40 മീറ്ററിൽ ആഴത്തിൽ കാണാൻ കഴിയുന്ന തടാകം
ഒരു ജലാശയത്തിൽ നോക്കിയാൽ അടിയിലേക്ക് എത്ര ആഴത്തിൽ കാണാൻ കഴിയും? ഒരു മീറ്റർ? രണ്ടു മീറ്റർ? പരമാവധി മൂന്നു മീറ്ററെ നമ്മുടെ നാട്ടിൽ കാണാൻ കഴിയുകയുണ്ടാവൂ. എന്നാൽ ബൈക്കൽ തടാകത്തിലെ ചില സ്ഥലങ്ങളിൽ 40 മീറ്ററിലേറെ ആഴത്തിലുള്ള തടാകത്തിന്റെ അടിഭാഗം കാണാൻകഴിയും. അത്രയ്ക്ക് തെളിമയാർന്ന ജലമാണ് ബൈക്കൽതടാകത്തിലേത്. ഇവിടുത്തെ ഐസ് പോലും പലയിടത്തും ചില്ലുപോലെ സുതാര്യമാണ്.
റഷ്യയിലെ സൈബീരിയയിലെ ഒരു തടാകമാണ് ബൈക്കല്‍. കേരളത്തിന്റെ നീളവും കേരളത്തിന്റെ പകുതിയോളം വീതിയുമുള്ള ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകമായ ബൈക്കല്‍ അദ്ഭുതങ്ങളുടെ ഒരു കലവറയാണ്. ലോകത്തിലെ ഉപരിതലശുദ്ധജലത്തിന്റെ അഞ്ചിലൊന്ന് ഈ തടാകത്തിലാണ് ഉള്ളത്. അമേരിക്കയിലെ പഞ്ചമഹാതടാകങ്ങളിലെ മൊത്തം വെള്ളം ഉപയോഗിച്ചാലും ഇതു നിറയ്ക്കാനാവില്ല. ഏറ്റവും ആഴവും ഏറ്റവും തെളിമയാർന്ന ജലവുമുള്ള ഈ തടാകമാണ് ലോകത്തിലെ ഏറ്റവും പഴയ തടാകമെന്നും കരുതിപ്പോരുന്നു.
ഏതാണ്ട് 330 നദികള്‍ ഇതിലേക്ക് ഒഴുകിയെത്തുമ്പോള്‍ ഈ തടാകത്തിൽ നിന്നും ഉദ്ഭവിക്കുന്ന അങ്കാര നദിയിൽക്കൂടി മാത്രമാണ് വെള്ളം പുറത്തേക്കുപോകുന്നത്. അങ്കാര നദിയുടെ തുടക്കസ്ഥലത്തുതന്നെ ഒരു കിലോമീറ്ററാണു വീതി. ഇന്നു ഭൂമിയിലുള്ള മനുഷ്യർ മുഴുവൻ ദിവസേന 500 ലിറ്റർ ജലം വീതം ഇവിടുന്ന് എടുത്തു ഉപയോഗിച്ചാൽ ലോകത്തെല്ലാവർക്കും അടുത്ത 40 വർഷത്തേക്കു വേണ്ട ജലം ബൈക്കൽ തടാകത്തിലുണ്ട്.
വലിയ പ്രായവും ഒറ്റപ്പെട്ടുള്ള കിടപ്പും കാരണം പരിണാമത്തിന്റെ വലിയൊരു പഠനകേന്ദ്രമാണ് ബൈക്കൽതടാകവും ചുറ്റുമുള്ള ഇടങ്ങളും. ഇന്നത്തെ അറിവു വച്ച് ആയിരത്തോളം ഇനം ചെടികളും 2500 ഓളം തരം ജീവികളുമാണ് ഇവിടെ കണ്ടുവരുന്നത്. എന്നാൽ ഇതിലും ഏറെ ഉയർന്നതാവാം അവയുടെ യഥാർത്ഥഎണ്ണം എന്നാണ് കരുതപ്പെടുന്നത്. ഈ ജീവികളിൽ 80 ശതമാനത്തിലേറെ ലോകത്ത് മറ്റൊരിടത്തും കാണാത്തതാണെന്നത് ബൈക്കൽ തടാകത്തെ ഗവേഷകരുടെ സ്വർഗമാക്കിത്തീർത്തിരിക്കുന്നു. ഒന്നര കിലോമീറ്ററീലേറെ പരമാവധി ആഴമുള്ള ഈ തടാകത്ത്ന്റെ ഉപരിതലം കടൽ നിരപ്പിനേക്കാൾ 455 മീറ്റർ ഉയരത്തിൽ ആവുമ്പോഴും അടിഭാഗം കടൽ നിരപ്പിനേക്കാൾ ഒരു കിലോമീറ്ററിലേറെ താഴെയാണ്.
തടാകത്തിന്റെ അടിയിൽ 7 കിലോമീറ്റർ കനത്തിലാണ് ഊറൽ അടിഞ്ഞിരിക്കുന്നത്. ജപ്പാന്റെ സഹകരണത്തോടെ ഇവിടെ നടത്തിയ ആഴത്തിലേക്ക് തുരന്നുള്ള പഠനങ്ങൾ കഴിഞ്ഞ 67 ലക്ഷം വർഷങ്ങളിൽ ഭൂമിയിലുണ്ടായ കാലാവസ്ഥാമാറ്റങ്ങൾ പഠിക്കാൻ സഹായിച്ചിട്ടുണ്ട്. കൂടുതൽ ആഴത്തിലേക്ക് കുഴിച്ചുള്ള പഠനങ്ങൾ തുടരുന്നുമുണ്ട്. ഭൂമിയുടെ ഉപരിതലത്തിൽ രൂപംകൊണ്ട ഒരു വിടവാണ് ഈ തടാകമായി മാറിയിരിക്കുന്നത്. ഇന്നും വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ വിടവ് തടാകത്തിന്റെ വീതി വർഷംതോറും 2 സെന്റിമീറ്റർ വീതം കൂട്ടിക്കൊണ്ടിരിക്കുന്നു. എല്ലാവശവും 2 കിലോമീറ്റർ വരെ ഉയരമുള്ള വൻമലനിരകളാൽ ചുറ്റപ്പെട്ട ബൈക്കൽ തടാകത്തിൽ 27 ദ്വീപുകൾ ഉണ്ട്. 72 കിലോമീറ്ററോളം നീളമുള്ള ഏറ്റവും വലിയ ദ്വീപായ ഒൽക്കോണിൽ 1500 ലേറെ ആൾക്കാർ താമസിക്കുന്നുണ്ട്.
നിത്യേന ആയിരക്കണക്കിനു സഞ്ചാരികൾ വരുന്നതും തടാകത്തിനടുത്തുള്ള ഒരു പേപ്പർ മില്ലിൽ നിന്നുമുള്ള മാലിന്യങ്ങളും ബൈക്കൽ തടാകത്തിനു ഭീഷണിയാണ്. പേപ്പർ മിൽ 2013 -ൽ അടച്ചുപൂട്ടിയത് വലിയ ആശ്വാസമായിത്തീർന്നിട്ടുണ്ട്. സൈബീരിയയുടെ മുത്ത് എന്നറിയപ്പെടുന്ന ഈ തടാകത്തിലെ വെള്ളം പൂർണ്ണമായി മാറി പുത്തനാവാൻ വേണ്ടത് 383 വർഷമാണത്രേ
1996 -ൽ ബൈക്കൽ തടാകത്തെ യുനസ്കോ ലോകപൈതൃകപട്ടികയിൽ പെടുത്തി. രണ്ടരക്കോടി വർഷം പ്രായമുള്ള ഈ തടാകത്തിനു ചുറ്റും വലിയൊരു പ്രദേശം ഇന്നു സംരക്ഷിതമേഖലയാണ്. തടാകവും ചുറ്റുപാടുമുള്ള സംരക്ഷിതപ്രദേശങ്ങളും കേരളത്തിന്റെ ഇരട്ടിയിലേറെ വിസ്താരമുള്ള ഒരു ജൈവമണ്ഡലമാണ്. ഈ മഹാദ്ഭുതം കണ്ടുമതിയാവാതെ യാത്രികരും ജീവലോകത്തിന്റെ അദ്ഭുതങ്ങൾ പഠിക്കാൻ ഗവേഷകരും എന്നും ഇവിടെ എത്തിക്കൊണ്ടിരിക്കുന്നു.