ആരോഗ്യസേതു ആപ്ലിക്കേഷനിലെ പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നവര്‍ക്ക് നാല് ലക്ഷം രൂപ പാരിതോഷികം


✏കോവിഡ് -19 കോൺടാക്റ്റ് ട്രേസിംഗ് ആപ്പായ ആരോഗ്യ സേതു ഓപ്പൺ സോഴ്സ് ആക്കുകയാണെന്ന് സർക്കാർ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിനൊപ്പം ആരോഗ്യ സേതുവിന് ഒരു ബഗ് ബൗണ്ടി പ്രോഗ്രാമും പ്രഖ്യാപിച്ചു. അപ്ലിക്കേഷനിൽ അപകടസാധ്യത റിപ്പോർട്ട് ചെയ്യുന്ന ആർക്കും ഹനാല ലക്ഷം രൂപ വരെ പ്രതിഫലം ലഭിക്കും.
ഇതുമായി അറിവുള്ള ആർക്കും ബഗ് ബൗണ്ടി പ്രോഗ്രാം പ്രയോജനപ്പെടുത്താം.

ആപ്ലിക്കേഷനിലെ പ്രശ്നങ്ങൾ കണ്ടെത്തി അറിയിക്കാം. താൽപര്യമുള്ളവർ bugbounty@nic.in ലേക്ക് ഒരു ഇമെയിൽ അയച്ചാൽ മതി. പ്രശ്നങ്ങൾ കണ്ടെത്തി അറിയിക്കുന്നത് പോലെ ആപ്ലിക്കേഷന്റെ സോഴ്സ് കോഡിലേക്ക് വേണ്ട നിർദേശങ്ങളും നൽകാൻ ഉപയോക്താക്കൾക്ക് സാധിക്കും. ഇങ്ങനെ നിർദേശങ്ങൾ അയക്കുന്നവർ ഇമെയിലിന്റെ സബ്ജക്ട് ലൈനിൽ ‘കോഡ് ഇംപ്രൂവ്മെന്റ്’ എന്ന് ചേർക്കണം.