സമ്പ്രാണി


ഫ്രാങ്കിൻസെൻസ്(ഇംഗ്ലീഷ്: Frankincense) ഒലിബാനം(ഇംഗ്ലീഷ്: olibanum) എന്നിങ്ങനെ ആംഗലേയ പേരുകളിലും അറിയപ്പെടുന്ന ഒരു പ്രകൃതി ദത്ത കറയാണ് (റെസിൻ) സമ്പ്രാണി. സുഗന്ധം പുറപ്പെടുവിക്കുന്ന സമ്പ്രാണി സുഗന്ധത്തിരികളിലും പെർഫ്യൂമുകളിലും ഉപയോഗിക്കുന്നു. ബോസ്വെലിയ(ഇംഗ്ലീഷ്: Boswellia) എന്ന ജനുസ്സിൽ പെട്ട മരങ്ങളിൽ നിന്നും ലഭിക്കുന്ന മരക്കറയാണ് സാമ്പ്രാണി. ഇന്ത്യയിൽ കുന്തിരിക്കം എന്നറിയപ്പെടുന്ന മരക്കറയും ഇതേ ജനുസ്സിലെ മരമാണുണ്ടാക്കുന്നത്. പ്രധാനമായും നാലു ജാതി മരങ്ങളിൽ നിന്നുമാണ് സാമ്പ്രാണി ലഭിക്കുന്നത്. ഇവയെല്ലാം തന്നെ പല ഗുണനിലവാരത്തിൽ ലഭ്യമാണ്. ഗുണനിലവാരം ഉറപ്പുവരുത്താൻ ഇപ്പോഴും ആളുകൾ സാമ്പ്രാണി കൈകൊണ്ടു തന്നെ തരംതിരിക്കുകയാണ് പതിവ്. എല്ലാ മതങ്ങളിലും, മതപരമായ ചടങ്ങുകളിൽ വളരെയേറെ പ്രാധാന്യമുള്ള സാമ്പ്രാണിയെ – യേശു ജനിച്ചപ്പോൾ പണ്ഡിതന്മാർ കൊണ്ടുവന്ന മൂന്നിൽ ഒരു കാഴ്ചവസ്തുവായി ബൈബിളിൽ പ്രതിപാദിച്ചിരിക്കുന്നു.

🌷രാസഘടന

സാമ്പ്രാണിയിൽ അടങ്ങിയിരിക്കുന്ന പ്രധാനമായ രാസ വസ്തുക്കൾ ഇവയാണ്

🔹”ആസിഡ് റെസിൻ (56%), C20H32O4″ എന്ന രാസവാക്യമുള്ള ഇത് ആൽക്കഹോളിൽ ലയിക്കുന്നതാണ്.

🔹പശ (അറേബ്യൻ പശ പോലെ) 30–36%

🔹3-അസെറ്റൈൽ-ബീറ്റാ-ബോസ്വെലിൿ ആസിഡ് (ബോസ്വെലിയ സാക്രാ)

🔹ആൽഫാ-ബോസ്വെലിൿ ആസിഡ്(ബോസ്വെലിയ സാക്രാ)

🔹4-ഓ-മെതൈൽ-ഗ്ലൂക്കറോണിക് ആസിഡ് (ബോസ്വെലിയ സാക്രാ)

🔹ഇൻസെൻസോൾ അസറ്റേറ്റ്

🔹ഫെലാൻഡ്രെൻസ്

Leave a Reply

Your email address will not be published. Required fields are marked *