എന്തിനാണ് പ്ലെയിനിന്റെ പുറത്ത് കളർ ലൈറ്റുകൾ വെച്ചിരിക്കുന്നത്..?


ചുവപ്പും, പച്ചയും ലൈറ്റുകൾ ആണ് പ്ലെയിനിന്റെ പുറത്തു കാണുക. ചുവപ്പ് ലൈറ്റ് ഇടതു ഭാഗത്തും, പച്ച ലൈറ്റ് വലതു ഭാഗത്തും.1800-ഇൽ കപ്പിത്താൻമാർ ആണ് ഈ പുതിയ രീതി കൊണ്ടുവന്നത്. കപ്പലുകൾ തമ്മിൽ കൂട്ടിയിടിക്കാതിരിക്കാനായി ആണ് അവർ ഇത് തുടങ്ങിയത് എങ്കിലും പിന്നീട് പ്ലെയിനുകളിലും, ബഹിരാകാശ വാഹങ്ങളിൽ വരെ ഇപ്പോൾ ഉപയോഗിക്കുന്നു.” നാവിഗേഷൻ ലൈറ്റുകൾ ‘ എന്നാണു ഇതിനു പറയുക.ചുവപ്പും, പച്ചയും ലൈറ്റുകൾ എപ്പോഴും കത്തിക്കൊണ്ടിരിക്കും.

നമ്മുടെ വണ്ടികളിലെ ഇൻഡിക്കേറ്റർ പോലെ തിരിയാൻ ഉള്ളപ്പോൾ മാത്രമല്ല ഇടുക. പച്ചയും, ചുവപ്പും ലൈറ്റ് കൂടാതെ നടുക്കായി ഒരു വെളുത്ത ലൈറ്റും ഉണ്ടായിരിക്കും. വെള്ള ലൈറ്റ് എപ്പോഴും മിന്നിക്കൊണ്ടിരിക്കും. ഇതിനെ “anti-collision lights.” എന്നാണു പറയുക.സാധാരണ വിമാനങ്ങൾക്കു മാത്രമേ ഈ ലൈറ്റുകൾ ഉള്ളൂ. മിലിട്ടറി പ്ലെയിനുകളിൽ ഇതില്ല.

ഇത് എങ്ങനെ ഉപയോഗിക്കുന്നു എന്ന് നോക്കാം.രണ്ട് പ്ലെയിനുകൾ നേർക്കുനേർ വരുന്നു എങ്കിൽ ഈ ലൈറ്റുകൾ നമ്മുടെ റോഡിലെ ട്രാഫിക് ലൈറ്റുകൾ പോലെ ഉപയോഗിക്കുന്നു.എന്ന് വച്ചാൽ മുന്നിലെ പ്ലെയിനിന്റെ പച്ച ലൈറ്റ് കാണുന്ന ( ഇടതു ) ഭാഗത്തേക്ക് പ്‌ളെയിൻ തിരിക്കുന്നു. അതുപോലെ എത്രിരേ വരുന്ന പ്ലെയിനും അവർക്കു പച്ച ലൈറ്റ് കാണുന്ന ( അവരുടെ ഇടതു ) ഭാഗത്തേക്ക് പ്‌ളെയിൻ തിരിക്കുന്നു. അങ്ങനെ പ്ലെയിൻ കൺഫ്യൂഷൻ ഇല്ലാതെ പരസ്പ്പരം അകന്നു പോവുന്നു.