93 വര്‍ഷം പിന്നിട്ടിട്ടും വാര്‍ത്തകള്‍ കൈകൊണ്ടെഴുതുന്ന ലോകത്തിലെ ഏക പത്രം


ഒറ്റ ക്ലിക്കില്‍ ലോകത്തില്‍ നടക്കുന്ന സംഭവങ്ങള്‍ അറിയാന്‍ കഴിയുന്ന ഈ കാലത്തും വാര്‍ത്തകള്‍ കൈകൊണ്ട് എഴുതി അച്ചടിച്ചിറങ്ങുന്ന ഒരു പത്രമുണ്ട്. ചെന്നൈയില്‍ നിന്നിറങ്ങുന്ന ‘ദ മുസല്‍മാന്‍’. കൈകൊണ്ടെഴുതി അച്ചടിച്ചിറങ്ങുന്ന ലോകത്തിലെ ഏക പത്രമാണിത്. പ്രവര്‍ത്തനം തുടങ്ങി 93 വര്‍ഷം പിന്നിട്ടിരിക്കുകയാണ് ഈ പത്രമിപ്പോള്‍. 1927ലായിരുന്നു പത്രം പ്രവര്‍ത്തനം ആരംഭിച്ചത്. ‘ദ് മുസൽമാൻ’ (The Musalman). മഷിക്കുപ്പിയിൽ പേന മുക്കിയാണ് ഓരോ അക്ഷരവുമെഴുതുന്നത്.

തെറ്റുവന്നാൽ കുഴഞ്ഞു. എല്ലാം ഒന്നിൽ നിന്നു തുടങ്ങണം. എഴുതിയ ശേഷം നെഗറ്റീവ് എടുത്ത് അച്ചടിക്കും. 13 ബിരുദങ്ങളുള്ള സൈദ് അരിഫുള്ളയാണ് പത്രത്തിന്റെ എഡിറ്റര്‍. പത്രത്തിന് ബൈലൈനുകളില്ല. രണ്ട് ഉറുദു എഡിറ്റര്‍മാരും മൂന്ന് കൈയെഴുത്ത് വിദഗ്ധരും ചേര്‍ന്നാണ് പത്രത്തിന്റെ നടത്തിപ്പ് ചുമതല നിര്‍വഹിക്കുന്നത്. സായാഹ്ന പത്രമായി ഇറങ്ങുന്ന ദ മുസല്‍മാന്റെ എഡിറ്റിംഗ് ജോലികള്‍ രാവിലെ 10 മണിക്കാണ് ആരംഭിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണി ആകുമ്പോഴേക്കും പ്രിന്റിംഗ് തുടങ്ങും. 21,000 കോപ്പികളാണ് പത്രത്തിന്റെ സര്‍ക്കുലേഷന്‍. രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലയില്‍ ലഭിക്കുന്ന പത്രവും ദ മുസല്‍മാന്‍ ആണ്.

Leave a Reply

Your email address will not be published. Required fields are marked *