സെക്സ്ടോർഷൻ എന്നാൽ എന്താണ്


സ്വകാര്യ നിമിഷങ്ങളിൽ പോൺ വെബ്സൈറ്റുകളിൽ വിഹരിക്കുന്നവർ ശ്രദ്ധിക്കുക. നിങ്ങൾ ചിലപ്പോൾ സെക്സ്ടോർഷന് ഇരയായേക്കാം. എന്താണ് ഈ സെക്സ് ടോർഷൻ എന്ന് ചിന്തിക്കുന്നുണ്ടാവും ഇപ്പോൾ. ഒരു തരം സൈബർ ഭീഷണിയാണിത്. നിങ്ങളുടെ വെബ്സൈറ്റ് ഹിസ്റ്ററിയും, തിരഞ്ഞ പോൺ വീഡിയോകളുടെ ചരിത്രവുമെല്ലാം പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുന്നതിനെയാണ് സെക്സ്ടോർഷൻ എന്ന് പറയുന്നത്.

നിങ്ങളുടെ ബ്രൗസർ ഹിസ്റ്ററിയും വെബ് ക്യാം റെക്കോർഡിങുമെല്ലാം പരസ്യപ്പെടുത്തുമെന്നും ഇവർ ഭീഷണിപ്പെടുത്തിയേക്കാം. 20 കോടി ഈമെയിൽ അക്കൗണ്ടുകൾ സെക്സ്ടോർഷനായി നിരീക്ഷിക്കപ്പെടുന്നുണ്ടെന്ന് സൈബർ സുരക്ഷാ വിദഗ്ദനായ കൊഫെൻസ് പറയുന്നു. കൊഫെൻസ് കണ്ടെത്തിയ ഈ ഈമെയിൽ ശേഖരം കൊഫെൻസിന്റെ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. അക്കൂട്ടത്തിൽ നിങ്ങളുടെ ഇമെയിൽ ഐഡി ഉണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്.

2019 ൽ മാത്രം 70 ലക്ഷം അക്കൗണ്ടുകളെ സെക്സ്ടോർഷൻ ഉന്നംവെച്ചിട്ടുണ്ടെന്ന് കൊഫെൻസ് പറയുന്നു. ഇതിന് പിന്നിൽ പ്രവർത്തിച്ചവർ ബിറ്റ് കോയിൻ വാലറ്റ് വഴി 15 ലക്ഷം ഡോളർ പലരിൽ നിന്നുമായി കൈക്കലാക്കിയിട്ടുമുണ്ട്. ഓൺലൈനിൽ അപരിചിതരുമായി സെക്സ്ചാറ്റ് ചെയ്യുന്നവരും വീഡിയോ ചാറ്റ് ചെയ്യുന്നവരും സാധാരണ ഇത്തരം ഭീഷണികൾക്ക് വഴിപ്പെടാറുണ്ട്. കൊഫെൻസിന്റെ വെബ്സൈറ്റിൽ നിങ്ങളുടെ ഇമെയിൽ സന്ദേശം ഉണ്ടെങ്കിൽ. തീർച്ചയായും സെക്സടോർഷൻ സംബന്ധിച്ച ഒരു ഇമെയിൽ സന്ദേശം നിങ്ങൾക്ക് ലഭിച്ചിരിക്കും. ആ ഇമെയിലിനൊപ്പം മാൽവെയറും ഉണ്ടായേക്കാം. ഇമെയിലിനൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യാതിരിക്കുക. ഇങ്ങനെയുള്ള ഇമെയിലുകൾ ലഭിച്ചാൽ ഭയപ്പെടേണ്ടെന്നും പണ്ം നൽകേണ്ടെന്നും കൊഫെൻസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *