എന്താണ് റൂട്ടിങ്ങ് ?


സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ക്ക് പ്രത്യേകിച്ച് ആന്‍ഡ്രോയി‍‍ഡ് യൂസര്‍സിന് സുപരിചിതമായ വാക്കാണ് റൂട്ടിംഗ്. എന്നാല്‍ എന്താണ് റൂട്ടിംഗ് എന്നോ, എങ്ങനെ റൂട്ടിംഗ് ഉപയോഗപ്പെടുത്താം എന്നതിലോ പലര്‍ക്കും അറിവ് കുറവാണ്.

എന്താണ് റൂട്ടിംഗ് ?

നിങ്ങള്‍ ഒരു പുതിയ ആന്‍ഡ്രോയിഡ് ഫോണ്‍ വാങ്ങിയാല്‍ ചില പ്രത്യേക ആപ്ലിക്കേഷനുകള്‍ അതില്‍ പ്രീ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നത് കാണാമല്ലോ. സാംസങിന്‍റെ കാര്യമെടുത്താല്‍ റീഡേര്‍സ് ഹബ്, അക്യുവെതര്‍, സാസംസങ് ആപ്പ്സ് തുടങ്ങിയവയൊക്കെ. ഇവയൊക്കെ നിങ്ങള്‍ക്ക് ഉപയോഗമുള്ളവയായിരിക്കില്ല. എന്നാല്‍ അവ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള അധികാരം നിങ്ങള്‍ക്കില്ല. ബ്ലോട്ട് വെയറുകള്‍ എന്നാണ് ഇവ അറിയപ്പെടുന്നത്.

എന്നാല്‍ ഈ ആപ്ലിക്കേഷനുകള്‍ പൂര്‍ണ്ണമായു റിമൂവ് ചെയ്യുന്നതിന് ഒരു പ്രത്യേക അധികാരം വേണം. വിന്‍ഡോസിലും മറ്റും കണ്ടിട്ടുള്ള അഡ്മിനിസ്റ്റ്രേറ്റീവ് പ്രിവിലേജിനെ പറ്റി കേട്ടിട്ടില്ലേ. അങ്ങനെയുള്ള അധികാരം നേടിയെടുക്കാനുള്ള പ്രോസസിനെയാണ് റൂട്ടിംഗ് എന്ന് വിളിക്കുന്നത്. ലിനക്സിലെ ചില കമാന്‍ഡുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ റൂട്ട് ആക്സസ് ആവശ്യമാണ്. ആന്‍‍ഡ്രോയിഡ് ഒരു ലിനക്സ് അധിഷ്ടിത ഓപ്പറേറ്റിംഗ് സിസ്റ്റം ആയത് കൊണ്ട് തന്നെ റൂട്ടിംഗ് എന്ന് ഈ പ്രോസസിന് പേര് കിട്ടി.

ഗുണങ്ങൾ

  • സ്യാനോജെന്‍, പാക്മാന്‍ തുടങ്ങിയ കസ്റ്റം റോമുകള്‍ പ്രവര്‍ത്തിപ്പിക്കാം. ഇങ്ങനെയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റം നേരത്തെ പറഞ്ഞ ബ്ലോട്ട്വെയറുകളില്‍ നിന്ന് പരിപൂര്‍ണ്ണ മുക്താണ്. ആയത് കൊണ്ട് തന്നെ അവയുടെ സ്പേസും, റാം, സി.പി.യു ഉപഭോഗവും സേവ് ചെയ്യാവുന്നതാണ്.
  • സി.പി.യു ക്ലോക് സ്പീ‍ഡ് മാറ്റം വരുത്താന്‍ കഴിയും. ഇങ്ങനെ ക്ലോക്സ്പീഡ് മാറ്റം വരുത്തുന്നത് കൊണ്ട് ഫോണിന്‍റെ ബാറ്ററി ഉപഭോഗത്തിന് ലാഭം ഉണ്ടാക്കിയെടുക്കുവാന്‍ കഴിയും. കൂടാതെ പെര്‍ഫോമന്‍സും വര്‍ദ്ധിപ്പിക്കാനും കഴിയും.
  • ‍ടൈറ്റാനിയം ബാക്കപ്പ്, ഗോ ബാക്കപ്പ് പ്രോ തുടങ്ങിയ ഫോണ്‍ മുഴുവനായും ബോക്കപ്പ് ചെയ്യാവുന്ന സോഫ്റ്റ്വെയറുകള്‍ പൂര്‍ണ്ണമായി പ്രവര്‍ത്തിക്കാന്‍ കഴിയും.
  • ആപ് റ്റു എസ്.ഡി പോലെയുള്ള സേവനങ്ങള്‍ ഉപയോഗിക്കാം
  • ചില ഫോണ്ടുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനും കസ്റ്റമൈസേഷനും ഒക്കെ റൂട്ടിംഗ് ആവശ്യമാണ്.
  • കസ്റ്റം റോമുകൾ ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കും
    ഇതിലൂടെ പുതിയ ആൻഡ്രോയിഡ് വെർഷനിലേക്ക് മാറാൻ സാധിക്കും
  • അനാവശ്യ സിസ്റ്റം ആപ്പുകൾ റിമൂവ് ചെയ്യാൻ സാധിക്കും
    ഇതിലൂടെ മെമ്മറി ലാഭിക്കാം
  • പരസ്യങ്ങൾ ഒഴിവാക്കാം
    ഇതിലൂടെ യൂട്യുബിലും മറ്റ് ആപ്പ്സിലും വരുന്ന പരസ്യങ്ങൾ ഒഴിവാക്കാം
  • റാമും മെമ്മറിയും വർദ്ധിപ്പിക്കാം
  • ഫോൺ മുഴുവനായും ബാക്കപ്പ് എടുത്തു വയ്ക്കാം
  • ബാറ്ററി ബാക്കപ്പ് വർദ്ധിപ്പിക്കാം

ദോഷങ്ങൾ

  • റൂട്ടിംഗ് കൊണ്ടുള്ള ആദ്യത്തെ പ്രശ്നം, നിങ്ങളുടെ ഡിവൈസിന്‍റെ വാറന്‍റി നഷ്ടപ്പെടും എന്നതാണ്. റൂട്ട് ചെയ്യപ്പെട്ട ഡിവൈസുകളുടെ വാറന്‍റി സര്‍വീസ് നിര്‍മാതാക്കള്‍ ചെയ്യുകയില്ല.
  • ഏറ്റവും വലിയ പ്രശ്നം, റൂട്ട് ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് എന്തെങ്കിലും തടസ്സങ്ങള്‍ വന്നാല്‍ ഫോണ്‍ ഉപയോഗശൂന്യാമാകാന്‍ സാധ്യത ഉണ്ട്. ബ്രിക്കിംഗ് എന്നാണ് ഇതിനെ അറിയപ്പെടുന്നത്. മതിയായ ബാറ്ററി ബാക്കപ്പ് ഇല്ലാത്തത് കൊണ്ടോ കംപാറ്റിബിലിറ്റി പ്രശ്നം കൊണ്ടോ ഒക്കെ ഇവ സംഭവിക്കാം.
  • റൂട്ട് ചെയ്ത ഫോണുകളില്‍ സുരക്ഷയുടെ കാര്യം കഷ്ടമാണ്. കാരണം റൂട്ട് ചെയ്യാത്ത അവസ്ഥയില്‍ മാല്‍വെയറുകളും മറ്റും കയറിക്കൂടിയാല്‍ അവയുടെ പ്രവര്‍ത്തനത്തിന് ഒരു പരിധി ഉണ്ട്. എന്നാല്‍ റൂട്ട് ചെയ്ത ഫോണിലെ അഡ്മിനിസ്റ്റ്രേറ്റീവ് പ്രിവിലേജ് ഉപയോഗപ്പെടുത്തി ഈ മാല്‍വെയറുകള്‍ അപകടമരായ പ്രവര്‍ത്തനങ്ങള്‍ നിങ്ങളുടെ ഫോണുകളില്‍ നടത്തിയേക്കാം.
  • ഓരോ ഫോണുകളിലും റൂട്ട് ചെയ്യുന്ന രീതി വ്യത്യസ്തമായത് കൊണ്ട് അവ ഓരോന്നും വിവരിക്കാന്‍ കഴിയില്ല. നിങ്ങളുടെ ഫോണ്‍ എങ്ങനെ റൂട്ട് ചെയ്യാമെന്നും ഏതൊക്കെ കസ്റ്റം റോമുകള്‍ ലഭ്യമാണ് എന്ന് അറിയാന്‍,
    http://forum.xda-developers.com/
    http://androidcommunity.com/forums/