ഫേസ്ബുക്കിൽ ഷെയര്‍ ചെയ്യാൻ പാടില്ലാത്ത 6 കാര്യങ്ങൾ


ഫേസ്ബുക്ക് ഇന്ന് നിത്യജീവിതത്തിൻ്റെ ഭാഗമാണ്. ഉണ്ണുന്നതും ഉറങ്ങുന്നതും പോലും ഫേസ്ബുക്കിൽ അപ്പ്ഡേറ്റ് ചെയ്യുന്നവരാണ് അധികവും. എന്നാൽ ഫേസ്ബുക്കിൽ ഷെയര്‍ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. ഇവ നിങ്ങൾ ഫേസ്ബുക്കുമായി പങ്കുവെച്ചാൽ അത് നിങ്ങളുടെ സുരക്ഷയെ ബാധിക്കും.

ജന്മദിനം: ജനിച്ച ദിവസവും, മാസവും, വര്‍ഷവും ഫേസ്ബുക്ക് ചോദിക്കാറുണ്ട്. എന്നാൽ ഇത് ഫേസ്ബുക്കിൽ പരസ്യമാക്കരുത്. നിര്‍ബന്ധമാണെങ്കിൽ ദിവസവും മാസവും മാത്രം നൽകുക. കാരണം പല ഒാൺലെെൻ അക്കൗണ്ടുകളും പാസ്‍വേഡ് മറന്നുപോയാൽ ജനിച്ച ദിവസവും, മാസവും, വര്‍ഷവും ചോദിക്കാറുണ്ട്. ഇത് ഫേസ്‍ബുക്കിലൂടെ പരസ്യപ്പെടുത്തിയാൽ നിങ്ങളുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത ഏറെയാണ്.

നിങ്ങളിപ്പോൾ എവിടെയാണ്: ഫേസ്ബുക്കിൽ നിങ്ങളുടെ കറൻ്റ് ലൊക്കേഷൻ നൽകാനുള്ള നിരവധി അവസരങ്ങളുണ്ട്. എന്നാൽ അത് നൽകുന്നതിലൂടെ നിങ്ങൾ ഇപ്പോൾ എവിടെയാണന്ന്: എല്ലാവര്‍ക്കും അറിയാൻ സാധിക്കും. ഇതിലൂടെ നിങ്ങളുടെ സുരക്ഷ അപകടത്തിലായേക്കാം.

അഡ്രസ്: നിങ്ങളുടെ വീട്ടിലെയോ ഒാഫീസിലെയോ അഡ്രസ് ഫേസ്ബുക്കിലൂടെ പരസ്യപ്പെടുത്തരുത്. അപരിചിതനായ ഒരാൾക്ക് നിങ്ങളുടെ അഡ്രസ് ദുരുപയോഗം ചെയ്യാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് നിങ്ങൾ ചെയ്യുന്നത്.

ഫോൺ നമ്പര്‍: ഫോൺ നമ്പര്‍ ഫേസ്ബുക്കിൽ പരസ്യമാക്കുന്നത് വൻ അപകടങ്ങൾ വിളിച്ചു വരുത്തും. ഇത് മറ്റുള്ളവര്‍ നിങ്ങളുടെ നമ്പര്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യത കൂട്ടും.

അവധിക്കാല ട്രിപ്പുകൾ: നിങ്ങൾ ഏതൊക്കെ ദിവസം എവിടെയൊക്കെ പോകുന്നു എന്ന വിവരങ്ങൾ ഫേസ്ബുക്കിലൂടെ പരസ്യമാക്കരുത്. അത് കള്ളന്മാരെ വീട്ടിലേക്ക് വിളിച്ചു വരുത്തുന്നതിന് തുല്യമാണ്.

റിലേഷൻഷിപ്പ് സ്റ്റാറ്റസ്: നിങ്ങൾ സിംഗിളോ, ഡിവോഴ്സ് ചെയ്തവരോ ആയിക്കൊള്ളട്ടെ. അത് ഫേസ്‍ബുക്കിൽ ഷെയര്‍ ചെയ്യുമ്പോൾ ഇതിനെ ഒരു ക്ഷണമായി കരുതുന്ന വിരുതന്മാരുണ്ട്. ?? അറിവുകൾ ??