ഗാന്ധിജിയെ അനുസ്മരിക്കുമ്പോള്‍

1 12 Textbook Kerala


എങ്ങിനെയാണ് ഭാരതത്തിലെ ഒരു ചെറിയ ഗ്രാമത്തില്‍ ജനിച്ച മോഹന്‍ദാസ് കരം ചന്ദ്, ലോകത്തിലെ തന്നെ കോടാനുക്കോടി ജനങ്ങളുടെ വികാരമായി ഇന്നും നിലകൊള്ളുന്നത്?

ഇതിനുത്തരം അദ്ദേഹത്തിന്റെ ജീവിതം തന്നെയാണ്. ഗാന്ധിജി ലോകത്തിന് സമ്മാനിച്ച ആശയങ്ങള്‍ എണ്ണിപ്പറയാന്‍ കഴിയുന്നതല്ല. ലോക ശാന്തിയും, മനുഷ്യ നന്‍മയും, പ്രകൃതി സംരക്ഷണവും, അഹിംസയുമെല്ലാം ഗാന്ധിജി പ്രവൃത്തിയിലൂടെ ലോകത്തെ കാണിച്ചു. അതുകൊണ്ടാണ് എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് ഗാന്ധിജി പറഞ്ഞത്.

“ ലോകം കണ്ട ദീപ്തമായ വ്യക്തിയാണ് ഗാന്ധിജി, ലോകം അദ്ദേഹത്തിന്റെ മാര്‍ഗ്ഗമാണ് പിന്‍ തുടരേണ്ടത്, കാരണം നിരത്തി അക്രമത്തിലേക്ക് തിരിയാതെ നിസഹകരണം കൊണ്ട് തിന്മയെ എതിര്‍ക്കണം “ എന്നാണ് ആല്ബര്ട്ട് ഐന്‍സ്ടീന്‍ ഗാന്ധിജിയെ പറ്റി പറഞ്ഞത്.

ഗാന്ധിയിസം ഒരു ദിനചര്യ ആയില്ല എങ്കിലും ഒരു ദിവസത്തിന്റെ കുറെ നിമിഷങ്ങള്‍ അതിനായി മാറ്റി വെക്കാന്‍ ഓരോ ഇന്ത്യനും പറ്റിയാല്‍ അത് കണ്ടു കുറച്ചു കുഞ്ഞുങ്ങള്‍ പഠിച്ചാല്‍ ആ ആത്മാവ് ധന്യമാകും. നമ്മുടെ മൂല്യങ്ങള്‍, നമ്മിലെ തന്നെ നല്ല അംശങ്ങള്‍ ഒരു ഉണര്‍വിനു വേണ്ടി ഗാന്ധിയന്‍ തോട്സ് ഉപയോഗിച്ചാല്‍ അതില്‍ തെറ്റുണ്ടോ?

ഒരു വിപ്ലവ മാറ്റം കൊണ്ട് വന്നു വിജയം നമുക്ക് കാട്ടി തന്നു നാം മഹാത്മാവ് എന്ന് മനസ്സ് കൊണ്ട് വിളിക്കുന്ന ആ വിചാര ധാരയെ ആയിരം തിരിയിട്ട് ദീപ്തമാക്കി നിര്‍ത്താം.

ജീവിതത്തിലെ ഒരു കാര്യത്തില്‍ എങ്കിലും ആ മാര്‍ഗ്ഗത്തിന്റെ ഒരു വഴിത്താര നമുക്കും പിന്തുടരാം…..ഇതാവട്ടെ ബാപ്പുവിന്റെ ഈ ജന്മദിനത്തില്‍ നമുക്ക് എടുക്കാന്‍ പറ്റുന്ന ഏറ്റവും വലിയ തീരുമാനം..

Leave a Reply

Your email address will not be published. Required fields are marked *