112 – അടിയന്തര സേവനങ്ങൾക്കായി ഇന്ത്യയിൽ ഇനി മുതല്‍ ഒറ്റ നമ്പർ


പോലീസ്, ആംബുലന്‍സ്, ഫയര്‍ ഫോഴ്‌സ് എന്നിവരെ വിളിക്കാനായി ഇപ്പോൾ നിലവിലുള്ളത് വെവേറെ നമ്പറുകൾ ആണ്. അടുത്ത വർഷം ജനുവരി മുതൽ ഒറ്റ അടിയന്തര നമ്പര്‍ 112 നിലവില്‍ വരുന്നതാണ്. 112 ൽ വിളിച്ചാൽ ഏതു അടിയന്തര സേവനവും ലഭിക്കുന്നതാണ്. മറ്റു എമര്‍ജന്‍സി നമ്പറുകളായ പോലീസ്(100), ഫയര്‍ഫോഴ്‌സ് (101), ആംബുലന്‍സ്(102), എമര്‍ജന്‍സി ഡിസാസ്റ്റര്‍ (108) എന്നീ നമ്പറുകള്‍ക്കു പകരം 112 എന്ന നമ്പറില്‍ വിളിച്ചാല്‍ മതിയാകും.

ഔട്ട്‌ഗോയിംഗ് സൗകര്യം ഇല്ലാത്തതോ താത്കാലികമായി റദ്ദാക്കിയതോ ആയ സിമ്മുകളില്‍ നിന്നോ ലാന്‍ഡ് ഫോണുകളില്‍ നിന്നു പോലും വിളിക്കാവുന്നതാണ്. അടിയന്തര കോള്‍ സേവനങ്ങള്‍ ഓപ്പറേറ്റ് ചെയ്യാന്‍ പ്രത്യേകം എക്‌സിക്യൂട്ടീവ് ടീമിനെ നിയമിക്കുന്നതായിരിക്കും.

india-emergency-number

ഇംഗ്ലീഷ് ഹിന്ദി തുടങ്ങി വിവിധ പ്രാദേശിക ഭാഷകളിൽ സേവനം ലഭ്യമാകുന്നതാണ്. അടിയന്തര സഹായതിനായി 112 എന്നാ നമ്പർ നല്‍കണം എന്നാണ് ടെലികോം ഓപ്പറേറ്റര്‍മാരോട് TRAI നിര്‍ദ്ദേശിച്ചിട്ടുളളത്.

ജിപിഎസ് നാവിഗേഷന്‍ വഴി സ്ഥലം മനസ്സിലാക്കി എത്രെയും വേഗം അടുത്തുളള സഹായകേന്ദ്രങ്ങളില്‍ എത്തിക്കാനും സംവിധാനം ഉണ്ട്. പാനിക് ബട്ടണ്‍ സിസ്റ്റത്തിലും 112 എന്ന നമ്പര്‍ ഉപയോഗിക്കുന്നതാണ്.