ന്യൂറോ സയൻസ് ടെക്നോളജി


പ്ലസ് ടു വിന് സയൻസ് കഴിഞ്ഞവർക്ക് തെരഞ്ഞെടുക്കാൻ പറ്റിയ ഏറ്റവും നല്ല  ഒരു മേഖലയാണ് “ന്യൂറോ സയൻസ് ടെക്നോളജി “എന്ന പാരാമെഡിക്കൽ കോഴ്സ്.കോഴ്സ് പൂർത്തിയാക്കുന്നവർക്ക് അനന്തജോലിസാധ്യതയാണ് ഈ മേഖലയിലുള്ളത്.

ആരോഗ്യ സംരക്ഷണമേഖലയുടെ പ്രസക്തി നാള്തോറും വര്ധിച്ചുവരികയാണ്. ഡോക്ടര്മാര്ക്കൊപ്പംതന്നെ പാരാമെഡിക്കല് പ്രൊഫഷനലുകള്ക്കും ധാരാളം തൊഴിലവസരങ്ങളുണ്ട് ഇപ്പോൾ.തലച്ചോറിന്റെയും നാഡിവ്യുഹത്തിന്റയും  പ്രവർത്തനം   സൂക്ഷ്മമായി നിരീക്ഷിച്ചറിയാൻ കഴിയുന്ന ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുക, നിരീക്ഷിക്കുക , ഡോക്ടർമാർക്ക് വേണ്ടി റിപ്പോർട് തയ്യാറാകുക  ഡോക്ടർമാരെ സഹായിക്കുക തുടങ്ങിയവയാണ് പ്രധാന ജോലി.. കോഴ്സിനെ  കുറിച്ചു കൂടുതൽ പേർക്ക് അറിയാത്തതിനാലും , ഇന്ത്യയിലെ ചുരുക്കം മെഡിക്കൽ കോളേജിൽ മാത്രമാണ്  ഇപ്പോൾ ഈ കോഴ്സ് നടത്തുന്നത് എന്നതിനാലും പഠനം കഴിഞ്ഞയുടനെ ജോലി കിട്ടുന്നു.മെഡിക്കൽ സാങ്കേതികവിദ്യ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുമ്പോൾ, ന്യൂറോ സയൻസിൽ ഡിഗ്രി നേടിയ ബിരുദധാരികൾക്ക് തൊഴിൽ അവസരങ്ങൾ വർധിക്കുന്നതാണ്. ഫലമായി, ഫാർമസ്യൂട്ടിക്കൽ കമ്പനികൾ, ആശുപത്രികൾ, സ്വകാര്യ ക്ലിനിക്കുകൾ, സർക്കാർ ഗവേഷണ സ്ഥാപനങ്ങൾ, സ്വകാര്യ പ്രാക്ടീസ് തുടങ്ങിയവയിൽ  ജോലി ലഭിക്കും .മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലി ലഭിക്കാം. 3 വർഷമാണ് പഠനം ,ഫിസിയോളജി ,ബയോ കെമിസ്ട്രി എന്നിവയാണ് പ്രധാന വിഷയങ്ങൾ ,അതിനൂതനമായ ഈ മെഡിക്കൽ സാങ്കേതിക വിദ്യ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സാധ്യതകളുടെ ലോകമാണ് തുറന്ന് കിട്ടുക. വളരെ ചെറിയ ചെലവിൽ കേരളത്തിന് പുറത്തുനിന്നും ഈ കോഴ്സ് പൂർത്തിയാക്കാം. ബി എസ് സി  ന്യൂറോ സയൻസ് ് ടെക്നോളജി