ഒമ്പത് കോടിയോളം ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഗുരുതരമായ സുരക്ഷ ഭീഷണി


ദില്ലി: ഒമ്പത് കോടിയോളം ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഗുരുതരമായ സുരക്ഷ ഭീഷണി ഉള്ളതായി റിപ്പോര്‍ട്ട്. ക്വാഡ് റൂട്ടര്‍ എന്നാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കുന്ന സൈബര്‍ സെക്യൂരിറ്റി സ്ഥാപനം ചെക്ക് പോയന്‍റ് നല്‍കിയിരിക്കുന്ന പേര്. ക്യൂവല്‍കോം പ്രോസ്സര്‍ ഉപയോഗിക്കുന്ന ഫോണുകള്‍ക്കാണ് ഈ പ്രശ്നം ഉള്ളത് എന്നാണ് മുന്നറിയിപ്പ്.

ഹാക്കര്‍മാര്‍ക്ക് ഒരാളുടെ ഫോണ്‍ നിയന്ത്രിക്കാന്‍ എളുപ്പവഴിയാണ് ക്വാഡ്റൂട്ടര്‍ ഒരുക്കുന്നത്. ഇതുവഴി ഒരു വ്യക്തിയുടെ ജിപിഎസ്, വിഡീയോ ഓഡിയോ. കീലോഗിംങ്ങ് എല്ലാം ഇതുവഴി ഒരു ഹാക്കറിന് നിയന്ത്രിക്കാന്‍ സാധിക്കും.

ക്വാഡ്റൂട്ടര്‍ ഒരു പ്രത്യേക മലിഷ്യസ് ആപ്പ് ഉപയോഗിച്ച് കണ്ടെത്താനും, അതുവഴി ഫോണില്‍ കയറാനും ഹക്കര്‍മാര്‍ക്ക് സഹായം നല്‍കും എന്നാണ് ചെക്ക് പോയന്‍റ് പറയുന്നത്. ഫോണിലെ വിവിധ ചിപ്പ് സെറ്റുകള്‍ തമ്മിലുള്ള കമ്യൂണിക്കേഷന്‍ ട്രാക്ക് ചെയ്യാന്‍ സാധിക്കുന്ന തരത്തിലുള്ള ഒരു സെക്യൂരിറ്റി വെല്ലുവിളിയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത് എന്നാണ് ചെക്ക്പോയന്‍റ് പറയുന്നത്.