിലെ ഒരു ലോക്കർ ബോക്സ് വാടകക്കെടുക്കുക എന്നതായിരുന്നു. അങ്ങനെ അയാൾ നിക്ഷേപത്തിന് എന്ന വ്യാജേന ലോക്കർ റൂമിൽ കയറി. ബുദ്ധി കൂർമ്മത കൊണ്ട് അയാൾ അകത്തളത്തിന്റെ രൂപരേഖ മനസ്സിൽ കൃത്യമായി കുറിക്കുകയും ലോക്കറിനേക്കുറിച്ചും അതിന്റെ സുരക്ഷയെക്കുറിച്ചും ഒരു അവബോധം ഉണ്ടാക്കി എടുക്കുകയും ചെയ്തു. തുടർന്ന് അയാൾ ഒരു ലൗഡ് അലാറo ക്ലോക്ക് ലോക്കറിനുള്ളിൽ വെച്ചു പൂട്ടി.

രാത്രി കാലത്ത് അലാറം പുറപ്പെടുവിക്കുന്ന തരത്തിൽ ക്ലോക്ക് സെറ്റ് ചെയ്തു വെച്ചിരുന്നു. ക്ലോക്കിൽ നിന്നും രാത്രിയിൽ അലാറം ശബ്ദം പുറപ്പെടുവിക്കുമ്പോൾ, അസ്വഭാവികമായ എന്തെങ്കിലും സംഭവിച്ചാൽ ബാങ്കിന്റെ സുരക്ഷാ ക്രമീകരണം എങ്ങനെയായിരിക്കും എന്നും, തൽഫലമായി ലോക്കർ റൂമിൽ നിന്ന് എന്തെങ്കിലും സൈറൺ മുഴങ്ങുമോ എന്നും പരീക്ഷിക്കുകയായിരുന്നു സ്പാഗിയേരി. പിന്നീട് നിരീക്ഷണത്തിൽ നിന്നും അത്തരം സുരക്ഷാ ക്രമീകരണങ്ങൾ ഒന്നും തന്നെ അവിടെയില്ല എന്ന് അയാൾക്ക് മനസ്സിലായി. സൊസൈറ്റി ജനറൽ ബാങ്കിന്റെ ലോക്കർ റൂം, സാധാരണ ബാങ്കുകളിലേതിനേക്കാൾ കനത്ത ചുമരുകളാൽ സംരക്ഷിക്കപ്പെട്ടിരുന്നു. വാതിലിന്റെ കരുത്താകട്ടെ പതിൻമ്മടങ്ങായിരുന്നു. അതുകൊണ്ട് തന്നെ എക്സ്ട്രാ അലാം സംവിധാനത്തിന്റെ ആവശ്യകത ലോക്കർ റൂമിന് ആവശ്യമുണ്ടായിരുന്നില്ല. പദ്ദതിയുടെ ആദ്യഘട്ടം വിജയിച്ചു എന്ന് അയാൾ അനുമാനിച്ചു.

തുടർന്നയാൾ ബാങ്കിന്റേയും ലോക്കറിന്റേയും പ്ലാനുകൾ വിശദമായി വരക്കുകയും ഓപ്പറേഷൻ ഏതുവിധമായിരിക്കണമെന്ന് തീരുമാനിക്കുകയും ചെയ്ത ശേഷം ഒരു നിഗമനത്തിലെത്തി. താൻ നേരിട്ടു മോഷണത്തിൽ പങ്കെടുക്കുന്നില്ല. തുടർന്ന്, അയാൾ നേരേ പോയത് ഫ്രാൻസിലെ മാഴ്സില്ലെസ് സിറ്റിയിലേക്കായിരുന്നു. വാടക ഗ്യാങ്ങുകളും ഗ്യാങ്സ്റ്റേഴ്സും ഒരുപാടുള്ള സ്ഥലം. അവിടുത്തെ അറിയപ്പെടുന്ന ഒരു ഗ്യാങ്ങുമായി അയാൾ കൂടിയാലോചന നടത്തി. ഈ ഗ്യാങ്ങിൽ അയാളുടെ പഴയ സുഹൃത്തുക്കളും ഉണ്ടായിരുന്നു. അവിടെ വെച്ച് ആൽബേർട്ടോ സ്പാഗിയേരി തന്റെ ഡീൽ ഉറപ്പിച്ചു.

മെയ് മാസത്തിലെ ഒരു രാത്രിയിൽ ആൽബേർട്ടോ സ്പാഗിയേരിയും കൂട്ടാളികളും സൊസൈറ്റി ജനറൽ ബാങ്കിന്റെ പരിസരത്ത് നിഴലുകൾ പോലെ ഒത്തുചേർന്നു. രാത്രി അതിന്റെ മധ്യത്തിലൂടെ കടന്നു പോകുമ്പോൾ ബാങ്കിനോട് ചേർന്നുള്ള ഓവു ചാലിൽ നിന്നും ബാങ്കിന്റെ നിലവറയുടെ ചുവട്ടിലേക്ക് ഒരു ഭൂഗർഭ തുരങ്ക നിർമാണം അവർ ആരംഭിച്ചു. ടണൽ നിർമാണം ആരംഭിക്കും മുൻപേ കൃത്യമായി പാലിക്കപ്പെടേണ്ട ചില മുൻകരുതലുകൾ അയാൾ തന്റെ ഗ്യാങ്ങിന് നിർദേശിച്ചു കൊടുത്തു. രാവും പകലും ജോലി, തുടർച്ചയായി ഡ്രില്ലിങ്ങിലേർപ്പെട്ട് കൊണ്ടേയിരിക്കണം, ഷിഫ്റ്റ് അനുസരിച്ച് ആളുകൾ മാറി മാറി ജോലി ചെയ്യണം. ജോലിക്കിടയിൽ കോഫി,ആൽക്കഹോൾ എന്നിവ ഒഴിവാക്കണം. ഷിഫ്റ്റ് പൂർത്തിയാക്കുന്നവർ 10 മണിക്കൂർ നിർബന്ധമായി ഉറങ്ങുക. ഓവു ചാലിൽ നിന്ന് ബാങ്ക് നിലവറയുടെ ചുവട്ടിലേക്കുള്ള ആ ടണൽ നിർമ്മാണത്തിന് കൃത്യം രണ്ടു മാസം സമയമെടുത്തു. എട്ട് മീറ്റർ നീളമുണ്ടായിരുന്നു ആ ടണലിന്.

രണ്ട് മാസങ്ങൾക്ക് ശേഷം 1976 July 16

ഫ്രാൻസിലെ വലിയ ആഘോഷമായ ബാസ്‌റ്റില്ലേയ് ഫെസ്റ്റിവൽ കാലമായിരുന്നു അത്. ബാങ്ക് ഒരു വാരാന്ത്യത്തോളം അടഞ്ഞു കിടന്ന സമയം. സ്പാഗിയാരിയുടെ ഗ്യാങ് അന്നേ ദിവസം ബാങ്ക് നിലവറ തകർത്ത് അതിനുള്ളിൽ കയറി. നിലവറയ്ക്കുള്ളിൽ പ്രവേശിച്ച അന്ന്, അതിനുള്ളിൽ സ്പാഗിയേരി തന്റെ ടീമിന് അതി വിശിഷ്ഠമായ ഒരു ലഞ്ച് ഒരുക്കി. തുരന്ന നിലവറച്ചുമർ അകത്തു നിന്നും വെൽഡ് ചെയ്തതിനു ശേഷം അവർ ഒരുമിച്ച് ആ നിലത്തിരുന്ന് ഭക്ഷണം കഴിച്ചു. ഫ്രെഞ്ച് ഭക്ഷണമായ പേറ്റും (Pate) വൈനുമെല്ലാം ഒഴുകിയ ആ ലഞ്ച്, ഒരു പിക്നിക് മൂഡിലുള്ള ലഞ്ച് പോലെയായിരുന്നു.

400 സേഫ് ഡെപ്പോസിറ്റ് ബോക്സുകൾ സൊസൈറ്റി ജനറൽ ബാങ്കിന്റെ നിലവറയിലുണ്ടായിരുന്നു. സാവധാനം സമയമെടുത്ത് അവയയിലെ സാധനനങ്ങളത്രയും അവർ ചാക്കിൽ കെട്ടി. പണമായി ഏകദേശം 30-60 ദശലക്ഷം ഫ്രാങ്ക്സ് മോഷ്ടിക്കപ്പെട്ടു .ഒപ്പം അതീവ രഹസ്യങ്ങളും വിലപിടിപ്പുള്ളതുമായ ഒട്ടനവധി ഡോക്യുമെന്റുകളും വസ്തുക്കളും സ്പാഗിയേരിയുടേയും സംഘത്തിന്റേയും കയ്യിലായി. അതുവരെയുള്ള ചരിത്രത്തിലെ എക്കാലത്തേയും വലിയ ബാങ്ക് കവർച്ചയായി മാറി സൊസൈറ്റി ജനറൽ ബാങ്ക് കവർച്ച. അവധിക്കാലം കഴിഞ്ഞ് ബാങ്ക് തുറക്കുന്നതിന്റെ തൊട്ട് മുൻപത്തെ ദിവസം, അതായത് ജൂലൈ 20 ന് – സ്പാഗിയേരിയും ടീമും അവിടെ നിന്നും കടന്നുകളഞ്ഞു. പോകും മുൻപ് നിലവറയുടെ ചുമരുകളിലൊരിടത്ത് ആൽബെർട്ട് സ്പാഗിയേരി ഇങ്ങനെ ഒരു സന്ദേശം കോറിയിട്ടു.

sans armes, ni haine, ni violence

(“without weapons, nor hatred, nor violence”)

ബാങ്ക് ഉധ്യോഗസ്ഥർക്കും പോലീസിനും ഈ ലോകത്തിനുമുള്ള സന്ദേശമായിരുന്നു അത്. അവിടെ താൻ മറ്റു കവർച്ചക്കാരിൽ നിന്നും തികച്ചും വ്യത്യസ്ഥനാണെന്ന് ലോകത്തോട് പ്രഖ്യാപിക്കുകയായിരുന്നു സ്പാഗിയേരി ചെയ്തത്. മാസങ്ങൾക്ക് ശേഷം ഒക്ടോബറിൽ, പോലീസിന് കേസിനാസ്പദമായ ഒരു തെളിവ് ലഭിച്ചു. സ്പാഗിയേരിയുടെ മുൻ കാമുകിയിൽ നിന്ന് കിട്ടിയ സൂചന പ്രകാരം അന്വേഷണ വഴികൾ സ്പാഗിയേരിയിലേക്കും കൂട്ടാളികളിലേക്കും നീണ്ടു. ഒരാളെ അറസ്റ്റ് ചെയ്തു. നീണ്ട ചോദ്യം ചെയ്യലിനു ശേഷം അയാൾ കുറ്റം സമ്മതിച്ചു. ഒരു ഫോട്ടോഗ്രാഫർ എന്ന നിലയിൽ സഞ്ചാരത്തിലെന്ന് തോന്നലുണ്ടാക്കി പോയിരുന്ന സ്പാഗിയേരി, മടങ്ങി വരും വഴി എയർ പോർട്ടിൽ വെച്ച് അറസ്റ്റിലായി.

പക്ഷേ സ്പാഗിയേരി കുറ്റം സമ്മതിച്ചില്ല. അയാൾക്ക് ഒരു ഫ്രെഞ്ച് ലീഡറുമായി തനിക്ക് ബന്ധമുണ്ടെന്ന് നീതിന്യായ വ്യവസ്ഥയെ ബോധിപ്പിക്കാനായി, അതി ബുദ്ധിപരമായി വായിക്കാൻ വളരെ ശ്രമകരവും ഒരു ഡി കോഡിങ് അസാധ്യവുമായ ഡോക്യുമെന്റ് നിർമ്മിക്കുകയും, അത് ജഡ്ജിന് സമർപ്പിക്കുകയും ചെയ്തു. ഇത് തന്റെ രക്ഷപെടലിനു വേണ്ടി സ്പാഗിയേരി വിദഗ്ദമായി പ്ലാൻ ചെയ്ത ഒന്നായിരുന്നു. വിചാരണ വേളയിൽ ഇത് വായിച്ച് കൊണ്ടിരിക്കുകയായിരുന്ന ജഡ്ജിയേയും പോലീസ് ഉധ്യോഗസ്ഥരേയും പൊടുന്നനെ അസ്ത്രപ്രജ്ഞരാക്കിക്കൊണ്ട് ഒരു ഹോളിവുഡ് ഹീറോയെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ അയാൾ രണ്ടാം നിലയിലെ ജനാലയിലൂടെ താഴേക്ക് ചാടി. പാർക്ക് ചെയ്തിരുന്ന ഒരു കാറിന്റെ മേലേക്കാണയാൾ ചാടി വീണത്. നിമിഷം കൊണ്ട് പാർക്കിങ്ങ് ഏരിയയിലെ ഒരു മോട്ടോർ സൈക്കിളിന്റെ പിന്നിലിരുന്ന് അജ്ഞാതമായ ഒരിടത്തേക്ക് അയാൾ പാഞ്ഞു പോയി.

ചില റിപ്പോർട്ടുകൾ പ്രകാരം, ആ കാറിന്റെ ഉടമ പിന്നീട് തന്റെ വാഹനത്തിന്റെ കേടുപാടുകൾ തീർക്കാൻ വേണ്ടി ഒരു 5000 ഫ്രാങ്ക്സ് ചെക്ക് തപാൽ വഴി ലഭിച്ചു എന്നവകാശപ്പെടുകയുണ്ടായി. സ്പാഗിയേരിയെ മോട്ടോർ സൈക്കിളിൽ രക്ഷപെടുത്തിയത് ഒരു ഫ്രെഞ്ച് പൊളിറ്റിക്കൽ നേതാവാണെന്ന് കിംവദന്തിയും അഭ്യൂഹവും പരക്കുകയുണ്ടായി. പിന്നീട് ഒരിക്കലും ആൽബേർട്ട് സ്പാഗിയേരി എന്ന റോബറി മാസ്റ്റർ മൈന്റിനെ ആരും കണ്ടില്ല.

തുടർന്ന് കേട്ടതൊക്കേയും അഭ്യൂഹങ്ങൾ മാത്രമായിരുന്നു. സ്പാഗിയേരി അർജന്റീനയിലേക്ക് കടക്കുകയും അവിടെ വെച്ച് മുഖം പ്ലാസ്റ്റിക് സർജറി ചെയ്ത് തിരിച്ചറിയപ്പെടാതെ ജീവിക്കുകയും ചെയ്തു എന്ന് ചിലർ പറയുന്നുണ്ട്. ഒരു പൊളിറ്റിക്കൽ കൊലപാതകവുമായി ആൽബർട്ടോ സ്പാഗിയേരിയുടെ പേരിനെ CIA ഒരിക്കൽ ബന്ധപ്പെടുത്തുകയുണ്ടായി. അമ്മയേയും ഭാര്യയേയും കാണാൻ അയാൾ പലതവണെ ഫ്രാൻസിലെത്തിയെന്ന് ഉറപ്പില്ലാത്ത ചില കിംവദന്തികളും അക്കാലത്ത് പരന്നു. ചില ഫ്രെഞ്ച് പത്രങ്ങളാകട്ടെ, ത്രോട്ട് കാൻസറിനെ തുടർന്ന് 1989 ജൂൺ 10 ന് അമ്മയുടെ വീടിനോട് ചേർന്ന് ആൽബേർട്ട് സ്പാഗിയേരിയുടെ ഡെഡ്ബോഡി കണ്ടെത്തി എന്ന അവിശ്വാസനീയമായ റിപ്പോർട്ടുകൾ പുറത്ത് വിട്ടു. പക്ഷെ വാസ്തവം ഇന്നും അജ്ഞാതമാണ്. ഈ മോഷണത്തെ ആസ്പദമാക്കി നിരവധി സിനിമകൾ പിന്നീട് പുറത്തിറങ്ങി. എന്തു തന്നെയായാലും ഒരു കാലത്ത് ലോകം കണ്ട ഏറ്റവും ബ്രില്യന്റ് ബാങ്ക് കവർച്ചയുടെ സൂത്രധാരനേയും, അന്ന് കവർച്ച ചെയ്യപ്പെട്ട വലിയ സ്വത്തുക്കളും പിന്നീട് ഒരിക്കലും കണ്ടെത്തുകയേ ഉണ്ടായില്ല.

The post ചരിത്രം സൃഷ്ടിച്ച ബാങ്ക് കവർച്ച appeared first on Mallutech .

ഗാന്ധിജിയെ അനുസ്മരിക്കുമ്പോള്‍
എങ്ങിനെയാണ് ഭാരതത്തിലെ ഒരു ചെറിയ ഗ്രാമത്തില്‍ ജനിച്ച മോഹന്‍ദാസ് കരം ചന്ദ്, ലോകത്തിലെ തന്നെ കോടാനുക്കോടി ജനങ്ങളുടെ വികാരമായി ഇന്നും നിലകൊള്ളുന്നത്?

ഇതിനുത്തരം അദ്ദേഹത്തിന്റെ ജീവിതം തന്നെയാണ്. ഗാന്ധിജി ലോകത്തിന് സമ്മാനിച്ച ആശയങ്ങള്‍ എണ്ണിപ്പറയാന്‍ കഴിയുന്നതല്ല. ലോക ശാന്തിയും, മനുഷ്യ നന്‍മയും, പ്രകൃതി സംരക്ഷണവും, അഹിംസയുമെല്ലാം ഗാന്ധിജി പ്രവൃത്തിയിലൂടെ ലോകത്തെ കാണിച്ചു. അതുകൊണ്ടാണ് എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് ഗാന്ധിജി പറഞ്ഞത്.

“ ലോകം കണ്ട ദീപ്തമായ വ്യക്തിയാണ് ഗാന്ധിജി, ലോകം അദ്ദേഹത്തിന്റെ മാര്‍ഗ്ഗമാണ് പിന്‍ തുടരേണ്ടത്, കാരണം നിരത്തി അക്രമത്തിലേക്ക് തിരിയാതെ നിസഹകരണം കൊണ്ട് തിന്മയെ എതിര്‍ക്കണം “ എന്നാണ് ആല്ബര്ട്ട് ഐന്‍സ്ടീന്‍ ഗാന്ധിജിയെ പറ്റി പറഞ്ഞത്.

ഗാന്ധിയിസം ഒരു ദിനചര്യ ആയില്ല എങ്കിലും ഒരു ദിവസത്തിന്റെ കുറെ നിമിഷങ്ങള്‍ അതിനായി മാറ്റി വെക്കാന്‍ ഓരോ ഇന്ത്യനും പറ്റിയാല്‍ അത് കണ്ടു കുറച്ചു കുഞ്ഞുങ്ങള്‍ പഠിച്ചാല്‍ ആ ആത്മാവ് ധന്യമാകും. നമ്മുടെ മൂല്യങ്ങള്‍, നമ്മിലെ തന്നെ നല്ല അംശങ്ങള്‍ ഒരു ഉണര്‍വിനു വേണ്ടി ഗാന്ധിയന്‍ തോട്സ് ഉപയോഗിച്ചാല്‍ അതില്‍ തെറ്റുണ്ടോ?

ഒരു വിപ്ലവ മാറ്റം കൊണ്ട് വന്നു വിജയം നമുക്ക് കാട്ടി തന്നു നാം മഹാത്മാവ് എന്ന് മനസ്സ് കൊണ്ട് വിളിക്കുന്ന ആ വിചാര ധാരയെ ആയിരം തിരിയിട്ട് ദീപ്തമാക്കി നിര്‍ത്താം.

ജീവിതത്തിലെ ഒരു കാര്യത്തില്‍ എങ്കിലും ആ മാര്‍ഗ്ഗത്തിന്റെ ഒരു വഴിത്താര നമുക്കും പിന്തുടരാം…..ഇതാവട്ടെ ബാപ്പുവിന്റെ ഈ ജന്മദിനത്തില്‍ നമുക്ക് എടുക്കാന്‍ പറ്റുന്ന ഏറ്റവും വലിയ തീരുമാനം..

The post ഗാന്ധിജിയെ അനുസ്മരിക്കുമ്പോള്‍ appeared first on Mallutech .