ഓട്സ് പായസം


ഇന്ന് നമുക്ക്‌ ഓട്ട്‌സ്‌ പായസവും , ആപ്പിൾ ഓട്ട്‌സ്‌ പായസവും എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം

ആദ്യം ഓട്ട്‌സ്‌ പായസം തയ്യാറാക്കുന്ന രീതി നോക്കാം

ആവശ്യം വേണ്ട സാധനങ്ങൾ

ഓട്സ് 1 കപ്പ്‌

പാൽ 1കപ്പ്

പഞ്ചസാര 1/2 കപ്പ്

ഏലക്കായ 2 എണ്ണം

അണ്ടിപ്പരിപ്പ് 10 എണ്ണം

മുന്തിരി 15എണ്ണം

നെയ്യ് 2 സ്പൂൺ

വെള്ളം 1കപ്പ്

ഉപ്പ് ഒരു നുള്ള്

തയ്യാറാക്കുന്ന വിധം

ഒരു പത്രം എടുത്തു പാലും വെള്ളവും ഒഴിച്ചു തിളക്കാൻ വെക്കുക അതിലേക്ക് ഏലക്കായ ചേർക്കുക. നന്നായി തിളച്ചത്തിനു ശേഷം ഓട്സ് ചേർത്ത് വേവിക്കുക. അതിലേക്ക് പഞ്ചസാര ഉപ്പ് ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഓട്സ് വേവായതിനു ശേഷം തീ ഓഫ്‌ ചെയ്യുക , ഒരു പാനിൽ നെയ്യ് ഒഴിച്ചു അണ്ടിപ്പരിപ്പ് മുന്തിരി വറുത്തു പായസത്തിലേക്ക് ഒഴിക്കുക. വളരെ രുചികരമായ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഓട്സ് പായസം റെഡി…

വേണ്ട സാധനങ്ങൾ

ഓട്സ് 1/2 cup,

ഗ്രേറ്റ് ചെയ്തെടുത്ത ആപ്പിൾ 1/2 cup

പാൽ 2-3 cups

_ പഞ്ചസാര 5-6 tsp (നിങ്ങളുടെ പാകത്തിന് )_

നെയ്യ്, ഏലക്കായ പൊടിച്ചത്, ഉണക്ക മുന്തിരി, നട്സ് (raisins & nuts)

പാകം ചെയ്യുന്ന വിധം

ആദ്യം ഒരു പാനിൽ അല്പം നെയ്യിൽ ഓട്സ് വറുത്തു മാറ്റി വെയ്ക്കുക. അധികം മൂത്തു നിറം മാറാതെ നോക്കുക.

ഈ പാനിൽ തന്നെ raisins & nuts വറുത്തു മാറ്റി വെയ്ക്കുക.

ശേഷം നെയ്യിലേക്കു ഗ്രേറ്റ് ചെയ്തു വെച്ച ആപ്പിൾ ചേർത്തിളക്കി ഒന്ന് രണ്ടു മിനിട്ടു കഴിഞ്ഞു വറുത്തു വെച്ച ഓട്സും പാലും ചേർക്കുക.

വെന്തുവരുമ്പോൾ പഞ്ചസാര ചേർത്ത് ഇളക്കി ഏലയ്ക്ക പൊടിച്ചത് വിതറുക.

അടുപ്പിൽ നിന്നും വാങ്ങി വറുത്തു വെച്ച റെയ്സിന്‍സും നട്സും ഇട്ടു നേരിയ ചൂടോടെ വിളമ്പുക.

തണുത്താൽ ഓട്സിന്റെ നേരിയ പശപ്പ് വന്നേക്കാം, നേരിയ ചൂടിൽ കഴിക്കുന്നതാണ് നല്ലതു.