ലോകത്തിലെ വലിയ പണക്കാരൻ

1 12 Textbook Kerala


ഒരിക്കൽ ബിൽ ഗേറ്റ്സിനോട് സംസാരത്തിനിടയിൽ ഒരാൾ പറഞ്ഞു.

ലോകത്ത് നിങ്ങളേക്കാൽ വലിയ പണക്കാരനില്ല

ഇത് കേട്ട ബിൽ ഗേറ്റ്സ്
തന്റെയൊരു അനുഭവം വിവരിക്കാൻ തുടങ്ങി

കുറച്ച് വർഷങ്ങൾക്ക് മുമ്പ് എന്നെ ജോലിയിൽ നിന്ന് പിരിച്ച് വിട്ട സമയം

ന്യൂയോർക്ക് വിമാനതാവളത്തിൽ വെച്ച് ഒരു ന്യൂസ് പേപ്പർ ബോയിയെ കണ്ടു.

ഹെഡ് ലൈൻ കണ്ടപ്പോൾ ഒരാഗ്രഹം
ഒരു ന്യൂസ് പേപ്പർ വാങ്ങാം എന്ന് കരുതി
അവനെ വിളിച്ചു

പക്ഷേ എന്റെ കൈയ്യിൽ ചില്ലറ തുട്ടുകൾ ഇല്ല. അത് കാരണം വേണ്ടാ എന്ന് വെച്ചു നടന്നു.

എന്നാൽ ആ കറുത്ത വർഗക്കാരനായ കുട്ടി എന്നെ വിളിച്ചിട്ട് ഒരു പത്രം എന്റെ നേരേ നീട്ടി

എന്റെ കൈയ്യിൽ ചില്ലറയില്ല എന്ന് പറഞ്ഞപ്പോൾ സാരമില്ല ഇത് ഫ്രീയായി എടുത്തോളൂ എന്ന് പറഞ്ഞ് എനിക്ക് തന്നു.

മൂന്ന് മാസങ്ങൾക്ക് ശേഷം വീണ്ടും അതേ വിമാന താവളത്തിൽ ഞാൻ ചെന്നു.

വീണ്ടും പഴയത് പോലെ ഹെഡ് ലൈൻ കണ്ട് പത്രം വാങ്ങാൻ ആഗ്രഹം തോന്നി കൈയ്യിൽ ചില്ലറയില്ല.

അതേ പയ്യൻ വീണ്ടും ഫ്രീയായി പത്രം വെച്ച് നീട്ടി. എനിക്ക് വാങ്ങാൻ മടി തോന്നി.

എന്റെ ലാഭത്തിൽ നിന്നുള്ളതാണ് സാരമില്ല എന്ന് പറഞ്ഞ് അവൻ നിർബന്ധിച്ച് തന്നു.

19 വർഷങ്ങൾക്ക് ശേഷം ഞാൻ പണക്കാരനായി

അതിന് ശേഷം ഒരു ദിവസം ആ പയ്യനെ കാണണം എന്ന ആഗ്രഹം എന്നിൽ ഉടലെടുത്തു.

ഒന്നര മാസത്തെ അന്വേഷണത്തിനൊടുവിൽ അവനെ കണ്ടു പിടിച്ചു.

അവനോട് ഞാൻ ചോദിച്ചു എന്നെ മനസ്സിലായോ …?

മനസ്സിലായി സാർ നിങ്ങൾ പ്രശസ്തനായ ബിൽ ഗേറ്റ്സ് അല്ലേ

വർഷങ്ങൾക്ക് മുമ്പ് നീ എനിക്ക് രണ്ട് പ്രാവശ്യം ന്യൂസ് പേപ്പർ ഫ്രീയായി തന്നിട്ടുള്ളത് നിനക്ക് ഓർമ്മയുണ്ടോ

പകരം നിനക്ക് എന്തെങ്കിലും തരാൻ ഞാൻ ആഗ്രഹിക്കുന്നു. നിനക്ക് എന്ത് വേണമെങ്കിലും ആവശ്യപ്പെടാം.

പയ്യൻ: നിങ്ങളെ കൊണ്ട് അതിന് പകരം തരാൻ കഴിയില്ല സാർ…..

ഞാൻ: ങ്ങേ അതെന്താ കാരണം…..??

പയ്യൻ: ഞാൻ പാവപ്പെട്ടവനായി ഇരുന്ന സമയത്ത് നിങ്ങൾക്ക് ഞാൻ തന്നു.

എന്നാൽ നിങ്ങൾ പണക്കാരൻ ആയതിന് ശേഷം എനിക്ക് തരാൻ നിങ്ങൾ വന്നു.

അപ്പോൾ പാവപ്പെട്ടവനായ അവസ്ഥയിൽ ഞാൻ തന്നതും

എല്ലാം ഉണ്ടായതിന് ശേഷം താങ്കൾ തരുന്നതും പകരത്തിന് പകരമാകില്ല സാർ …?

ഇത്രയും പറഞ്ഞ് നിർത്തിയിട്ട് ബിൽ ഗേറ്റ്സ്

താനാണ് ലോകത്തിലെ ഏറ്റവും വലിയ പണക്കാരൻ എന്ന് പറഞ്ഞ ആളോട് പറഞ്ഞു.

ഇനി പറയൂ
എന്നേക്കാൽ വലിയ പണക്കാരൻ ആ കറുത്ത പയ്യനല്ലേ…??

* ദാനം നൽകാൻ നീ പണക്കാരനാകണമെന്നോ
പണക്കാരനാക്കുന്നത് വരെ കാത്തിരിക്കണമെന്നോ ഇല്ല…..*

* സഹായം ചെയ്യണം എന്ന ഗുണത്തിന്

സമയപരിധിയില്ല. എനിക്കും എന്റെ ഭാര്യക്കും മക്കൾക്കും എല്ലാം നേടിയതിന് ശേഷം മാത്രം മറ്റുള്ളവരെ സഹായിക്കാം എന്ന ചിന്തയാണ് നമ്മുക്കുളളത്. പക്ഷെ അതിന് മുമ്പേ ആയുസ്സ് എന്ന മഹാ സത്യം നമ്മുടെ അടുത്ത് തന്നെയുണ്ട്

Leave a Reply

Your email address will not be published. Required fields are marked *