റെസ്പിറേറ്ററി തെറാപ്പി ടെക്നോളജി


പാരമെഡിക്കല്‍ രംഗം എപ്പോഴും സ്പെഷ്യലൈസേഷന്‍റേതാണ്. ഓരോ പ്രത്യേക വിഭാഗത്തിനും പ്രത്യേകം ടെക്നോളജിസ്റ്റുകള്‍ എന്നതാണ് സ്ഥിതി. ഇതില്‍ പ്രധാനപ്പെട്ടയൊന്നാണ് റെസ്പിറേറ്ററി തെറാപ്പി ടെക്നോളജി എന്നത്.

ശ്വാസകോശ സംബന്ധമായ തകരാറുകളും ആസ്തമ, ബ്രോങ്കൈറ്റിസ് തുടങ്ങിയ ശ്വസകോശ രോഗങ്ങള്‍ നിര്‍ണ്ണയിക്കുവാനുള്ള പരിശോധനകളും നടത്തുന്നവരാണ് റെസ്പിറേറ്ററി തെറാപ്പി ടെക്നോളജിസ്റ്റുകള്‍. നേഴ്സിങ്ങ് ഹോമുകളിലും റെസ്പിറേറ്ററി തെറാപ്പി ക്ലിനിക്കുകളിലും ആശുപത്രികളിലുമാണ് ഇവര്‍ക്ക് അവസരങ്ങള്‍. ഇവയ്ക്ക് പുറമേ വെന്‍റിലേറ്ററുകളുടേയും പള്‍സ് ഓക്സീ മീറ്ററുകളുടേയും മറ്റ് പള്‍മണറി ഉപകരണങ്ങളുടേയും നിര്‍മ്മാണ വിതരണ കമ്പനികളിലും ഇവര്‍ക്ക് ജോലി ലഭിക്കാറുണ്ട്.