പാരാമെഡിക്കൽ കോഴ്സുകൾ


അടിയന്തിര വൈദ്യ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന ഒരു ആരോഗ്യപരിചയ തൊഴിലാണ് പാരാമെഡിക്. ആരോഗ്യ സംരക്ഷണമേഖലയുടെ പ്രസക്തി നാള്തോറും വര്ധിച്ചുവരികയാണ്. ഡോക്ടര്മാര്ക്കൊപ്പംതന്നെ പാരാമെഡിക്കല് പ്രൊഫഷനലുകള്ക്കും ധാരാളം തൊഴിലവസരങ്ങളുണ്ട് ഇപ്പോൾ .

പാരാമെഡിക്കല് ബിരുദ, ഡിപ്ലോമ കോഴ്സുകള്ക്ക് ചേരാന് പ്രവേശനപരീക്ഷ എന്ന കടമ്പയില്ല എന്നതാണ് വിദ്യാര്ഥികളെ ആകര്ഷിക്കുന്ന മുഖ്യഘടകം. പ്ലസ്ടു പരീക്ഷയുടെ മാര്ക്കിന്റെ അടിസ്ഥാനത്തിലാണ് ഈ കോഴ്സുകളിലേക്കുള്ള പ്രവേശനം.

പ്ലസ്ടു കഴിഞ്ഞാൽ ആരോഗ്യരംഗത്തെ തൊഴിലുകളിലേക്ക് പ്രവേശിക്കുന്നതിനുള്ള അവസരങ്ങൾ ഏറെയാണ് മെഡിക്കൽ കോളേജുകളിലും സ്വകാര്യ ആസ്പത്രികളിലുമെല്ലാം പാരാമെഡിക്കൽ വിഭാഗത്തിലെ വ്യത്യസ്ത പഠനശാഖകളിലായി ഡിഗ്രി, ഡിപ്ലോമ കോഴ്സുകൾ നടത്തുന്നുണ്ട്. ഈ കോഴ്സുകള് കഴിഞ്ഞിറങ്ങുന്നവര്ക്കെല്ലാം മികച്ച തൊഴിലവസരങ്ങളുമുണ്ട്.