ടൂൾ ആൻഡ് ഡൈ


ഏതൊരു ഉൽപ്പന്നവും ഉണ്ടാക്കുന്നതിനു മുൻപതിൻറ്റെ ഡൈയാണു ഉണ്ടാക്കാറുള്ളത്. ഇന്നാകട്ടെ കമ്പ്യൂട്ടർ നിയന്ത്രിതമായ CNC ലെയിത്തിലാണീ ജോലികൾ ചെയ്യുന്നതെന്ന് മാത്രം. അതിനാൽത്തന്നെ തൊഴിൽ വിപണിയിൽ എക്കാലവും ഏറെ ഡിമാൻഡുള്ള കോഴ്സാണു ടൂൾ ആൻഡ് ഡൈc മേക്കിങ്ങ്. അപൂർവമായിട്ടാണിതിനു പഠനാവസരങ്ങളുള്ളതും. ഡിപ്ലോമാ, ഡിഗ്രി, പി ജി തലങ്ങളിലായി ചില ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഈ കോഴ്സുണ്ട്. എന്നാൽ ടൂൾ ആൻഡ് ഡൈ പഠിപ്പിക്കുവാനായി മാത്രം ഹൈദരാബാദിലൊരു സ്ഥാപനമുണ്ട്. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂൾ ഡിസൈൻ (CITD). ഇന്ത്യാ ഗവണ്മെൻറ്റിൻറ്റെ മൈക്രോ, സ്മോൾ, മീഡിയം എൻറ്റർപൈസസ് മന്ത്രാലയത്തിനു കീഴിലുള്ള സ്വയം ഭരണ സ്ഥാപനമാണിത്. ടൂൾ ഡിസൈനിങ്ങ് കൂടാതെ മെക്കാട്രോണിക്സ്, റോബോട്ടിക്സ്, വി എൽ എസ് ഐ ആൻഡ് എംബഡഡ് സിസ്റ്റം തുടങ്ങിയവയിലും കോഴ്സ്സുകളിവിടെയുണ്ട്, മാത്രവുമല്ല വിദേശിയരുൾപ്പെടെയുള്ള പ്രൊഫഷല്ലുകൾക്കായി ഹ്രസ്വകാല ട്രെയിനിങ്ങ് പ്രോഗ്രാമുകളുമിവിടെയുണ്ട്.

ദീർഘ കാല പ്രോഗ്രാമുകൾ

  1. Diploma in Tool, Die and Mould Making (DTDM)
  2. Diploma in Production Engineering (DPE)
  3. Diploma in Electronics & Communication Engineering (DECE)
  4. Diploma in Automation & Robotics Engineering (DARE)

SSLC യാണു എല്ലാ ഡിപ്ലോമാ കോഴ്സുകളുടേയും അടിസ്ഥാന യോഗ്യത. ടൂൾ ആൻഡ് ഡൈ ഒഴികെ മറ്റെല്ലാം 3 വർഷവും ടൂൾ ആൻഡ് ഡൈ 4 വർഷവുമാണു കാലാവുധി. എല്ലാറ്റിനും 60 സീറ്റാണുള്ളത്. പ്രവേശന പരീക്ഷയുണ്ടാകും. 15 മുതൽ 19 വരെയാണു പ്രായ പരിധി.