റീനൽ ഡയാലിസിസ് ടെക്നോളജി

1 12 Textbook Kerala


പ്ലസ് ടു വിന് സയൻസ് കഴിഞ്ഞവർക്ക് തെരഞ്ഞെടുക്കാൻ പറ്റിയ ഒരു മേഖലയാണ്റീനൽ ഡയാലിസിസ് ടെക്നോളജി എന്ന പാരാമെഡിക്കൽ കോഴ്സ്.കോഴ്സ് പൂർത്തിയാക്കുന്നവർക്ക് അനന്തജോലിസാധ്യതയാണ് ഈ മേഖലയിലുള്ളത്.

വൃക്കകളടെ പ്രവര്ത്തനം സ്ഥായിയായി തകരാറിലാകുമ്പോള് ശരീരത്തില് അടിഞ്ഞുകൂടന്ന മാലിന്യങ്ങള് നീക്കാനായി നടത്തുന്ന ചികിത്സയാണ് ഡയാലിസിസ്. ആഴ്ചയില് മൂന്ന തവണ നാല് മണിക്കൂര് നേരം ചെയ്യുന്നു. ഒരിക്കല് തുടങ്ങിയാല് ജീവിത കാലം മുഴുവന് നടത്തേണ്ട ചികിത്സയാണ് ഡയാലിസിസ്. കൈയിലെ രക്തക്കുഴലിലൂടെയാണ് ഹീമോഡയാലിസിസ് ചെയ്യുക. ഇത് കൂടാതെ ഉദരം വഴി ചെയ്യുന്ന ഡയാലിസിസ് ആണ് പെരിട്ടോണിയല് ഡയാലിസിസ്.

ഡയാലിസിസുമായി ബന്ധപ്പെട്ട മെഡിക്കൽ കോഴ്സാണ് റീനൽ ഡയാലിസിസ് ടെക്നോളജി. വൃക്കസംബന്ധമായ ഡയാലിസിസ് ടെക്നോളജി. വൃക്ക രോഗം ബാധിച്ച രോഗിയുടെ രക്തം ശുദ്ധീകരിക്കുന്ന ഒരു പ്രക്രിയയാണിത് . ഈ കോഴ്സിന് പ്രത്യേക സാങ്കേതിക വിജ്ഞാനവും കഴിവും, വൃക്കരോഗവും ഡയാലിസിസ് പ്രക്രിയയുമായി ബന്ധപ്പെട്ട തത്വങ്ങളും ധാരണകളും വേണം. റീനൽ ഡയാലിസിസ് സാങ്കേതികവിദ്യയുടെ പരിശീലനം സാങ്കേതിക സ്കൂളുകളിലോ അനുബന്ധ സ്കൂളുകളിലോ ലഭ്യമാണ്. കോഴ്സ് സാധാരണയായി 1-2 സെമസ്റ്ററുകളെടുക്കുകയും ക്ലാസ്റൂം, ക്ലിനിക്കൽ പരിശീലനം എന്നിവ പൂർത്തിയാക്കുകയും ചെയ്യും. ഈ മേഖലയിലെ വിദ്യാർത്ഥികൾ നെഫ്രോളജി, മെഡിക്കൽ ടെർമിനോളജി, ഹീമോഡയാലിസിസ് ആക്സസ്, അണുബാധ നിയന്ത്രണം എന്നിവയെക്കുറിച്ച് പഠിക്കുന്നു.

പാരാമെഡിക്കൽ കോഴ്സുകൾ കേരളത്തിന് പുറത്തു പഠിക്കുന്നതാണ് ഉത്തമം.കേരളത്തിന് പുറത്തു കോഴ്സ് പഠിക്കുമ്പോൾ ഭാഷാ പ്രവീണ്യം നേടുന്നതോടൊപ്പം മികച്ച രീതിയിൽ കോഴ്സ് പൂർത്തീകരിക്കാനും കഴിയുന്നു

Leave a Reply

Your email address will not be published. Required fields are marked *