ലൈം ജ്യൂസ് ലെയേഡ്‌


കഴിഞ്ഞ ദിവസം നമ്മൾ ‘ഡാൽഗോണ കോഫി’ തയ്യാറാക്കി . അതിൽ തണുത്ത ഐസ്‌ ക്യൂബ്‌ ഇട്ട പാലിന്‌ മുകളിൽ കോഫി പൗഡറും പഞ്ചസാരയും അരച്ച്‌ ചേർക്കുകയായിരുന്നു.. കാഴ്ച്ചയിൽ രണ്ട്‌ ലെയർ ആയി കാണും. ഏതാണ്ട്‌ അത്‌ പോലെ ഇന്ന് നമുക്ക്‌ നാരങ്ങ വെള്ളം (ലൈം ജ്യൂസ്‌ ) തയ്യാറാക്കിയാലൊ. നാം ഇവിടെ ലെയർ ഉണ്ടാക്കാനായി ബീറ്റ്‌ട്രൂട്ട്‌ ആണ്‌ ഉപയോഗിക്കുന്നത്‌…

 

ചേരുവകൾ

 

ചെറു നാരങ്ങ – 2 എണ്ണം

പഞ്ചസാര- 5 ടേബിൾ സ്പൂൺ

ഉപ്പ് – ഒരു നുള്ള്

തണുത്ത വെള്ളം – 4 ഗ്ലാസ്

ബീറ്റ്റൂട്ട് – ചെറിയ കഷ്ണം

 

തയ്യാറാക്കുന്ന വിധം

 

ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്തു അതിൽ നിന്ന് ജ്യൂസ് എടുത്തു വയ്ക്കുക.

നാരങ്ങ പിഴിഞ്ഞ് , അതിലേക്ക് പഞ്ചസാരയും, ഉപ്പും,തണുത്ത വെള്ളവും നന്നായി മിക്സ്‌ ചെയ്തു നീളമുള്ള ഗ്ലാസ്‌ലേക്ക് ഒഴിച്ച്, മുകളിലായി ബീറ്റ്റൂട്ട് ജ്യൂസ്‌ ഒഴിക്കുക.

ലെയേഡ്‌ ലൈം ജ്യൂസ്‌ റെഡി.