സ്മാര്‍ട്ടായി നോക്കിയയുടെ പുതിയ 5 കിടിലന്‍ ഫോണുകള്‍
ആഗോള സ്മാര്‍ട്ട് ഫോണ്‍ വിപണി കീഴടക്കാനും പഴയ പ്രതാപം വീണ്ടെടുക്കനുമുറച്ച് ഇടക്കാലത്ത് സ്ഥാന നഷ്ടം സംഭവിച്ച നോക്കിയ രംഗത്ത്. തിരിച്ചു വരവ് അടിപൊളിയാക്കാന്‍ എല്ലാ ബജറ്റിലുമൊതുങ്ങുന്ന അഞ്ചു ഫോണുകളാണ് ഇറക്കിയിരിക്കുന്നത്. ഇന്ത്യയില്‍ ഉടന്‍ എത്തും. ഇവയാണ് അഞ്ച് നൂഗട്ട് ആന്‍ഡ്രോയിഡ് ഫോണുകള്‍.
1. നോക്കിയ 6 : ഏകദേശവില 20000 രൂപയില്‍ താഴെ
ഫിംഗര്‍പ്രിന്റ് സ്കാനറുള്ള യൂണിബോഡി മെറ്റല്‍ ബോഡി ആണ് നോക്കിയ 6നുള്ളത്. ആന്‍ഡ്രോയ്ഡ് 7.0 നൂഗട്ട് ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 5.5 ഇഞ്ച് ഫുള്‍ HD 2.5 ഡി ഗോറില്ല ഗ്ലാസ് ഡിസ്പ്ലേ പ്രധാന ഫീച്ചറാണ്. ക്വാല്‍കം സ്നാപ്ഡ്രാഗണ്‍ 430 ആണ് പ്രോസസര്‍. 4 GB റാമും 64 GB ഇന്റേണല്‍ മെമ്മറിയുമാണ് ഇതിനുള്ളത്.
3,000mAh നോണ്‍ റിമൂവബ്ള്‍ ബാറ്ററി കരുത്തുമായി എത്തുന്ന ഫോണിന് പിഡിഎഎഫുള്ള 16 മെഗാപിക്സൽ F/2.0 ക്യാമറയുണ്ട്. ഡ്യുവല്‍ LED ഫ്ലാഷോടു കൂടിയതാണ് ക്യാമറ. 8 മെഗാപിക്സൽ F/2.0 ആണ് സെല്‍ഫി ക്യാമറ. ഡ്യുവല്‍ ആംപ്ലിഫയറോട് കൂടിയ ഡോള്‍ബി ആറ്റംസ് ഓഡിയോ സിസ്റ്റമാണ് മറ്റൊരു പ്രത്യേകത.
2. നോക്കിയ 8: ഏകദേശ വില 30,000 രൂപയില്‍ താഴെ
നോക്കിയ 8 ഫ്ലാഗ്ഷിപ്പ് ഫോണിനെക്കുറിച്ച് നോക്കിയ ഒരക്ഷരം മിണ്ടിയില്ലെങ്കിലും ഫെബ്രുവരിയില്‍ വരുന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ ഇത് അവതരിപ്പിക്കുമെന്നാണു പ്രതീക്ഷ. നോക്കിയ സുപ്രീം എന്നും പേരുള്ള ഈ ഫോണ്‍ രണ്ടു ഹാര്ഡ്വെയര് ഓപ്ഷനുകളില്‍ ലഭ്യമാവും. സ്നാപ്ഡ്രാഗൻ 835/6GB RAM, സ്നാപ്ഡ്രാഗൻ 821/4GB RAM എന്നിവയാണ്. കാൽ സെയ്സ് ലെൻസുള്ള 24 മെഗാപിക്സൽ പിന്‍ക്യാമറ, OIS,EIS സവിശേഷതകളോടു കൂടിയ 12 മെഗാപിക്സൽ മുന്‍ക്യാമറ എന്നിവയും ഇതിനുണ്ടാവും. സ്ക്രീന്‍ സൈസ് എത്രയാണെന്ന് അറിവായിട്ടില്ല. സൂപ്പര്‍ അമോൾഡ് ക്യുഎച്ച്ഡി ഡിസ്പ്ലേ ആയിരിക്കും ഇതിനുണ്ടാവുക.
3. നോക്കിയ P1: ഏകദേശവില 67,000 രൂപയില്‍ താഴെ
മൊബൈൽ വേൾഡ് കോൺഗ്രസിൽ തന്നെയായിരിക്കും ഇതും അവതരിപ്പിക്കപ്പെടുക. സ്നാപ്ഡ്രാഗണ്‍ 835 ചിപ്പ്സെറ്റ്, 6 GB RAM എന്നിവ ഇതിനുണ്ടാവും. കാൽ സെയ്സ് ലെൻസോടു കൂടിയ 23 മെഗാപിക്സൽ ക്യാമറയാണ് ഇതിനുള്ളതെന്നാണ് ലഭിക്കുന്ന വിവരം.
4. നോക്കിയ DC 1 : ഏകദേശവില 10,000 രൂപ
നോക്കിയയുടെ ബഡ്ജറ്റ് സ്മാര്‍ട്ട്ഫോണ്‍ ആയിരിക്കും ഇത്. സ്നാപ്ഡ്രാഗണ്‍ 430 പ്രോസസ്സറുള്ള ഈ ഫോണിന്റെ പ്ലാറ്റ്ഫോം ആന്‍ഡ്രോയ്ഡ് 7.0 നൂഗറ്റ് ആയിരിക്കും. 13 മെഗാപിക്സൽ, 8 മെഗാപിക്സൽ എന്നിങ്ങനെയാണ് പിന്-മുന്‍ ക്യാമറകള്‍. ഇതിന്റെ തന്നെ വലിയ 5.5 ഇഞ്ച് സ്ക്രീന്‍ വേര്‍ഷന്‍ ഫോണില്‍ 16 മെഗാപിക്സൽ പിന്‍ക്യാമറയും ഉണ്ടായേക്കും.
5. നോക്കിയ E1 : ഏകദേശവില 12, 000 രൂപ
1.4GHz ക്വാഡ്കോര്‍ സ്നാപ്ഡ്രാഗണ്‍ 425 പ്രോസസ്സറുള്ള ഈ ഫോണിനു 2 GB RAM ആയിരിക്കും ഉണ്ടാവുക. 13 മെഗാപിക്സൽ, 5 മെഗാപിക്സൽ എന്നിങ്ങനെയായിരിക്കും ക്യാമറകള്‍. 720 P റെസല്യൂഷനില്‍ 5-5.5 ഇഞ്ച് ആയിരിക്കും ഡിസ്പ്ലേ എന്ന് പ്രതീക്ഷിക്കുന്നു.